Kerala · 1963 · Act 34
THE KERALA STATE AID TO INDUSTRIES ACT, 1963
In forceFull text
This Act is not split into sections here yet, so this is the full text read from its official PDF. Older scans can carry reading errors: check the PDF before you quote it, and for tables and schedules.
1
1963- ലെ 34 —ാം ആക്റ്റ്
1963- ലെ കേരള വ്യവസായ സംസ്ഥാന സഹായ ആക്റ്റ്
ഉളളടക്കം
പീഠിക .
വകുപ്പുകള്‍ :
അദ്ധ്യായം 1
പ്രാരംഭം
1. ചുരുക്കപ്പേരും, വ്യാപ്തിയും, ആരംഭവും.
2. നിര്‍വ്വചനങ്ങള്‍.
അദ്ധ്യായം II
സ്റ്റേറ്റ് എയിഡ് ടു ഇൻഡസ്ട്രീസ് ബോർഡ്
3. സ്റ്റേറ്റ് എയിഡ് ടു ഇൻഡസ്ട്രീസ് ബോർഡ് സംഘടിപ്പിക്കൽ.
4. അംഗങ്ങളുടെ കാലാവധി.
5. രാജി.
6. അംഗങ്ങളെ നീക്കം ചെയ്യൽ.
7. ഒഴിവുകളിൽ ആളെ നിശ്ചയിക്കൽ.
8. യോഗങ്ങളിൽ ആദ്ധ്യക്ഷ്യം വഹിക്കൽ.
9. ബോർഡ് പിരിച്ചുവിടൽ.
10. സഹായം നൽകപ്പെടാവുന്ന വ്യവസായങ്ങൾ.
അദ്ധ്യായം III
സംസ്ഥാനസഹായം നൽകുന്നതു സംബന്ധിച്ച പൊതുവ്യവസ്ഥകൾ
11. സംസ്ഥാനസഹായത്തിന്റെ രൂപം.
12. 11—ാം വകുപ്പ്, (ഇ) (എഫ്) എന്നീ ഖണ്ഡങ്ങൾ പ്രകാരം ഉറപ്പും ഗ്രാന്റും
നൽകുന്നതിനുള്ള വ്യവസ്ഥകൾ.
13. വായ്പ നൽകുന്നതു സംബന്ധിച്ച വ്യവസ്ഥകൾ.
2
14. വായ്പയ്ക്ക് എങ്ങനെ ഉറപ്പു വരുത്തണമെന്ന്.
15. സംസ്ഥാനസഹായത്തിനുള്ള അപേക്ഷയും, സഹായം നൽകാവുന്ന
അധികാരസ്ഥന്മാരും.
16. സാഹായ്യിത വ്യവസായത്തിന്റെ മേൽനോട്ടം.
17. പരിശോധനയും റിട്ടേണുകളും.
18. സംസ്ഥാനസഹായം സംബന്ധിച്ച വ്യവസ്ഥകൾ നിറവേറ്റിയില്ലെങ്കിൽ ലാഭം
എങ്ങനെ വിനിയോഗിക്കണമെന്ന്.
19. വായ്പ നിലനിൽക്കുന്ന കാലത്ത് ജാമ്യത്തിന്റെ കാര്യത്തിൽ കണക്കൊപ്പിക്കുവാൻ
ഗവണ്മെന്റിനുള്ള അധികാരം.
20. വായ്പ അനുവദിക്കുന്ന അധികാരിസ്ഥന് സഹായം നിർത്തൽ ചെയ്യുന്നതിനുള്ള
അധികാരം.
21. ആക്റ്റുപ്രകാരം എടുത്ത നടപടിക്ക് രക്ഷ.
22. ഈ ആക്റ്റുപ്രകാരം പ്രവർത്തിക്കുന്ന ആളുകളെ ഗവൺമെന്റ്
ജീവനക്കാരായി കരുതണമെന്നു.
23. ശിക്ഷ.
അദ്ധ്യായം IV
വാടകക്രയസമ്പ്രദായത്തിൽ യന്ത്രസാമഗ്രി നൽകിക്കൊണ്ട് സംസ്ഥാനസഹായം
നൽകുന്നതു സംബന്ധിച്ച പ്രത്യേക വ്യവസ്ഥകൾ
24. വാടകക്കാരൻ വിലയുടെ ഒരു നിശ്ചിത ശതമാനം കെട്ടിവയ്ക്കണമെന്ന്.
25. അപേക്ഷ അനുവദിക്കുമ്പോൾ ഉത്തരവിൽ പ്രത്യേകം പറയേണ്ട
വിവരങ്ങൾ.
26. വാടകക്രയസമ്പ്രദായത്തിന് യന്ത്രസാമഗ്രി നൽകുന്നതിനുള്ള വ്യവസ്ഥകൾ.
27. വാടകക്കാരൻ വീഴ്ച ചെയ്താലുള്ള അനന്തരഫലങ്ങള്‍.
28. വീഴ്ച നിമിത്തം പിടിച്ചെടുക്കപ്പെട്ട യന്ത്രസാമഗ്രി വിലയ്ക്കു വാങ്ങുന്ന
കാര്യത്തില്‍ വാടകക്കാരനുള്ള സ്വതന്ത്ര്യം.
29. വാടകക്കാരന് വാടകവ്യവസ്ഥ അവസാനിപ്പിക്കല്‍.
3
30. 27—ം, 29—ം വകുപ്പുകള്‍ പ്രകാരം വാടകവ്യവസ്ഥ അവസാനിപ്പിച്ചാല്‍
വാടകക്കാരനുള്ള ബാദ്ധ്യത.
31. യന്ത്ര സാമഗ്രിയുടെ വിലകൊടുത്ത് വാടകവ്യവസ്ഥ അവസാനിപ്പിക്കല്‍.
32. പുനഃശോധന.
33. ഗവണ്മെന്റ് പാസ്സാക്കിയ ഉത്തരവുകളുടെ പുനരവലോകനം.
അദ്ധ്യായം V
പലവക
34. ഫീസ്.
35. കിട്ടേണ്ടതുക വസൂലാക്കേണ്ട രീതി.
36. ചട്ടങ്ങളുണ്ടാക്കുന്നതിനുള്ള അധികാരം.
37. റദ്ദാക്കൽ.
_______
4
1963- ലെ 34 —ാം ആക്റ്റ്
1963- ലെ കേരള വ്യവസായ സംസ്ഥാന സഹായ ആക്റ്റ് *
കേരള സംസ്ഥാനത്തെ വ്യവസായങ്ങൾക്ക് സംസ്ഥാനസഹായം നൽകുന്നതു
സംബന്ധിച്ച നിയമങ്ങൾ ഏകീകരിക്കുകയും, ഭേദഗതി ചെയ്യുകയും ചെയ്യുന്നതിനുള്ള
ഒരു ആക്റ്റ്.
പീഠിക:—കേരള സംസ്ഥാനത്തെ വ്യവസായങ്ങൾക്ക് സംസ്ഥാനസഹായം
നൽകുന്നതു സംബന്ധിച്ച നിയമങ്ങൾ ഏകീകരിക്കുകയും, ഭേദഗതി ചെയ്യുകയും
ചെയ്യുന്നത് യുക്തമായിരിക്കുന്നതിനാൽ,
ഇൻഡ്യൻ റിപ്പബ്ലിക്കിന്റെ പതിന്നാലാം സംവത്സരത്തിൽ താഴെപ്പറയുംപ്രകാരം
നിയമമുണ്ടാക്കിയിരിക്കുന്നു.
അദ്ധ്യായം 1
പ്രാരംഭം
1. ചുരുക്കപ്പേരും , വ്യാപ്തിയും , ആരംഭവും . —(1) ഈ ആക്റ്റിന്, 1963-ലെ കേരള
വ്യവസായ സംസ്ഥാനസഹായ ആക്റ്റ് എന്ന് പേര് പറയാം.
(2) ഇത് കേരള സംസ്ഥാനത്തിന് മുഴുവൻ സംബന്ധിക്കുന്നതാണ്.
(3) ഇത്, ഗസറ്റിൽ പരസ്യം മൂലം ഗവൺമെന്റ് നിശ്ചയിക്കുന്ന തീയതിയിൽ
പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ . —ഈ ആക്റ്റിൽ, സന്ദർഭത്തിന് മറ്റു വിധത്തിൽ ആവശ്യമില്ലാത്ത
പക്ഷം,—
(1) ‘ബോർഡ്' എന്നാൽ 3—ാം വകുപ്പുപ്രകാരം സ്ഥാപിക്കപ്പെട്ട സ്റ്റേറ്റ് എയിഡ് ടു
ഇൻഡസ്ട്രീസ് ബോർഡ് എന്നർത്ഥമാകുന്നതും;
* 1963 ഒക്ടോബർ 29—ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിച്ചു. ശരിത്തര്ജ്ജമ 1963 ഡിസംബർ 31—ാം തീയതിയിലെ
52—ാം നമ്പർ കേരള ഗസറ്റായി പ്രസിദ്ധീകരിച്ചു.
5
(2) ‘കമ്പനി’ എന്നാൽ 1956-ലെ കമ്പനി ആക്റ്റ് (1956-ലെ 1—ാം കേന്ദ്ര ആക്റ്റ്)
3—ാം വകുപ്പിൽ നിർവ്വചിക്കപ്പെട്ട പ്രകാരമുള്ള ഒരു കമ്പനി എന്നർത്ഥമാകുന്നതും,
അതിൽ ആ ആക്റ്റിലെ 591—ാം വകുപ്പിന്റെ അർത്ഥവ്യാപ്തിക്കുള്ളിൽപ്പെടുന്ന ഒരു
വിദേശ കമ്പനി ഉൾപ്പെടുന്നതും,
(3)‘ഡയറക്ററർ’ എന്നാൽ വ്യവസായ-വാണിജ്യ ഡയറക്ററർ
എന്നർത്ഥമാകുന്നതും, അതിൽ ഈ ആക്റ്റുപ്രകാരം വ്യവസായ-വാണിജ്യ ഡയറക്
റററുടെ എല്ലാ ജോലികളുമോ, ഏതെങ്കിലും ജോലിയൊ നിർവ്വഹിക്കുന്നതിന് പേർ
പറഞ്ഞൊ അഥവാ ഉദ്യോഗം ഹേതുവായൊ ഗവൺമെന്റ് നിയമിക്കുന്ന ഏതൊരാളും
ഉൾപ്പെടുന്നതും,
(4) ‘വ്യവസായം’ എന്നാൽ ഏതെങ്കിലും വ്യക്തിയൊ, സ്ഥാപനമോ,
കമ്പനിയൊ സംഘടനയൊ അല്ലെങ്കിൽ ഏകാംഗയോഗമാക്കപ്പെട്ടതോ അല്ലാത്തതോ
ആയാലും വേണ്ടതില്ല, വ്യക്തികളുടെ ഏതെങ്കിലും സംഘമോ സംസ്ഥാനത്ത്
നടത്തുന്ന വ്യാവസായികമായ ഏതെങ്കിലും പ്രവൃത്തിയോ, സംരംഭമോ
എന്നർത്ഥമാകുന്നതും, അതിൽ കുടിൽ വ്യവസായവും, ചെറുകിട വ്യവസായവും,
ഗ്രാമവ്യവസായവും ഉൾപ്പെടുന്നതും; എന്നാൽ സഹകരണാടിസ്ഥാനത്തിൽ
സംഘടിപ്പിച്ചതും, ഏതെങ്കിലും പ്രത്യേക വികസനപരിപാടിപ്രകാരം കേന്ദ്ര
ഗവൺമെന്റിൽ നിന്നോ, സംസ്ഥാന ഗവൺമെന്റിൽ നിന്നോ, സഹകരണബാങ്കില്‍
നിന്നോ ധനസഹായം ലഭിപ്പാൻ അർഹതയുള്ളതുമായ വ്യവസായം
ഉൾപ്പെടുന്നതല്ലാത്തതും;
(5) ‘കുടിൽ വ്യവസായം’ എന്നാൽ 1948-ലെ ഫാക്റററി ആക്റ്റ് (1948-ലെ
63—ാം കേന്ദ്ര ആക്റ്റ്) ബാധകമല്ലാത്ത, ഏതെങ്കിലും പുരയിടത്തിൽ വച്ച് നടത്തുന്ന ഒരു
വ്യവസായ പ്രവൃത്തി എന്നൊ, വ്യവസായ സംരംഭം എന്നൊ അർത്ഥമാകുന്നതും,
അതിൽ ഡയറിഫാം നടത്തുന്നതും, തേനീച്ച വളർത്തലും, കോഴിവര്ഗ്ഗത്തെ
വളർത്തലും ഉൾപ്പെടുന്നതും;
6
(6) ‘ചെറുകിട വ്യവസായം’ എന്നാൽ, അഞ്ചു ലക്ഷം രൂപയിൽ കവിയാതെ
മുതൽ മുടക്കുള്ള ഒരു വ്യവസായപ്രവൃത്തി എന്നോ വ്യവസായ സംരംഭം എന്നോ
അർത്ഥമാകുന്നതും;
(7) ‘ഗ്രാമവ്യവസായം’ എന്നാൽ സംസ്ഥാനത്തെ ഗ്രാമീണ ജനങ്ങളിൽപ്പെട്ട
ഏതെങ്കിലും വിഭാഗം മുഴുവൻ സമയമൊ, ഏതാനും സമയമൊ ഏർപ്പെട്ടിരിക്കുന്ന
സാധാരണ തൊഴിലായ ഏതെങ്കിലും വ്യവസായം എന്നർത്ഥമാകുന്നതും.
