Kerala · 1968 · Act 30

THE KERALA TREASURE TROVE ACT, 1968

In forceFull text

This Act is not split into sections here yet, so this is the full text read from its official PDF. Older scans can carry reading errors: check the PDF before you quote it, and for tables and schedules.

1 1968- ലെ 30 —ാം ആക്റ്റ് 1968- ലെ കേരള നിഖാതനിധി ആക്റ്റ് ഉളളടക്കം പീഠിക . വകുപ്പുകള്‍: പ്രാരംഭം 1. ചുരുക്കപ്പേരും, വ്യാപ്തിയും, ആരംഭവും. 2. നിര്‍വചനങ്ങള്‍. നിഖാതനിധി കണ്ടുകിട്ടിയാലുള്ള നടപടിക്രമം 3. നിഖാതനിധി കണ്ടുകിട്ടുന്ന ആൾ നൽകേണ്ട നോട്ടീസ്. 4. തേർച്ചക്കാർ ഹാജരാകുന്നതിന് ആവശ്യപ്പെടുന്ന പരസ്യം. 5. ഹാജരാകാൻ വീഴ്ചവരുത്തിയാൽ അവകാശം നഷ്ടപ്പെടുമെന്ന്. 6. കളക‍്ററർ അന്വേഷവിചാരണ നടത്തി നിർണ്ണയിക്കേണ്ട കാര്യങ്ങൾ. 7. നിഖാതനിധി തേർച്ചചെയ്യുന്ന ആൾക്ക് വ്യവഹാരം ബോധിപ്പിക്കുന്നതിന് അനുവദിക്കേണ്ട കാലം. 8. നിഖാതനിധി ഉടമസ്ഥനില്ലാത്തതെന്ന് എപ്പോൾ പ്രഖ്യാപിക്കാമെന്ന്. 9. പ്രഖ്യാപനത്തിനുശേഷമുള്ള നടപടി. 10. സ്ഥലമുടമസ്ഥൻ എന്ന നിലയിൽ മറ്റു യാതൊരാളും തേർച്ച ചെയ്യാത്തപ്പോൾ നിഖാതനിധി കണ്ടുകിട്ടുന്ന ആൾക്ക് നൽകണമെന്ന്. 11. ഒരാൾ മാത്രം തേർച്ച ചെയ്യുകയും അയാളുടെ തേർച്ചയെപ്പറ്റി തർക്കിക്കാതിരിക്കുകയും ചെയ്യുമ്പോൾ, നിഖാതനിധി ഭാഗിക്കണമെന്ന്. 12. സ്ഥലത്തിന്റെ ഉടമാവകാശം സംബന്ധിച്ച് തർക്കമുള്ള സംഗതിയിൽ, നടപടികൾ നിറുത്തിവയ്ക്കണമെന്ന്. 13. തർക്കം തീർപ്പാക്കൽ. 14. കോടതിയില്‍ തേര്‍ച്ച സ്ഥാപിച്ചുകിട്ടിയാല്‍ നിഖാതനിധിയുടെ വിഭജനം. 2 15. ഗവണ്മെന്റിനുവേണ്ടി നിഖാത നിധി വിലയ്ക്കെടുക്കാനുള്ള അധികാരം. 16. കളക്റ‍റരുടെ തീരുമാനം അവസാനത്തേതാണെന്നും, ഉത്തമ വിശ്വാസ്യത്തോടെ ചെയ്യുന്ന പ്രവൃത്തികളെ സംബന്ധിച്ച് യാതൊരു വ്യവഹാരവും അദ്ദേഹത്തിനെതിരായി ഉണ്ടായിരിക്കുകയില്ലെന്നും. 17. കളക്റ‍റർ സിവിൽ കോടതിയുടെ അധികാരങ്ങൾ വിനിയോഗിക്കണമെന്ന്. 18. നോട്ടീസ് നൽകാനും മറ്റും വീഴ്ച വരുത്തിയാൽ, നിഖാത നിധി കണ്ടു കിട്ടുന്ന ആൾക്കുള്ള ശിക്ഷ. 19. 18—ാം വകുപ്പു പ്രകാരമുള്ള കുറ്റത്തിന് പ്രേരിപ്പിച്ചാൽ ഉടമസ്ഥനുള്ള ശിക്ഷ. 20. 3—ാം വകുപ്പു പ്രകാരം നോട്ടീസ് നൽകുന്നതിൽ വീഴ്ച വരുത്തിയാൽ ഉടമസ്ഥനോ അല്ലെങ്കിൽ കൈവശക്കാരനോ ഉള്ള ശിക്ഷ. 21. ചട്ടങ്ങൾ ഉണ്ടാക്കാനുള്ള അധികാരം. 22. റദ്ദാക്കൽ. ***** 3 1968- ലെ 30 —ാം ആക്റ്റ് 1968- ലെ കേരള നിഖാതനിധി നിധി ആ ക്റ‍റ് * കേരള സംസ്ഥാനത്തെ നിഖാതനിധി സംബന്ധിച്ച നിയമങ്ങൾ ഏകീകരിക്കുന്നതിനുള്ള ഒരു ആക്റ്റ്. പീഠിക:—കേരള സംസ്ഥാനത്തെ നിഖാതനിധി സംബന്ധിച്ച നിയമങ്ങൾ ഏകീകരിക്കുന്നത് യുക്തമായിരിക്കയാൽ; ഇൻഡ്യൻ റിപ്പബ്ളിക്കിന്റെ പത്തൊൻപതാം സംവത്സരത്തിൽ താഴെപ്പറയും പ്രകാരം നിയമമുണ്ടാക്കട്ടെ:— പ്രാരംഭം 1. ചുരുക്കപ്പേരും , വ്യാപ്തിയും , ആരംഭവും :—(1) ഈ ആക്റ‍റിന്, 1968-ലെ കേരള നിഖാതനിധി ആക്റ‍റ് എന്ന് പേര്‍ പറയാം. (2) ഇതിന് കേരള സംസ്ഥാനം മുഴുവൻ വ്യാപ്തി ഉണ്ടായിരിക്കുന്നതാണ്. (3) ഇത് ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്. 