Kerala · 1969 · Act 20

THE SREEPADAM LANDS ENFRANCHISEMENT ACT, 1969*

In forceFull text

This Act is not split into sections here yet, so this is the full text read from its official PDF. Older scans can carry reading errors: check the PDF before you quote it, and for tables and schedules.

1 1969- ലെ 20 —ാം ആക്റ്റ് 1969- ലെ ശ്രീപാദം ഭൂമി ബന്ധവിമോചന ആക്റ്റ് ഉളളടക്കം പീഠിക . വകുപ്പുകള്‍ : 1. ചുരുക്കപ്പേരും ആരംഭവും. 2. നിര്‍വ്വചനങ്ങള്‍. 3. ശ്രീപാദം കൊട്ടാരത്തിന്റെ അവകാശങ്ങൾ ഇല്ലാതാക്കൽ. 4. ഭൂമി കൈവശക്കാർ ഗവൺമെന്റിന്റെ കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ട കൈവശക്കാരായിരിക്കുന്നതാണെന്ന്. 5. ശ്രീപാദം കൊട്ടാരത്തിനുള്ള നഷ്ടപരിഹാരം. 6. കുത്തകപ്പാട്ടത്തിന്മേൽ കൈവശം വെച്ചിരിക്കുന്ന ഭൂമികൾ കൈകാര്യം ചെയ്യൽ. 7. തരിശ് കൈകാര്യം ചെയ്യൽ. 8. ഗവണ്മെന്റിനു കിട്ടാനുള്ള തുകകൾ വസൂലാക്കൽ. 9. അടിസ്ഥാന നികുതി അടയ്ക്കുവാനുള്ള ബാദ്ധ്യത. 10. പാട്ടക്കുടിശിക പിരിച്ചെടുക്കൽ. 11. ഭൂമികൈവശക്കാർക്ക് പട്ടയങ്ങളും മറ്റും നൽകൽ. 12. നികുതിയും മറ്റും തിട്ടപ്പെടുത്തുവാൻ ഉദ്യോഗസ്ഥന്മാരെ നിയമിക്കൽ. 13. അപ്പീൽ. 14. റിവിഷൻ. 15. ഉത്തരവുകൾ അവസാനത്തേതായിരിക്കുമെന്ന്. 16. നഷ്ടോത്തരവാദം. 17. ശ്രീ പാദം കൊട്ടാരത്തിന്റെ ബാദ്ധ്യതകളെ സംബന്ധിച്ച വ്യവസ്ഥകൾ. 18. ചട്ടങ്ങൾ ഉണ്ടാക്കുവാനുള്ള അധികാരം. 19. 1961-ലെ 13—ാം ആക്റ്റിൻ്റെ ഭേദഗതി. _____ 2 1969- ലെ 20 —ാം ആക്റ്റ് 1969- ലെ ശ്രീപാദം ഭൂമി ബന്ധവിമോചന ആക്റ‍റ് * ശ്രീപാദം ഭൂമികൾ നഷ്ടപരിഹാരം നൽകി മോചിപ്പിക്കുന്നതിനും തത്സംബന്ധമായ കാര്യങ്ങൾക്കും വ്യവസ്ഥ ചെയ്യാനുള്ള ഒരു ആക്റ‍റ്. പീഠിക.—ശ്രീപാദം ഭൂമികൾ നഷ്ടപരിഹാരം നൽകി മോചിപ്പിക്കുന്നതിനും തത്സംബന്ധമായ കാര്യങ്ങൾക്കും വ്യവസ്ഥ ചെയ്യുന്നത് യുക്തമായിരിക്കയാൽ, ഇൻഡ്യൻ റിപ്പബ്ലിക്കിന്റെ പത്തൊൻപതാം സംവത്സരത്തിൽ താഴെപ്പറയും പ്രകാരം നിയമമുണ്ടാക്കട്ടെ:— 1. ചുരുക്കപ്പേരും ആരംഭവും . —(1) ഈ ആക്റ്റിന് 1969-ലെ ശ്രീപാദം ഭൂമി ബന്ധവിമോചന ആക്റ‍റ് എന്നു പേര്‍ പറയാം. (2) ഗസറ്റിൽ പരസ്യംമൂലം ഗവൺമെന്റ് 1നിശ്ചയിക്കാവുന്ന തീയതിക്ക് ഇതു പ്രാബല്യത്തിൽ വരുന്നതാണ്. 2. നിർവ്വചനങ്ങൾ . — ഈ ആക്റ‍റിൽ, സന്ദർഭത്തിന് മറ്റുവിധത്തിൽ ആവശ്യ മില്ലാത്തപക്ഷം,— (എ) "നിശ്ചിത ദിവസം" എന്നാൽ ഈ ആക്റ‍റ് പ്രാബല്യത്തിൽ വരുന്ന ദിവസം എന്നർത്ഥമാകുന്നു; (ബി) "അടിസ്ഥാന നികുതി" എന്നാൽ 1961-ലെ കേരള ഭൂനികുതി ആക്റ്റിലെ (1961-ലെ 13) വ്യവസ്ഥകൾ പ്രകാരം ചുമത്തുന്ന നികുതി എന്നർത്ഥമാകുന്നു; (സി) "സാമ്പത്തികവർഷം" എന്നാൽ ഏപ്രിൽ 1—ാം തീയതി ആരംഭിക്കുന്ന വർഷം എന്നർത്ഥമാകുന്നു; (ഡി) "കൈവശഭൂമി" എന്നാൽ ഒരു ഭൂമി കൈവശക്കാരൻ കൈവശം വെച്ചിരിക്കുന്ന ശ്രീപാദം ഭൂമിയുടെ ഏതൊരു ഖണ്ഡമോ ഖണ്ഡങ്ങളോ എന്നർത്ഥമാകുന്നു; * 1969 ഏപ്രിൽ 2—ാം തീയതി പ്രസിഡന്റിന്റെ അനുമതി ലഭിച്ചു. ശരിത്തര്‍ജ്ജമ 1970 നവംബർ 24—ാം തീയതിയിലെ 47—ാം നമ്പർ കേരള ഗസറ്റായി പ്രസിദ്ധീകരിച്ചു. 