Kerala · 1968 · Act 26
THE KERALA RECORD OF RIGHTS ACT, 1968
In forceFull text
This Act is not split into sections here yet, so this is the full text read from its official PDF. Older scans can carry reading errors: check the PDF before you quote it, and for tables and schedules.
1
1968-ലെ 26—ാം ആക്റ്റ്
1968-ലെ കേരള അവകാശരേഖ ആക്റ്റ്
ഉളളടക്കം
പീഠിക.
വകുപ്പുകള്‍:
1. ചുരുക്കപ്പേരും വ്യാപ്തിയും ആരംഭവും.
2. നിര്‍വ്വചനങ്ങള്‍.
3. അവകാശരേഖ തയ്യാറാക്കൽ.
4. അവകാശരേഖ പ്രസിദ്ധപ്പെടുത്തൽ.
5. രജിസ്റ്ററിലുള്ള കൈത്തെറ്റ് തിരുത്തൽ.
6. റിവിഷൻ.
7. അവകാശങ്ങൾ സമ്പാദിക്കൽ സംബന്ധിച്ച് റിപ്പോർട്ട് ചെയ്യണമെന്ന്.
8. വിവരം നല‍്കാനുള്ള ബാദ്ധ്യത.
9. അവകാശരേഖ തെളിവിനായി സ്വീകരിക്കാമെന്ന്.
10. സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ.
11. അവകാശരേഖ പരിശോധനയ്ക്കു വെച്ചിരിക്കണമെന്ന്.
12. ഭൂമിയിൽ പ്രവേശിക്കുന്നതിനുള്ള അധികാരം.
13. സാക്ഷികളെയും മറ്റും സമൻ അയച്ചു വരുത്തുന്നതിനുള്ള അധികാരം.
14. വ്യവഹാരങ്ങൾക്കും മററും തടസ്സം.
15. ചട്ടങ്ങൾ ഉണ്ടാക്കുവാനുള്ള അധികാരം.
2
1968- ലെ 26 —ാം ആക്റ്റ്
1968- ലെ കേരള അവകാശരേഖ ആക്ററ് *
കേരള സംസ്ഥാനത്തെ ഭൂമികളെ സംബന്ധിച്ച അവകാശരേഖ
തയ്യാറാക്കുന്നതിനുവേണ്ടി വ്യവസ്ഥ ചെയ്യുന്ന ഒരു ആക‍്ററ്.
പീഠിക . —കേരള സംസ്ഥാനത്തെ ഭൂമികളെ സംബന്ധിച്ച അവകാശരേഖകൾ
തയ്യാറാക്കുന്നതിനുവേണ്ടി വ്യവസ്ഥ ചെയ്യുന്നത് യുക്തമായിരിക്കയാൽ;
ഇന്‍ഡ്യന്‍ റിപ്പബ്ലിക്കിന്റെ പത്തൊൻപതാം സംവത്സരത്തിൽ താഴെ പറയും
പ്രകാരം നിയമമുണ്ടാക്കട്ടെ:—
1. ചുരുക്കപ്പേരും വ്യാപ്തിയും ആരംഭവും . — (1) ഈ ആക്റ്റിന് 1968-ലെ കേരള
അവകാശ രേഖ ആക‍്ററ് എന്നുപേര് പറയാം.
(2) ഇതിന് കേരളസംസ്ഥാനമൊട്ടാകെ വ്യാപ്തിയുണ്ടായിരിക്കുന്നതാണ്.