2. നിർവചനങ്ങൾ:—ഈ ആക്റ‍റിൽ, സന്ദർഭത്തിന് മറ്റു വിധത്തിൽ ആവശ്യമില്ലാത്ത പക്ഷം,— (എ) "കളക്റ‍റർ" എന്നാൽ ഒരു ജില്ലയുടെ കളക്റ‍റർ എന്നോ, ഈ ആക്റ‍റ് പ്രകാരം ഒരു കളക്റ‍റരുടെ അധികാരങ്ങൾ വിനിയോഗിക്കാനും, പ്രവൃത്തികള്‍ നിർവഹിക്കാനും ഗവൺമെന്റ് നിയമിക്കുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥൻ എന്നോ അർത്ഥമാകുന്നു; (ബി) ഏതെങ്കിലും ഭൂമിയോ, സാധനമോ സംബന്ധിച്ച് "ഉടമസ്ഥൻ" എന്നാൽ, അങ്ങിനെയുള്ള ഭൂമിയുടേയോ അല്ലെങ്കിൽ അതോടു ചേർന്ന സാധനത്തിന്റെയോ കൈമാറ്റം സംബന്ധിച്ച ഒരു കൈമാറ്റപ്പത്രത്തിൽ ഏതെങ്കിലുംവിധത്തിൽ കരുതിവച്ച പ്രകാരം, അങ്ങിനെയുള്ള ഭൂമിയിലോ, സാധനത്തിലോ ഉള്ള നിധിക്ക് അവകാശമുള്ള ഏതെങ്കിലും ആൾ എന്നർത്ഥമാകുന്നു; * 1968 ഡിസംബർ 5-ാം തീയതി പ്രസിഡന്റിന്റെ അനുമതി ലഭിച്ചു. ആക്റ്റിന്റെ ശരിത്തര്‍ജ്ജമ 1970 മാർച്ച് 24-ാം തീയതിയിലെ 12-ാം നമ്പർ കേരള ഗസറ്റായി പ്രസിദ്ധീകരിച്ചു. 4 (സി) "നിഖാതനിധി" എന്നാൽ ഉടമസ്ഥനാരെന്നറിയാത്തതും മണ്ണില്‍ മറഞ്ഞു കിടക്കുന്നതുമായ പണമോ, സ്വർണ്ണത്തിന്റെയോ വെള്ളിയുടെയോ കട്ടിയോ വിലപിടിപ്പുള്ള മറ്റു സാധനങ്ങളോ എന്നർത്ഥമാകുന്നു. നിഖാതനിധി കണ്ടുകിട്ടിയാലുള്ള നടപടിക്രമം 3. നിഖാതനിധി കണ്ടുകിട്ടുന്ന ആൾ നൽകേണ്ട നോട്ടീസ് . (1) (i) തുകയിലൊ വിലയിലൊ ഇരുപത്തിയഞ്ചു രൂപയിൽ കവിയുന്നതോ; അല്ലെങ്കിൽ (ii) വില എന്തുതന്നെയായിരുന്നാലും ചരിത്രപരമായോ, പുരാവസ്തുസംബ ന്ധമായോ അല്ലെങ്കിൽ കലാപരമായോ പ്രാധാന്യമുള്ളതോ ആയ ഏതെങ്കിലും നിഖാതനിധി കണ്ടുകിട്ടുമ്പോഴെല്ലാം കണ്ടുകിട്ടുന്ന ആൾ, കഴിയുന്നത്ര വേഗത്തിൽ, കളക‍്റ‍റർക്ക്— (എ) അങ്ങിനെയുള്ള നിഖാതനിധിയുടെ സ്വഭാവത്തേയും തുകയേയോ ഉദ്ദേശവിലയേയൊ അതിനേയും പറ്റിയും; (ബി) അതു കണ്ടുകിട്ടിയ സ്ഥലത്തെപ്പറ്റിയും; (സി) അതു കണ്ടുകിട്ടിയ തീയതിയെപ്പറ്റിയും രേഖാമൂലമായ നോട്ടീസ് നൽകേണ്ടതും, ഏറ്റവും അടുത്തുള്ള ഗവണ്മെന്റ് ട്രഷറിയിൽ ആ നിഖാതനിധി നിക്ഷേപിക്കുകയോ അല്ലെങ്കിൽ, കളക‍്റ‍റർ അതതു സമയം ആവശ്യപ്പെടുന്ന സമയത്തും, സ്ഥലത്തും ആ നിഖാതനിധി ഹാജരാക്കാന്‍, കളക‍്റ‍റർക്ക് യുക്തമെന്ന് തോന്നുന്ന ജാമ്യം കളക‍്റ‍റർക്ക് നൽകുകയോ ചെയ്യേണ്ടതുമാകുന്നു. (2) നിഖാതനിധി കണ്ടുകിട്ടുന്ന സ്ഥലത്തിന്റെ ഉടമസ്ഥൻ, കണ്ടുകിട്ടുന്ന ആളല്ലാതിരിക്കുകയാണെങ്കിൽ, അയാളും അങ്ങിനെയുള്ള സ്ഥലത്തിന്റെ കൈവശക്കാരൻ, കണ്ടുകിട്ടുന്ന ആളോ ഉടമസ്ഥനോ അല്ലാതിരിക്കുകയാണെങ്കിൽ അയാളും, അതതു സംഗതിപോലെ, ഉടമസ്ഥനോ കൈവശക്കാരനോ നിഖാതനിധി കണ്ടുകിട്ടിയതിനെപ്പറ്റി അറിവുലഭിക്കുന്ന തീയതി മുതൽ ഒരു മാസം കഴിയുന്നതിനുമുൻപ്, (1)—ാം ഉപവകുപ്പ് (എ), (ബി), (സി) എന്നീ ഖണ്ഡങ്ങളിൽ പരാമർശിച്ച വിവരങ്ങൾ പ്രത്യേകം കാണിച്ചുകൊണ്ട് കളക‍്റ‍റർക്ക് നോട്ടീസ് നൽകേണ്ടതാകുന്നു. (3) ഒരു നിഖാതനിധിയുടെ തുകയോ വിലയോ ഇരുപത്തിയഞ്ചു രൂപയിൽ കവിയുന്നുണ്ടോ അല്ലെങ്കിൽ ഒരു നിഖാതനിധി ചരിത്രപരമായോ പുരാവസ്തു 5 സംബന്ധമായോ അല്ലെങ്കിൽ കലാപരമായോ പ്രാധാന്യമുള്ളതാണോ എന്ന ഏതെങ്കിലും പ്രശ്നം ഉണ്ടാകുകയാണെങ്കിൽ, ആ പ്രശ്നം കളക‍്റ‍റർക്ക് ആലോചനയ്ക്ക യക്കേണ്ടതും, കളക‍്റ‍റർ അത് തീരുമാനിക്കേണ്ടതും, അദ്ദേഹത്തിന്റെ തീരുമാനം അവസാനത്തേതായിരിക്കുന്നതുമാകുന്നു: എന്നാൽ, ഒരു നിഖാതനിധി ചരിത്രപരമായോ, പുരാവസ്തുസംബന്ധമായോ അല്ലെങ്കിൽ കലാപരമായോ പ്രാധാന്യമുള്ളതാണോ എന്ന പ്രശ്നമാണ് ആലോചനയ്ക്കയച്ചതെങ്കിൽ, കളക‍്റ‍റർ, ആ പ്രശ്നം തീരുമാനിക്കുന്നതിനു മുമ്പ് പുരാവസ്തു വകുപ്പിന്റെ ഡയറക‍്റ‍റരുമായി കൂടിയാലോചിക്കേണ്ടതാണ്. 