1 01.01.1970.(1970 ജനുവരി 01—ാം തീയതിയിലെ 5—ാം നമ്പർ കേരള അസാധാരണ ഗസറ്റില്‍ പ്രസിദ്ധീകരിച്ച എസ്.ആർ.ഒ. നമ്പർ 10/70 പ്രകാരം) 3 (ഇ) "കുത്തകപ്പാട്ടം" എന്നാൽ വർഷം തോറുമോ മറ്റുവിധത്തിലോ പണമായോ സാധനമായോ അഥവാ രണ്ടും കൂടിയോ നൽകേണ്ട പ്രതിഫലത്തിനുവേണ്ടി കൊടുക്കുന്ന ശ്രീപാദം ഭൂമികളുടെയോ അങ്ങിനെയുള്ള ഭൂമികളിലെ വൃക്ഷങ്ങളുടുയോ അഥവാ രണ്ടിന്റെയും കൂടിയോ പാട്ടം എന്നർത്ഥമാകുന്നു; (എഫ്) "ഭൂമി കൈവശക്കാരന്‍" എന്നാൽ ഈ ആക്റ്റു നടപ്പായിവരുന്ന സമയത്ത് ശ്രീപാദം ഭൂമികൾ ശ്രീപാദം പാട്ടത്തിന്മേലോ അനുകൂലമായ മറ്റു നടപ്പവകാശത്തിന്മേലോ കൈവശം വെച്ചിരിക്കുന്ന ഒരാൾ എന്നർത്ഥമാകുന്നതും എന്നാൽ ശ്രീപാദം ഭൂമികള്‍ കുത്തകപ്പാട്ടത്തിന്മേൽ കൈവശം വെച്ചിരിക്കുന്ന ആൾ അതിൽ ഉൾപ്പെടുന്നതല്ലാത്തതുമാകുന്നു; (ജി) “നിർണ്ണയിക്കപ്പെട്ട" എന്നാൽ ഈ ആക്റ്റുപ്രകാരമുണ്ടാക്കിയ ചട്ടങ്ങളാൽ നിർണ്ണയിക്കപ്പെട്ട എന്നർത്ഥമാകുന്നു; (എച്ച്) "പാട്ടം” എന്നാൽ ഒരു ഭൂമി കൈവശക്കാരൻ വല്ല ശ്രീപാദം ഭൂമിയും ഉപയോഗിക്കുകയും കൈവശം വെയ്ക്കുകയും ചെയ്യുന്നതിനുവേണ്ടി പണമായോ സാധനമായോ അഥവാ രണ്ടുംകൂടിയോ ശ്രീപാദം കൊട്ടാരത്തിനു നിയമാനുസൃതം നല്കേണ്ട എന്തും എന്നർത്ഥമാകുന്നു; (ഐ) "ശ്രീപാദം ഭൂമികൾ” എന്നാൽ— (i) ചിറയിൻകീഴ് താലൂക്കിലെ ഇടക്കോട്, ഇല്ലംബ, മുഡക്കൽ, ആലംകോട്, അവനവഞ്ചേരി, ആറ്റിങ്ങൽ, കീഴാറ്റിങ്ങൽ എന്നീ കരമൊഴിവായിട്ടുള്ള ഗ്രാമങ്ങളിൽപെട്ടതും നികുതി മുഴുവനും ശ്രീപാദം കൊട്ടാരത്തിന് നൽകിയിട്ടുള്ളതുമായ ഭൂമികൾ എന്നും; (ii) കേരള സംസ്ഥാനത്തു സ്ഥിതി ചെയ്യുന്നതും ശ്രീപാദം കൊട്ടാരത്തിന്റെ വകയായിട്ടുള്ളതുമായ പണ്ടാരവക ഭൂമികൾ അല്ലാത്ത മറ്റു ഭൂമികൾ എന്നും അർത്ഥമാകുന്നു; (ജെ) "തരിശ്" എന്നാൽ റവന്യൂറിക്കാര്‍ഡുകളിൽ തരിശ് എന്ന് രേഖപ്പെടുത്തിയിട്ടുള്ള (കുത്തകപ്പാട്ടപ്രകാരം കൈവശം വെച്ചിരിക്കുന്ന ഭൂമികൾ അല്ലാത്തതും ശ്രീപാദം കൊട്ടാരത്തിന്റെ ഉടമയിലുള്ളതും ആയ ഭൂമി എന്നർത്ഥമാകുന്നതും എന്നാൽ ഒരു ഭൂമി കൈവശക്കാരന്റെ കൈവശത്തിലുള്ള അങ്ങനെയുള്ള യാതൊരു ഭൂമിയും അതിൽ ഉൾപ്പെടുന്നതല്ലാത്തതുമാകുന്നു. 