(8) ‘യന്ത്രസാമഗ്രി’ എന്നതിൽ വ്യാവസായികമായ വല്ല പ്രവർത്തനമൊ,
സംസ്കരണമൊ നടത്തുന്നതിനാവശ്യമുളള യന്ത്രക്കോപ്പും, ഉപകരണങ്ങളും, പണി
ക്കോപ്പുകളും, മറ്റു സാമഗ്രികളും ഉൾപ്പെടുന്നതും;
(9) ‘ഉടമസ്ഥൻ’ എന്നാൽ ഏതെങ്കിലും വ്യവസായസ്ഥാപനത്തിന്റെ
ഉടമാവകാശം ഉള്ള ആൾ എന്നർത്ഥമാകുന്നതും, അതിൽ അങ്ങനെയുള്ള സ്ഥാപനം
സംബന്ധിച്ചിടത്തോളം അയാളുടെ അനന്തരാവകാശി ഉൾപ്പെടുന്നതും;
(10) ‘നിർണ്ണയിക്കപ്പെട്ട’ എന്നാൽ ഈ ആക്റ്റുപ്രകാരം ഉണ്ടാക്കിയ ചട്ടങ്ങളാൽ
നിർണ്ണയിക്കപ്പെട്ട എന്നർത്ഥമാകുന്നതും;
(11) ‘സംസ്ഥാനം’ എന്നാൽ കേരള സംസ്ഥാനം എന്നർത്ഥമാകുന്നതും;
(12) ‘സംസ്ഥാനസഹായം’ എന്നാൽ ഈ ആക്റ്റിലേയും അതുപ്രകാരം
ചട്ടങ്ങൾ വല്ലതും ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അവയിലേയും വ്യവസ്ഥകൾ പ്രകാരം
ഗവൺമെന്റോ ഗവൺമെന്റിനുവേണ്ടിയോ കൊടുക്കുന്ന ഏതെങ്കിലും സഹായം
എന്നർത്ഥമാകുന്നതുമാണ്.
അദ്ധ്യായം II
സ്റ്റേറ്റ് എയിഡ് ടു ഇൻഡസ്ട്രീസ് ബോർഡ്
3. സ്റ്റേറ്റ് എയിഡ് ടു ഇൻഡസ്ട്രീസ് ബോർഡ് സംഘടിപ്പിക്കൽ . —(1) താഴെ
പ്പറയുന്ന അംഗങ്ങളടങ്ങിയ ഒരു സ്റ്റേറ്റ് എയിഡ് ടു ഇൻഡസ്ട്രീസ് ബോർഡ്
സംഘടിപ്പിക്കേണ്ടതാകുന്നു, അതായത്,—
7
(എ) ഔദ്യോഗികനിലയിൽ വ്യവസായ-വാണിജ്യ ഡയറക്ററർ,
(ബി) ഗവൺമെന്റ് സെക്രട്ടേറിയറ്റ് ഫൈനാൻസ് ഡിപ്പാർട്ടുമെന്റിലെ,
ജോയിന്റ് സെക്രട്ടറിയുടെ പദവിയിൽ താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥൻ, ഇദ്ദേഹത്തെ
ഗവൺമെന്റ് നാമനിർദ്ദേശം ചെയ്യേണ്ടതാണ്.
(സി) ഗവൺമെന്റ് സെക്രട്ടേറിയറ്റ് വ്യവസായ വകുപ്പിലെ, ഡെപ്യൂട്ടി
സെക്രട്ടറിയുടെ പദവിയിൽ താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥൻ, ഇദ്ദേഹത്തെ
ഗവൺമെന്റ് നാമനിർദ്ദേശം ചെയ്യേണ്ടതാണ്.
(ഡി) കൈമാറ്റം ചെയ്യപ്പെടാവുന്ന ഒറ്റ വോട്ടുമൂലമുള്ള ആനുപാതിക
പ്രാതിനിധ്യസമ്പ്രദായമനുസരിച്ച് കേരള നിയമസഭാംഗങ്ങൾ അവരുടെ ഇടയിൽ നിന്ന്
തിരഞ്ഞെടുക്കേണ്ട മൂന്നംഗങ്ങൾ.
(ഇ) വ്യവസായ-വാണിജ്യ താൽപ്പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നവരും,
ഗവൺമെന്റ് നാമനിർദ്ദേശം ചെയ്യുന്നവരുമായ മൂന്നംഗങ്ങൾ.
(എഫ്) സംഘടിതങ്ങളായ ട്രേഡ്യൂണിയനുകളെ പ്രതിനിധാനം
ചെയ്യുന്നവരും, ഗവൺമെന്റ് നാമനിർദ്ദേശം ചെയ്യുന്നവരുമായ രണ്ടംഗങ്ങൾ.
(ജി) സാമ്പത്തികശാസ്ത്രജ്ഞന്മാരെയോ, സ്ഥിതിവിവരക്കണക്കു ശാസ്ത്രജ്ഞ
ന്മാരെയോ പ്രതിനിധാനം ചെയ്യുകയും, ഗവൺമെന്റ് നാമനിർദ്ദേശം ചെയ്യുകയും
ചെയ്യുന്ന ഒരംഗം.
(2) വ്യവസായ-വാണിജ്യ ഡയറക്ററർ ബോർഡിന്റെ ചെയർമാനായിരിക്കേ
ണ്ടതാണ്.
(3) ബോർഡംഗങ്ങളെ നാമനിർദ്ദേശം ചെയ്കയൊ, തിരഞ്ഞെടുക്കുകയൊ
ചെയ്യുന്നതൊ, അവർ രാജികൊടുക്കുന്നതോ അല്ലെങ്കിൽ അവരെ നീക്കം ചെയ്യുന്നതൊ
ഗസറ്റിൽ ഗവൺമെന്റ് പരസ്യപ്പെടുത്തേണ്ടതാണ്.
8
(4) ബോർഡ്, ഈ ആക്റ്റുപ്രകാരം സംസ്ഥാനസഹായം നൽകുന്നതിനു
വേണ്ടിയുള്ള അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിൽ ഗവൺമെന്റിനെ
സഹായിക്കേണ്ടതാകുന്നു.
(5) ബോർഡ് യോഗത്തിലെ എല്ലാ പ്രശ്നങ്ങളും, ഹാജരായി വോട്ടുചെയ്യുന്ന
അംഗങ്ങളിൽ ഭൂരിപക്ഷത്തിന്റെ വോട്ടുകളനുസരിച്ച് തീർപ്പാക്കേണ്ടതാണ്.
(6) യാതൊരംഗവും ബോർഡിന്റെ ഒരു യോഗത്തിൽ പര്യാലോചനയ്ക്കുവരുന്ന
ഏതെങ്കിലും പ്രശ്നത്തിൽ തനിക്കോ തന്റെ പങ്കാളിക്കോ പ്രത്യക്ഷമായോ
പരോക്ഷമായോ ധനസംബന്ധമായ ഏന്തെങ്കിലും അവകാശബന്ധമോ അഥവാ ഒരു
കക്ഷിക്കുവേണ്ടിയൊ അല്ലെങ്കിൽ ഗവൺമെന്റോ, തദ്ദേശാധികാരസ്ഥാപനമോ
അല്ലാത്ത മറ്റേതെങ്കിലും വ്യക്തിയുടെ ഏജന്റെന്ന നിലയിലോ തനിക്ക് തൊഴിൽപരമായ
ബന്ധമോ ഉണ്ടായിരിക്കുന്നതായാല്, ആ പ്രശ്നം ചർച്ച ചെയ്യുമ്പോൾ വോട്ടു
ചെയ്യുകയോ, അതിൽ പങ്കെടുക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.
(7) ബോർഡ് സംഘടിപ്പിച്ചതിൽ വല്ല ന്യൂനതയോ, ക്രമക്കേടോ ഉണ്ടെന്നോ
അല്ലെങ്കിൽ അതിൽ വല്ല ഒഴിവും ഉണ്ടെന്നോ, ഉള്ള കാരണത്താൽ ബോർഡിന്റെ
യാതൊരു നടപടിയും അസാധുവാണെന്ന് കരുതുവാൻ പാടുള്ളതല്ല.
4. അംഗങ്ങളുടെ കാലാവധി . — ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിധേയമായി,
ഔദ്യോഗികനിലയിലുള്ള അംഗമല്ലാത്ത ഏതൊരു ബോർഡംഗവും, ബോർഡിന്റെ
ആദ്യയോഗത്തിന്റെ തീയതി മുതൽ മൂന്നു കൊല്ലത്തേയ്ക്ക് സ്ഥാനം വഹിക്കേണ്ടതും,
അദ്ദേഹത്തിന് അതതു സംഗതിപോലെ, വീണ്ടും നാമനിർദ്ദേശം ചെയ്യപ്പെടുകയോ
വീണ്ടും തിരഞ്ഞെടുക്കപ്പെടുകയോ ചെയ്യുന്നതിന് അർഹതയുണ്ടായിരിക്കുന്നതും
ആകുന്നു.
എന്നാൽ കാലാവധി കഴിഞ്ഞ അംഗം തന്റെ പിൻഗാമി സ്ഥാനം കയ്യേല്
ക്കുന്നതുവരെ തന്റെ സ്ഥാനം തുടർന്നു വഹിക്കേണ്ടതാകുന്നു.
എന്നു മാത്രമല്ല, 3—ാം വകുപ്പ് (1)—ാം ഉപവകുപ്പു പ്രകാരം നാമനിര്‍ദ്ദേശം
ചെയ്കയൊ, തിരഞ്ഞെടുക്കുകയൊ ചെയ്യപ്പെട്ട അംഗം—
9
(i) 3—ാം വകുപ്പ്, (1)—ാം ഉപവകുപ്പ് (ബി) എന്ന ഖണ്ഡമോ, (സി) എന്ന
ഖണ്ഡമോ പ്രകാരം നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരംഗത്തിന്റെ സംഗതിയിൽ, അദ്ദേഹം
അതതു സംഗതിപോലെ ഫൈനാൻസു ഡിപ്പാർട്ടുമെന്റിലേയോ, വ്യവസായ
വകുപ്പിലേയോ ഉദ്യോഗസ്ഥനല്ലാതായിത്തീരുമ്പോഴും,
(ii) 3—ാം വകുപ്പ്, (1)—ാം ഉപവകുപ്പ് (ഡി) എന്ന ഖണ്ഡപ്രകാരം
തിരഞ്ഞെടുക്കപ്പെട്ട ഒരംഗത്തിന്റെ സംഗതിയിൽ, അദ്ദേഹം നിയമസഭയിലെ
അംഗമല്ലാതായിത്തീരുമ്പോഴും,
(iii) (3)—ാം വകുപ്പ്, (1)—ാം ഉപവകുപ്പ്, (ഇ) എന്ന ഖണ്ഡമോ, (എഫ്) എന്ന
ഖണ്ഡമോ, (ജി) എന്ന ഖണ്ഡമോ പ്രകാരം നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരംഗത്തിന്റെ
സംഗതിയിൽ ഗവൺമെന്റിന്റെ അഭിപ്രായത്തിൽ അദ്ദേഹത്തിന് മേൽപ്പറഞ്ഞ അതതു
ഖണ്ഡങ്ങളിൽ പ്രത്യേകം പറയപ്പെട്ട പ്രാതിനിധ്യശേഷി ഇല്ലാതായിത്തീരുമ്പോഴും,
ബോർഡിലെ അംഗമല്ലാതായിത്തീരുന്നതാണ്. എന്നാൽ ആ ഒഴിവിൽ ആളെ
നിശ്ചയിക്കുന്നതുവരെ ആ അംഗം സ്ഥാനം തുടർന്ന് വഹിക്കണം.—
എന്നുതന്നെയല്ല, യാദൃശ്ചികമായ ഒഴിവിലേക്ക് നാമനിർദ്ദേശം ചെയ്യുകയൊ,
തിരഞ്ഞെടുക്കുകയൊ ചെയ്യപ്പെടുന്ന അംഗം ഉടൻതന്നെ സ്ഥാനം കയ്യേല്ക്കേണ്ടതും,
എന്നാൽ അതതു സംഗതിപോലെ താൻ നാമനിർദ്ദേശം ചെയ്യപ്പെടുകയോ,
തിരഞ്ഞെടുക്കപ്പെടുകയൊ ചെയ്തത് ഏതംഗത്തിനു പകരമാണോ ആ അംഗത്തിന്
ഒഴിവുണ്ടായിരുന്നില്ലെങ്കിൽ എത്ര കാലം സ്ഥാനം വഹിക്കാൻ
അവകാശമുണ്ടാകുമായിരുന്നുവോ അത്രയും കാലത്തേക്കുമാത്രം സ്ഥാനം
വഹിക്കേണ്ടതുമാകുന്നു.
10
5. രാജി.—ഔദ്യോഗിക നിലയിലുള്ള അംഗമല്ലാത്ത ഏതൊരു
ബോർഡംഗത്തിനും, രേഖാമൂലം തന്റെ രാജി ഗവൺമെന്റിന് സമർപ്പിച്ചുകൊണ്ട് രാജി
വയ്ക്കാവുന്നതും, അങ്ങനെയുള്ള രാജി ഗവൺമെന്റ് സ്വീകരിക്കുന്നതോടെ അദ്ദേഹം
സ്ഥാനം ഒഴിഞ്ഞതായി കരുതേണ്ടതും ആകുന്നു.