4. തേർച്ചക്കാർ ഹാജരാകുന്നതിന് ആവശ്യപ്പെടുന്ന പരസ്യം : —(1) കളക‍്റ‍റർ 3 —ാം വകുപ്പ് പ്രകാരമുള്ള നോട്ടീസ് ലഭിച്ചാൽ തനിക്കു യുക്തമെന്നു തോന്നുന്ന അന്വേഷണ വിചാരണവല്ലതുമുണ്ടെങ്കില്‍ അതു നടത്തിയശേഷം, താഴെപ്പറയുന്ന നടപടികൾ എടുക്കേണ്ടതും, ഏതെങ്കിലും സ്ഥലത്ത് നിഖാതനിധി കണ്ടുകിട്ടിയിട്ടുണ്ടെന്ന് ഏതെങ്കിലുംവിധത്തിൽ അറിവു ലഭിച്ചാൽ, അങ്ങിനെയുള്ള നടപടികൾ എടുക്കാവുന്നതുമാകുന്നു, അതായത്:— (എ) അദ്ദേഹം, ഈ ആക്റ‍റുപ്രകാരം ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങള്‍മൂലം നിർണ്ണയിക്കപ്പെടാവുന്ന ഫോറത്തിലും വിധത്തിലും ഒരു പരസ്യം, നിഖാതനിധിയോ അതിന്റെ ഏതെങ്കിലും ഭാഗമോ തേര്‍ച്ച ചെയ്യുന്ന എല്ലാ ആളുകളും, ആ പരസ്യത്തില്‍ പ്രത്യേകം പറഞ്ഞിട്ടുളള ദിവസത്തിലും, സ്ഥലത്തും, കളക‍്റ‍റർ മുമ്പാകെ നേരിട്ടോ അല്ലെങ്കില്‍, ഏജന്‍സിമുഖേനയോ ഹാജരാകണമെന്നാവശ്യപ്പെട്ടുകൊണ്ട്, പ്രസിദ്ധപ്പെടുത്തേണ്ടതും, അങ്ങിനെയുളള ദിവസം അങ്ങിനെയുളള പരസ്യം പ്രസിദ്ധപ്പെടുത്തിയതിനുശേഷം ഒരു മാസത്തിനുമുമ്പല്ലാതെയൊ അല്ലെങ്കില്‍ രണ്ടുമാസത്തിന്നപ്പുറമല്ലാതെയോ ആയിരിക്കേണ്ടതുമാണ്; (ബി) നിഖാതനിധി കണ്ടുകിട്ടിയതായ സ്ഥലം, കണ്ടുകിട്ടിയ തീയതിയിൽ, കണ്ടുകിട്ടിയ ആളല്ലാത്ത ഏതെങ്കിലും ആളുടെ കൈവശമായിരുന്നുവെന്ന് കളക‍്റ‍ റർക്ക് തോന്നുന്നപക്ഷം, കളക‍്റ‍റർ അതുപോലെയുള്ള രേഖാമൂലമായ ഒരു പ്രത്യേക നോട്ടീസ് അങ്ങനെയുള്ള ആളുടെ മേലും നടത്തേണ്ടതാകുന്നു. (2) ഒരു നിഖാതനിധി കണ്ടുകിട്ടുന്ന ആൾ 3—ാം വകുപ്പിൽ ആവശ്യപ്പെട്ട പ്രകാരം നോട്ടീസു നൽകാൻ വീഴ്ചവരുത്തുകയും, ഒരു നിഖാതനിധി കണ്ടുകിട്ടിയെന്ന് മറ‍റുവിധത്തിൽ കളക‍്റ‍റർക്ക് അറിവു ലഭിക്കുകയും ചെയ്യുന്നപക്ഷം, നിഖാതനിധി അവിടെനിന്നും മാററുന്നതിനിടയുണ്ടെന്ന് തനിക്ക് ബോദ്ധ്യപ്പെടുകയാണെങ്കിൽ കളക‍്റ‍ റർക്ക്, (1)—ാം ഉപവകുപ്പുപ്രകാരം നടപടി സ്വീകരിക്കുന്നതിനുമുമ്പ് നിഖാതനിധിക്കുവേണ്ടി അന്വേഷണം നടത്തുകയും നിഖാതനിധി പിടിച്ചെടുത്തു കസ്റ്റഡിയിൽ വയ‍്ക്കുകയും ചെയ്യാവുന്നതാണ്. 6 5. ഹാജരാകാൻ വീഴ്ചവരുത്തിയാൽ അവകാശം നഷ്ടപ്പെടുമെന്ന് . — അങ്ങിനെയുള്ള നിഖാതനിധിയോ അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും ഭാഗമോ കണ്ടുകിട്ടുന്ന സ്ഥലത്തിന്റെ ഉടമസ്ഥൻ എന്ന നിലയിലോ അല്ലെങ്കിൽ മറ‍ റുവിധത്തിലോ അതിന് എന്തെങ്കിലും അവകാശമുണ്ടായിരിക്കുകയും, 4—ാം വകുപ്പ് (1) —ാം ഉപവകുപ്പുപ്രകാരം പുറപ്പെടുവിച്ച പരസ്യത്തിൽ ആവശ്യപ്പെട്ടപ്രകാരം, ആ പരസ്യത്തിൽ പ്രത്യേകം പറയുന്ന ദിവസമോ, മതിയായ കാരണത്താൽ കളക‍്റ‍റർ നിശ്ചയിക്കാവുന്ന പിന്നീടുള്ള ദിവസമോ, ഹാജരാകാതിരിക്കുകയും ചെയ്യുന്ന ഏതൊരാൾക്കും അങ്ങനെയുള്ള അവകാശം നഷ്ടപ്പെടുന്നതാണ്. 6. കളക‍്റ‍റർ അന്വേഷവിചാരണ നടത്തി നിർണ്ണയിക്കേണ്ട കാര്യങ്ങൾ . —4—ാം വകുപ്പ് (1)—ാം ഉപവകുപ്പുപ്രകാരമുള്ള പരസ്യത്തിൽ പ്രത്യേകം പറഞ്ഞ തീയതിയിലോ, 5—ാം വകുപ്പുപ്രകാരം കളക‍്റ‍റർ നിശ്ചയിക്കുന്ന പിന്നീടുള്ള ദിവസമോ കളക‍്റ‍റർ നിഖാതനിധി തന്റെ മുമ്പാകെ ഹാജരാക്കിക്കേണ്ടതും, താഴെപ്പറയുന്ന കാര്യങ്ങൾ അന്വേഷണവിചാരണ നടത്തി നിർണ്ണയിക്കേണ്ടതുമാണ്. (എ) അങ്ങനെയുള്ള നിഖാതനിധി കണ്ടുകിട്ടിയത് ആർക്കെന്നും, ഏതു സ്ഥലത്താണെന്നും, ഏതു പരിതസ്ഥിതിയിലാണെന്നും; (ബി) കഴിയുന്നിടത്തോളം, ആ നിഖാതനിധി മറച്ചുവച്ചത് ആരാണെന്നും, ഏതു പരിതസ്ഥിതിയിലാണെന്നും. 7. നിഖാതനിധി തേർച്ച ചെയ്യുന്ന ആൾക്ക് വ്യവഹാരം ബോധിപ്പിക്കുന്നതിന് അനുവദിക്കേണ്ട കാലം.