3. ശ്രീപാദം കൊട്ടാരത്തിന്റെ അവകാശങ്ങൾ ഇല്ലാതാക്കൽ . —വല്ല നിയമത്തിലോ കരാറിലോ അല്ലെങ്കിൽ കോടതിയുടെ വല്ല വിധിന്യായത്തിലോ വിധിയിലോ 4 ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും നിശ്ചിത ദിവസത്തിലും അന്നുമുതൽക്കും— (എ) ഭൂമി കൈവശക്കാര്‍ കൈവശം വെച്ചിരിക്കുന്ന എല്ലാ ശ്രീപാദം ഭൂമികളിലും ശ്രീപാദം കൊട്ടാരത്തിനുള്ള എല്ലാ അവകാശങ്ങളും ഉടമാവകാശവും അവകാശബന്ധവും ഇല്ലാതാകുന്നതും; (ബി) കുത്തകപ്പാട്ടത്തിന്മേൽ കൈവശം വെച്ചിരിക്കുന്ന എല്ലാ ശ്രീപാദം ഭൂമികളും ഗവൺമെന്റിൽ നിക്ഷിപ്തമാകുന്നതും; (സി) എല്ലാ തരിശും ഗവൺമെന്റിൽ നിക്ഷിപ്തമാകുന്നതും ആകുന്നു. 4. ഭൂമി കൈവശക്കാർ ഗവൺമെന്റിന്റെ കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ട കൈവശക്കാരായിരിക്കുന്നതാണെന്ന് . —വല്ല നിയമത്തിലോ കരാറിലോ അല്ലെങ്കിൽ കോടതിയുടെ വല്ല വിധിന്യായത്തിലോ വിധിയിലോ ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും നിശ്ചിത ദിവസത്തിലും അന്നുമുതൽക്കും,— (എ) ഏതൊരു ഭൂമി കൈവശക്കാരനും അയ്യാളുടെ കൈവശഭൂമിയിലുള്‍ പ്പെടുന്ന ഭൂമിയില്‍ 9—ാം വകുപ്പിലെ വ്യവസ്ഥകൾക്കു വിധേയമായി, പൂർണ്ണ ഉടമസ്ഥാവകാശം ഉണ്ടായിരിക്കുന്നതും അങ്ങനെയുള്ള അവകാശം പരമ്പരാഗതവും അന്യാധീനപ്പെടുത്താവുന്നതുമായിരിക്കുന്നതുമാണ്; (ബി) 10—ാം വകുപ്പിൽ വ്യവസ്ഥ ചെയ്തിരിക്കുന്നപ്രകാരമൊഴികെ യാതൊരു ഭൂമി കൈവശക്കാരനും ശ്രീപാദം കൊട്ടാരത്തിലേയ്ക്ക് പാട്ടം നൽകുവാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതല്ല. 5. ശ്രീപാദം കൊട്ടാരത്തിനുള്ള നഷ്ടപരിഹാരം . —(1) 3—ാം വകുപ്പ് (എ) എന്ന ഖണ്ഡംമൂലം ശ്രീപാദം കൊട്ടാരത്തിന്റെ അവകാശങ്ങളും ഉടമാവകാശവും അവകാശബന്ധവും ഇല്ലാതാക്കുന്നതിനും ആ വകുപ്പ് (ബി) എന്ന ഖണ്ഡപ്രകാരം കുത്തകപ്പാട്ടത്തിന്മേൽ കൈവശം വെച്ചിരിക്കുന്ന ശ്രീപാദം ഭൂമികൾ ഗവൺമെന്റിൽ നിക്ഷിപ്തമാക്കുന്നതിനും ഉള്ള നഷ്ടപരിഹാരമായി ഗവൺമെന്റ് നിശ്ചിതദിവസം ഏതു സാമ്പത്തികവർഷത്തില്‍പ്പെടുന്നുവോ ആ സാമ്പത്തിക വർഷം മുതൽ എല്ലാ സാമ്പത്തിക വർഷത്തിലും 31,075 രൂപ വർഷാശനമെന്ന നിലയിൽ ശ്രീപാദം കൊട്ടാരത്തിന് ശാശ്വതമായി നൽകേണ്ടതാണ്. (2) 3—ാം വകുപ്പ് (സി) എന്ന ഖണ്ഡപ്രകാരം തരിശു ഗവൺമെന്റിൽ നിക്ഷിപ്തമാക്കുന്നതിനു നഷ്ടപരിഹാരമായി ഗവൺമെന്റ് ഒരു ഹെക്റ്റര്‍ തരിശിനു 5 നാനൂറ്റിതൊണ്ണൂറ്റിനാലു രൂപ എന്ന നിരക്കിൽ കണക്കുകൂട്ടിയാലുളള തുക ശ്രീപാദം കൊട്ടാരത്തിനു നൽകേണ്ടതാണ്. (3) (1)—ാം ഉപവകുപ്പുപ്രകാരം നൽകേണ്ടതായ വർഷാശനം നിർണ്ണയിക്ക പ്പെടാവുന്ന തീയതിക്കു വിധത്തിലും ഓരോ സാമ്പത്തിക വർഷത്തിലും മൊത്തത്തുകയായി നൽകേണ്ടതാണ്. (4) (2)—ാം ഉപവകുപ്പുപ്രകാരം നൽകേണ്ടതായ നഷ്ടപരിഹാരം മൊത്തത്തുകയായി നൽകേണ്ടതും ആ തുകയ്ക്ക് നിശ്ചിത ദിവസം മുതൽ വർഷത്തിൽ 5 ശതമാനം എന്ന നിരക്കിൽ പലിശ ഉണ്ടായിരിക്കുന്നതുമാണ്. 