6. അംഗങ്ങളെ നീക്കം ചെയ്യൽ . —(1) ഗവൺമെന്റിന്, ഔദ്യോഗിക നിലയിലുള്ള
അംഗമല്ലാത്ത ഏതൊരു ബോർഡംഗത്തേയും—
(എ) അദ്ദേഹം ഗവൺമെന്റിന്റെ അഭിപ്രായത്തിൽ ബോർഡിലെ
അംഗമായിരിക്കുന്നതിന്, തന്നെ അയോഗ്യനാക്കിത്തീർക്കുന്നപ്രകാരമുള്ള
ശാരീരികമൊ, മാനസികമോ ആയ എന്തെങ്കിലും അവശതയ്ക്കു
വിധേയനായിത്തീരുകയോ, അല്ലെങ്കിൽ,
(ബി) ഗവൺമെന്റിന്റെ അഭിപ്രായത്തിൽ, ബോർഡിലെ അംഗമായിത്തുട
രുന്നതിന് അയോഗ്യനാക്കിത്തീർക്കുന്ന സ്വഭാവദൂഷ്യം ഉള്ളതായി സൂചിപ്പിക്കപ്പെടുന്ന
ഏതെങ്കിലും കുറ്റത്തിന് അദ്ദേഹത്തിന്റെ മേൽ കുറ്റം സ്ഥാപിക്കുകയൊ അഥവാ
ഏതെങ്കിലും ക്രിമിനൽകോടതി അങ്ങനെയുള്ള ഏതെങ്കിലും ഉത്തരവിന് അദ്ദേഹത്തെ
വിധേയനാക്കിത്തീർക്കുകയൊ, അല്ലെങ്കിൽ,
(സി) ബോർഡിന്റെ അഭിപ്രായത്തിൽ മതിയായ ഒഴികഴിവ് കൂടാതെ,
തുടർച്ചയായി ബോർഡിന്റെ മൂന്നിലധികം യോഗങ്ങളിൽ ബോർഡിന്റെ സമ്മതം
കൂടാതെ അദ്ദേഹം ഹാജരാകാതിരിക്കുകയോ, അല്ലെങ്കിൽ,
(ഡി) 3—ാം വകുപ്പ് (6)—ാം ഉപവകുപ്പിലെ വ്യവസ്ഥകൾ അദ്ദേഹം
ലംഘിക്കുകയോ ചെയ്തിരുന്നാൽ, സ്ഥാനത്തുനിന്നും നീക്കം ചെയ്യാവുന്നതാണ്:—
എന്നാൽ ഈ ഉപവകുപ്പുപ്രകാരം ഏതെങ്കിലും അംഗത്തെ സ്ഥാനത്തുനിന്ന്
നീക്കുന്നതിനു മുമ്പായി, അദ്ദേഹത്തിന്, എടുക്കാനുദ്ദേശിച്ചിരിക്കുന്ന നടപടി
ക്കെതിരായി കാരണം കാണിക്കുവാൻ ഒരവസരം നൽകേണ്ടതാകുന്നു.
11
(2) അങ്ങനെ നീക്കം ചെയ്യപ്പെട്ട ഏതൊരാൾക്ക്, ഏതു കാലത്തേയ്ക്ക് അതതു
സംഗതിപോലെ, വീണ്ടും നാമനിർദ്ദേശം ചെയ്യപ്പെടുകയോ, വീണ്ടും
തിരഞ്ഞെടുക്കപ്പെടുകയോ ചെയ്യുന്നതിന് അർഹതയുണ്ടായിരിക്കുകയില്ലയോ ആ
കാലം ഏതെന്ന് ഗസറ്റിൽ പരസ്യം മൂലം ഗവൺമെന്റിന് നിശ്ചയിക്കാവുന്നതാകുന്നു.
7. ഒഴിവുകളിൽ ആളെ നിശ്ചയിക്കൽ.—ഏതെങ്കിലും ബോർഡംഗത്തിന്റെ സ്ഥാനം,
അദ്ദേഹത്തിന്റെ കാലാവധി തീരുന്നതുകൊണ്ടോ, രാജികൊണ്ടോ, അദ്ദേഹത്തെ നീക്കം
ചെയ്തതുകൊണ്ടോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ മരണം ഹേതുവായോ
ഒഴിവായിത്തീരുമ്പോൾ ആ ഒഴിവിലേക്ക് ഒരു പുതിയ അംഗത്തെ അതതു
സംഗതിപോലെ നാമനിർദ്ദേശം ചെയ്യുകയോ തിരഞ്ഞെടുക്കുകയോ
ചെയ്യേണ്ടതാകുന്നു.
8. യോഗങ്ങളിൽ ആദ്ധ്യക്ഷ്യം വഹിക്കൽ.—(1) ബോർഡുയോഗങ്ങളിൽ
ചെയർമാൻ ആദ്ധ്യക്ഷ്യം വഹിക്കേണ്ടതും, വോട്ടുകൾ തുല്യമായിവന്നാൽ,
അദ്ദേഹത്തിന് രണ്ടാമതൊരു വോട്ടോ, കാസ്റ്റിംഗ്വോട്ടോ ഉണ്ടായിരിക്കുന്നതും,
അദ്ദേഹം അത് വിനിയോഗിക്കേണ്ടതുമാകുന്നു.
(2) ചെയർമാന്റെ അസാന്നിദ്ധ്യത്തിൽ, ബോർഡിലെ ഒരു
ഗവൺമെന്റുദ്യോഗസ്ഥൻ ആദ്ധ്യക്ഷ്യം വഹിക്കേണ്ടതും, അങ്ങനെ ആദ്ധ്യക്ഷ്യം
വഹിക്കുമ്പോൾ അദ്ദേഹത്തിന് ചെയർമാന്റെ എല്ലാ അധികാരങ്ങളും
ഉണ്ടായിരിക്കുന്നതും ആകുന്നു.
(3) ബോർഡിന്റെ യാതൊരു യോഗത്തിലും വെച്ച് യാതൊരു കാര്യവും,
ബോർഡിലേക്ക് അനുവദിക്കപ്പെട്ടിട്ടുള്ള അംഗങ്ങളിൽ പകുതിപ്പേർ യോഗത്തിൽ
ഹാജരാകാത്തപക്ഷം, നടത്തുവാൻ പാടില്ലാത്തതാകുന്നു.
9. ബോർഡ് പിരിച്ചുവിടൽ.—ഗവൺമെന്റിന്റെ അഭിപ്രായത്തിൽ, ബോർഡ്,
അതിന്റെമേൽ ചുമത്തപ്പെട്ട കൃത്യങ്ങൾ നിർവ്വഹിക്കുന്നതിൽ തുടരത്തുടരെ
വീഴ്ചവരുത്തുകയോ, അതിന്റെ അധികാരങ്ങളിൽക്കവിഞ്ഞ് പ്രവർത്തിക്കുകയോ
അഥവാ അധികാരങ്ങള്‍ ദുരുപയോഗപ്പെടുത്തുകയോ ചെയ്യുന്നപക്ഷം, ഗസറ്റിൽ
12
പരസ്യംമൂലം, ഗവൺമെന്റിന്, ബോർഡ് പിരിച്ചുവിടാവുന്നതും, അങ്ങനെ ചെയ്താൽ
ബോർഡിന്റെ ചെയർമാനും, അതിലെ മറ്റംഗങ്ങളും അവരുടെ സ്ഥാനങ്ങൾ
ഒഴിഞ്ഞതായി കണക്കാക്കേണ്ടതും, അതിനുശേഷം ബോർഡിന്റെ എല്ലാ ജോലികളും
ഗവൺമെന്റ് അതിലേക്ക് നിയമിക്കുന്ന ആളോ ആളുകളോ, ഗവൺമെന്റ് ഒരു പുതിയ
ബോർഡ് സംഘടിപ്പിക്കുന്നതുവരെ നിർവ്വഹിക്കേണ്ടതുമാകുന്നു:
എന്നാൽ എടുക്കുവാനുദ്ദേശിച്ച നടപടിക്കെതിരായി കാരണം കാണിപ്പാൻ
ബോർഡിന് അവസരം നൽകാത്തപക്ഷം പിരിച്ചുവിടാനുള്ള യാതൊരുത്തരവും
പാസ്സാക്കുവാൻ പാടുള്ളതല്ല.
10. സഹായം നൽകപ്പെടാവുന്ന വ്യവസായങ്ങൾ . — (1) ഈ ആക്റ്റു പ്രകാരം
സഹായം നൽകപ്പെടാവുന്ന വ്യവസായങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വികസനം
സംബന്ധിച്ച് പ്രാധാന്യം ഉള്ളവയായിരിക്കേണ്ടതും, അവ—
(i) പുതിയതോ, ആരംഭദശയിലുള്ളതോ ആയ വ്യവസായമോ;
(ii) ഒരു പ്രദേശത്ത് അങ്ങനെയുള്ള വ്യവസായങ്ങൾ വികസിക്കാതിരിക്കു
കയോ, വിജയകരമായി നടത്താനിടയുളളതായിരിക്കുകയോ ചെയ്യുന്നപക്ഷം അവിടെ
പുതിയതായി സ്ഥാപിക്കാവുന്ന വ്യവസായമോ;
(iii) കൂടുതൽ മൂലധനനിക്ഷേപംകൊണ്ട് കൂടുതൽ ലാഭകരമായിത്തീരാനിട
യുള്ള വ്യവസായമോ;
(iv) ചെറുകിട വ്യവസായങ്ങളോ;
(v) കുടിൽ വ്യവസായങ്ങളോ;
(vi) പഴക്കമുള്ളതോ, സ്ഥിരപ്രതിഷ്ഠനേടിയതോ ആയ വ്യവസായങ്ങളോ;
(vii) ഗവണ്മെന്റിന്റെ അഭിപ്രായത്തിൽ ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് അനു
യോജ്യമായി സംസ്ഥാനസഹായം അർഹിക്കുന്ന മറ്റും വ്യവസായസ്ഥാപനങ്ങളോ
ആയിരിക്കേണ്ടതുമാകുന്നു:
13
എന്നാൽ യാതൊരു സംസ്ഥാനസഹായവും, യാതൊരു ജായിന്റ് സ്റ്റോക്ക്
കമ്പനിക്കും, അത് —
(i) രൂപ മൂലധനത്തോടുകൂടി ഇൻഡ്യയിൽ രജിസ്റ്റർ ചെയ്തിരിക്കുകയും,
(ii)നിര്‍ണ്ണയിക്കപ്പെട്ട അനുപാതമനുസരിച്ചുള്ള എണ്ണം വരുന്ന ഭാരതീയരെ
കമ്പിനിയുടെ ഡയറക്ടർ ബോർഡിലെ അംഗങ്ങളാക്കി വച്ചുകൊണ്ടിരിപ്പാൻ അതു
സമ്മതിക്കുകയും ചെയ്യാത്തപക്ഷം നൽകാൻ പാടില്ലാത്തതാകുന്നു:
എന്നു മാത്രമല്ല, സംസ്ഥാനസഹായം ലഭിക്കുന്ന ഏതൊരാളും അപ്രണ്ടി
സുകളുടെ (തൊഴിലഭ്യസിക്കുന്നവരുടെ) പരിശീലനത്തിന്, നിർണ്ണയിക്കപ്പെടാവുന്ന
ഏർപ്പാടുകൾ ചെയ്യേണ്ടതാകുന്നു.
(2) ഈ വകുപ്പിലെ നിബന്ധനകൾ നിറവേറ്റിയിട്ടുണ്ടോ എന്നതിനെപ്പറ്റി
ബോർഡുമായി ആലോചിച്ചതിനുശേഷം ഗവണ്മെന്റു കല്പിക്കുന്ന തീർപ്പ്
അവസാനത്തേതായിരിക്കുന്നതും, അതിനെപ്പറ്റി യാതൊരു നിയമക്കോടതിയിലും
ചോദ്യംചെയ്യാൻ പാടില്ലാത്തതുമാകുന്നു.
അദ്ധ്യായം III
സംസ്ഥാനസഹായം നൽകുന്നതു സംബന്ധിച്ച പൊതുവ്യവസ്ഥകൾ
11. സംസ്ഥാനസഹായത്തിന്റെ രൂപം.— ഈ ആക്റ്റിലേയും അതു പ്രകാരം
ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയും വ്യവസ്ഥകൾക്ക് വിധേയമായി ഗവണ്മെന്റിന്
താഴെപ്പറയുന്ന ഒന്നോ അതിലധികമോ മാർഗ്ഗങ്ങളിൽ ഒരു വ്യവസായത്തിന്
സംസ്ഥാനസഹായം നൽകാൻ അധികാരം ഉണ്ടായിരിക്കുന്നതാണ്:—
(എ) വായ്പ നൽകുക;
(ബി) ബാങ്കിൽ നിന്നുമുള്ള ക്യാഷ് ക്രെഡിറ്റിനോ (രൊക്കംകടം) ഓവർ
ഡ്രാഫ്റ്റിനോ, നിശ്ചിത മുൻകൂറിനോ ഉറപ്പുനൽകുക;
14
(സി) മുഴുവനും അടച്ചുതീർത്ത ഓഹരികളോ, ഡിബെഞ്ചർ കടപ്പത്രങ്ങളോ
എടുക്കുക:
എന്നാൽ അങ്ങനെയുള്ള ഓഹരികൾക്കും ഡിബെഞ്ചർകടപ്പത്രങ്ങൾക്കും
ഗവണ്മെന്റ് നൽകുന്ന തുക, മറ്റു വ്യക്തികൾ മുമ്പുതന്നെ അതേ വ്യവസായത്തിലെ
ഓഹരികൾക്കും, ഡിബെഞ്ചർ കടപ്പത്രങ്ങൾക്കും കൊടുത്തു തീര്‍ത്ത തുകയിൽ
കവിയാൻ പാടില്ല.
(ഡി) മുന്നവകാശമുള്ള ഓഹരികൾക്കോ, ഡിബെഞ്ചർകടപ്പത്രങ്ങൾക്കോ
പലിശ ഉറപ്പു നൽകുക;
(ഇ) ജായിന്റ് സ്റ്റാക്ക്കമ്പിനിയുടെ മൊത്തം മൂലധനത്തെയോ അതിന്റെ ഒരു
ഭാഗത്തെയോ സംബന്ധിച്ചിടത്തോളം, ഏറ്റവും കുറഞ്ഞ ആദായത്തിന് ഉറപ്പു
നൽകുക;
(എഫ്) സഹായമായി നൽകപ്പെടുന്നതിന്റെ വില തിരിയെ അടയ്ക്കുന്നതു
സംബന്ധിച്ചിടത്തോളം, നിർണ്ണയിക്കപ്പെടാവുന്ന തിട്ടങ്ങൾക്കും ഉപാധികൾക്കും
വിധേയമായി, അനുകൂലവ്യവസ്ഥകളിന്മേൽ ഭൂമിയോ അസംസ്കൃത സാധനങ്ങളോ,
വിറകോ, വെള്ളമോ അല്ലെങ്കിൽ ഗവണ്മെന്റുവക മറ്റുവല്ല വസ്തുവുമോ നൽകുക;
(ജി) സഹായമായി നൽകപ്പെടുന്നതിന്റെ വില തിരിയെ അടയ്ക്കുന്നതു
സംബന്ധിച്ചിടത്തോളം, നിർണ്ണയിക്കപ്പെടാവുന്ന തിട്ടങ്ങൾക്കും ഉപാധികൾക്കും
വിധേയമായി ഒരു സബ്സിഡി, ഗവേഷണം നടത്തുന്നതിനോ, യന്ത്രസാമഗ്രികൾ
വിലയ്ക്കുവാങ്ങുന്നതിനോ വേണ്ടി കൊടുക്കുക;
(എച്ച്) വാടകക്രയസമ്പ്രദായത്തിൽ യന്ത്രസാമഗ്രികൾ നൽകുക.