— 6—ാം വകുപ്പുപ്രകാരമുള്ള അന്വേഷണ വിചാരണയിൽ, അങ്ങിനെയുള്ള നിഖാതനിധി തേർച്ചചെയ്തുകൊണ്ട്, 4—ാം വകുപ്പ് (1)—ാം ഉപവകുപ്പുപ്രകാരമുള്ള പരസ്യത്തിൽ ആവശ്യപ്പെട്ടപ്രകാരം ഹാജരാകുന്ന ഒരാളോ അല്ലെങ്കിൽ അങ്ങനെയുള്ള ആൾ ആരുടെ കീഴിലാണോ തേർച്ച ചെയ്യുന്നത് ആ ആളോ, ആ നിഖാതനിധി, കണ്ടുകിട്ടുന്ന തീയതിക്കുമുമ്പ്, നൂറു വർഷത്തിനുള്ളിൽ മറച്ചുവെച്ചതാണെന്നു വിശ്വസിപ്പാൻ കളക‍്റ‍റർ കാരണം കാണുന്നപക്ഷം; കളക‍്റ‍റർ, തേർച്ചക്കാരന് അയാളുടെ അവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേണ്ടി, ഒരു സിവിൽ കോടതിയിൽ വ്യവഹാരം ബോധിപ്പിക്കുന്നതിന് അനുവാദം നൽകാൻ തനിക്ക് യുക്തമെന്നു തോന്നുന്നകാലംവരെ കേസ് വിചാരണ ചെയ്യുന്നതു നീട്ടിവെച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കേണ്ടതാകുന്നു. 8. നിഖാതനിധി ഉടമസ്ഥനില്ലാത്തതെന്ന് എപ്പോൾ പ്രഖ്യാപിക്കാമെന്ന്.— (1) (i) അങ്ങനെയുള്ള അന്വേഷണ വിചാരണയിൽ നിഖാതനിധി, കണ്ടുകിട്ടുന്ന തീയതിക്കുമുമ്പ് നൂറു വർഷത്തിനുള്ളിൽ മറച്ചുവെച്ചതാണെന്ന് വിശ്വസിക്കുവാൻ കളക‍്റ‍റർ യാതൊരു കാരണവും കാണാതിരിക്കുകയോ; അല്ലെങ്കിൽ 7 (ii) 7—ാം വകുപ്പുപ്രകാരം കാലം നിശ്ചയിച്ചിട്ടുണ്ടെങ്കിൽ, കളക‍്റ‍റരുടെ അറിവിൽപ്പെട്ടിടത്തോളം അങ്ങനെയുള്ള കാലത്തിനുള്ളിൽ, മേൽപ്പറഞ്ഞപ്രകാരം യാതൊരു വ്യവഹാരവും, ബോധിപ്പിച്ചിട്ടില്ലാതിരിക്കുകയോ; അല്ലെങ്കിൽ (iii) അങ്ങനെയുള്ള കാലത്തിനുള്ളിൽ വ്യവഹാരം ബോധിപ്പിക്കുകയും, അന്യായക്കാരന്റെ തേർച്ച, അവസാനമായി തള്ളിക്കളയുകയും ചെയ്യുകയോ ചെയ്യുകയാണെങ്കിൽ കളക‍്റ‍റർക്ക് ആ നിഖാതനിധി ഉടമസ്ഥനില്ലാത്തതാണെന്നു പ്രഖ്യാപിക്കാവുന്നതാണ്. (2) (1)—ാം ഉപവകുപ്പുപ്രകാരം പുറപ്പെടുവിക്കുന്ന പ്രഖ്യാപനംമൂലം സങ്കടമനുഭവിക്കുന്ന ഏതൊരാൾക്കും, അതിന്റെ തീയതി മുതൽ രണ്ടു മാസത്തിനകം അതിന്നെതിരായി, റവന്യൂ ബോർഡിൽ അപ്പീൽ ബോധിപ്പിക്കാവുന്നതാണ്. എന്നാൽ, (1)—ാം ഉപവകുപ്പ് (iii)—ാം ഖണ്ഡത്തിൽ പറഞ്ഞിട്ടുള്ള സംഗതിയിൽ പ്രസ്തുത ഉപവകുപ്പുപ്രകാരം പുറപ്പെടുവിക്കുന്ന ഒരു പ്രഖ്യാപനത്തിന്മേൽ യാതൊരു അപ്പീലും സ്വീകാര്യമായിരിക്കുന്നതല്ല. (3) അങ്ങനെയുള്ള അപ്പീലിനു വിധേയമായി, അങ്ങനെയുള്ള ഏതൊരു പ്രഖ്യാപനവും അവസാനത്തേതും, നിർണ്ണായകവുമായിരിക്കുന്നതാകുന്നു. 9. പ്രഖ്യാപനത്തിനുശേഷമുള്ള നടപടി . — 8—ാം വകുപ്പ് (1)—ാം ഉപവകുപ്പു പ്രകാരം ഏതെങ്കിലും നിഖാതനിധി സംബന്ധിച്ച് ഒരു പ്രഖ്യാപനം പുറപ്പെടുവിച്ചിട്ടുള്ളപ്പോൾ, അങ്ങനെയുള്ള നിഖാതനിധി, ഇതിനുശേഷമുള്ള വ്യവസ്ഥകളനുസരിച്ച്, അത് കണ്ടുകിട്ടുന്ന ആൾക്കുതന്നെ ഏൽപ്പിച്ചുകൊടുക്കുകയോ, അല്ലെങ്കിൽ, അയാൾക്കും അത് കണ്ടുകിട്ടുന്ന സ്ഥലത്തിന്റെ ഉടമസ്ഥനും, ഇടയിൽ ഇതിനുശേഷം വ്യവസ്ഥചെയ്യുന്ന വിധത്തിൽ ഭാഗിച്ചുകൊടുക്കുകയോ ചെയ്യേണ്ടതാണ്. 10. സ്ഥലമുടമസ്ഥൻ എന്ന നിലയിൽ മറ്റു യാതൊരാളും തേർച്ച ചെയ്യാത്തപ്പോൾ നിഖാതനിധി കണ്ടുകിട്ടുന്ന ആൾക്ക് നൽകണമെന്ന് . —മേല്പറഞ്ഞപ്രകാരം ഏതെങ്കിലും നിഖാതനിധി സംബന്ധിച്ച് ഒരു പ്രഖ്യാപനം പുറപ്പെടുവിച്ചിരിക്കുകയും 4—ാം വകുപ്പ് 1—ാം ഉപവകുപ്പുപ്രകാരമുള്ള പരസ്യത്തിൽ ആവശ്യപ്പെട്ടപ്രകാരം അങ്ങനെയുള്ള നിഖാതനിധി കണ്ടുകിട്ടുന്ന ആളല്ലാത്ത മറ്റാരുംതന്നെ ഹാജരാകാതിരിക്കുകയും, നിഖാതനിധിയുടെ ഓഹരി അത് കണ്ടുകിട്ടിയ സ്ഥലത്തിന്റെ ഉടമസ്ഥൻ എന്ന നിലയിൽ തേർച്ച ചെയ്യാതിരിക്കുകയും ചെയ്യുകയാണെങ്കിൽ, കളക‍്റ‍റർ ആ നിഖാതനിധി, അത് കണ്ടുകിട്ടുന്ന ആൾക്കുതന്നെ ഏൽപ്പിച്ചുകൊടുക്കേണ്ടതാകുന്നു. 