(3) ഗസറ്റിൽ പരസ്യംമൂലം ഗവണ്മെന്റു 1നിശ്ചയിക്കാവുന്ന തീയതിക്ക് ഇത്
നടപ്പിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ . — ഈ ആക്ററിൽ സന്ദർഭത്തിന് മററു വിധത്തിൽ
ആവശ്യമില്ലാത്തപക്ഷം,—
(എ) "കുടികിടപ്പുകാരൻ" എന്ന പദത്തിന് 1963-ലെ കേരളഭൂപരിഷ്ക്കരണ
ആക്ററിൽ (1964-ലെ 1) അതിനു കൊടുത്തിട്ടുള്ള അർത്ഥം ഉണ്ടായിരിക്കുന്നതാണ്;
(ബി) "നിർണ്ണയിക്കപ്പെട്ട" എന്നാൽ ഈ ആക്ററു പ്രകാരമുണ്ടാക്കിയ
ചട്ടങ്ങളാൽ നിർണ്ണയിക്കപ്പെട്ട എന്നർത്ഥമാകുന്നു;
(സി) "നിർണ്ണയിക്കപ്പെട്ട ഉദ്യോഗസ്ഥൻ" എന്നാൽ ഈ ആക്ററു പ്രകാരം
നിർണ്ണയിക്കപ്പെട്ട ഒരു ഉദ്യോഗസ്ഥന്റെ അധികാരങ്ങൾ വിനിയോഗിക്കുവാനും
കൃത്യങ്ങൾ നിർവ്വഹിക്കുവാനും ഗവണ്മെന്റു നിയമിച്ചിട്ടുള്ള ഡപ്യൂട്ടി തഹസിൽദാരുടെ
പദവിക്കു താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥൻ എന്നർത്ഥമാകുന്നു.
3. അവകാശരേഖ തയ്യാറാക്കൽ . —(1) നിർണ്ണയിക്കപ്പെട്ട ഉദ്യോഗസ്ഥൻ
ഇതിനുവേണ്ടി ഗവണ്മെന്റ് ഗസറ്റിൽ പരസ്യപ്പെടുത്തിയ പ്രദേശത്തേയോ
* 1968 ഒക‍്ടോബർ 3-ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിക്കുകയും 1970 മാർച്ച് 24-ാം തീയതിയിലെ 12-ാം
നമ്പർ കേരള ഗസറ്റായി പ്രസിദ്ധീകരിക്കുകയും ചെയ്തു.
1. 1969 ഫെബ്രുവരി 28-ാം തീയതിയിലെ എസ്.ആർ.ഒ നമ്പർ 90/69 (1969 ഫെബ്രുവരി 28-ാം തീയതിയിലെ 55-ാം
നമ്പർ കേരള അസാധാരണ ഗസറ്റ്) പ്രകാരം 1969 മാര്‍ച്ച് 1 പ്രാബല്യത്തീയതിയായി നിശ്ചയിച്ചിട്ടുള്ളതാണ്.
3
പ്രദേശങ്ങളെയോ സംബന്ധിച്ച് ഒരു അവകാശരേഖ നിർണ്ണയിക്കപ്പെട്ട രീതിയിൽ
തയ്യാറാക്കേണ്ടതാണ്.
(2) ഏതെങ്കിലും ഭൂമി സംബന്ധിച്ച അവകാശരേഖയിൽ താഴെ പറയുന്ന
വിവരങ്ങൾ അടങ്ങിയിരിക്കേണ്ടതാണ്, അതായത് :
(എ) ഭൂമിയുടെ വിവരണവും വിസ്തീർണ്ണവും;
(ബി) ഭൂമി കൈവശം വച്ചിരിക്കുന്ന ആളുടെ പേരും മേൽവിലാസവും;
(സി) ഭൂമിയിൽ അവകാശബന്ധമുള്ള മററാളുകളുടെ പേരുകളും
മേൽവിലാസങ്ങളും;
(ഡി) (ബി) യും (സി) യും ഖണ്ഡങ്ങളിൽ പറഞ്ഞിട്ടുള്ള ആളുകളുടെ
യഥാക്രമമുള്ള അവകാശബന്ധത്തിന്റെ സ്വഭാവവും വിസ്തീർണ്ണവും;
(ഇ) കുടികിടപ്പുകാരന്മാർ വല്ലവരുമുണ്ടെങ്കിൽ അവരുടെ പേരുകളും
മേൽവിലാസങ്ങളും;
(എഫ്) നിർണ്ണയിക്കപ്പെടാവുന്ന മററു വിവരങ്ങൾ.
(3) നിർണ്ണയിക്കപ്പെടാവുന്ന ഉദ്യോഗസ്ഥൻ അവകാശരേഖ വച്ചുപോരേണ്ടതും
വ്യത്യസ്ത പ്രദേശങ്ങൾക്ക് വ്യത്യസ്ത ഉദ്യോഗസ്ഥന്മാരെ നിർണ്ണയിക്കാവുന്നതും
ആകുന്നു.