6. കുത്തകപ്പാട്ടത്തിന്മേൽ കൈവശം വെച്ചിരിക്കുന്ന ഭൂമികൾ കൈകാര്യം ചെയ്യൽ . —(1) ഏതെങ്കിലും ശ്രീപാദം ഭൂമി സംബന്ധിച്ച് കുത്തകപ്പാട്ടപ്രകാരമുള്ള പാട്ടമുണ്ടെങ്കിൽ ആ പാട്ടം ശ്രീപാദം കൊട്ടാരത്തിന്റെ കീഴിൽ ഉണ്ടായിരുന്ന അതേ തിട്ടങ്ങളിലും വ്യവസ്ഥകളിലും ഗവൺമെന്റിന്റെ കീഴിൽ തുടര്‍ന്നു പോരുന്നതായി കരുതേണ്ടതാണ്. (2) (1)—ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്കു വിധേയമായി ഗവൺമെന്റിന് നിശ്ചിത ദിവസത്തിനുശേഷം ഏതൊരു സമയത്തും ഗവൺമെന്റിന്റെ ആവശ്യങ്ങൾക്കോ പൊതു ആവശ്യങ്ങൾക്കോ വേണ്ടുന്ന ഭൂമി കരുതിവെച്ചശേഷം, 3—ാം വകുപ്പ് (ബി) എന്ന ഖണ്ഡംമൂലം ഗവൺമെന്റിൽ നിക്ഷിപ്തമായിരിക്കുന്ന ബാക്കിയുള്ള ഭൂമികൾ, നിർണ്ണയിക്കപ്പെടാവുന്ന വിധത്തിലും നിർണ്ണയിക്കപ്പെടാവുന്ന പ്രതിഫലം നൽകിയും രജിസ്റ്റർ ചെയ്തു തീരു കൊടുക്കാവുന്നതാണ്. 7. തരിശു കൈകാര്യം ചെയ്യൽ . —(1) 3—ാം വകുപ്പ് (സി) എന്ന ഖണ്ഡപ്രകാരം ഗവൺമെന്റിൽ നിക്ഷിപ്തമാകുന്ന എല്ലാ തരിശും നിർണ്ണയിക്കപ്പെടാവുന്ന വിധത്തിൽ സർവ്വേ ചെയ്ത് അതിരടയാളം വയ്ക്കേണ്ടതാണ്. (2) (1)—ാം ഉപവകുപ്പിൽ വ്യവസ്ഥ ചെയ്തിരിക്കുന്നപ്രകാരം എല്ലാ തരിശും സർവ്വേ ചെയ്ത് അതിരടയാളം വച്ചശേഷം ഗവൺമെന്റ് ഗവൺമെന്റിന്റെ ആവശ്യങ്ങൾക്കോ പൊതു ആവശ്യങ്ങൾക്കോവേണ്ടുന്ന തരിശു കരുതിവച്ചതിനുശേഷം ബാക്കിയുള്ള തരിശ് നിർണ്ണയിക്കപ്പെടാവുന്ന ആളുകൾക്ക് നിർണ്ണയിക്കപ്പെടാവുന്ന വിധത്തിലും നിർണ്ണയിക്കപ്പെടാവുന്ന പ്രതിഫലം നൽകിയും രജിസ്റ്റർചെയ്ത് തീരു കൊടുക്കേണ്ടതാകുന്നു. എന്നാൽ നിശ്ചിത തീയതിക്കുതൊട്ടു മുൻപ് തരിശ് യഥാർത്ഥത്തിൽ കൈവശം വെച്ചുകൊണ്ടിരുന്ന ആളുകൾക്ക് മുൻഗണന നൽകേണ്ടതാണ്. 6 8. ഗവണ്മെന്റിന് കിട്ടാനുള്ള തുകകൾ വസൂലാക്കൽ . —കുത്തകപ്പാട്ടത്തിന്റെ കുടിശ്ശികയായോ അഥവാ ഭൂമികള്‍ രജിസ്റ്റര്‍ ചെയ്തു തീരുകൊടുത്തതിനുളള പ്രതിഫലമായോ ഗവണ്മെന്റിനു കിട്ടാനുള്ള എല്ലാ തുകകളും അങ്ങനെ കുത്തകപ്പാട്ടപ്രകാരം കൈവശം വെച്ചുകൊണ്ടിരുന്നതോ അങ്ങനെ രജിസ്റ്റര്‍ ചെയ്തു തീരു കൊടുത്തതോ ആയ ഭൂമിയിന്മേൽ ആദ്യ ചാർജ്ജായിരിക്കുന്നതും ഭൂനികുതിക്കുടിശ്ശിക എന്നപോലെ തൽക്കാലം നിലവിലിരിക്കുന്ന നികുതി വസൂലാക്കൽ ആക്ററുപ്രകാരം വസൂലാക്കാവുന്നതുമാണ്. 9. അടിസ്ഥാന നികുതി അടയ്ക്കുവാനുള്ള ബാധ്യത . —(1) നിശ്ചിത തീയതിക്കു തൊട്ടുമുൻപ് ഭൂമി കൈവശക്കാർ കൈവശം വെച്ചിരിക്കുന്ന എല്ലാ ശ്രീപാദം ഭൂമികളും നിശ്ചിത തീയതിയിലും അന്നുമുതല്‍ക്കും എല്ലാ ആവശ്യങ്ങൾക്കും പണ്ടാരവക ഭൂമികളായി കരുതപ്പെടേണ്ടതും, അടിസ്ഥാന നികുതി ചുമത്തുന്നതിനു വിധേയമായിരിക്കുന്നതുമാണ്. (2) ഭൂമി കൈവശക്കാർ അടിസ്ഥാന നികുതി നൽകാൻ ബാദ്ധ്യസ്ഥരായി രിക്കുന്നതും, 1961-ലെ കേരള ഭൂനികുതി ആക്റ്റിലെ (1961-ലെ 13) വ്യവസ്ഥകൾ അങ്ങനെയുള്ള നികുതി ചുമത്തുകയും പിരിക്കുകയും ചെയ്യുന്നതിന് ബാധകമായിരിക്കുന്നതുമാണ്. (3) ഏതെങ്കിലും ശ്രീപാദം ഭൂമി സംബന്ധിച്ച് ഏതെങ്കിലും ഭൂമി കൈവശക്കാരൻ ഗവണ്മെന്റിനു നൽകേണ്ടതായ "രാജഭോഗം" നിശ്ചിത തീയതിയിലും അന്നു മുതല്‍ക്കും ഇല്ലാതായിത്തീരുന്നതാകുന്നു. 