11. ഒരാൾ മാത്രം തേർച്ച ചെയ്യുകയും അയാളുടെ തേർച്ചയെപ്പറ്റി തർക്കിക്കാതിരിക്കുകയും ചെയ്യുമ്പോൾ , നിഖാതനിധി ഭാഗിക്കണമെന്ന് . —(1) ഏതെങ്കിലും നിഖാതനിധി സംബന്ധിച്ച്, മേൽപ്പറഞ്ഞപ്രകാരം ഒരു പ്രഖ്യാപനം 8 പുറപ്പെടുവിക്കുകയും അങ്ങനെയുള്ള നിഖാതനിധി കണ്ടുകിട്ടുന്ന ആളല്ലാത്ത മറ്റൊരാള്‍മാത്രം അങ്ങനെ ഹാജരാകുകയും തേർച്ച ചെയ്യുകയും, അങ്ങനെയുള്ള ആളിന്റെ തേർച്ചയെപ്പറ്റി നിഖാതനിധി കണ്ടുകിട്ടുന്ന ആൾ തർക്കിക്കാതിരിക്കുകയും ചെയ്യുമ്പോൾ കളക‍്റ‍റർ നിഖാതനിധി കണ്ടുകിട്ടുന്ന ആൾക്കും, അങ്ങനെ തേർച്ച ചെയ്യുന്ന ആൾക്കും, ഇടയിൽ (2)—ാം ഉപവകുപ്പിലെ വ്യവസ്ഥകളനുസരിച്ച്, ഭാഗിക്കാൻ നടപടി എടുക്കേണ്ടതാണ്. (2) നിഖാതനിധി കയ്യൊഴിയുന്നതു സംബന്ധിച്ച് നിഖാതനിധി കണ്ടുകിട്ടുന്ന ആളും അങ്ങനെ തേര്‍ച്ച ചെയ്യുന്ന ആളും തമ്മിൽ അപ്പോൾ നിലവിലുള്ള ഏതെങ്കിലും കരാറിൽ ഏർപ്പെട്ടിട്ടില്ലാത്തപക്ഷം, നിഖാതനിധിയുടെ നാലിൽ മൂന്നു ഭാഗം അങ്ങനെ നിഖാതനിധി കണ്ടുകിട്ടുന്ന ആൾക്കും ബാക്കി അങ്ങനെയുള്ള ആൾക്കും നൽകേണ്ടതാണ്. അങ്ങനെ നിഖാതനിധി കണ്ടുകിട്ടുന്ന ആളും അങ്ങനെയുളള ആളും അങ്ങിനെയുളള ഏതെങ്കിലും കരാറിൽ ഏർപ്പെട്ടിട്ടുള്ളപക്ഷം നിഖാതനിധി, അങ്ങനെയുള്ള കരാർ അനുസരിച്ചു കൈയൊഴിയ്ക്കേണ്ടതാകുന്നു. എന്നാൽ, ഏതെങ്കിലും സംഗതിയിൽ, കളക‍്റ‍റര്‍ക്കു യുക്തമെന്നു തോന്നുന്ന പക്ഷം നിഖാതനിധി അങ്ങനെ ഭാഗിക്കുന്നതിനു പകരം— (എ) രണ്ടിലേതെങ്കിലും ഒരു കക്ഷിക്ക്, അങ്ങനെയുള്ള നിഖാതനിധി മുഴുവനുമോ അല്ലെങ്കിൽ അയാളുടെ ഓഹരിയിൽ കൂടുതലോ, അങ്ങനെയുള്ള കക്ഷി മറ്റേ കക്ഷിക്കുവേണ്ടി അതതു സംഗതിപോലെ, അങ്ങനെയുള്ള മറ്റേ കക്ഷിയുടെ ഓഹരിക്കോ, അങ്ങനെ കൊടുക്കുന്ന കൂടുതൽ ഓഹരിക്കോ തുല്യമെന്നു കളക‍്റ‍റർ നിശ്ചയിക്കാവുന്ന തുക കളക‍്റ‍റരുടെ അടുക്കൽ കൊടുത്താൽ നൽകുകയോ, അല്ലെങ്കിൽ (ബി) ആ നിഖാതനിധിയോ അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും ഭാഗമോ പൊതുലേലം മൂലം വിൽക്കുകയും, വിറ്റുകിട്ടുന്ന തുക, കക്ഷികൾക്കിടയിൽ, ഈ ഉപവകുപ്പിലെ വ്യവസ്ഥകളനുസരിച്ച് ഭാഗിക്കുകയും ചെയ‍്കയൊ ചെയ്യാവുന്നതാകുന്നു. എന്നുമാത്രമല്ല, കളക‍്റ‍റർ, 8—ാം വകുപ്പ് (1)—ാം ഉപവകുപ്പുപ്രകാരമുള്ള തന്റെ ഒരു പ്രഖ്യാപനം മൂലം, മേൽപ്പറഞ്ഞ നിഖാതനിധി കണ്ടുകിട്ടുന്ന ആളോ അല്ലെങ്കിൽ നിഖാതനിധി കണ്ടുകിട്ടുന്ന സ്ഥലത്തിന്റെ ഉടമസ്ഥൻ എന്ന നിലയിൽ തേര്‍ച്ച ചെയ്യുന്ന ആളോ അല്ലാത്ത ഏതെങ്കിലും ആൾ ഈ ആക്റ്റ് പ്രകാരം ചെയ്യുന്ന ഏതെങ്കിലും തേര്‍ച്ച തള്ളിക്കളഞ്ഞാൽ, ആരുടെ തേര്‍ച്ചയാണ് അങ്ങനെ തള്ളിക്കളഞ്ഞത്, ആ ആൾ, പ്രസ്തുത വകുപ്പ് (2)—ാം ഉപവകുപ്പുപ്രകാരം അപ്പീൽ ബോധിപ്പിക്കാത്തപക്ഷം രണ്ടു മാസം കഴിയുന്നതുവരെയോ അല്ലെങ്കിൽ അപ്പീൽ അപ്രകാരം ബോധിപ്പിച്ചിട്ടുണ്ടെങ്കിൽ, ആ അപ്പീൽ തള്ളിക്കളയുന്നതുവരെയോ അങ്ങനെ ഭാഗിക്കാന്‍ പാടില്ലാത്തതാകുന്നു. 9 (3) ഈ വകുപ്പു പ്രകാരം കളക‍്റ‍റർ ഒരു വിഭജനം നടത്തിയാല്‍, അദ്ദേഹം അങ്ങനെയുള്ള വിഭജനപ്രകാരം കക്ഷികൾക്ക് യഥാക്രമം അവകാശപ്പെട്ട ആ നിഖാതനിധിയുടെ ഭാഗങ്ങളോ അല്ലെങ്കിൽ അതിന് പകരമായിട്ടുള്ള പണമോ അവർക്ക് നൽകേണ്ടതാണ്. 