4. അവകാശരേഖ പ്രസിദ്ധപ്പെടുത്തൽ . —ഒരു കരടു അവകാശരേഖ
തയ്യാറാക്കിയിട്ടുളളപ്പോള്‍ നിർണ്ണയിക്കപ്പെട്ട ഉദ്യോഗസ്ഥൻ നിർണ്ണയിക്കപ്പെടാവുന്ന
രീതിയിൽ കരടു പ്രസിദ്ധപ്പെടുത്തേണ്ടതും, നിർണ്ണയിക്കപ്പെടാവുന്ന പ്രകാരം
പ്രസിദ്ധീകരണ തീയതി മുതൽ 30 ദിവസത്തിൽ കുറയാതെയുളള കാലത്തിനകം
അതിലുള്ള ഏതെങ്കിലും കുറിപ്പിനെപ്പററിയോ, അതിൽ നിന്നും വിട്ടുകളഞ്ഞ
വല്ലതിനേയും പററിയോ ബോധിപ്പിക്കാവുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുകയും
പരിഗണിക്കുകയും ചെയ്യേണ്ടതുമാണ്.
(2) ഇതിനുവേണ്ടി ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളനുസരിച്ച് എല്ലാ ആക്ഷേപങ്ങളും
പരിഗണിക്കുകയും തീർപ്പാക്കുകയും ചെയ്തിട്ട് നിർണ്ണയിക്കപ്പെട്ട ഉദ്യോഗസ്ഥൻ
നിർണ്ണയിക്കപ്പെട്ട രീതിയിൽ അവസാനമായി രേഖ പ്രസിദ്ധപ്പെടുത്തിക്കേണ്ടതാണ്.
5. രജിസ്റ്ററിലുള്ള കൈത്തെറ്റ് തിരുത്തൽ . —നിർണ്ണയിക്കപ്പെട്ട ഉദ്യോഗസ്ഥൻ
ഇതിനുവേണ്ടി തന്റെ അടുക്കല്‍ ബോധിപ്പിച്ച അപേക്ഷയിന്മേലോ അല്ലെങ്കിൽ
സ്വമേധയായോ 4—ാം വകുപ്പ് (2)—ാം ഉപവകുപ്പു പ്രകാരം അവകാശ രേഖ
അവസാനമായി പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ ഒരു കൊല്ലത്തിനകം കൈത്തെറ്റു
4
മൂലം ഉണ്ടായിട്ടുള്ളതാണെന്ന് തനിക്ക് ബോദ്ധ്യമായിട്ടുള്ള ആ രേഖയിലെ ഏതെങ്കിലും
കുറിപ്പ് തിരുത്താവുന്നതാണ്.
6. റിവിഷൻ.—(1) ഇതിനുവേണ്ടി ഗവണ്മെന്റു നിയമിച്ച റവന്യൂ ഡിവിഷണൽ
ആഫീസറുടെ പദവിയിൽ താഴെയല്ലാതെയുളള ഏതെങ്കിലും ഉദ്യോഗസ്ഥന്
സ്വമേധയായോ അവകാശബന്ധമുള്ള ഏതെങ്കിലും ആൾ ബോധിപ്പിച്ച
അപേക്ഷയിന്മേലോ നിർണ്ണയിക്കപ്പെട്ട ഉദ്യോഗസ്ഥൻ എടുത്തിട്ടുള്ള ഏതെങ്കിലും
നടപടിയുടെ രേഖ വിളിച്ചു വരുത്തുകയും പരിശോധിക്കുകയും ചെയ്യാവുന്നതും
തനിക്കു യുക്തമെന്നുതോന്നുന്ന അന്വേഷണ വിചാരണ നടത്തുകയോ അന്വേഷണ
വിചാരണ നടത്തിക്കുകയോ ചെയ്യാവുന്നതും ഈ ആക്ററിലെ വ്യവസ്ഥകൾക്കു
വിധേയമായി തനിക്ക് യുക്തമെന്ന് തോന്നുന്ന ഉത്തരവ് അതു സംബന്ധിച്ചു
പാസ്സാക്കാവുന്നതുമാണ്:
എന്നാൽ ഉത്തരവു ബാധിക്കാവുന്ന എല്ലാ ആളുകൾക്കും പറയാനുള്ളത്
പറയാൻ ഒരവസരം നൽകാതെ ഈ ഉപവകുപ്പു പ്രകാരമുള്ള യാതൊരുത്തരവും
പാസ്സാക്കുവാൻ പാടുള്ളതല്ല.