10. പാട്ടക്കുടിശ്ശിക പിരിച്ചെടുക്കൽ.—(1) ഏതെങ്കിലും ഭൂമി കൈവശക്കാരനില്‍ നിന്നും അയാളുടെ കൈവശഭൂമി സംബന്ധിച്ച് മുൻപ് ശ്രീപാദം കൊട്ടാരത്തിനു കിട്ടേണ്ടതായിത്തീര്‍ന്നതും നിശ്ചിത ദിവസം ബാക്കി നിൽക്കുന്നതുമായ യാതൊരു പാട്ടവും നിശ്ചിത തീയതിക്കും അതു മുതല്‍ക്കും അതിനു പിരിച്ചെടുക്കുവാൻ അവകാശമില്ലാത്തതും, എന്നാൽ കൈവശഭൂമി സ്ഥിതിചെയ്യുന്ന താലൂക്കിലെ തഹശിൽദാർക്ക് അങ്ങനെയുള്ള എല്ലാ പാട്ടക്കുടിശികയും അതിന്മേൽ കൊടുക്കേണ്ടതായ ഏതൊരു പലിശയും ഭൂമിയിന്മേലുള്ള പൊതുനികുതി കുടിശികയായിരുന്നാലെന്നപോലെ പിരിച്ചെടുക്കുവാൻ അവകാശമുണ്ടായിരി ക്കുന്നതുമാണ്: എന്നാൽ ഭൂമി കൈവശക്കാരൻ, മൂന്നു സാമ്പത്തിക വർഷത്തെ പാട്ടക്കുടിശികയ്ക്ക് തുല്യമായ തുകയോ അല്ലെങ്കിൽ നിശ്ചിത തീയതിയിൽ കൊടുക്കേണ്ടതായി ബാക്കി നിൽക്കുന്ന യഥാർത്ഥത്തിലുള്ള കുടിശികയോ—ഇതിൽ ഏതാണോ കുറവ് അത്— അതിന്മേലുള്ള പലിശയോടുകൂടി നിശ്ചിത തീയതി മുതൽ രണ്ടുകൊല്ലത്തിനകം 7 നിർണ്ണയിക്കപ്പെടാവുന്ന വിധത്തിൽ അടയ്ക്കുകയാണെങ്കിൽ എല്ലാ പാട്ടക്കുടിശികയും പൂർണ്ണമായി വീട്ടിയതായി കണക്കാക്കേണ്ടതും, അത് ഈടാക്കുവാൻ യാതൊരു വ്യവഹാരമോ മറ്റുനടപടികളോ സ്വീകാര്യമോ തുടരാവുന്നതോ അല്ലാത്തതുമാകുന്നു. (2) (1)—ാം ഉപവകുപ്പുപ്രകാരം അടയ്ക്കുന്നതോ പിരിച്ചെടുക്കുന്നതോ ആയ എല്ലാ തുകയും താഴെപ്പറയുന്നതു കിഴിച്ചതിനുശേഷം ശ്രീപാദം കൊട്ടാരത്തിലേയ്ക്ക് അടയ്ക്കേണ്ടതാണ്. (എ) പിരിച്ചെടുക്കുവാനുള്ള ചെലവുവകയിൽ അതിന്റെ അഞ്ചുശതമാനം; (ബി) ശ്രീപാദം കൊട്ടാരത്തിൽ നിന്നു ഗവണ്മെന്റിനു വല്ല തുകയും കിട്ടാനുണ്ടെങ്കിൽ അത്; (സി) നിശ്ചിത ദിവസം ഏതു സാമ്പത്തിക വർഷത്തിൽപ്പെടുന്നുവോ ആ സാമ്പത്തിക വർഷമോ അല്ലെങ്കിൽ അതിനുശേഷമുള്ള ഏതെങ്കിലും സാമ്പത്തിക വർഷമോ സംബന്ധിച്ച് ഏതെങ്കിലും ഭൂമി കൈവശക്കാരനിൽനിന്നു ശ്രീപാദം കൊട്ടാരം നിശ്ചിത ദിവസത്തിനുമുന്‍പ് വല്ല പാട്ടവും പിരിച്ചെടുത്തിട്ടുണ്ടെങ്കിൽ അത്. (3) (1)—ാം ഉപവകുപ്പുപ്രകാരം തഹശീൽദാർക്കു പിരിച്ചെടുക്കുവാൻ അവകാശമുള്ള എല്ലാ തുകകളും, ഏതു വസ്തു സംബന്ധിച്ചാണോ അങ്ങനെയുള്ള തുകകൾ കൊടുക്കേണ്ടത് ആ വസ്തുവിന്മേൽ അടിസ്ഥാനനികുതിക്കുള്ള ചാർജ്ജിനുമാത്രം വിധേയമായി ആദ്യത്തെ ചാർജ് ആയിരിക്കുന്നതാണ്. 11. ഭൂമികൈവശക്കാർക്ക് പട്ടയങ്ങളും മറ്റും നൽകൽ.— (1) നിശ്ചിതതീയതിക്കു ശേഷം കഴിയുന്നത്ര വേഗത്തിൽ, ഗവണ്മെന്റ് ഭൂമി കൈവശക്കാരുടെ കൈവശ ത്തിൽപ്പെട്ട ഭൂമികളിൽ അവർക്കുള്ള അവകാശം തെളിയിക്കുന്ന പട്ടയങ്ങളോ മറ്റു രേഖകളോ നൽകേണ്ടതാണ്. (2) (1)—ാം ഉപവകുപ്പുപ്രകാരം നൽകുന്ന പട്ടയങ്ങളിലോ മറ്റു രേഖകളിലോ നിർണ്ണയിക്കപ്പെടാവുന്ന വിവരങ്ങൾ അടങ്ങിയിരിക്കേണ്ടതാണ്. 