12. സ്ഥലത്തിന്റെ ഉടമാവകാശം സംബന്ധിച്ച് തർക്കമുള്ള സംഗതിയിൽ , നടപടികൾ നിറുത്തിവയ്ക്കണമെന്ന് : —ഏതെങ്കിലും നിഖാതനിധി സംബന്ധിച്ച് മേൽപറഞ്ഞ പ്രകാരമുള്ള ഒരു പ്രഖ്യാപനമുണ്ടാകുകയും, മേൽപ്പറഞ്ഞവിധം രണ്ടോ അതിലധികമോ ആളുകൾ ഹാജരാകുകയും അവരിൽ ഓരോ ആളും, അങ്ങനെയുള്ള നിഖാതനിധി കണ്ടെടുത്ത സ്ഥലത്തിന്റെ ഉടമസ്ഥൻ താനാണെന്ന് തേര്‍ച്ച ചെയ‍്കയും അല്ലെങ്കിൽ അങ്ങനെ ഹാജരാകുകയും, തേര്‍ച്ച ചെയ‍്കയും ചെയ്ത ഏതൊരാളുടേയും അവകാശം, അങ്ങനെയുള്ള നിഖാതനിധി കണ്ടെടുത്ത ആൾ ചോദ്യം ചെയ്യുകയും ചെയ്യുന്ന പക്ഷം, കളക‍്റ‍റർ അങ്ങനെയുള്ള നിഖാതനിധി കൈവശം വെയ്ക്കുകയും, ആ കാര്യത്തിൽ ഒരു സിവിൽ കോടതി വിചാരണ നടത്തുകയും, തീരുമാനം എടുക്കുകയും ചെയ്യുന്നതിനുവേണ്ടി, നടപടികൾ നിറുത്തിവെച്ചുകൊണ്ടുള്ള ഒരുത്തരവ് പുറപ്പെടുവിക്കുകയും ചെയ്യേണ്ടതാകുന്നു. 13. തർക്കം തീർപ്പാക്കൽ : — അങ്ങനെ ഹാജരാകുകയും തേര്‍ച്ച ചെയ‍്കയും ചെയ്തിട്ടുള്ള ഏതൊരാളും, തന്റെ അവകാശം പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു ഡിക്രി ലഭിക്കുന്നതിനുവേണ്ടി, അങ്ങനെയുള്ള ഉത്തരവിന്റെ തീയതി മുതൽ ഒരു മാസത്തിനകം സിവില്‍ കോടതിയിൽ വ്യവഹാരം ബോധിപ്പിക്കാവുന്നതും; അങ്ങിനെയുളള ഏതൊരു വ്യവഹാരത്തിലും നിഖാതനിധി കണ്ടുകിട്ടുന്ന ആളേയും കളക‍്റ‍ററുടെ മുമ്പാകെ അങ്ങിനെയുളള തേർച്ചയെ ചോദ്യം ചെയ്യുന്നവരായ മറ്റെല്ലാ ആളുകളേയും പ്രതികളായി ചേര്‍ക്കേണ്ടതുമാകുന്നു. 14. കോടതിയില്‍ തേര്‍ച്ച സ്ഥാപിച്ചുകിട്ടിയാല്‍ നിഖാതനിധിയുടെ വിഭജനം:—(1) അങ്ങനെയുള്ള ഏതെങ്കിലും വ്യവഹാരം ബോധിപ്പിക്കുകയും, അതിൽ വാദിയുടെ തേർച്ച അവസാനമായി സ്ഥാപിച്ചു കിട്ടുകയും ചെയ്യുന്നപക്ഷം, കളക‍്റ‍റർ, 11—ാം വകുപ്പിലെ വ്യവസ്ഥകൾക്കു വിധേയമായി, നിഖാതനിധി അയാൾക്കും, നിഖാതനിധി കണ്ടുകിട്ടുന്ന ആൾക്കും ഇടയിൽ ഭാഗിക്കേണ്ടതാണ്. (2) മേൽ പറഞ്ഞവിധം യാതൊരു വ്യവഹാരവും ബോധിപ്പിക്കാതിരിക്കുകയോ, അല്ലെങ്കിൽ അങ്ങനെയുള്ള എല്ലാ വ്യവഹാരങ്ങളിലും വാദിയുടെ തേർച്ചകൾ അവസാനമായി തള്ളിക്കളയുകയോ ചെയ്യുന്നപക്ഷം കളക‍്റ‍റർ നിഖാതനിധി, അതു കണ്ടുകിട്ടുന്ന ആൾക്കു നൽകേണ്ടതാണ്. 15. ഗവണ്മെന്റിനുവേണ്ടി നിഖാതനിധി വിലയ്ക്കെടുക്കാനുള്ള അധികാരം:— 8—ാം വകുപ്പ് (1)—ാം ഉപവകുപ്പുപ്രകാരമുള്ള ഒരു പ്രഖ്യാപനത്തിനുശേഷവും ഇതിനുമുമ്പ് 10 വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ നിഖാതനിധി ഏൽപ്പിച്ചുകൊടുക്കുകയോ അല്ലെങ്കിൽ വിഭജിക്കുകയോ ചെയ്യുന്നതിനു മുമ്പും, ഏതൊരു സമയത്തും കളക‍്റ‍റർ, നിഖാതനിധിയോ അല്ലെങ്കിൽ, അതിന്റെ ഏതെങ്കിലും പ്രത്യേക ഭാഗമോ, അതിന് അവകാശപ്പെട്ട ആളുകൾക്ക്, അങ്ങനെയുള്ള നിഖാത നിധിയുടേയോ അല്ലെങ്കിൽ അതിന്റെ ഭാഗത്തിന്റേയോ വിലയ്ക്ക് തുല്യമായ തുകയും, അങ്ങനെയുള്ള വിലയുടെ അഞ്ചില്‍ ഒന്ന് വരുന്ന തുകയും കൂടി കൊടുത്ത് ഗവണ്മെന്റിനുവേണ്ടി വിലയ്ക്കെടുക്കാനുള്ള തന്റെ ഉദ്ദേശം സ്വന്തം കയ്പടയില്‍ എഴുതി പ്രഖ്യാപിക്കാവുന്നതും, അങ്ങനെയുള്ള തുക ഒരു ഗവണ്മെന്റ് ട്രഷറിയിൽ, അങ്ങനെയുള്ള ആളുകളുടെ പേരിൽ ഡിപ്പോസിറ്റ് ചെയ്യാവുന്നതും; അങ്ങനെ ചെയ്യുമ്പോൾ, അങ്ങനെയുള്ള നിഖാതനിധിയോ അല്ലെങ്കിൽ ഭാഗമോ ഗവണ്മെന്റിന്റെ വകയായി കരുതേണ്ടതും, അങ്ങനെ ഡിപ്പോസിറ്റുചെയ്ത പണം, കഴിയുന്നിടത്തോളം, അങ്ങനെയുള്ള നിഖാത നിധിയോ അല്ലെങ്കിൽ ഭാഗമോ ആയിരുന്നെങ്കിലെന്നപോലെ കൈകാര്യം ചെയ്യേണ്ടതുമാകുന്നു: എന്നാൽ, ഈ വകുപ്പുപ്രകാരം തുക കിട്ടാൻ അവകാശമുള്ള ആൾ, കളക‍്റ‍റർ നിശ്ചയിച്ച, സാധനങ്ങളുടെയോ അല്ലെങ്കിൽ അവയുടെ ഭാഗത്തിന്റേയോ വിലയെപ്പറ്റി ചോദ്യം ചെയ്യുന്നപക്ഷം, അയാൾ വിലയ്ക്കെടുക്കാനുള്ള കളക‍്റ‍റരുടെ ഉത്തരവിന്റെ തീയതിമുതൽ രണ്ടു മാസത്തിനകം, അങ്ങനെയുള്ള സാധനങ്ങളുടെ വില നിശ്ചയിച്ചു കിട്ടാൻ സിവിൽ കോടതിയിൽ വ്യവഹാരം ബോധിപ്പിക്കാവുന്നതാണ്. 