(2) (1)—ാം ഉപവകുപ്പിൽ പറഞ്ഞിട്ടുള്ള ഉദ്യോഗസ്ഥൻ 4—ാം വകുപ്പ് (2)—ാം
ഉപവകുപ്പു പ്രകാരം അവകാശരേഖ അവസാനമായി പ്രസിദ്ധപ്പെടുത്തിയ തീയതി
മുതൽ ഒരു കൊല്ലക്കാലം കഴിഞ്ഞതിനുശേഷം ആ ഉപവകുപ്പനുസരിച്ച് സ്വമേധയായി
യാതൊരു ഉത്തരവും പാസ്സാക്കുവാന്‍ പാടുള്ളതല്ല.
(3) (1)—ാം ഉപവകുപ്പനുസരിച്ചുള്ള ഒരു അപേക്ഷയുടെ സംഗതിയിൽ 4—ാം
വകുപ്പ് (2)—ാം ഉപവകുപ്പു പ്രകാരം അവകാശരേഖ അവസാനമായി
പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ ആറു മാസത്തിനുള്ളിൽ അപേക്ഷ
ബോധിപ്പിക്കേണ്ടതാണ്.
7. അവകാശങ്ങൾ സമ്പാദിക്കൽ സംബന്ധിച്ച് റിപ്പോർട്ട് ചെയ്യണമെന്ന്.— (1)
ഏതെങ്കിലും ആൾ ഏതെങ്കിലും ഭൂമിയിൽ അതിജീവനം, പിന്‍തുടർച്ച, പരമ്പരാഗതം,
ഭാഗം, ക്രയം, പണയം, ഇഷ്ടദാനം, പാട്ടം മുതലായവ പ്രകാരമോ അല്ലെങ്കിൽ മററു
വിധത്തിലോ എന്തെങ്കിലും അവകാശം സമ്പാദിക്കുമ്പോൾ അപ്രകാരം സമ്പാദിച്ച
തന്റെ അവകാശത്തെപ്പറ്റി രേഖാമൂലം ഗസറ്റിൽ പരസ്യം മൂലം ഗവൺമെന്റ് പ്രത്യേകം
പറയാവുന്ന ആഫീസർക്ക് അപ്രകാരം സമ്പാദിച്ച തീയതി മുതൽ മൂന്നു മാസത്തിനകം
റിപ്പോർട്ട് ചെയ്യേണ്ടതും ആ ആഫീസർ റിപ്പോർട്ട് ചെയ്യുന്ന ആൾക്ക് രേഖാമൂലമായ
റിപ്പോർട്ടു കൈപ്പററു രസീത് ഉടനെ കൊടുക്കേണ്ടതുമാണ്:
എന്നാൽ അവകാശം സമ്പാദിക്കുന്ന ആൾ പ്രായപൂർത്തിയെത്താത്ത ആളോ
അല്ലെങ്കിൽ മററുവിധത്തില്‍ അയോഗ്യതയുള്ള ആളോ ആണെങ്കിൽ അയാളുടെ
5
രക്ഷിതാവോ അല്ലെങ്കിൽ അയാളുടെ സ്വത്തിന്റെ ചുമതല വഹിക്കുന്ന മററാളോ ഈ
ഉപവകുപ്പു പ്രകാരം ആവശ്യപ്പെടുന്ന റിപ്പോർട്ട് കൊടുക്കേണ്ടതാണ്.