12. 11 —ാം വകുപ്പ് , ( ഇ ) ( എഫ് ) എന്നീ ഖണ്ഡങ്ങൾ പ്രകാരം ഉറപ്പും ഗ്രാന്റും
നൽകുന്നതിനുള്ള വ്യവസ്ഥകൾ.—ജോയിന്റ് സ്റ്റാക്കു കമ്പനിയുടെ മുഴുവൻ
മൂലധനത്തിന്മേലോ, അതിന്റെ ഒരു ഭാഗത്തിന്മേലോ ഉള്ള ഏറ്റവും കുറഞ്ഞ
ആദായത്തിനുളള ഉറപ്പു പ്രകാരം വല്ല തുകയും നൽകുന്നതിനോ, ഭൂമിയോ
15
അസംസ്കൃത സാധനങ്ങളോ, വിറകോ, വെള്ളമോ, മറ്റുവല്ല വസ്തുവോ അനുകൂല
വ്യവസ്ഥകളിന്മേൽ ഗവൺമെന്റ് നൽകുന്നതിനോ ഉള്ള ഉപാധി, സാധാരണയായി,
നൽകപ്പെടുന്ന തുകയ്ക്കോ അഥവാ ഗ്രാന്റോ സൗജന്യമോ നൽകുന്ന സമയത്ത്
നിശ്ചയിച്ച അതിന്റെ വിലയ്ക്കോ തുല്യമായ ഒരു തുക, നിശ്ചിത കാലാവധി
തീരുന്നസമയത്ത്, ആ കാലാവധിക്കുളളില്‍, മുടക്കുമുതലിന്മേല്‍ ഗവൺമെന്റ്
നിശ്ചയിക്കാവുന്ന നിരക്കില്ക്കവിഞ്ഞ് പലിശയോ ലാഭവീതമോ ആ വ്യവസായം നല്
കുന്നതായി കാണുന്നെങ്കില്‍ ഗവൺമെന്റിന് തിരിയെ കൊടുക്കണമെന്നുളളതാകുന്നു.
13. വായ്പ നൽകുന്നത് സംബന്ധിച്ച വ്യവസ്ഥകൾ . —(1) യാതൊരു വായ്പയും അതു
ഏതു വ്യവസായത്തിനാണോ നല്‍കുന്നത് ആ വ്യവസായത്തിനുള്ള ആസ്തിയുടേയും,
ചാരു ജാമ്യമായി വല്ല വസ്തുവും നൽകിയിട്ടുണ്ടെങ്കിൽ അതിന്റെയും വായ്പയ്ക്കു അപേക്ഷ
ബോധിപ്പിക്കുന്ന സമയത്ത്, വല്ല കുടിക്കടവും നിലവിലുണ്ടെങ്കിൽ അതു
കിഴിക്കാതെയുളള വിലയുടെ നിർണ്ണയിക്കപ്പെട്ട ശതമാനത്തിൽ കവിയാൻ
പാടില്ലാത്തതാകുന്നു. പ്രസ്തുത വില വായ്പ അനുവദിക്കുന്ന അധികാരസ്ഥന്
നിർണ്ണയിക്കപ്പെട്ട വിധത്തിൽ നിജപ്പെടുത്തേണ്ടതാണ്.
(2) യാതൊരു വായ്പയും വ്യവസായത്തിന്റെ ആസ്തിയിന്മേലും, ചാരുജാമ്യമായി
നൽകപ്പെടുന്ന മറ്റു വസ്തുവിലുമുള്ള കുടിക്കടം, നിലവിലുള്ള വ്യവസായത്തിന്റെ
സംഗതിയിൽ, അങ്ങനെയുള്ള ആസ്തിയുടേയും ചാരുജാമ്യത്തിന്റെയും വിലയുടെ
അമ്പതു ശതമാനത്തിലും, ഒരു പുതിയ വ്യവസായത്തിന്റെ സംഗതിയിൽ 33 1/3
ശതമാനത്തിലും കവിയുകയാണെങ്കിൽ നൽകാൻ പാടില്ലാത്തതാകുന്നു.
(3) വായ്പ നൽകുന്ന അധികാരസ്ഥന് വായ്പയ്ക്കുള്ള അപേക്ഷ
ബോധിപ്പിക്കപ്പെടുന്ന സമയത്ത് വ്യവസായത്തിനുള്ള ആസ്തിയിലും, ചാരുജാമ്യമായി
വല്ല വസ്തുവും നൽകുന്നുണ്ടെങ്കിൽ ആ വസ്തുവിലും ഉള്ള എല്ലാ കുടിക്കടങ്ങളും
വായ്പയിൽ നിന്നു വീട്ടേണ്ടതും, മേൽപ്പറഞ്ഞ ആസ്തിയിന്മേലും മറ്റു വസ്തുവിലും ഒരു
ആദ്യബാദ്ധ്യത ഉറപ്പിക്കേണ്ടതുമാകുന്നു.
(4) ഏതൊരു വായ്പയും, ആ വായ്പ ഒന്നിച്ചു നൽകിയ തീയതിക്കുശേഷമോ,
വായ്പ തവണകളായിട്ടാണ് നൽകുന്നതെങ്കിൽ, അവസാനത്തെ തവണ നൽകിയ
16
തീയതിക്കുശേഷമോ ഇരുപത് വർഷത്തിൽ കവിയാത്ത കാലാവധിക്കകം
തവണകളായി ഒടുക്കിക്കൊടുക്കേണ്ടതാകുന്നു.
(5) ഗവൺമെന്റിന്, പ്രത്യേക സംഗതികളിൽ, ഏത് വ്യവസായത്തിനാണോ
അങ്ങനെയുള്ള വായ്പ നൽകിയത് ആ വ്യവസായത്തിന്റെ ഉടമയുടെ അപേക്ഷയിന്മേൽ,
വായ്പനൽകിക്കൊണ്ടുള്ള ഉത്തരവുമൂലം നിശ്ചയിച്ചിട്ടുള്ള തിട്ടങ്ങള്‍, എഴുതി
രേഖപ്പെടുത്തേണ്ട കാരണങ്ങളാൽ മാറ്റാവുന്നതാകുന്നു.
(6) ജാമ്യമായി നൽകപ്പെടുന്നതും, അപേക്ഷകന്റെ വകയുമായ ഇൻഷ്വർ
ചെയ്യാവുന്ന എല്ലാ ആസ്തികളും നഷ്ടത്തിനോ, ചേതത്തിനോ എതിരായി സ്റ്റേറ്റ്
ഇൻഷ്വറൻസ് വകുപ്പിൽ ഇൻഷ്വർ ചെയ്യേണ്ടതും, പോളിസി, വ്യവസായ വാണിജ്യ
ഡയറക്ററരുടെ പേരിൽ വേര്‍തിരിച്ചു കൊടുക്കേണ്ടതുമാകുന്നു.
14. വായ്പയ്ക്ക് എങ്ങനെ ഉറപ്പു വരുത്തണമെന്ന്.—ഈ ആക്ററ് പ്രകാരം നൽകുന്ന
ഏതൊരു വായ്പയ്ക്കും വ്യവസായത്തിന്റെയോ, സംരംഭത്തിന്റെയോ മുഴുവൻ
ആസ്തിയിന്മേലോ അല്ലെങ്കിൽ വായ്പ അനുവദിക്കുന്ന അധികാരസ്ഥന് മതിയെന്നു
തോന്നുന്ന അതിന്റെ ഭാഗത്തിന്മേലോ ഉള്ള പണയം മൂലവും, വ്യവസായത്തിന്റെയോ
സംരംഭത്തിന്റെയോ മുഴുവൻ ആസ്തിയും മതിയാവുന്നതല്ലെന്ന് വായ്പ അനുവദിക്കുന്ന
അധികാരസ്ഥന് അഭിപ്രായമുണ്ടായാൽ അദ്ദേഹം ആവശ്യപ്പെടുന്ന ചാരുജാമ്യം
മൂലവും ഉറപ്പു നൽകേണ്ടതും ഗവൺമെന്റ് നിർണ്ണയിക്കുന്ന തീയതികളിലും,
നിരക്കിലും നൽകേണ്ടതായ പലിശ വായ്പയ്ക്കുണ്ടായിരിക്കേണ്ടതുമാകുന്നു.
15. സംസ്ഥാനസഹായത്തിനുള്ള അപേക്ഷയും , സഹായം നൽകാവുന്ന
അധികാരസ്ഥന്മാരും . —(1) സംസ്ഥാനസഹായത്തിനുള്ള എല്ലാ അപേക്ഷകളും
നിർണ്ണയിക്കപ്പെട്ടിട്ടുള്ള ഫാറത്തിൽ അതതു ജില്ലയിലെ ഡിസ്ട്രിക്റ്റ് ഇൻഡസ്ട്രീസ്
ആഫീസർക്ക് ബോധിപ്പിക്കേണ്ടതാകുന്നു. ഡിസ്ട്രിക്റ്റ് ഇൻഡസ്ട്രീസ് ആഫീസർ,
അങ്ങനെയുള്ള ഓരോ അപേക്ഷ സംബന്ധിച്ചും നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള
അന്വേഷണ വിചാരണകളും, തനിക്ക് ഉചിതമെന്നു തോന്നുന്ന മറ്റ് അന്വേഷണ
വിചാരണകളും നടത്തേണ്ടതാണ്. (4)—ാം ഉപവകുപ്പു പ്രകാരം, ഏതൊരപേക്ഷയുടെ
കാര്യത്തിലാണോ വായ്പ അനുവദിക്കേണ്ട അധികാരസ്ഥൻ വ്യവസായ-വാണിജ്യ
17
റീജിയണൽ ജായിന്റ് ഡയറക്ടരോ, ഡയറക്ടരോ ഗവൺമെന്റോ ആയിരിക്കുന്നത് ആ
അപേക്ഷ ഡിസ്ട്രിക്റ്റ് ഇൻഡസ്ട്രീസ് ആഫീസർ വായ്പ അനുവദിക്കുന്ന
അധികാരസ്ഥന്, താൻ നടത്തിയ അന്വേഷണവിചാരണ സംബന്ധിച്ച റിപ്പോർട്ടു
സഹിതം അയച്ചു കൊടുക്കേണ്ടതാകുന്നു. വായ്പ അനുവദിക്കേണ്ട അധികാരസ്ഥൻ
ഡയറക്ടരാണെങ്കിൽ, അപേക്ഷ വ്യവസായ-വാണിജ്യ റീജിയണൽ ജായിന്റ്
ഡയറക്ററർ മുഖേന അദ്ദേഹത്തിന് അയച്ചു കൊടുക്കേണ്ടതും, വായ്പ അനുവദിക്കുന്ന
അധികാരസ്ഥൻ ഗവൺമെന്റാണെങ്കിൽ അപേക്ഷ വ്യവസായ-വാണിജ്യ റീജിയണൽ
ജായിന്റ് ഡയറക്ടരും, ഡയറക്ടരും മുഖേന ഗവൺമെന്റിലേക്ക് അയച്ചു
കൊടുക്കേണ്ടതുമാണ്.
(2) അപേക്ഷിക്കപ്പെട്ട സംസ്ഥാനസഹായം അമ്പതിനായിരം രൂപയിൽ
കവിയുന്ന സംഗതിയിലും, തനിക്കു തോന്നുന്ന മറ്റേതെങ്കിലും സംഗതിയിലും
ഡയറക്ടർ, അപേക്ഷിക്കപ്പെട്ട സംസ്ഥാനസഹായം നൽകുന്നതിൽ ആക്ഷേപമുള്ള
ഏതൊരാളോടും, താൻ നിർദ്ദേശിക്കുന്ന സമയത്തും സ്ഥലത്തും അയാളുടെ
ആക്ഷേപങ്ങളെപ്പറ്റി പ്രസ്താവിക്കാൻ ആവശ്യപ്പെട്ടുകൊണ്ട്, നിർണ്ണയിക്കപ്പെട്ടരീതിയിൽ
ഒരു നോട്ടീസ് പ്രസിദ്ധപ്പെടുത്തേണ്ടതും, അങ്ങനെയുള്ള ആക്ഷേപങ്ങൾ
കേൾക്കുകയും ആവശ്യമുള്ള അന്വേഷണ വിചാരണ നടത്തുകയും
ചെയ്യേണ്ടതുമാകുന്നു.
(3) 15,000 രൂപയിൽക്കവിയുന്ന സംസ്ഥാനസഹായത്തിനുള്ള
ഏതൊരപേക്ഷയും ബോർഡ് മുമ്പാകെ വയ്ക്കേണ്ടതും, അതിന്റെ അനുമതിയോടുകൂടി
മാത്രം നൽകേണ്ടതുമാകുന്നു.
(4) താഴെപ്പറയുന്ന അധികാരസ്ഥന്മാർക്ക്, അവരുടെ പേരിന്നുനേരെ
നിർദ്ദേശിച്ചിരിക്കുന്ന തുകയോ, മൂല്യമോ സംസ്ഥാനസഹായമായി 3—ാം ഉപവകുപ്പിലെ
വ്യവസ്ഥകൾക്കുള്പ്പെട്ട് നൽകാൻ അധികാരമുണ്ടായിരിക്കുന്നതാണ്:—
ഡിസ്ട്രിക്റ്റ് ഇൻഡസ്ട്രീസ് ഓഫീസർ — അയ്യായിരം രൂപയിൽ കവിയാതെ.