12. നികുതിയും മറ്റും തിട്ടപ്പെടുത്തുവാൻ ഉദ്യോഗസ്ഥന്മാരെ നിയമിക്കൽ . — (1) ഗവണ്മെന്റിന് ഭൂമി കൈവശക്കാർ ഗവണ്മെന്റിനോ മറ്റേതെങ്കിലും അധികാര സ്ഥാപനത്തിനോ നൽകേണ്ടതായ നികുതിയോ മറ്റു വിഹിതമോ തിട്ടപ്പെടുത്തുന്നതിനും 11—ാം വകുപ്പ് (1)—ാം ഉപവകുപ്പിൽ പറഞ്ഞിട്ടുള്ള പട്ടയങ്ങളോ മറ്റു രേഖകളോ നൽകുന്നതിനുംവേണ്ടി തങ്ങൾക്ക് ആവശ്യമെന്നു തോന്നുന്ന ഉദ്യോഗസ്ഥനെയോ ഉദ്യോഗസ്ഥന്മാരെയോ നിയമിക്കുകയോ അധികാര പ്പെടുത്തുകയോ ചെയ്യാവുന്നതാണ്. 8 (2) (1)—ാം ഉപവകുപ്പുപ്രകാരം നിയമിക്കുകയോ അധികാരപ്പെടുത്തുകയോ ചെയ്യപ്പെടുന്ന ഉദ്യോഗസ്ഥൻ നിർണ്ണയിക്കപ്പെടാവുന്ന മറ്റു കർത്തവ്യങ്ങളും ‍നിര്‍ വ്വഹിക്കേണ്ടതാണ്. 13. അപ്പീൽ.—(1) 12—ാം വകുപ്പ് (1)—ാം ഉപവകുപ്പു പ്രകാരം നിയമിക്ക പ്പെടുകയോ അധികാരപ്പെടുത്തുകയോ ചെയ്യപ്പെടുന്ന ഏതെങ്കിലും ഉദ്യോഗസ്ഥൻ പുറപ്പെടുവിക്കുന്ന ഉത്തരവുമൂലം സങ്കടമനുഭവിക്കുന്ന ഏതൊരാൾക്കും കൈവശ ഭൂമി സ്ഥിതിചെയ്യുന്ന പ്രദേശത്ത് അധികാരമുള്ള റവന്യൂ ഡിവിഷനൽ ആഫീസറുടെ അടുക്കല്‍ ഉത്തരവിന്റെ തീയതി മുതൽ അറുപതു ദിവസത്തിനകം അപ്പീൽ ബോധിപ്പിക്കാവുന്നതാണ്. വിശദീകരണം . —മേല്പറഞ്ഞ അറുപതു ദിവസക്കാലം കണക്കു കൂട്ടുന്നതിന് ഉത്തരവിന്റെ പ്രതി അപ്പീൽ അന്യായക്കാരന് അയച്ചു കൊടുക്കുന്ന തീയതി ഉത്തരവിന്റെ തീയതിയായി കരുതേണ്ടതാണ്. (2)ഏതുത്തരവിനെതിരായിട്ടാണോ (1)—ാം ഉപവകുപ്പു പ്രകാരം അപ്പീൽ സ്വീകാര്യമായിട്ടുള്ളത് അങ്ങനെയുള്ള ഏതൊരു ഉത്തരവിന്റെയും ഒരു പ്രതി നിർണ്ണയിക്കപ്പെടാവുന്ന വിധത്തിൽ അയച്ചു കൊടുക്കേണ്ടതാണ്. 14. റിവിഷൻ . — ജില്ലാ കളക്ററർക്ക് സ്വമേധയായോ ഭൂമി കൈവശക്കാരന്റെ അപേക്ഷയിന്മേലോ 13—ാം വകുപ്പു പ്രകാരം ഏതു നടപടിയിലാണോ റവന്യൂ ഡിവിഷനൽ ആഫീസർ ഉത്തരവു പാസ്സാക്കിയതു അങ്ങനെയുള്ള ഏതെങ്കിലും നടപടിയുടെ റിക്കാർഡ് ആവശ്യപ്പെടാവുന്നതും അതിന്മേൽ തനിക്ക് യുക്തമെന്നു തോന്നുന്ന അന്വേഷണ വിചാരണ നടത്തുകയോ നടത്തിക്കുകയോ ചെയ്യാവുന്നതും ഉത്തരവു പാസ്സാക്കാവുന്നതുമാണ്: എന്നാൽ ജില്ലാ കളക്ററർ ഈ വകുപ്പ് പ്രകാരമുള്ള യാതൊരു ഉത്തരവും താഴെപ്പറയുന്ന ഏതെങ്കിലും സംഗതിയിൽ പുനഃശോധന ചെയ്യുവാൻ പാടുള്ളതല്ല. (എ) അങ്ങനെയുള്ള റിവിഷന്നു ഭൂമി കൈവശക്കാരൻ ബോധിപ്പിക്കുന്ന അപേക്ഷ ഏത് ഉത്തരവാണോ പുനഃശോധന ചെയ്യാനാവശ്യപ്പെടുന്നത് ആ ഉത്തരവിന്റെ തീയതി മുതൽ ഒരു വർഷത്തിനകം ബോധിപ്പിക്കാതിരുന്നാൽ; (ബി) ജില്ലാ കളക്ററർ സ്വമേധയാ ഉത്തരവു പുനഃശോധന ചെയ്യുന്ന പക്ഷം അങ്ങനെയുള്ള ഉത്തരവ് ഒരു വർഷത്തിലധികം മുമ്പായി പുറപ്പെടുവിച്ചതായിരുന്നാൽ. 15. ഉത്തരവുകൾ അവസാനത്തേതായിരിക്കുമെന്ന് . —(1) ഈ ആക്റ്റിന്റെ ആവശ്യങ്ങൾക്കായി നിർണ്ണയിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് ഈ ആക്റ്റ് പ്രകാരം വല്ല ഉദ്യോഗസ്ഥനോ അധികാരസ്ഥനോ പാസ്സാക്കുന്ന ഏതൊരുത്തരവും ഈ ആക്റ്റ് 9 പ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ള വല്ല അപ്പീലിനോ റിവിഷനോ മാത്രം വിധേയമായി അവസാനത്തേതായിരിക്കുന്നതാണ്. (2) അങ്ങനെയുള്ള യാതൊരുത്തരവും യാതൊരു നിയമ കോടതിയിലും ചോദ്യം ചെയ്യപ്പെടാൻ പാടുള്ളതല്ല. 16. നഷ്‍ടോത്തരവാദം . —(1) ഈ ആക്റ്റു പ്രകാരം ഉത്തമ വിശ്വാസ്യമായി ചെയ്തതോ ചെയ്യാനുദ്ദേശിച്ചതോ ആയ യാതൊരു പ്രവൃത്തിക്കും ഗവൺമെന്റിനെതിരായി യാതൊരു വ്യവഹാരമോ മറ്റു നിയമാനുസൃത നടപടിയോ സ്വീകാര്യമായിരിക്കുന്നതല്ല. (2) ഈ ആക്റേ‍‍റാ അതു പ്രകാരം ഉണ്ടാക്കിയ ഏതെങ്കിലും ചട്ടമോപ്രകാരം ഉത്തമ വിശ്വാസ്യമായി ചെയ്തതോ ചെയ്യാനുദ്ദേശിച്ചതോ ആയ യാതൊരു കാര്യത്തിനും യാതൊരു ഉദ്യോഗസ്ഥനോ മറ്റു ആൾക്കോ എതിരായി യാതൊരു വ്യവഹാരമോ ശിക്ഷാനടപടിയോ മറ്റു നിയമാനുസൃത നടപടിയോ നടത്തുവാൻ പാടുള്ളതല്ല. 17. ശ്രീപാദം കൊട്ടാരത്തിന്റെ ബാദ്ധ്യതകളെസംബന്ധിച്ച വ്യവസ്ഥകൾ . —(1) ഏതെങ്കിലും ശ്രീപാദം ഭൂമി സംബന്ധിച്ച് നിശ്ചിത തീയതിക്കു തൊട്ടു മുൻപ് ശ്രീ പാദം കൊട്ടാരത്തിനെതിരായി വ്യവഹാരപ്പെട്ടു നടപ്പാക്കാമായിരുന്ന എല്ലാ തേർച്ചകളും ബാദ്ധ്യതകളും ആ തീയതിക്കോ അതിനു ശേഷമോ അതതു സംഗതി പോലെ ഈ ആക്റ്റു പ്രകാരം ശ്രീപാദം കൊട്ടാരത്തിനു കൊടുക്കേണ്ട വർഷാശനത്തിനോ നഷ്ട പ്രതിഫലത്തിനോ മാത്രം എതിരായും അങ്ങനെയുള്ള തേർച്ചകളും ബാദ്ധ്യതകളും ശ്രീ പാദം കൊട്ടാരത്തിന് നിശ്ചിത തീയതിക്കു തൊട്ടു മുൻപ് പ്രസ്തുത ഭൂമികളിൽ ഉണ്ടായിരുന്ന അവകാശ ബന്ധങ്ങൾക്കെതിരായി വ്യവഹാരപ്പെട്ടു നടപ്പാക്കാൻ പറ്റുമായിരുന്നിടത്തോളവും വ്യവഹാരപ്പെട്ടു നടപ്പാക്കാവുന്നതാകുന്നു. (2) നിശ്ചിത തീയതി മുതല്‍ക്കോ അതിനു ശേഷമോ യാതൊരു കോടതിയും ശ്രീ പാദം കൊട്ടാരത്തിനോ അഥവാ അതിനു ഏതെങ്കിലും ശ്രീപാദം ഭൂമിയിലുണ്ടായിരുന്ന അവകാശ ബന്ധത്തിനോ എതിരായി പാസ്സാക്കപ്പെട്ട വല്ല വിധിയോ ഉത്തരവോ നടത്താൻ ഉത്തരവു പുറപ്പെടുവിക്കുകയോ നടത്തുന്നതു തുടരുകയോ ചെയ്യാൻ പാടില്ലാത്തതും, അങ്ങനെയുള്ള സംഗതികളിൽ ശ്രീപാദം കൊട്ടാരത്തിനു കൊടുക്കേണ്ടതായ വർഷാശനത്തിനോ നഷ്ടപ്രതിഫലത്തിനോ എതിരായി മാത്രം (1) —ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്കനുസൃതമായി വിധി നടത്താൻ ഉത്തരവു പുറപ്പെടുവിക്കുകയോ വിധി നടത്തുന്നതു തുടരുകയോ ചെയ്യേണ്ടതുമാകുന്നു. (3) നിശ്ചിത തീയതിക്കു മുൻപ് ഏതെങ്കിലും വ്യക്തിക്ക് ശ്രീപാദം കൊട്ടാരത്തിനെതിരായി ഏതെങ്കിലും ശ്രീപാദം ഭൂമിയിൽ ഉണ്ടായിട്ടുള്ള എല്ലാ അവകാശങ്ങളും പ്രത്യേകാവകാശങ്ങളും ഇല്ലാതാകുന്നതും അവസാനിക്കുന്നതും അവ ശ്രീ പാദം കൊട്ടാരത്തിനോ ഗവൺമെന്റിനോ എതിരായി വ്യവഹാരപ്പെട്ടു നടപ്പാക്കാൻ 10 പാടില്ലാത്തതും അങ്ങനെയുളള ഏതൊരു വ്യക്തിയും ഈ ആക്റ്റ് മൂലമോ ആക്റ്റു പ്രകാരമോ അംഗീകരിച്ചതോ നൽകപ്പെട്ടതോ ആയ അവകാശങ്ങൾക്കും പ്രത്യേകാവകാശങ്ങൾക്കും മാത്രം അർഹനായിരിക്കുന്നതുമാണ്. 