(2) (1)—ാം ഉപവകുപ്പുപ്രകാരം ഏതെങ്കിലും ആൾ ഒരു റിപ്പോർട്ടു
ചെയ്യുകയാണെങ്കിൽ—
(എ) അവകാശം സമ്പാദിച്ച തീയതിമുതൽ മൂന്നു മാസക്കാലത്തിനു
ശേഷവും എന്നാൽ ഒരു വർഷത്തിനുള്ളിലും രണ്ടു രൂപ പിഴ അടച്ചാൽ റിപ്പോർട്ട്
സ്വീകരിക്കാവുന്നതാണ്;
(ബി) അപ്രകാരം സമ്പാദിച്ച തീയതി മുതൽ ഒരു വർഷം കഴിഞ്ഞതിനു
ശേഷം അഞ്ചു രൂപ പിഴ അടച്ചാൽ റിപ്പോർട്ട് സ്വീകരിക്കാവുന്നതാണ്.
(3) ഒന്നാം ഉപവകുപ്പിൽ പറഞ്ഞിരിക്കുന്ന ആഫീസർ ആ ഉപവകുപ്പനുസരിച്ച്
അദ്ദേഹത്തിനു സമർപ്പിച്ച ഏതൊരു റിപ്പോർട്ടിന്റെയും സാരം നിർണ്ണയിക്കപ്പെട്ട
ഫോറത്തിലുള്ള രജിസ്റ്ററിൽ കുറിക്കേണ്ടതും ഉണ്ടായിട്ടുള്ളതായി തനിക്ക്
വിശ്വസിക്കാൻ ന്യായമുള്ളതും (1)—ാം ഉപവകുപ്പുപ്രകാരം റിപ്പോർട്ട് ചെയ്യാത്തതുമായ
വല്ല അവകാശവും സമ്പാദിച്ചത് സംബന്ധിച്ചുള്ള കുറിപ്പും കൂടി അതിൽ
ചേർക്കേണ്ടതുമാണ്.
8. വിവരം നൽകാനുള്ള ബാദ്ധ്യത . — (1) അവകാശ രേഖയിൽ ചേർക്കേണ്ടതോ
ചേർക്കേണ്ടതോ ആയി ആവശ്യപ്പെട്ടിട്ടുള്ളതോ ആയ അവകാശങ്ങളോ അവകാശ
ബന്ധങ്ങളോ ബാദ്ധ്യതകളോ ഏതൊരാളും അവകാശരേഖ തയ്യാറാക്കുകയോ
വച്ചുപോരുകയോ പുനഃപരിശോധന ചെയ്യുകയോ ചെയ്യുന്നതിൽ ഏർപ്പെട്ടിരിക്കുന്ന
ഏതെങ്കിലും ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ നല്കുകയോ അപ്രകാരം ആവശ്യപ്പെട്ട
തീയതി മുതൽ 30 ദിവസത്തിനകം അദ്ദേഹത്തിന്റെ പരിശോധനക്ക് ഹാജരാക്കുകയോ
ചെയ്യേണ്ടതും റിവിഷനോ വച്ചു പോരലിനോ തയ്യാറാക്കുന്നതിനോ ആവശ്യമായ
വിവരങ്ങളും പ്രമാണങ്ങളും അയാളുടെ അറിവിലോ കൈവശത്തിലോ
അധികാരത്തിലോ പെട്ടിടത്തോളം നൽകാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതുമാണ്.
(2) (1)—ാം ഉപവകുപ്പു പ്രകാരം ആവശ്യപ്പെട്ടതനുസരിച്ച് ഒരു ഉദ്യോഗസ്ഥന്
ഏതെങ്കിലും വിവരം നല‍്കുകയോ അദ്ദേഹത്തിന്റെ മുമ്പില്‍ എന്തെങ്കിലും പ്രമാണം
ഹാജരാക്കുകയോ ചെയ്താൽ ആയതു നല‍്കുകയോ ഹാജരാക്കുകയോ ചെയ്യുന്ന
ആൾക്ക് ഉടനെ ഒരു രേഖാമൂലമായ കൈപ്പറ്റു ചീട്ട് കൊടുക്കേണ്ടതാണ്.