16. കളക‍്റ‍റരു ടെ തീരുമാനം അവസാനത്തേതാണെന്നും , ഉത്തമ വിശ്വാസ്യത്തോടെ ചെയ്യുന്ന പ്രവൃത്തികളെ സംബന്ധിച്ച് യാതൊരു വ്യവഹാരവും അദ്ദേഹത്തിനെതിരായി ഉണ്ടായിരിക്കുകയില്ലെന്നും:— 15—ാം വകുപ്പിലെ വ്യവസ്ഥകൾക്കു വിധേയമായി, ഈ ആക്റ്റു പ്രകാരം കളക‍്റ‍റർ എടുത്ത ഏതെങ്കിലും തീരുമാനമോ അല്ലെങ്കിൽ ചെയ്ത ഏതെങ്കിലും പ്രവൃത്തിയോ, യാതൊരു സിവിൽ കോടതിയിലും ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതും ഈ ആക്റ്റുപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് ഉത്തമ വിശ്വാസ്യത്തോടെ ചെയ്തിട്ടുള്ള യാതൊരു പ്രവൃത്തിക്കും അദ്ദേഹത്തിനെതിരായി യാതൊരു വ്യവഹാരമോ അല്ലെങ്കിൽ മറ്റു നടപടികളോ എടുക്കാൻ പാടില്ലാത്തതുമാകുന്നു. 17. കളക‍്റ‍റർ സിവിൽ കോടതിയുടെ അധികാരങ്ങൾ വിനിയോഗിക്കണമെന്ന് :— ഈ ആക്റ്റു പ്രകാരം ഏതെങ്കിലും അന്വേഷണ വിചാരണ നടത്തുന്ന കളക‍്റ‍റർക്ക്, വ്യവഹാരങ്ങൾ വിചാരണ ചെയ്യുന്നതിന് 1908-ലെ സിവിൽ നടപടി നിയമം (1908-ലെ 5—ാം കേന്ദ്ര ആക്റ്റ്) മൂലം ഒരു സിവിൽ കോടതിക്കു നൽകിയിട്ടുള്ള ഏതൊരധികാരവും വിനിയോഗിക്കാവുന്നതാണ്. 18. നോട്ടീസ് നൽകാനും മറ്റും വീഴ്ച വരുത്തിയാൽ , നിഖാത നിധി കണ്ടു കിട്ടുന്ന ആൾക്കുള്ള ശിക്ഷ:— ഏതെങ്കിലും നിഖാത നിധി കണ്ടുകിട്ടുന്ന ആൾ 3—ാം വകുപ്പിൽ ആവശ്യപ്പെട്ട പ്രകാരം നോട്ടീസ് നൽകാൻ വീഴ്ചവരുത്തുകയോ അല്ലെങ്കിൽ ഡെപ്പോസിറ്റ് ചെയ്യാതിരിക്കുകയോ ജാമ്യം കൊടുക്കാതിരിക്കുകയോ ചെയ്യുകയോ, 11 അല്ലെങ്കിൽ ആ നിഖാത നിധി തിരിച്ചറിയാതിരിക്കത്തക്കവണ്ണം അങ്ങനെയുള്ള നിഖാത നിധിയിൽ മാറ്റം വരുത്തുകയോ അല്ലെങ്കില്‍ അതില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുകയോ ചെയ്യുന്നപക്ഷം, മറ്റുവിധത്തില്‍ അയാൾക്ക് അവകാശപ്പെടുമായിരുന്ന അങ്ങനെയുള്ള നിഖാത നിധിയുടെ ഓഹരിയോ അല്ലെങ്കിൽ അതിനു പകരമായുള്ള പണമോ, ഗവൺമെന്റിൽ നിക്ഷിപ്തമായിരിക്കുന്നതും, ഒരു മജിസ്ട്രേറ്റിന്റെ മുമ്പാകെ കുറ്റം ചുമത്തപ്പെട്ടാൽ അയാൾക്ക്, ഒരു വർഷം വരെ വരാവുന്ന തടവോ അല്ലെങ്കിൽ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ശിക്ഷ നൽകേണ്ടതുമാകുന്നു. 19. 18 —ാം വകുപ്പ് പ്രകാരമുള്ള കുറ്റത്തിന് പ്രേരിപ്പിച്ചാൽ ഉടമസ്ഥനുള്ള ശിക്ഷ : — ഏതെങ്കിലും നിഖാത നിധി കണ്ടുകിട്ടുന്ന സ്ഥലത്തിന്റെ ഉടമസ്ഥൻ 18—ാം വകുപ്പു പ്രകാരമുള്ള ഒരു കുറ്റം ചെയ്യുന്നതിന്, ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ (1860-ലെ 45—ാം കേന്ദ്ര ആക്റ്റ്) അർത്ഥവ്യാപ്തിയിൽപ്പെടുന്ന പ്രേരണ ചെലുത്തിയാൽ, അയാൾക്ക് മറ്റു വിധത്തിൽ അവകാശപ്പെടുമായിരുന്ന നിഖാത നിധിയുടെ ഓഹരിയോ അല്ലെങ്കിൽ അതിനു പകരമായിട്ടുള്ള പണമോ ഗവൺമെന്റിൽ നിക്ഷിപ്തമാകുന്നതും, ഒരു മജിസ്ട്രേറ്റിന്റെ മുമ്പാകെ കുറ്റം ചുമത്തപ്പെട്ടാൽ അയാൾക്ക് ആറു മാസം വരെ വരാവുന്ന തടവോ അല്ലെങ്കിൽ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷ നൽകേണ്ടതുമാണ്. 20. 