18. ചട്ടങ്ങൾ ഉണ്ടാക്കാനുള്ള അധികാരം.— (1) ഗവൺമെന്റിന് ഗസറ്റിൽ പരസ്യം മൂലം ഈ ആക്റ്റിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിന് ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്. (2) പ്രത്യേകിച്ചും മേല്പറഞ്ഞ അധികാരങ്ങളുടെ സാമാന്യതയ്ക്കു ദൂഷ്യം കൂടാതെയും അങ്ങനെയുള്ള ചട്ടങ്ങളിൽ താഴെപ്പറയുന്ന കാര്യങ്ങൾക്കു വ്യവസ്ഥ ചെയ്യാവുന്നതാണ്. (എ) പട്ടയമോ മറ്റു രേഖകളോ നൽകുന്നതിനുള്ള നടപടിക്രമവും അവയിൽ അടങ്ങിയിരിക്കേണ്ട വിവരങ്ങളും; (ബി) ഫോറങ്ങൾ ആവശ്യമുള്ളിടത്ത് ഫോറങ്ങൾ നിർണ്ണയിക്കൽ; (സി) ഈ ആക്റ്റു പ്രകാരം അപ്പീലുകൾക്കും റിവിഷന്നുള്ള അപേക്ഷ കൾക്കുമുള്ള ഫീസ്; (ഡി) ഈ ആക്റ്റു പ്രകാരമുള്ള അപ്പീലുകളിൽ റവന്യൂ ഡിവിഷനൽ ആഫീസർക്കുള്ള അധികാരങ്ങളുടെ ക്രമീകരണവും അങ്ങനെയുള്ള അപ്പീലുകളിൽ സ്വീകരിക്കേണ്ട നടപടിക്രമവും; (ഇ) നിർണ്ണയിക്കപ്പെടേണ്ടതോ നിർണ്ണയിക്കാവുന്നതോ ആയ മറ്റേതൊരു കാര്യവും. (3) ഈ വകുപ്പു പ്രകാരമുണ്ടാക്കുന്ന ഏതൊരു ചട്ടവും അതുണ്ടാക്കിയ ശേഷം കഴിയുന്നത്ര വേഗം നിയമസഭ യോഗം ചേർന്നിരിക്കുമ്പോൾ അതിൻ്റെ മുൻപാകെ ആകെ പതിന്നാലു ദിവസക്കാലത്തേയ്ക്ക്—അത് ഒരു സമ്മേളനത്തിലോ തുടർച്ചയായ രണ്ടു സമ്മേളനങ്ങളിലോ പെടാം—വെയ്ക്കേണ്ടതും അത് അപ്രകാരം ഏതു സമ്മേളനത്തിൽ വെയ്ക്കുന്നുവോ ആ സമ്മേളനമോ അതിനടുത്തു വരുന്ന സമ്മേളനമോ അവസാനിക്കുന്നതിനു മുൻപ് നിയമസഭ ആ ചട്ടം ഭേദഗതി ചെയ്യുകയോ അല്ലെങ്കിൽ ആ ചട്ടം ഉണ്ടാക്കുവാൻ പാടില്ലെന്നു തീരുമാനിക്കുകയോ ചെയ്യുകയാണെങ്കിൽ ആ ചട്ടത്തിന് അതിനു ശേഷം അതതു സംഗതി പോലെ, അങ്ങനെ ഭേദഗതി ചെയ്ത രൂപത്തിൽ മാത്രം പ്രാബല്യമുണ്ടായിരിക്കുകയോ അഥവാ യാതൊരു പ്രാബല്യവുമില്ലാതിരിക്കുകയോ ചെയ്യുന്നതുമാണ്. എന്നിരുന്നാലും അങ്ങനെയുള്ള ഏതെങ്കിലും ഭേദഗതിയോ റദ്ദാക്കലോ ആ ചട്ട പ്രകാരം നേരത്തെ ചെയ്ത യാതൊന്നിൻ്റെയും സാധുതയ്ക്കു ദൂഷ്യം വരാത്ത വിധത്തിലായിരിക്കേണ്ടതാണ്. 11 19. 1961- ലെ 13 —ാം ആക്റ്റിൻ്റെ ഭേദഗതി . — 1961-ലെ കേരള ഭൂനികുതി ആക്റ്റ് (1961- ലെ 13) 2—ാം വകുപ്പ് (1)—ാം ഉപവകുപ്പിലെ (iii)—ാം ഖണ്ഡം വിട്ടുകളയണം. (ശരിത്തര്‍ജ്ജമ) _____

Every central and state Act, with the BNS, BNSS or BSA provision beside any IPC, CrPC or Evidence Act reference. Free, no sign-up.

Search the Bare Acts