Kerala · 1981 · Act 15

THE PAYMENT OF RAJABHOGAM TO THEKKEMADOM SWAMIYAR MATHAPRAM (ABOLITION) ACT, 1980

In forceFull text

This Act is not split into sections here yet, so this is the full text read from its official PDF. Older scans can carry reading errors: check the PDF before you quote it, and for tables and schedules.

1981- ലെ 15 —ാം ആക്റ്റ് 1980- ലെ തെക്കേമഠം സ്വാമിയാർ മാതപ്രത്തിന് രാജഭോഗം കൊടുക്കുന്നത് ( നിറുത്തലാക്കൽ ) ആക്റ്റ് പീഠിക . വകുപ്പുകൾ : 1. ചുരുക്കപ്പേരും, ആരംഭവും. 2. നിർവ്വചനങ്ങൾ. 3. രാജഭോഗം നിറുത്തലാക്കൽ. 4. നഷ്ടപരിഹാരം നല്കേണ്ടതില്ലന്ന്. 5. രാജഭോഗത്തിന്റെ കുടിശ്ശിക. 6. ചട്ടങ്ങൾ ഉണ്ടാക്കുന്നതിനുള്ള അധികാരം. ____ 1981- ലെ 15 —ാം ആക്റ്റ് 1980- ലെ തെക്കേമഠം സ്വാമിയാർ മാതപ്രത്തിന് രാജഭോഗം കൊടുക്കുന്നത് ( നിറുത്തലാക്കൽ ) ആക്റ്റ് * തെക്കേമഠം സ്വാമിയാർ മാതപ്രത്തിന് രാജഭോഗം സ്വീകരിക്കാനുള്ള അധികാരവും, നല്കാനുള്ള കുടിയാന്റെ ബാദ്ധ്യതയും നിറുത്തലാക്കുന്നതിനും അതു സംബന്ധ‌ിച്ചുള്ള മറ്റു സംഗതികൾക്കും വ്യവസ്ഥ ചെയ്യുന്നതിനു വേണ്ടിയുള്ള ഒരു ആക്റ്റ് പീഠിക.—തെക്കേമഠം സ്വാമിയാർ മാതപ്രത്തിന് രാജഭോഗം സ്വീകരിക്കാനുള്ള അധികാരവും നല്കുന്നതിനുള്ള കുടിയാന്റെ ബാധ്യതയും നിറുത്തലാക്കുന്നതിനും അതു സംബന്ധിച്ചുള്ള മറ്റു സംഗതികൾക്കും വ്യവസ്ഥപ്പെടുത്തേണ്ടത് പൊതു താൽപ്പര്യാർത്ഥം ആവശ്യമാകയാൽ; ഇൻഡ്യൻ റിപ്പബ്ലിക്കിന്റെ മുപ്പത്തിയൊന്നാം സംവൽസരത്തിൽ താഴെപ്പറയും പ്രകാരം നിയമം ഉണ്ടാക്കിയിരിക്കുന്നു. 1. ചുരുക്കപ്പേരും , ആരംഭവും .—(1) ഈ ആക്റ്റിന് 1980-ലെ തെക്കേ മഠം സ്വാമിയാർ മാതപ്രത്തിന് രാജഭോഗം നല്കുന്നത് (നിറുത്തലാക്കൽ) ആക്റ്റ് എന്നു പേർ പറയാം. (2) ഗസറ്റിൽ പരസ്യംമൂലം സർക്കാർ നിശ്ചയിക്കാവുന്ന തീയതി മുതൽ ഇത് പ്രാബല്യത്തിൽ വരുന്നതാണ്. 2. നിർവ്വചനങ്ങൾ.—ഈ ആക്റ്റിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം:— (എ) 'നിശ്ചിത തീയതി' എന്നാൽ ഈ ആക്റ്റ് പ്രാബല്യത്തിൽ വരുന്ന ദിവസം എന്നർത്ഥമാകുന്നു. (ബി) 'കുടിയാൻ' എന്നാൽ എതെങ്കിലും സങ്കേതം ഭൂമി കൈവശം വച്ചിട്ടുള്ളതും, മാതപ്രത്തിന് രാജഭോഗം നല്കാൻ ബാദ്ധ്യതപ്പെട്ടതുമായ ആൾ എന്നർത്ഥമാകുന്നു. (സി) 'മാതപ്രം' എന്നാൽ തൃശ്ശൂരിലെ തെക്കേ മഠം സ്വാമിയാർ മാതപ്രം എന്നർത്ഥമാകുന്നു. (ഡി) 'രാജഭോഗം' എന്നാൽ മുപ്പറ എന്നോ എട്ടിലൊന്ന് എന്നോ ഉളള പേരിൽ തെക്കേമാം സ്വാമിയാർ മാതപ്രത്തിന് സങ്കേതം ഭൂമിക്ക് നല്കേണ്ട നികുതി എന്നർത്ഥമാകുന്നു. (ഇ) 'സങ്കേതംഭൂമികൾ' എന്നാൽ മാതപ്രത്തിന് രാജഭോഗം നല്കേണ്ടതായ എറണാകുളം ജില്ലയിലെ ആലുവ താലൂക്കിലെ മാണിക്കമംഗലം വില്ലേജിലെ വസ്തു‌ക്കൾ എന്നർത്ഥമാകുന്നു. 3. രാജഭോഗം നിറുത്തലാക്കൽ.