(3) (1)—ാം ഉപവകുപ്പ് ആവശ്യപ്പെട്ട പ്രമാണം ആ ഉപവകുപ്പിൽ പ്രത്യേകമായി
പറഞ്ഞ കാലത്തിനുളളില്‍ ഹാജരാക്കുന്നതിനോ വിവരം നൽകുന്നതിനോ വീഴ്ച
വരുത്തുന്ന ഏതൊരാളും ജില്ലാ കളക്ടർ നിശ്ചയിക്കുന്നതായ ഇരുനൂറ് രൂപയിൽ
6
കവിയാത്ത ഒരു പിഴ കൊടുക്കാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതും പിഴയായി
കൊടുക്കേണ്ട തുക ഭൂനികുതി കുടിശ്ശിക എന്നപോലെ വസൂലാക്കുന്നതുമാണ്:
എന്നാൽ ഈ ഉപവകുപ്പു പ്രകാരം ബന്ധപ്പെട്ട ആൾക്ക് പറയാനുള്ളത്
പറയുവാൻ ന്യായമായ ഒരു അവസരം കൊടുക്കാതെ യാതൊരു പിഴയും ചുമത്താൻ
പാടില്ലാത്തതാകുന്നു.
(4) (3)—ാം ഉപവകുപ്പുപ്രകാരമുള്ള ജില്ലാ കളക്ടറുടെ ഉത്തരവുമൂലം സങ്കടമുള്ള
ഏതൊരാൾക്കും ഉത്തരവിന്റെ തീയതി മുതൽ അറുപതു ദിവസത്തിനകം റവന്യൂ
ബോർഡിലേക്ക് അപ്പീൽ ബോധിപ്പിക്കാവുന്നതും റവന്യൂ ബോർഡിന് അപ്പീൽ
കൊടുത്ത ആൾക്ക് പറയാനുള്ളത് പറയുവാൻ ന്യായമായ ഒരവസരം കൊടുത്തതിനു
ശേഷം ഉചിതമെന്ന് തോന്നുന്ന ഉത്തരവ് അപ്പീലിൽ പാസ്സാക്കാവുന്നതുമാണ്.
9. അവകാശരേഖ തെളിവിനായി സ്വീകരിക്കാമെന്ന് . — (1) ഈ ആക്ററ് പ്രകാരം
തയ്യാറാക്കിയ അവകാശരേഖ ഏതെങ്കിലും കോടതിയുടെയോ ട്രിബ്യൂണലിന്റെയോ
മുമ്പാകെ തെളിവിനായി സ്വീകരിക്കാവുന്നതാണ്.
(2) (4)—ാം വകുപ്പ് (2)—ാം ഉപവകുപ്പ് പ്രകാരം അവസാനമായി
പ്രസിദ്ധപ്പെടുത്തിയ അവകാശരേഖയിലെ ഏതൊരു കുറിപ്പും വിപരീതം
തെളിയിക്കുന്നതുവരെ ശരിയാണെന്ന് അനുമാനിക്കേണ്ടതാണ്.
10. സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ . —നിർണ്ണയിക്കപ്പെട്ട ഫീസ് കൊടുത്താൽ
നിർണ്ണയിക്കപ്പെട്ട ആഫീസർമാർക്ക് അവകാശരേഖയിലെ കുറിപ്പുകളുടെ
സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ നൽകാവുന്നതാണ്.
11. അവകാശരേഖ പരിശോധനയ്ക്ക് വെച്ചിരിക്കണമെന്ന് . —നിർണ്ണയിക്കപ്പെടാവുന്ന
ചട്ടങ്ങള്‍ക്കും നിർണ്ണയിക്കപ്പെടാവുന്ന ഫീസ് വല്ലതുമുണ്ടെങ്കിൽ അത്
കൊടുക്കുന്നതിനും വിധേയമായി അവകാശരേഖ ആഫീസ് സമയത്ത്
പൊതുജനങ്ങൾക്ക് പരിശോധനയ്ക്കു വെച്ചിരിക്കേണ്ടതാണ്.
12. ഭൂമിയിൽ പ്രവേശിക്കുന്നതിനുള്ള അധികാരം . —ഈ ആക്ററ് പ്രകാരം
ഏന്തെങ്കിലും അധികാരം വിനിയോഗിക്കുകയോ ഏന്തെങ്കിലും ചുമതല
നിർവ്വഹിക്കുകയോ ചെയ്യുന്ന ഏതെങ്കിലും ആഫീസറും അദ്ദേഹത്തിന്റെ ജോലിക്കാരും
കൂലിക്കാരും—
(എ) അവകാശരേഖ തയ്യാറാക്കുന്നതു സംബന്ധിച്ച ഏതെങ്കിലും
ആവശ്യത്തിനുവേണ്ടി ഏതെങ്കിലും ഭൂമിയിൽ പ്രവേശിക്കുന്നതും
അളവെടുക്കുന്നതും;
7
(ബി) അപ്രകാരമുള്ള ആവശ്യത്തിനു വേണ്ടതായ മററു എല്ലാ പ്രവൃത്തികളും
ചെയ്യുന്നതും നിയമാനുസൃതമായിരിക്കും:
എന്നാൽ ഒരു പാർപ്പിടത്തിനോട് ചേർന്നിരിക്കുന്ന അടച്ചുകെട്ടിയ മുററത്തോ
തോട്ടത്തിലോ (അതിലെ കൈവശക്കാരന്റെ അനുവാദത്തോടുകൂടിയല്ലാതെ)
അദ്ദേഹത്തിന് അപ്രകാരം ചെയ്യുന്നതിന് ഉദ്ദേശമുണ്ടെന്ന് രേഖാമൂലമായി കുറഞ്ഞത്
ഏഴ് ദിവസം മുമ്പായി നോട്ടീസ് അങ്ങനെയുള്ള കൈവശക്കാരനു കൊടുക്കാതെ
യാതൊരാളും പ്രവേശിക്കാൻ പാടുള്ളതല്ല.
13. സാക്ഷികളേയും മററും സമൻ അയച്ചു വരുത്തുന്നതിനുള്ള അധികാരം . — ഈ
ആക്ററ് പ്രകാരം ഏതെങ്കിലും അധികാരം വിനിയോഗിക്കുകയോ ഏതെങ്കിലും ചുമതല
നിർവ്വഹിക്കുകയോ ചെയ്യുന്ന ഏതെങ്കിലും ആഫീസർക്ക് ഈ ആക്ററിന്റെ
ആവശ്യത്തിനായി താഴെ പറയുന്ന കാര്യങ്ങളെ സംബന്ധിച്ച് 1908-ലെ സിവിൽ നടപടി
നിയമപ്രകാരം ഒരു വ്യവഹാരം നടത്തുമ്പോൾ ഒരു സിവിൽ കോടതിക്ക് ഉള്ളതായ
എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കുന്നതാണ്, അതായത്:—
(എ) ഏതെങ്കിലും ആൾക്ക് സമനയക്കുകയും അയാള്‍ ഹാജരാകുന്നതു
നിർബന്ധിക്കുകയും അയാളെ സത്യപ്രതിജ്ഞയിന്മേൽ വിസ്തരിക്കുകയും ചെയ്യുക;
(ബി) സത്യവാങ‍്മൂലത്തിന്മേല്‍ തെളിവു സ്വീകരിക്കുക;
(സി) നിർണ്ണയിക്കപ്പെടാവുന്ന മററു ഏതെങ്കിലും കാര്യം.
14. വ്യവഹാരങ്ങൾക്കും മററും തടസ്സം.— (1) ഈ ആക്ററു പ്രകാരം
വച്ചുപോരുന്ന അവകാശരേഖയിൽ ഒരു കുറിപ്പു ചേർത്തതിനോ അപ്രകാരമുള്ള
ഏതെങ്കിലും കുറിപ്പ് വിട്ടുകളഞ്ഞതിനോ ഭേദഗതി ചെയ്തതിനോ തേർച്ച ചെയ്യുന്നതു
സംബന്ധിച്ച് യാതൊരുദ്യോഗസ്ഥന്റെയോ ഗവണ്മെന്റിന്റെയോ പേരിൽ യാതൊരു
വ്യവഹാരവും സ്വീകാര്യമായിരിക്കുന്നതല്ല.