3 —ാം വകുപ്പ് പ്രകാരം നോട്ടീസ് നൽകുന്നതിൽ വീഴ്ച വരുത്തിയാൽ ഉടമസ്ഥനോ അല്ലെങ്കിൽ കൈവശക്കാരനോ ഉള്ള ശിക്ഷ:— ഏതെങ്കിലും നിഖാത നിധി കണ്ടുകിട്ടുന്ന സ്ഥലത്തിന്റെ ഉടമസ്ഥനോ അല്ലെങ്കിൽ കൈവശക്കാരനോ അവിടെ നിഖാത നിധി കണ്ടുകിട്ടിയതിനെപ്പറ്റി ബോധവാനായിരിക്കുകയും, 3—ാം വകുപ്പ് (2)—ാം ഉപവകുപ്പിൽ ആവശ്യപ്പെട്ട പ്രകാരം നോട്ടീസു നൽകാൻ വീഴ്ച വരുത്തുകയും ചെയ്യുന്നപക്ഷം, ഒരു മജിസ്ട്രേറ്റ് മുമ്പാകെ കുറ്റം ചുമത്തപ്പെട്ടാൽ അയാൾക്ക് ആറുമാസം വരെ വരാവുന്ന തടവോ അല്ലെങ്കിൽ പിഴയോ അല്ലെങ്കിൽ അവ രണ്ടും കൂടിയോ ശിക്ഷ നൽകേണ്ടതാണ്. 21. ചട്ടങ്ങൾ ഉണ്ടാക്കാനുള്ള അധികാരം:—(1) ഈ ആക്റ്റിലെ വ്യവസ്ഥകൾ നടപ്പിൽ വരുത്തുന്നതിനായി, ഗവൺമെന്റിന്, ഗസറ്റിൽ പരസ്യംമൂലം ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്. (2) പ്രത്യേകിച്ചും, മേൽപ്പറഞ്ഞ അധികാരത്തിന്റെ സാമാന്യതയ്ക്ക് ദൂഷ്യം കൂടാതെയും ആ ചട്ടങ്ങൾ താഴെപ്പറയുന്ന കാര്യങ്ങൾക്ക് വ്യവസ്ഥ ചെയ്യാവുന്നതാണ്— (എ) 3—ാം വകുപ്പ് പ്രകാരമുള്ള നോട്ടീസിന്റെ ഫോറം; (ബി) 4—ാം വകുപ്പ് (1)—ാം ഉപവകുപ്പ് (എ) എന്ന ഖണ്ഡപ്രകാരമുള്ള ഒരു പരസ്യം പ്രസിദ്ധപ്പെടുത്തേണ്ട ഫോറവും വിധവും; 12 (സി) 4—ാം വകുപ്പ് (1)—ാം ഉപവകുപ്പ് (ബി) എന്ന ഖണ്ഡപ്രകാരമുള്ള പ്രത്യേക നോട്ടീസ് നടത്തുന്ന വിധം; (ഡി) 4—ാം വകുപ്പ് (2)—ാം ഉപവകുപ്പു പ്രകാരം അന്വേഷണവിചാരണ നടത്തുകയും പിടിച്ചെടുക്കുകയും ചെയ്യുന്ന വിധം; (ഇ) 8—ാം വകുപ്പ് (1)—ാം ഉപവകുപ്പു പ്രകാരമുള്ള പ്രഖ്യാപനത്തിന്റെ ഫോറം; (എഫ്) 8—ാം വകുപ്പ് (2)—ാം ഉപവകുപ്പു പ്രകാരം റവന്യൂ ബോർഡിലേക്ക് അപ്പീൽ ബോധിപ്പിക്കാവുന്നതിന്റെ ഫോറം; (ജി) ഈ ആക്റ്റു പ്രകാരം ഉണ്ടാക്കിയ ചട്ടങ്ങള്‍ പ്രകാരം നിർണ്ണയിക്കേണ്ടതോ, നിർണ്ണയിക്കാവുന്നതോ ആയ മറ്റേതെങ്കിലും കാര്യം. (3) ഈ ആക്റ്റുപ്രകാരം ഉണ്ടാക്കുന്ന ഏതൊരു ചട്ടവും അതുണ്ടാക്കിയതിനുശേഷം, കഴിയുന്നത്ര വേഗത്തിൽ, നിയമസഭ യോഗം ചേർന്നിരിക്കുമ്പോൾ അതിന്റെ മുമ്പാകെ ആകെ പതിനാലു ദിവസത്തേക്ക്—അത് ഒരു സമ്മേളനത്തിലോ തുടർച്ചയായ രണ്ടു സമ്മേളനത്തിലോ പെടാം—വയ്ക്കേണ്ടതും, അത് അങ്ങിനെ ഏതു സമ്മേളനത്തിൽ വയ്ക്കുന്നുവോ ആ സമ്മേളനമോ തൊട്ടടുത്തു വരുന്ന സമ്മേളനമോ അവസാനിക്കുന്നതിനു മുമ്പ്, നിയമസഭ ആ ചട്ടം ഒന്നുകിൽ ഭേദഗതി ചെയ്യണമെന്നോ അഥവാ റദ്ദാക്കണമെന്നോ തീരുമാനിക്കുന്നപക്ഷം, ചട്ടത്തിന് അതിനുശേഷം അതതു സംഗതിപോലെ അങ്ങനെ ഭേദപ്പെടുത്തിയ രൂപത്തിൽ മാത്രം പ്രാബല്യമുണ്ടായിരിക്കുകയോ അഥവാ യാതൊരു പ്രാബല്യവും ഇല്ലാതിരിക്കുകയോ ചെയ്യുന്നതുമാണ്. എന്നിരുന്നാലും അങ്ങനെയുള്ള യാതൊരു ഭേദഗതിയോ റദ്ദാക്കലോ ആ ചട്ടപ്രകാരം നേരത്തേ ചെയ്ത യാതൊന്നിന്റെയും സാധുതയ്ക്ക് ദൂഷ്യം തട്ടാത്തവിധത്തിൽ ആയിരിക്കേണ്ടതാണ്. 22. റദ്ദാക്കൽ:—(1) 1951-ലെ തിരുവിതാംകൂർ-കൊച്ചി നിഖാതനിധി ആക്ട് (1951- ലെ X) ഇതിനാൽ റദ്ദാക്കുന്നു. (2) 1956-ലെ സംസ്ഥാന പുനഃസംഘടനാ ആക്റ്റ് (1956-ലെ 37—ാം കേന്ദ്ര ആക്റ്റ്) 5—ാം വകുപ്പ് (2)—ാം ഉപവകുപ്പിൽ പറഞ്ഞിട്ടുള്ള മലബാർ ജില്ലയിൽ പ്രാബല്യത്തിലിരിക്കുന്ന 1878-ലെ ഇന്ത്യൻ നിഖാതനിധി ആക്റ്റ് (1878-ലെ 6—ാം കേന്ദ്ര ആക്റ്റ്) ആ ജില്ലയിൽ പ്രാബല്യത്തിൽ ഇല്ലാതായിത്തീരുന്നതാകുന്നു. (ശരിത്തര്‍ജ്ജമ) ***** 1968-ലെ കേരള നിഖാതനിധി ആക്റ്റ് 1968-ലെ കേരള നിഖാതനിധി നിധി ആക്റ‍റ് പ്രാരംഭം 8. നിഖാതനിധി ഉടമസ്ഥനില്ലാത്തതെന്ന് എപ്പോൾ പ്രഖ്യാപിക്കാമെന്ന്.—

Every central and state Act, with the BNS, BNSS or BSA provision beside any IPC, CrPC or Evidence Act reference. Free, no sign-up.

Search the Bare Acts