—തത്സമയം നിലവിലുള്ള ഏതെങ്കിലും നിയമത്തിലോ അല്ലെങ്കിൽ കോടതിയുടെ ഏതെങ്കിലും വിധി ന്യായത്തിലോ വിധിയിലോ ഉത്തരവിലോ അല്ലെങ്കിൽ ഏതെങ്കിലും കരാറിലോ മറ്റേതെങ്കിലും പ്രമാണത്തിലോ എന്തു തന്നെ അടങ്ങിയിരുന്നാലും നിശ്ചിത തീയതിക്കും അതുമുതല്ക്കും,— (എ) രാജഭോഗം സ്വീകരിക്കാനുള്ള മാതപ്രത്തിന്റെ അവകാശം നിറുത്തൽ ചെയ്തതായിതീരുന്നതും, * 1981 ഏപ്രിൽ 15—ാം തീയതി പ്രസിഡന്റിന്റെ അനുമതി ലഭിച്ചു. ശരിത്തര്‍ജ്ജിമ 1982 ജനുവരി 5—ാം തീയതിയിലെ 1—ാം നമ്പർ കേരള ഗസറ്റായി പ്രസിദ്ധീകരിച്ചു. 3 (ബി) മാതപ്രത്തിന് രാജഭോഗം നല്കാൻ കുടിയാന് ബാദ്ധ്യത ഉണ്ടായിരിക്കുന്നതല്ലാത്തതുമാകുന്നു. 4. നഷ്ടപരിഹാരം നല്കേണ്ടതില്ലന്ന്.—തൽസമയം നിലവിലുള്ള ഏതെങ്കിലും നിയമത്തിലോ അല്ലെങ്കിൽ ഏതെങ്കിലും കരാറിലോ മറ്റേതെങ്കിലും പ്രമാണത്തിലോ എന്തുതന്നെ അടങ്ങിയിരുന്നാലും കുടിയാൻമാരിൽ നിന്നും രാജഭോഗം സ്വീകരിക്കാനുള്ള മാതപ്രത്തിന്റെ അധികാരം 3—ാം വകുപ്പു പ്രകാരം നിറുത്തൽ ചെയ്യുന്നതിന് യാതൊരു നഷ്ടപരിഹാരവും മാതപ്രത്തിന് നല്കേണ്ടതില്ലാത്തതാകുന്നു. 5. രാജഭോഗത്തിന്റെ കുടിശ്ശിക.—ഈ ആക്റ്റിൽ വിരുദ്ധമായി എന്തുതന്നെ അടങ്ങിയിരുന്നാലും നിശ്ചിത തീയതിക്കു മുൻപ് കൊടുക്കാൻ കുടിശ്ശിക വന്നിട്ടുള്ളതും അന്നേ തീയതിക്ക് മാതപ്രത്തിന് കൊടുക്കാൻ ബാക്കിയുള്ളതുമായ എല്ലാ രാജഭോഗം കുടിശ്ശികയും മാതപ്രത്തിന് നേരിട്ടോ മാതപ്രത്തിനുവേണ്ടിയോ അവ നിശ്ചിത തീയതിക്ക് തൊട്ടു മുൻപ് വസൂലാക്കിയിരുന്ന വിധത്തിൽ വസൂലാക്കാവുന്നതാണ്. 6. ചട്ടങ്ങൾ ഉണ്ടാക്കുന്നതിനുള്ള അധികാരം.—(1) സർക്കാരിന് ഗസറ്റിൽ പരസ്യംമൂലം ഈ ആക്റ്റിലെ ആവശ്യങ്ങൾ നിർവഹിക്കുന്നതിന് ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്. (2) ഈ വകുപ്പുപ്രകാരം ഉണ്ടാക്കുന്ന എല്ലാ ചട്ടവും അതു ഉണ്ടാക്കിയതിനുശേഷം ആകുന്നത്ര വേഗത്തിൽ നിയമസഭാ യോഗം ചേർന്നിരിക്കുമ്പോൾ ഒരേ സമ്മേളനത്തിലോ തുടർച്ചയായ രണ്ടു സമ്മേളനങ്ങളിലോ ആയി ആകെ പതിനാലു ദിവസക്കാലത്തേക്ക് വയ്ക്കേണ്ടതും ഏതു സമ്മേളനത്തിലാണ് അപ്രകാരം വച്ചിട്ടുള്ളത് ആ സമ്മേളനമോ അതിന് തൊട്ട് അടുത്തു വരുന്ന സമ്മേളനമോ അവസാനിക്കുന്നതിനു മുൻപ് നിയമസഭ ആ ചട്ടത്തിൽ എന്തെങ്കിലും മാറ്റം വരുത്തുകയോ അല്ലെങ്കിൽ ചട്ടം ഉണ്ടാക്കേണ്ട എന്ന് തീരുമാനിക്കുകയോ ചെയ്താൽ ചട്ടത്തിന് അതിനു ശേഷം അതതു സംഗതി പോലെ അങ്ങനെ മാറ്റം വരുത്തിയ രൂപത്തിൽ മാത്രം പ്രഭാവം ഉണ്ടായിരിക്കുന്നതും അഥവാ യാതൊരു പ്രഭാവവും ഇല്ലാതിരിക്കുന്നതും ആകുന്നു. എന്നിരുന്നാലും അങ്ങനെയുള്ള ഏതെങ്കിലും മാറ്റമോ റദ്ദാക്കലോ ആ ചട്ടപ്രകാരം നേരത്തേ ചെയ്ത യാതൊന്നിന്റെയും സാധുതക്ക് ഭംഗം വരാത്ത വിധത്തിലായിരിക്കേണ്ടതുമാകുന്നു. (ശരി തര്‍ജ്ജിമ) ____

Every central and state Act, with the BNS, BNSS or BSA provision beside any IPC, CrPC or Evidence Act reference. Free, no sign-up.

Search the Bare Acts