വ്യവസായ-വാണിജ്യ റീജിയണൽ
18
ജോയിന്റ് ഡയറക്ററർ — അയ്യായിരം രൂപയിൽ കവിഞ്ഞും എന്നാൽ
പതിനായിരം രൂപയിൽ കവിയാതെയും.
ഡയറക്ടർ —പതിനായിരം രൂപയിൽ കവിഞ്ഞും എന്നാൽ ഇരുപത്തയ്യായിരം
രൂപയിൽ കവിയാതെയും.
ഗവൺമെന്റ് — ഇരുപത്തയ്യായിരം രൂപയിൽകൂടുതൽ.
(5) (4)—ാം ഉപവകുപ്പിലുള്ള യാതൊന്നും ഡിസ്ട്രിക്റ്റ് ഇൻഡസ്ട്രീസ്
ആഫീസറെയോ, വ്യവസായ-വാണിജ്യ റീജിയണൽ ജായിന്റ് ഡയറക്ടരേയോ,
ഡയറക്ടരേയോ ഒരേ വ്യവസായം സംബന്ധിച്ച് പല സന്ദർഭങ്ങളിൽ
സംസ്ഥാനസഹായം നൽകുവാൻ, അപ്രകാരമുള്ള സഹായത്തിന്റെ ആകെയുളള
തുകയോ, മൂല്യമോ അതതു സംഗതി പോലെ, അയ്യായിരം രൂപയിലോ, പതിനായിരം
രൂപയിലോ, ഇരുപത്തയ്യായിരം രൂപയിലോ കവിയുകയാണെങ്കില്‍,
അധികാരപ്പെടുത്തുന്നതായി കരുതാന്‍ പാടില്ല.
16. സാഹായ്യിത വ്യവസായത്തിന്റെ മേൽനോട്ടം . — ആക്റ്റു പ്രകാരം സംസ്ഥാന
സഹായം നൽകപ്പെട്ടിട്ടുള്ള ഏതെങ്കിലും വ്യവസായത്തിന് അങ്ങനെയുള്ള സഹായം
തുടര്‍ന്നു കിട്ടുന്നകാലത്ത് ഗവൺമെന്റിന് ഡയറക്ടര്മാരേയോ, ഇൻസ്പെക്ടര്‍മാരേയോ
നിയമിച്ചോ, മറ്റു വിധത്തിലോ ആ വ്യവസായത്തിൽ ഗവൺമെന്റിനുള്ള
അവകാശബന്ധം പരിരക്ഷിക്കുന്ന കാര്യത്തില്‍ അതിൻ്റെ നടത്തിപ്പു സംബന്ധിച്ച
മേൽനോട്ടം വഹിപ്പാൻ തങ്ങൾക്ക് ഉചിതമെന്ന് തോന്നുന്ന നടപടികൾ
എടുക്കാവുന്നതാകുന്നു.
17. പരിശോധനയും റിട്ടേണുകളും . —ഈ ആക്റ്റു പ്രകാരം സംസ്ഥാന
സഹായത്തിന് അപേക്ഷ ബോധിപ്പിച്ചിട്ടുള്ള ഏതു സംഗതിയിലും, അപേക്ഷകനും,
അതുപ്രകാരം നൽകപ്പെട്ട സംസ്ഥാനസഹായം നിലനിൽക്കുന്ന കാലത്ത് ഏതൊരു
സമയത്തും, സഹായം നൽകപ്പെട്ട ആളും—
(എ) വ്യവസായപ്രവർത്തനമോ, വ്യവസായസംരംഭമോ സംബന്ധിച്ച
പുരയിടമോ, കെട്ടിടമോ, യന്ത്രക്കോപ്പോ, ഇരിപ്പു സ്റ്റോക്കോ പരിശോധിക്കുന്നതു
19
സംബന്ധിച്ച് ഗവൺമെന്റ് പുറപ്പെടുവിക്കുന്ന സാമാന്യമോ പ്രത്യേകമോ ആയ ഏത്
ഉത്തരവും അനുസരിക്കുന്നതിനും,
(ബി) വ്യവസായപ്രവർത്തനമോ, വ്യവസായസംരംഭമോ സംബന്ധിച്ച എല്ലാ
കണക്കുകളും പരിശോധിപ്പാൻ അനുവദിക്കുന്നതിനും,
(സി) നിർമ്മിച്ചതോ, വിറ്റതോ ആയ എല്ലാ ഉല്പന്നങ്ങളുടെയും തരവും അളവും
സംബന്ധിച്ച മുഴുവൻ തവണക്കണക്കും നൽകുന്നതിനും,
(ഡി) ഗവൺമെന്റ് അപ്പപ്പോൾ ആവശ്യപ്പെടാവുന്ന പ്രകാരമുള്ള പ്രത്യേക
കണക്കുകൾ സൂക്ഷിക്കുകയോ, സ്റ്റേറ്റ്മെന്റുകൾ നൽകുകയോ ചെയ്യുന്നതിനും,
(ഇ) ഗവൺമെന്റ് നിർണ്ണയിക്കാവുന്ന പ്രകാരമുള്ള ആഡിറ്റിന് വ്യവസായ
പ്രവർത്തനത്തിന്റെയോ, വ്യവസായസംരംഭത്തിന്റെയോ, കണക്കുകൾ
സമർപ്പിക്കുന്നതിനും ബാദ്ധ്യസ്ഥരായിരിക്കുന്നതാണ്.
18. സംസ്ഥാന സഹായം സംബന്ധിച്ച വ്യവസ്ഥകൾ നിറവേറ്റിയില്ലെങ്കിൽ ലാഭം
എങ്ങനെ വിനിയോഗിക്കണമെന്ന് . —(1) ഏതെങ്കിലും വ്യവസായത്തിന് സംസ്ഥാന
സഹായം തുടർന്നു നൽകികൊണ്ടിരിക്കുമ്പോൾ, ആ വ്യവസായത്തിൽ നിന്നുള്ള ലാഭം
വീതിക്കുകയാണെങ്കിൽ, അത് ഡിബെഞ്ചർ കടപ്പത്രങ്ങളിലും വായ്പകളിലുമുള്ള പലിശ
കൊടുക്കുകയും, യന്ത്രസാമഗ്രികളുടെയും കെട്ടിടങ്ങളുടെയും തേയ്മാനത്തിനോ,
പഴക്കത്തിനോ ന്യായമായ ഒരു തുക മാറ്റി വയ്ക്കുകയും, നിർണ്ണയിക്കപ്പെട്ട പ്രകാരം
ഉപയോഗിപ്പാൻ റിസർവ്വ് ഫണ്ടിലേയ്ക്ക് പിന്നെയും ന്യായമായ ഒരു തുക ചേർക്കുകയും
ചെയ്തതിനുശേഷം മാത്രമേ വീതിക്കാൻ പാടുള്ളൂ.
(2) ഏതെങ്കിലും വ്യവസായത്തിന് സംസ്ഥാനസഹായം തുടർന്ന്
നൽകിക്കൊണ്ടിരിക്കുമ്പോൾ, വ്യവസായത്തിന്റെ മൂലധനത്തുകയിന്മേൽ ഗവൺമെന്റ്
അപ്പപ്പോൾ നിശ്ചയിക്കാവുന്ന ശതമാനനിരക്കില്ക്കവിഞ്ഞ് ഓഹരിയുടമകൾക്ക്
യാതൊരു ലാഭവീതവും കൊടുക്കുകയും, ഉടമസ്ഥൻ യാതൊരു ലാഭവും
എടുക്കുകയും ചെയ്യാന്‍ പാടില്ലാത്തതാകുന്നു.
20
19. വായ്പ നിലനിൽക്കുന്ന കാലത്ത് ജാമ്യത്തിന്റെ കാര്യത്തിൽ
കണക്കൊപ്പിക്കുവാൻ ഗവണ്മെന്റിനുള്ള അധികാരം.—നൽകപ്പെട്ട ഏതെങ്കിലും
സംസ്ഥാനസഹായം വകയായി ബാക്കി നിൽക്കുന്ന ഏതെങ്കിലും വായ്പത്തുകയും
അതിന്മേൽ കൊടുക്കേണ്ട പലിശയും കൂടി 13—ാം വകുപ്പ് (1)—ാം ഉപവകുപ്പുപ്രകാരം
നിശ്ചയിച്ച ശതമാനത്തിൽ കവിയുന്നുണ്ടെന്ന് എപ്പോഴെങ്കിലും കാണുകയാണെങ്കിൽ,
ഗവണ്മെന്റിന്, ഒന്നുങ്കിൽ ആ ശതമാനത്തിൽ കവിഞ്ഞുള്ള ബാക്കിത്തുക
വസൂലാക്കുകയോ, അതല്ലെങ്കിൽ പര്യാപ്തമെന്നു തോന്നുന്നപ്രകാരം അധികജാമ്യമോ,
ചാരുജാമ്യമോ വാങ്ങുകയോ ചെയ്യാവുന്നതാണ്.
20. വായ്പ അനുവദിക്കുന്ന അധികാരിസ്ഥന് സഹായം നിർത്തൽ
ചെയ്യുന്നതിനുള്ള അധികാരം . — (1) വായ്പ അനുവദിക്കുന്ന അധികാരസ്ഥന്.—
(i) നൽകപ്പെട്ട സംസ്ഥാനസഹായം മുഴുവനോ അതിന്റെ ഏതെങ്കിലും
ഭാഗമോ ദുരുപയോഗപ്പെടുത്തിയിട്ടുണ്ടെന്നോ,
(ii) സഹായം നൽകപ്പെട്ട ആൾ ഈ ആക്റ്റിലെ വ്യവസ്ഥകളൊ,
ആക്റ്റുപ്രകാരമുണ്ടാക്കിയ ഏതെങ്കിലും ചട്ടമൊ അല്ലെങ്കിൽ ഗ്രാന്റിലെ ഏതെങ്കിലും
നിശ്ചയങ്ങളോ ലംഘിച്ചിട്ടുണ്ടെന്നോ,
(iii) ഏത് അപേക്ഷയിന്മേൽ സംസ്ഥാനസഹായം നൽകിയോ ആ
അപേക്ഷയില്‍, സഹായം നൽകപ്പെട്ട ആൾ വ്യാജമാണെന്ന് അറിഞ്ഞതോ അല്ലെങ്കിൽ
വാസ്തവമാണെന്ന് വിശ്വസിക്കാതിരുന്നതോ ആയ അയാളുടെ ഗണ്യമായ ഏതെങ്കിലും
സ്റ്റേറ്റുമെന്റൊ അല്ലെങ്കിൽ വായ്പ അനുവദിക്കുന്ന അധികാരസ്ഥന്റെ അഭിപ്രായത്തിൽ
ഏതു വസ്തുത വെളിപ്പെടുത്തേണ്ടത് അയാളുടെ കടമയായിരുന്നുവോ അങ്ങനെയുള്ള
ഏതെങ്കിലും ഗണ്യമായ വസ്തുത അയാൾ മനഃപൂർവ്വം മറച്ചുവെച്ച ഏതെങ്കിലും
സംഗതിയോ അടങ്ങിയിട്ടുണ്ടെന്നോ, അതിന്റെ കൂടെ അയച്ചിട്ടുണ്ടെന്നോ അല്ലെങ്കിൽ
ഉടമസ്ഥനോ അയാളുടെ ഒത്താശയോടുകൂടിയോ ഈ ആക്റ്റുപ്രകാരം നടത്തപ്പെട്ട
ഏതെങ്കിലും അന്വേഷണവിചാരണയിലോ, ഈ ആക്റ്റുപ്രകാരമുള്ള ഏതെങ്കിലും
റിട്ടേണിലോ അല്ലെങ്കിൽ ഈ ആക്റ്റുപ്രകാരം വിവരം ആവശ്യപ്പെട്ടുകൊണ്ടുള്ള വല്ല
21
അപേക്ഷയ്ക്കുമുള്ള മറുപടിയിലോ മനഃപൂർവ്വം അങ്ങനെയുള്ള വല്ല വ്യാജപ്രസ്താവനയും
ചെയ്തിട്ടുണ്ടെന്നോ അല്ലെങ്കിൽ വല്ലതും മറച്ചുവെച്ചിട്ടുണ്ടെന്നോ,
(iv) വ്യവസായത്തിന് നൽകപ്പെട്ടതും, ഈ ആക്റ്റുപ്രകാരം തിരിച്ചടയ്ക്കേ
ണ്ടതുമായ സംസ്ഥാനസഹായത്തിന്റെ വിഹിതം തിരിച്ചടയ്ക്കുന്നത് അപകടത്തി
ലാക്കത്തക്കരീതിയിൽ ആ വ്യവസായം നടത്തി വരുന്നുണ്ടെന്നോ ബോദ്ധ്യമായാൽ,
അധികാരസ്ഥന് സംസ്ഥാനസഹായം, കാരണമോ, കാരണങ്ങളോ പ്രത്യേകം
പറഞ്ഞുകൊണ്ട്, രേഖാമൂലമായ ഉത്തരവുവഴി നിർത്തൽ ചെയ്യാവുന്നതാണ്.
(2) (1)—ാം ഉപവകുപ്പിൽ പറഞ്ഞ അങ്ങനെയുള്ള യാതൊരു ഉത്തരവും,
സഹായം നൽകപ്പെട്ട ആൾക്ക് ഈ വകുപ്പുപ്രകാരം എന്തുകൊണ്ട് നടപടി
എടുത്തുകൂടാ എന്നുള്ളതിന് ഒരു നിശ്ചിത സമയത്തിനുള്ളിൽ കാരണം കാണിപ്പാൻ
അവസരം നൽകാതെ, പാസ്സാക്കുവാൻ പാടില്ലാത്തതാകുന്നു.