(2) ഈ ആക്ററ് പ്രകാരമോ അതനുസരിച്ചുള്ള ചട്ടങ്ങൾ പ്രകാരമോ
ഉത്തമവിശ്വാസമായി ചെയ്തതോ ചെയ്യാൻ ഉദ്ദേശിച്ചതോ ആയ ഏതെങ്കിലും സംഗതി
കൊണ്ട് എന്തെങ്കിലും നാശം സംഭവിക്കുകയോ സംഭവിക്കാൻ ഇടയാവുകയോ
എന്തെങ്കിലും ചേതം അനുഭവിക്കുകയോ അനുഭവിക്കാൻ ഇടയാവുകയോ ചെയ്താൽ
യാതൊരുദ്യോഗസ്ഥന്റെയോ ഗവണ്മെന്റിന്റേയോ പേരിൽ യാതൊരു വ്യവഹാരവും
സ്വീകാര്യമായിരിക്കുന്നതല്ല.
(3) ഈ ആക്ററ് പ്രകാരമോ അതു പ്രകാരമുള്ള ചട്ടങ്ങൾ പ്രകാരമോ
ഉത്തമവിശ്വാസത്തോടെ ചെയ്തതോ ചെയ്യാൻ ഉദ്ദേശിച്ചതോ ആയ യാതൊരു
കാര്യത്തിനും യാതൊരു ഉദ്യോഗസ്ഥന്റെയോ മററാളുടെയോ പേരിൽ യാതൊരു
ശിക്ഷാ നടപടിയോ മറ്റു നിയമാനുസൃത നടപടിയോ സ്വീകാര്യമായിരിക്കുന്നതല്ല.
8
15. ചട്ടങ്ങൾ ഉണ്ടാക്കുവാനുള്ള അധികാരം . — (1) ഗവണ്മെന്റിന് ഈ ആക്റ്റിലെ
വ്യവസ്ഥകൾ നടപ്പിൽ വരുത്തുന്നതിന് ആവശ്യമായ ചട്ടങ്ങൾ ഗസററിൽ പരസ്യംമൂലം
ഉണ്ടാക്കാവുന്നതാണ്.
(2) ഈ വകുപ്പു പ്രകാരമുണ്ടാക്കുന്ന ഏതൊരു ചട്ടവും, അതുണ്ടാക്കിയതിനു
ശേഷം കഴിയുന്നത്രവേഗം നിയമസഭായോഗം ചേർന്നിരിക്കുമ്പോൾ അതിന്റെ
മുമ്പാകെ, ആകെ പതിന്നാലു ദിവസക്കാലത്തേയ്ക്ക്, അത് ഒരു സമ്മേളനത്തിലോ
തുടർച്ചയായ രണ്ടു സമ്മേളനങ്ങളിലോ പെടാം— വയ്ക്കേണ്ടതും, അതു അപ്രകാരം ഏതു
സമ്മേളനത്തിൽ വയ്ക്കുന്നുവോ ആ സമ്മേളനമോ അതിനു തൊട്ടടുത്തു വരുന്ന
സമ്മേളനമോ അവസാനിക്കുന്നതിനു മുമ്പ്, നിയമസഭ ആ ചട്ടം ഒന്നുകിൽ ഭേദഗതി
ചെയ്യണമെന്നോ അല്ലെങ്കിൽ അതുണ്ടാക്കേണ്ടെന്നോ തീരുമാനിക്കുന്നപക്ഷം, ചട്ടത്തിന്
അതിനു ശേഷം, അതതു സംഗതി പോലെ, അങ്ങിനെ ഭേദപ്പെടുത്തിയ രൂപത്തിൽ
മാത്രം പ്രാബല്യമുണ്ടായിരിക്കുന്നതും അഥവാ യാതൊരു പ്രാബല്യവും
ഇല്ലാതിരിക്കുന്നതും ആകുന്നു, എന്നിരുന്നാലും അങ്ങനെയുള്ള യാതൊരു
ഭേദഗതിയൊ റദ്ദാക്കലോ ആ ചട്ടപ്രകാരം നേരത്തെ ചെയ്ത യാതൊന്നിന്റേയും
സാധുതയ്ക്കു ദൂഷ്യം വരുത്താത്ത വിധത്തിലായിരിക്കേണ്ടതുമാകുന്നു.
1968-ലെ 26—ാം ആക്റ്റ്
1968-ലെ 26—ാം ആക്റ്റ്