(3) (1)—ാം ഉപവകുപ്പുപ്രകാരം സഹായം നിർത്തൽ ചെയ്തുകൊണ്ട് ഉത്തരവ്
പുറപ്പെടുവിക്കുന്നപക്ഷം, ഈ ആക്റ്റിലോ, മറ്റേതെങ്കിലും നിയമത്തിലോ എന്തുതന്നെ
അടങ്ങിയിരുന്നാലും, സഹായം അനുവദിക്കുന്ന അധികാരസ്ഥന് സഹായം നൽകപ്പെട്ട
ആളുടെ പക്കൽനിന്ന്—
(എ) കൊടുക്കാതെ ബാക്കിനിൽക്കുന്ന ഏതെങ്കിലും വായ്പത്തുക മുഴുവനും
അതിന്മേൽ കൊടുക്കേണ്ട പലിശയോടുകൂടിയും അല്ലെങ്കിൽ,
(ബി) സഹായം വായ്പയല്ലാതെ മറ്റു വിധത്തിൽ നൽകപ്പെട്ടിട്ടുള്ള
സംഗതികളിൽ, സഹായം നൽകപ്പെട്ട സമയത്ത് നിശ്ചയിച്ച പ്രകാരമുള്ള അതിന്റെ
പണവില, അതിന്മേൽ കൊടുക്കേണ്ട പലിശയോടുകൂടിയും,
(സി) (എ) എന്ന ഖണ്ഡത്തിലോ, (ബി) എന്ന ഖണ്ഡത്തിലോ പറഞ്ഞ
സംഗതിയിൽ, വസൂലാക്കുന്നതിനുള്ള ചെലവും, ഗവൺമെന്റ് നിർദ്ദേശിക്കുകയാ
ണെങ്കിൽ അതു സംബന്ധിച്ച് നടത്തിയ ഏതെങ്കിലും അന്വേഷണ വിചാരണയുടെ
ചെലവും, ഭൂനികുതികുടിശ്ശികയെന്നപോലെ വസൂലാക്കാൻ നടപടി
ആരംഭിക്കാവുന്നതാണ്.
22
(4) ഈ വകുപ്പുപ്രകാരം പുറപ്പെടുവിക്കുന്ന ഉത്തരവ് അവസാനത്തേതാ
യിരിക്കുന്നതും, അതിനെപ്പറ്റി യാതൊരു നിയമക്കോടതിയിലും ചോദ്യം ചെയ്യുവാൻ
പാടില്ലാത്തതുമാകുന്നു.
21. ആക്റ്റുപ്രകാരം എടുത്ത നടപടിക്ക് രക്ഷ.— ഈ ആക്റ്റുപ്രകാരം
ഉത്തമവിശ്വാസ്യമായി ചെയ്തിട്ടുള്ളതോ, ചെയ്യുവാൻ ഉദ്ദേശിച്ചിട്ടുള്ളതോ ആയ
യാതൊരു കാര്യത്തിനും, ഗവൺമെന്റിന്നൊ ഏതെങ്കിലും ഗവൺമെന്റുദ്യോഗസ്ഥനോ
അല്ലെങ്കിൽ ഈ ആക്റ്റുപ്രകാരം അധികാരം നൽകപ്പെട്ട മറ്റധികാരസ്ഥന്നൊ എതിരായി
യാതൊരു ശിക്ഷാനടപടിയൊ, വ്യവഹാരമോ, മറ്റു നടപടിയൊ ആരംഭിക്കുവാൻ
പാടുള്ളതല്ല.
22. ഈ ആക്റ്റുപ്രകാരം പ്രവർത്തിക്കുന്ന ആളുകളെ ഗവൺമെന്റ് ജീവനക്കാരായി
കരുതണമെന്നു . —ഈ ആക്റ്റുപ്രകാരം അന്വേഷണ വിചാരണ നടത്തുന്ന ഏതൊരാളും
ഉൾപ്പെടെ, ബോർഡിന്റെ ചെയർമാനേയും, ബോർഡംഗങ്ങളേയും, ഈ ആക്റ്റുപ്രകാരം
ഗവൺമെന്റിന്നുവേണ്ടി പ്രവർത്തിക്കുന്ന ഏതൊരാളേയും ഇൻഡ്യൻ ശിക്ഷാനിയമം
21—ാം വകുപ്പിന്റെ അർത്ഥവ്യാപ്തിക്കുള്ളിൽപ്പെടുന്ന ഗവൺമെന്റു ജീവനക്കാരായി
കരുതേണ്ടതാകുന്നു.
23. ശിക്ഷ.— 3—ാം വകുപ്പ് (6)—ാം ഉപവകുപ്പിലേയോ, 17—ാം വകുപ്പിലേയോ
വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് മന:പ്പൂർവ്വം പ്രവർത്തിക്കുന്ന ഏതൊരാളും, ഒന്നാം
ക്ലാസ് മജിസ്ട്രേട്ടിന്റെ മുമ്പാകെ കുറ്റസ്ഥാപനമായാൽ, അയാൾക്ക് നേരിടാവുന്ന
മറ്റേതെങ്കിലും ശിക്ഷയ്ക്കൊ ബാദ്ധ്യതയ്ക്കൊ ദൂഷ്യം കൂടാതെ, 250 രൂപയിൽ കവിയാത്ത
പിഴശിക്ഷയ്ക്ക് വിധേയനാകുന്നതാണ്.
അദ്ധ്യായം IV
വാടകക്രയ സമ്പ്രദായത്തിൽ യന്ത്രസാമഗ്രി നൽകിക്കൊണ്ട്
സംസ്ഥാനസഹായം നൽകുന്നതു സംബന്ധിച്ച
23
പ്രത്യേക വ്യവസ്ഥകൾ
24. വാടകക്കാരൻ വിലയുടെ ഒരു നിശ്ചിത ശതമാനം കെട്ടിവയ്ക്കണമെന്ന്.—
വാടകക്രയ സമ്പ്രദായത്തിൽ യാതൊരു യന്ത്രസാമഗ്രിയും, അതിന്നുളള അപേക്ഷകൻ
അതിന്റെ വിലയുടെ നിർണ്ണയിക്കപ്പെടാവുന്ന ശതമാനം ഈ ആക്റ്റുപ്രകാരം
സംസ്ഥാനസഹായം അനുവദിക്കുന്നതിന് തക്ക അധികാരമുള്ള അധികാരിസ്ഥന്റെ
(ഈ അദ്ധ്യായത്തിൽ ഇതിനുശേഷം ‘വായ്പ അനുവദിക്കുന്ന അധികാരസ്ഥൻ’
എന്നാണ് പറയപ്പെടുക) അടുക്കല്‍ കെട്ടിവയ്ക്കാത്തപക്ഷം, നൽകുവാൻ പാടുള്ളതല്ല.
25. അപേക്ഷ അനുവദിക്കുമ്പോൾ ഉത്തരവിൽ പ്രത്യേകം പറയേണ്ട
വിവരങ്ങൾ . — വാടകക്രയസമ്പ്രദായത്തിൽ യന്ത്രസാമഗ്രി നൽകുന്നതിനുള്ള അപേക്ഷ
അനുവദിക്കുമ്പോൾ വായ്പ അനുവദിക്കുന്ന അധികാരസ്ഥൻ ഈ ആക്റ്റുപ്രകാരം
ഉണ്ടാക്കപ്പെടാവുന്ന വല്ല ചട്ടങ്ങൾക്കും വിധേയമായും അവയനുസരിച്ചും, താഴെ
പ്പറയുന്ന വിവരങ്ങൾ പ്രത്യേകം പറഞ്ഞുകൊണ്ട് ഒരുത്തരവ് പുറപ്പെടുവിക്കേ
ണ്ടതാണ്,
അതായത് —
(എ) യന്ത്രസാമഗ്രിയുടെ വാടകയ്ക്ക് ഓരോ ഗഡുവായും നൽകേണ്ട
വാടകത്തുകയും, യന്ത്രസാമഗ്രി വാടകക്കാരന്റെ വസ്തുവായിത്തീരുന്നതിനു മുമ്പ്
അടയ്ക്കേണ്ട അങ്ങനെയുള്ള ഗഡുവകളുടെ എണ്ണവും;
(ബി) ഓരോ ഗഡുവായും വാടക അടയ്ക്കുമ്പോൾ അടച്ചു തീർക്കാതെ
ശേഷിക്കുന്ന ഗഡുവുകളിന്മേല് പലിശ വല്ലതും കൊടുക്കണമെങ്കിൽ ആ തുക,
(സി) മേല്പറഞ്ഞ തുക കൊടുക്കേണ്ട തീയതിയും വിധവും,
(ഡി) നിർണ്ണയിക്കപ്പെടാവുന്ന മറ്റു വിവരങ്ങൾ.
26. വാടകക്രയസമ്പ്രദായത്തിന് യന്ത്രസാമഗ്രി നൽകുന്നതിനുള്ള വ്യവസ്ഥകൾ . —
ഇതിന്നുശേഷം പറഞ്ഞ വിധത്തിൽ വാടകവ്യവസ്ഥ അവസാനിപ്പിക്കുന്നതുവരെ,
താഴെപ്പറയുന്ന വ്യവസ്ഥകൾ ബാധകമായിരിക്കും, അതായത്—
24
(എ) 25—ാം വകുപ്പിൽപ്പറഞ്ഞ ഉത്തരവിൽ പ്രത്യേകം പറഞ്ഞ വാടകയുടെ
ഗഡുവുകളും, പലിശത്തുകയും ആവശ്യപ്പെടാതെതന്നെ വാടകക്കാരൻ കൃത്യസമയത്ത്
കൊടുക്കേണ്ടതാണ്.
(ബി) വാടകക്കാരൻ യന്ത്രസാമഗ്രി തന്റെ കൈവശം ഉപയോഗയോഗ്യമായ നല്ല
ക്രമത്തിലും സ്ഥിതിയിലും വച്ചു പോരേണ്ടതും വായ്പ അനുവദിക്കുന്ന
അധികാരസ്ഥന്റെ രേഖാമൂലമുള്ള മുന്നനുമതി കൂടാതെ, ഒന്നുകിൽ അതോടുവല്ലതും
കൂട്ടിച്ചേർക്കുകയോ, അതിൽ വല്ല മാറ്റവും വരുത്തുകയോ അല്ലെങ്കിൽ ആ
യന്ത്രസാമഗ്രി നൽകുന്നതിനുള്ള അപേക്ഷയിൽ പ്രത്യേകം പറഞ്ഞ പുരയിടത്തിൽ
നിന്ന് അതു നീക്കം ചെയ്കയോ ചെയ്യാൻ പാടില്ലാത്തതുമാകുന്നു.
(സി) യന്ത്രസാമഗ്രി ഗവണ്മെന്റിന്റെ ഏകമാത്രവും അനന്യ സംബന്ധവുമായ
വസ്തുവായിരിക്കുന്നതും, ഗവണ്മെന്റിന്റെ രേഖാമൂലമുള്ള മുന്നനുമതി കൂടാതെ
വാടകക്കാരൻ അത് കൈമാറ്റം ചെയ്കയോ അല്ലെങ്കിൽ അതിലുളള ഏതെങ്കിലും
അവകാശമോ ഉടമാവകാശമോ അവകാശബന്ധമൊ തീരുകൊടുക്കുകയോ അല്ലെങ്കിൽ
അതിൽ വല്ല പണയമൊ കുടിക്കടമൊ ഏതെങ്കിലും ബാദ്ധ്യതയോ സൃഷ്ടിക്കുകയോ
ചെയ്തിട്ടുണ്ടെങ്കിൽ അത് അസാധുവായിരിക്കുന്നതുമാണ്.
(ഡി) ഗവണ്മെന്റിന്റെ രേഖാമൂലമുള്ള അനുമതികൂടാതെ, തൽക്കാലം
പ്രാബല്യത്തിലുള്ള യാതൊരു നിയമപ്രകാരവും യന്ത്രസാമഗ്രി ഏതെങ്കിലും
നടപടിയനുസരിച്ച് കണ്ടുകെട്ടുകയോ, ജപ്തി ചെയ്യുകയൊ അല്ലെങ്കിൽ വിൽക്കുകയൊ
ചെയ്യാൻ പാടുള്ളതല്ല.
(ഇ) യന്ത്രസാമഗ്രിയിന്മേൽ നിർണ്ണയിക്കപ്പെട്ട രൂപത്തിലുള്ള ഒരു ലോഹത്തകിട്
ഉണ്ടായിരിക്കേണ്ടതും, ആ തകിട് മന:പൂർവ്വം നീക്കം ചെയ്കയോ വികൃതമാക്കുകയൊ
ചെയ്യുന്ന ഏതൊരാൾക്കും കുറ്റസ്ഥാപനമായാൽ, 500 രൂപയിൽ കവിയാത്ത പിഴശിക്ഷ
നൽകേണ്ടതുമാകുന്നു.
(എഫ്) വാടകക്കാരൻ വായ്പ അനുവദിക്കുന്ന അധികാരസ്ഥനെയോ അദ്ദേഹം
ഈ ആവശ്യാർത്ഥം അധികാരപ്പെടുത്തുന്ന ഏതെങ്കിലും ആളെയോ യന്ത്രസാമഗ്രി
25
ന്യായമായ എല്ലാ സമയത്തും പരിശോധിക്കാനനുവദിക്കേണ്ടതും, വായ്പ
അനുവദിക്കുന്ന അധികാരസ്ഥന്നൊ അങ്ങനെയുള്ള മറ്റാൾക്കോ പരിശോധന
നടത്തുന്നതിന്ന് ആവശ്യമുള്ള എല്ലാ പ്രവേശാധികാരങ്ങളും ഉണ്ടായിരിക്കുന്നതു
മാകുന്നു.
(ജി) വാടകക്കാരൻ യന്ത്രസാമഗ്രി ഏതെങ്കിലും നാശത്തിന്നൊ നഷ്ടത്തിന്നൊ
എതിരായി, നിർണ്ണയിക്കപ്പെടാവുന്ന തുകയ്ക്കും, വിധത്തിലും ഇൻഷ്വർ ചെയ്യേണ്ടതും,
അങ്ങനെയുള്ള ഇൻഷ്വറൻസിന്റെ പോളിസി ഗവണ്മെന്റിന്റെ പേര്‍ക്ക്
വേർതിരിച്ചുകൊടുക്കേണ്ടതുമാകുന്നു.
(എച്ച്) മേൽപ്പറഞ്ഞ നിശ്ചയങ്ങൾക്ക് പുറമെ, വാടകക്കാരൻ, അവയ്ക്കു
വിരുദ്ധമല്ലാതെ, ഗവണ്മെന്റ് നിർണ്ണയിക്കാവുന്നതൊ, അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേക
സംഗതിയിൽ, വായ്പ അനുവദിക്കുന്ന അധികാരസ്ഥൻ ചുമത്താവുന്നതോ ആയ മറ്റു
നിശ്ചയങ്ങൾ അനുസരിപ്പാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതാണ്.
27. വാടകക്കാരൻ വീഴ്ച ചെയ്താലുള്ള അനന്തരഫലങ്ങള്‍.—വാടകക്കാരൻ
യന്ത്രസാമഗ്രിക്കുളള വാടകയോ, പലിശയായി കൊടുക്കേണ്ട ഏതെങ്കിലും തുകയോ
കൊടുക്കുകയോ അല്ലെങ്കില്‍ ഈ ആക്ററുപ്രകാരം അയാളില്‍നിന്ന് കിട്ടേണ്ട
മറ്റേതെങ്കിലും ചാര്‍ജ്ജ് വീട്ടുകയോ ചെയ്യാനോ അല്ലെങ്കില്‍ 26—ാം വകുപ്പി
ലടങ്ങിയതോ അതുപ്രകാരം നിര്‍ണ്ണയിക്കുകയോ ചുമത്തുകയോ ചെയ്യാവുന്നതോ
ആയ ഏതെങ്കിലും നിശ്ചയം അനുസരിക്കുവാനോ വീഴ്ച ചെയ്യുന്നതായാല്‍, വായ്പ
അനുവദിക്കുന്ന അധികാരസ്ഥന് ഉടന്‍ തന്നെ വാടക വ്യവസ്ഥ
അവസാനിപ്പിക്കാവുന്നതും, അദ്ദേഹത്തിനോ അല്ലെങ്കില്‍ ഈ ആവശ്യാര്‍ത്ഥം അദ്ദേഹം
അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ യന്ത്രസാമഗ്രി തല്ക്കാലം
സൂക്ഷിച്ചു വച്ചിട്ടുള്ള പുരയിടത്തില്‍, ആ പുരയിടം വാടകക്കാരന്റെതായാലും
അല്ലെങ്കിലും പ്രവേശിക്കുകയും, അത് പിടിപ്പിച്ചെടുത്ത് നീക്കം ചെയ്യുകയും
ചെയ്യാവുന്നതുമാകുന്നു.
28. വീഴ്ച നിമിത്തം പിടിച്ചെടുക്കപ്പെട്ട യന്ത്രസാമഗ്രി വിലയ്ക്കു വാങ്ങുന്ന
കാര്യത്തില്‍ വാടകക്കാരനുള്ള സ്വതന്ത്ര്യം . — 27—ാം വകുപ്പുപ്രകാരം യന്ത്രസാമഗ്രി
26
പിടിച്ചെടുത്ത് നീക്കം ചെയ്യുന്നതായാല്‍, വാടകക്കാരന് അങ്ങനെ
പിടിച്ചെടുത്തതിനുശേഷം ഒരു മാസത്തിനുള്ളിലൊ അല്ലെങ്കില്‍ ഈ ആവശ്യാര്‍ത്ഥം
വായ്പ അനുവദിക്കുന്ന അധികാരാസ്ഥന് അനുവദിക്കാവുന്ന കൂടുതല്‍
കാലത്തിനുള്ളിലോ അതിന്റെ വിലയില്‍ അടയ്ക്കാതെ നില്ക്കുന്ന ബാക്കിയും, ആ
വിലയിന്മേലുള്ള പലിശയില്‍ നിര്‍ണ്ണയിക്കപ്പെടാവുന്ന അനുപാതവും, അങ്ങനെ
പിടിച്ചെടുത്ത് നീക്കം ചെയ്യുന്നതിനുള്ള ചെലവും, ചില്ലറച്ചെലവും വായ്പ
അനുവദിക്കുന്ന അധികാരസ്ഥന് കൊടുത്ത് അത് വിലയ്ക്കു വാങ്ങിക്കുന്നതില്‍ യഥേഷ്ടം
പ്രവര്‍ത്തിപ്പാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കുന്നതാണ്.
29. വാടകക്കാരന് വാടകവ്യവസ്ഥ അവസാനിപ്പിക്കല്‍.—വാടകക്കാരന് യന്ത്ര
സാമഗ്രി നിര്‍ണ്ണയിക്കപ്പെട്ട വിധത്തില്‍ ഗവണ്മെന്റിന് തിരിയെക്കൊടുത്ത് ഏതു
സമയത്തും വാടകവ്യവസ്ഥ അവസാനിപ്പിക്കാവുന്നതാണ്.
30. 27 —ം , 29 —ം വകുപ്പുകള്‍ പ്രകാരം വാടകവ്യവസ്ഥ അവസാനിപ്പിച്ചാല്‍
വാടകക്കാരനുള്ള ബാദ്ധ്യത.—വായ്പ അനുവദിക്കുന്ന അധികാരസ്ഥന് 27—ാം
വകുപ്പുപ്രകാരം വാടകവ്യവസ്ഥ അവസാനിപ്പിക്കുകയും, വാടകക്കാരന് 28—ാം
വകുപ്പുപ്രകാരം യന്ത്രസാമഗ്രി വിലയ്ക്കു വാങ്ങുന്നതില്‍ യഥേഷ്ടം പ്രവര്‍ത്തിപ്പാനുള്ള
സ്വാതന്ത്ര്യം പ്രയോഗിക്കാതിരിക്കുകയോ അല്ലെങ്കില്‍ വാടകക്കാരന് 29—ാം വകുപ്പു
പ്രകാരം യന്ത്രസാമഗ്രി ഗവണ്മെന്റിന് തിരിയെ കൊടുക്കുകയോ ചെയ്കയും
ചെയ്കയാണെങ്കില്‍, വാടകക്കാരന് വാടകക്കാലത്ത്, 24—ാം വകുപ്പുപ്രകാരം താന്‍
കെട്ടിവെച്ച തുക തിരിയെക്കിട്ടുന്നതിന്നൊ അല്ലെങ്കില്‍ താന്‍ കൊടുത്തതോ തന്റെ
പക്കല്‍നിന്ന് വസൂലാക്കേണ്ടതോ ആയ വല്ല പണവും തിരിയെക്കിട്ടുകയോ,
വിട്ടുകിട്ടുകയോ ചെയ്യുന്നതിന്നോ അവകാശമില്ലാതിരിക്കുന്നതും, വാടകക്കാലത്ത്
യന്ത്രസാമഗ്രിക്കു സംഭവിച്ചിരിക്കാവുന്ന ന്യായമായ തേമാനമല്ലാതെയുളള ഏതെങ്കിലും
നാശനഷ്ടത്തിന്റെ കാര്യത്തില്‍ വായ്പ അനുവദിക്കുന്ന അധികാരസ്ഥന് വല്ല സംഖ്യയും
നിര്‍ണ്ണയിക്കുകയാണെങ്കില്‍ അതു കൊടുപ്പാന്‍ അയാള്‍ ബാദ്ധ്യസ്ഥനായിരിക്കുന്നതും
ആകുന്നു.
27
31. യന്ത്ര സാമഗ്രിയുടെ വിലകൊടുത്ത് വാടകവ്യവസ്ഥ അവസാനിപ്പിക്കല്‍ . —
24—ാം വകുപ്പുപ്രകാരം കെട്ടിവച്ച തുകയ്ക്ക് കണക്കില്‍ വരവു വച്ചതിനു ശേഷം
വാടകക്കാരന് 25—ാം വകുപ്പ് (എ) എന്ന ഖണ്ഡത്തില്‍ പറഞ്ഞ വാടകയുടെ എല്ലാ
ഗഡുവുകളും, താന്‍ കൊടുക്കേണ്ട, പലിശത്തുകയും ചെലവും മറ്റു ചാര്‍ജ്ജുകളും,
പൂര്‍ണ്ണമായി കൊടുത്താല്‍, അയാള്‍ യന്ത്രസാമഗ്രിയുടെ ഉടമസ്ഥനായിത്തീരുന്നതും,
അതിനുശേഷം 26—ാം വകുപ്പ് (ഇ) എന്ന ഖണ്ഡത്തില്‍ പറഞ്ഞ ലോഹത്തകിട് നീക്കം
ചെയ്യേണ്ടതും ആകുന്നു:
എന്നാൽ വാടകവ്യവസ്ഥ നിലവിലിരിക്കുന്ന ഏതെങ്കിലും സമയത്ത്
വാടകക്കാരൻ ശേഷിക്കുന്ന വാടക ഗഡുവുകൾ മുൻകൂറായി അടച്ചാൽ, അതു
സംബന്ധിച്ച് കൊടുക്കേണ്ടതായ പലിശ വിട്ടുകൊടുക്കേണ്ടതാണ്.
32. പുനഃശോധന.—ഗവണ്മെന്റൊഴികെ, വായ്പ അനുവദിക്കുന്ന അധികാരസ്ഥന്
പാസ്സാക്കുന്ന ഉത്തരവിന്റെ തീയതി മുതൽ മൂന്നു മാസത്തിനകം ബോധിപ്പിക്കുന്ന
അപേക്ഷയിന്മേലോ അല്ലെങ്കിൽ സ്വമേധയാ ഏതെങ്കിലും സമയത്തോ ഗവണ്മെന്റിന്,
വായ്പ അനുവദിക്കുന്ന ആ അധികാരസ്ഥന് ഈ അദ്ധ്യായപ്രകാരം പാസ്സാക്കിയ
ഏതൊരുത്തരവും പുനഃശോധന ചെയ്യാവുന്നതാണ്:
എന്നാൽ ഉത്തരവ് ബാധകമാകുന്ന കക്ഷിക്ക് കാരണം കാണിപ്പാൻ അവസരം
നൽകാതെ, പുനഃശോധനയിൽ യാതൊരുത്തരവും പാസ്സാക്കുവാൻ പാടുള്ളതല്ല.
വായ്പ അനുവദിക്കുന്ന അധികാരസ്ഥന്റെ ഉത്തരവ് അപ്രകാരമുള്ള
പുനഃശോധനയ്ക്ക് വിധേയമായി അവസാനത്തേതായിരിക്കുന്നതാണ്.
33. ഗവണ്മെന്റ് പാസ്സാക്കിയ ഉത്തരവുകളുടെ പുനരവലോകനം . — ഗവണ്മെന്റിന്
സ്വമേധയായൊ, അവകാശബന്ധമുള്ള വല്ല കക്ഷിയുടെയും അപേക്ഷയിന്മേലൊ
തങ്ങളുടെ ഉത്തരവ് ഏതു സംഗതിയിലും പുനരവലോകനം ചെയ്യാവുന്നതും, അതു
സംബന്ധിച്ച് യുക്തമെന്നുതോന്നുന്ന പുതിയ ഉത്തരവ് പുറപ്പെടുവിക്കാവുന്നതുമാണ്:
എന്നാൽ ഗവണ്മെന്റ് ഉത്തരവ് പുറപ്പെടുവിച്ച സമയം ശരിയായി ശ്രദ്ധിച്ചിട്ടും,
അപേക്ഷകന്റെ അറിവിൽപ്പെടാതിരിക്കുകയോ അയാൾക്ക് ഹാജരാക്കുവാൻ
28
സാധിക്കാതിരിക്കുകയോ ചെയ്ത പുതിയതും പ്രധാനമായതുമായ ഒരു കാര്യമോ,
തെളിവോ കണ്ടുപിടിച്ചിരിക്കുന്നുവെന്നോ അല്ലെങ്കിൽ റിക്കാർഡിൽ പ്രത്യക്ഷത്തിലോ
മതിയായ മറ്റു വല്ല കാരണത്താലോ വല്ല തെറ്റോ പിശകോ ഉണ്ടായിട്ടുണ്ടെന്നോ
ഗവണ്മെന്റിന് ബോദ്ധ്യം വരാത്തപക്ഷം അങ്ങനെയുള്ള യാതൊരുത്തരവും
പാസ്സാക്കുവാൻ പാടുള്ളതല്ല:
എന്നുമാത്രമല്ല അവകാശബന്ധമുള്ള എല്ലാ കക്ഷികൾക്കും നോട്ടീസ്സ്
നൽകുകയും അവർക്ക് പറയുവാനുള്ളത് പറയുവാൻ ന്യായമായ ഒരവസരം
നൽകുകയും ചെയ്യാത്തപക്ഷം അങ്ങനെയുള്ള യാതൊരുത്തരവും പാസ്സാക്കുവാൻ
പാടുള്ളതല്ല.
അദ്ധ്യായം V
പലവക
34. ഫീസ്.— ഗവണ്മെന്റിന് അപേക്ഷകൾ, അന്വേഷണവിചാരണ, പരിശോധന,
ആഡിറ്റ് എന്നിവ ഈ ആക്ററുപ്രകാരം ഏതൊരാൾ ബോധിപ്പിക്കുകയോ
നടത്തുകയോ ചെയ്തിരുന്നാലും അവയുടെ കാര്യത്തിൽ നിർണ്ണയിക്കപ്പെടാവുന്ന ഫീസ്
ചുമത്താവുന്നതാണ്.
35. കിട്ടേണ്ടതുക വസൂലാക്കേണ്ട രീതി.—(1) ഈ ആക്ററുപ്രകാരം
കൊടുക്കേണ്ടതോ, വസൂലാക്കേണ്ടതോ ആയ എല്ലാ വായ്പകളും, മറ്റു തുകകളും, ഈ
ആക്ററുപ്രകാരം അവയിന്മേൽ ചുമത്താവുന്ന ഏതൊരു പലിശയും, ചെലവു വല്ലതും
നേരിട്ടിട്ടുണ്ടെങ്കിൽ അതും, ചുമത്തിയ ഫീസ്സും യഥാസമയം കൊടുത്തില്ലെങ്കിൽ,
സഹായം നൽകപ്പെട്ട ആളുടേയും, അയാൾക്ക് ജാമ്യക്കാരൻ ഉണ്ടെങ്കിൽ
അയാളുടെയും പക്കൽനിന്നും, സഹായം നൽകപ്പെട്ട വ്യവസായത്തിന്റെ
ആസ്തിയിൽനിന്നും, തൽക്കാലം നിലവിലുള്ള നികുതിവസൂലാക്കൽ ആക്റ്റിലെ
വ്യവസ്ഥകള്‍ പ്രകാരം ഭൂനികുതി കുടിശ്ശികയെന്നപോലെ വസൂലാക്കാവുന്നതാണ്.
(2) മേൽപ്പറഞ്ഞപ്രകാരം കൊടുക്കേണ്ട വല്ല തുകയും ജാമ്യക്കാരൻ
കൊടുക്കുകയോ അഥവാ അയാളുടെ പക്കൽ നിന്നോ അയാളുടെ വസ്തുവിൽ നിന്നോ
29
ഈടാക്കുകയോ ചെയ്താൽ, കളക്ററർ, ജാമ്യക്കാരന്റെ അപേക്ഷയിന്മേൽ അത്
കഴിയുന്നിടത്തോളം, സഹായം നൽകപ്പെട്ട ആളുടെ പക്കൽ നിന്ന്
ഭൂനികുതിക്കുടിശ്ശികയെന്നപോലെ ഈടാക്കി ജാമ്യക്കാരന് കൊടുക്കേണ്ടതാണ്.
36. ചട്ടങ്ങളുണ്ടാക്കുന്നതിനുള്ള അധികാരം . —(1) ഗവൺമെന്റിന്, ഗസറ്റിൽ
പരസ്യംമൂലം, ഈ ആക്റ്റിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിന് ആവശ്യമായ ചട്ടങ്ങൾ
ഉണ്ടാക്കാവുന്നതാണ്.
(2) പ്രത്യേകിച്ച്, മേൽപ്പറഞ്ഞ അധികാരത്തിന്റെ സാമാന്യതയ്ക്ക് ദൂഷ്യം
കൂടാതെ, അങ്ങനെയുള്ള ചട്ടങ്ങളിൽ, താഴെപ്പറയുന്ന എല്ലാ കാര്യങ്ങൾക്കുമോ
അല്ലെങ്കിൽ ഏതെങ്കിലും കാര്യത്തിനോ വ്യവസ്ഥ ചെയ്യാവുന്നതാണ്, അതായത്:—
(എ) ബോർഡംഗത്വം സംബന്ധിച്ച വ്യവസ്ഥകളും, പ്രത്യേകാവകാശങ്ങളും;
(ബി) ബോർഡ് യോഗങ്ങളുടെ സമയവും സ്ഥലവും, യോഗത്തിനുള്ള
നോട്ടീസ് നൽകേണ്ടവിധം, യോഗങ്ങളിൽവച്ച് നടപടികൾ നടത്തൽ, അംഗങ്ങളുടെ
ഇടയിൽ കര്‍ത്തവ്യങ്ങൾ വിഭജിക്കൽ, പ്രത്യേക കമ്മിറ്റികളുടെ നിയമനം, കർത്തവ്യം,
നടപടിക്രമം എന്നിവ, ബോർഡിന്റെ കീഴിലുള്ള ഉദ്യോഗസ്ഥന്മാരുടെയും,
ജീവനക്കാരുടെയും നിയമനം, ശിക്ഷ, ഡിസ്മിസ്സല്‍ എന്നിവയും, ബോർഡിന്റെ നടപടി
ക്കുറിപ്പുകൾ തയ്യാറാക്കി ഗവൺമെന്റിന് സമർപ്പിക്കലും;
(സി) 11—ാം വകുപ്പില്പ്പറഞ്ഞ സംസ്ഥാനസഹായത്തിനുള്ള ജാമ്യം
വാങ്ങേണ്ട വിധവും, അങ്ങനെയുള്ള സംസ്ഥാന സഹായം ഹേതുവായി ഏതെങ്കിലും
വ്യവസായത്തിൽനിന്നും കൊടുക്കേണ്ടതായ പണം തിരിച്ചടയ്ക്കേണ്ട വ്യവസ്ഥകളും
വിധവും;
(ഡി) 11—ാം വകുപ്പ് (എഫ്) എന്ന ഖണ്ഡപ്രകാരം കൊടുത്ത ഗ്രാന്റിന്റെയും,
(ജി) ഖണ്ഡപ്രകാരം കൊടുത്ത സബ്സിഡിയുടെയും, വില കൊടുക്കേണ്ട
പരിത:സ്ഥിതികളും, അങ്ങനെയുള്ള ഗ്രാന്റിന്റെയോ, സബ്സിഡിയുടേയോ വില
തീരുമാനിക്കേണ്ട വിധവും, തീരുമാനിക്കേണ്ട അധികാരസ്ഥനും;
30
(ഇ) 10—ാം വകുപ്പ് (1)—ാം ഉപവകുപ്പിലെ ആദ്യത്തെ ക്ലിപ്ത നിബന്ധനയിൽ
പറഞ്ഞ അംഗങ്ങളുടെ അനുപാതം;
(എഫ്) 10—ാം വകുപ്പ്, (1)—ാം ഉപഖണ്ഡത്തിലെ രണ്ടാം ക്ലിപ്ത
നിബന്ധനയിൽ പറഞ്ഞ പരിശീലനത്തിനുള്ള വ്യവസ്ഥകൾ;
(ജി) 15—ാം വകുപ്പുപ്രകാരം സംസ്ഥാനസഹായത്തിന് അപേക്ഷ
ബോധിപ്പിക്കേണ്ട വിധവും, അതിലടങ്ങിയിരിക്കേണ്ട വിവരങ്ങളും; അപേക്ഷ
സംബന്ധിച്ച് ഡയറക്ററരോ, ഡിസ്ട്രിക്റ്റ് ഇൻഡസ്ട്രീസ് ആഫീസറോ നടത്തേണ്ട
അന്വേഷണവിചാരണകളും, ഡയറക്ററർ തന്റെ അഭിപ്രായം രേഖപ്പെടുത്തി
ബോർഡിന്റെ മുമ്പാകെ വയ്ക്കുകയും, കടലാസ്സുകൾ ഗവൺമെന്റിന് സമർപ്പിക്കുകയും
ചെയ്യേണ്ട രീതിയും;
(എച്ച്) 17—ാം വകുപ്പ്, (ഇ) എന്ന ഖണ്ഡത്തിൽപ്പറഞ്ഞ ആഡിറ്റും, 17-ാം
വകുപ്പ് (സി) എന്ന ഖണ്ഡത്തിൽ പറഞ്ഞ റിട്ടേണുകൾ സമർപ്പിക്കേണ്ടത് ആര്
ക്കാണെന്നുള്ള വിവരവും, സമർപ്പിക്കേണ്ടവിധവും, 17—ാം വകുപ്പ് (ഡി) എന്ന
ഖണ്ഡത്തിൽപ്പറഞ്ഞ കണക്കുകളും;
(ഐ) 18—ാം വകുപ്പ്, (1)—ാം ഉപവകുപ്പുപ്രകാരം റിസർവു ഫണ്ടിലേയ്ക്ക്
മാറ്റിവെച്ച തുക ഉപയോഗിക്കേണ്ട വിധം;
(ജെ) 34—ാം വകുപ്പിൽപ്പറഞ്ഞ ഫീസ്;
(കെ) 26—ാം വകുപ്പ്, (എച്ച്) എന്ന ഖണ്ഡപ്രകാരം വാടകക്രയ
സമ്പ്രദായത്തിൽ യന്ത്രസാമഗ്രി വിതരണം ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ;
(എൽ) 26—ാം വകുപ്പ് (ഇ) എന്ന ഖണ്ഡത്തിൽ പറഞ്ഞ ലോഹത്തകിടു
കളുടെ രൂപവും, അവ പിടിച്ചെടുത്തു നീക്കം ചെയ്യലും;
(എം) 28—ാം വകുപ്പുപ്രകാരം യന്ത്രസാമഗ്രിയുടെ വിലയിന്മേൽ നൽകേണ്ട
പലിശയുടെ അനുപാതം;
31
(എൻ) നിർണ്ണയിക്കുന്നതിന് ഈ ആക്റ്റുമൂലം വ്യക്തമായി ആവശ്യപ്പെട്ടതോ
അനുവദിച്ചതോ ആയ മറ്റേതെങ്കിലും കാര്യം.
(3) ഈ ആക്റ്റുപ്രകാരമുണ്ടാക്കുന്ന ഏതൊരു ചട്ടവും അത് ഉണ്ടാക്കിയതിനു
ശേഷം കഴിയുന്നത്ര വേഗം നിയമസഭ യോഗം ചേർന്നിരിക്കുമ്പോൾ അതിന്റെ
മുമ്പാകെ ആകെ പതിന്നാലു ദിവസക്കാലത്തേയ്ക്ക്—അത് ഒരേ സമ്മേളനത്തിലൊ
തുടർച്ചയായ രണ്ടു സമ്മേളനങ്ങളിലോ പെടാം — വയ്ക്കേണ്ടതും, അപ്രകാരം അതു
വയ്ക്കുന്ന സമ്മേളനമോ അതിനുതൊട്ടടുത്തു വരുന്ന സമ്മേളനമോ
അവസാനിക്കുന്നതിനു മുൻപ്, നിയമസഭ ചട്ടത്തിൽ വല്ല ഭേദഗതിയും വരുത്തുകയോ
അല്ലെങ്കിൽ ചട്ടം ഉണ്ടാക്കുവാൻ പാടില്ലെന്ന് തീരുമാനിക്കുകയോ ചെയ്താൽ ചട്ടത്തിന്
അതിനുശേഷം അതതു സംഗതി പോലെ അങ്ങനെ ഭേദപ്പെടുത്തിയ രൂപത്തിൽ മാത്രം
പ്രാബല്യമുണ്ടായിരിക്കുന്നതും അഥവാ യാതൊരു പ്രാബല്യവുമില്ലാതിരിക്കുന്നതു
മാകുന്നു. എന്നിരുന്നാലും അങ്ങനെ ഏതെങ്കിലും വിധത്തിൽ ഭേദഗതി ചെയ്കയോ,
ദുർബലപ്പെടുത്തുകയോ ചെയ്യുന്നത് ആ ചട്ടപ്രകാരം നേരത്തെ ചെയ്ത
യാതൊന്നിന്റെയും സാധുതയ്ക്ക് ദൂഷ്യം വരുത്താത്ത വിധത്തിലായിരിക്കേണ്ടതും
ആകുന്നു.
37. റദ്ദാക്കൽ . — 1956-ലെ സംസ്ഥാന പുന:സംഘടനാ ആക്റ്റ്, 5—ാം വകുപ്പ്,
(2)—ാം ഉപവകുപ്പിൽ പറഞ്ഞ മലബാർ ജില്ലയിൽ, പ്രാബല്യത്തിലിരിക്കുന്ന 1922-ലെ
മദിരാശി വ്യവസായ-സംസ്ഥാന സഹായ ആക്റ്റും (1923-ലെ V—ാം മദിരാശി ആക്റ്റ്),
1952-ലെ തിരുവിതാംകൂർ-കൊച്ചി വ്യവസായ-സംസ്ഥാന സഹായ ആക്റ്റും (1952-ലെ
XIX—ാം ആക്റ്റ്) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.
(A true translation)
_______
1963-ലെ 34—ാം ആക്റ്റ്
അദ്ധ്യായം 1
അദ്ധ്യായം II
അദ്ധ്യായം III
സംസ്ഥാനസഹായം നൽകുന്നതു സംബന്ധിച്ച പൊതുവ്യവസ്ഥകൾ
അദ്ധ്യായം IV
വാടകക്രയസമ്പ്രദായത്തിൽ യന്ത്രസാമഗ്രി നൽകിക്കൊണ്ട് സംസ്ഥാനസഹായം നൽകുന്നതു സംബന്ധിച്ച പ്രത്യേക വ്യവസ്ഥകൾ
അദ്ധ്യായം V
1963-ലെ 34—ാം ആക്റ്റ്
അദ്ധ്യായം 1
അദ്ധ്യായം II
5. രാജി.—ഔദ്യോഗിക നിലയിലുള്ള അംഗമല്ലാത്ത ഏതൊരു ബോർഡംഗത്തിനും, രേഖാമൂലം തന്റെ രാജി ഗവൺമെന്റിന് സമർപ്പിച്ചുകൊണ്ട് രാജി വയ്ക്കാവുന്നതും, അങ്ങനെയുള്ള രാജി ഗവൺമെന്റ് സ്വീകരിക്കുന്നതോടെ അദ്ദേഹം സ്ഥാനം ഒഴിഞ്ഞതായി കരുതേണ്ടതും ആകുന്നു.
6. അംഗങ്ങളെ നീക്കം ചെയ്യൽ.—(1) ഗവൺമെന്റിന്, ഔദ്യോഗിക നിലയിലുള്ള അംഗമല്ലാത്ത ഏതൊരു ബോർഡംഗത്തേയും—
അദ്ധ്യായം III
സംസ്ഥാനസഹായം നൽകുന്നതു സംബന്ധിച്ച പൊതുവ്യവസ്ഥകൾ
അദ്ധ്യായം IV
പ്രത്യേക വ്യവസ്ഥകൾ
അദ്ധ്യായം V
പലവക