Kerala · 2015 · Act 22
THE KERALA PUBLIC SERVICE COMMISSION (ADDITIONAL FUNCTIONS AS RESPECTS THE SERVICES UNDER THE KERALA STATE POLLUTION CONTROL BOARD ) ACT, 2015
In forceFull text
This Act is not split into sections here yet, so this is the full text read from its official PDF. Older scans can carry reading errors: check the PDF before you quote it, and for tables and schedules.
1
2015- ലെ 22 —ാം ആക്റ്റ്
2015- ലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ( കേരള സംസ്ഥാന മലിനീകരണ
നിയന്ത്രണ ബോർഡിന്റെ കീഴിലുള്ള സർവ്വീസുകളെ സംബന്ധിച്ച കൂടുതൽ
ചുമതലകൾ ) ആക്റ്റ്
ഉളളടക്കം
പീഠിക .
വകുപ്പുകള്‍:
1. ചുരുക്കപ്പേരും പ്രാരംഭവും.
2. നിര്‍വ്വചനങ്ങള്‍.
3. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിലുള്ള
സർവ്വീസുകളെ സംബന്ധിച്ച് പബ്ലിക് സർവ്വീസ് കമ്മീഷന്റെ ചുമതലകൾ.
4. ചട്ടങ്ങൾ ഉണ്ടാക്കുന്നതിനുള്ള അധികാരം.
______
2
2015-ലെ 22—ാം ആക്റ്റ്
2015- ലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ( കേരള സംസ്ഥാന മലിനീകരണ
നിയന്ത്രണ ബോർഡിന്റെ കീഴിലുള്ള സർവ്വീസുകളെ സംബന്ധിച്ച കൂടുതൽ
ചുമതലകൾ ) ആക്റ്റ് *
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിലുള്ള സർവ്വീസുകളെ
സംബന്ധിച്ച് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന ചില കൂടുതൽ ചുമതലകൾ
വിനിയോഗിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നതിനുള്ള
ഒരു
ആക്റ്റ്
പീഠിക.—കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിലുള്ള
സർവ്വീസുകളെ സംബന്ധിച്ച് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ചില കൂടുതൽ
ചുമതലകൾ വിനിയോഗിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നത് യുക്തമായിരിക്കുകയാൽ;
ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിയാറാം സംവത്സരത്തിൽ താഴെപ്പറയും പ്രകാരം
നിയമമുണ്ടാക്കുന്നു:—
1. ചുരുക്കപ്പേരും പ്രാരംഭവും . —(1) ഈ ആക്റ്റിന് 2015-ലെ കേരള പബ്ലിക്
സർവ്വീസ് കമ്മീഷൻ (കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ
കീഴിലുള്ള സർവ്വീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) ആക്റ്റ് എന്ന് പേര്
പറയാം.
(2) ഇത് ഉടന്‍ പ്രാബല്യത്തില്‍ വരുന്നതാണ്.
2. നിർവ്വചനങ്ങൾ.—ഈ ആക്റ്റിൽ, സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത
പക്ഷം,—
(എ) “കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്” എന്നാൽ 1974-
ലെ ജലം (മലിനീകരണം തടയലും നിയന്ത്രണവും) ആക്റ്റിന്റെ (1974-ലെ 6—ാം കേന്ദ്ര
ആക്റ്റ്) 4—ാം വകുപ്പ് പ്രകാരം രൂപീകരിക്കപ്പെട്ട കേരള സംസ്ഥാന മലിനീകരണ
നിയന്ത്രണ ബോർഡ് എന്നർത്ഥമാകുന്നതും, അത് 1981-ലെ വായു (മലിനീകരണം
തടയലും നിയന്ത്രണവും) ആക്റ്റിലെ (1981-ലെ 14—ാം കേന്ദ്ര ആക്റ്റ്) 4—ാം വകുപ്പ്
പ്രകാരമുള്ള വായു മലിനീകരണം തടയലിനും നിയന്ത്രണത്തിനും വേണ്ടിയുള്ള
സംസ്ഥാന ബോർഡ് ആയി കരുതപ്പെടേണ്ടതുമാണ്;
* 2015 ഡിസംബർ 23—ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിക്കുകയും 2015 ഡിസംബർ 26—ാം
തീയതിയിലെ 2890—ാം നമ്പർ കേരള അസാധാരണ ഗസറ്റായി പ്രസിദ്ധീകരിക്കുകയും ചെയ്തു.
3
(ബി) “പബ്ലിക് സർവ്വീസ് കമ്മീഷൻ” എന്നാൽ കേരള പബ്ലിക് സർവ്വീസ്
കമ്മീഷൻ എന്നർത്ഥമാകുന്നു;
(സി) “സർവ്വീസുകൾ” എന്നാൽ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ
ബോർഡിന്റെ കീഴിലുള്ള സർവ്വീസുകൾ എന്നർത്ഥമാകുന്നു.
(ഡി) “സർക്കാർ” എന്നാൽ കേരള സർക്കാർ എന്നർത്ഥമാകുന്നു.
3. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിലുള്ള
സർവ്വീസുകളെ സംബന്ധിച്ച് പബ്ലിക് സർവ്വീസ് കമ്മീഷന്റെ ചുമതലകൾ.—(1) കേരള
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർവ്വീസിൻ കീഴിലുള്ള
തസ്തികകളിൽ നേരിട്ടുള്ള നിയമനം നടത്തുന്നതിനുവേണ്ടി ഉദ്യോഗാർത്ഥികളുടെ
തെരഞ്ഞെടുപ്പ് പട്ടിക തയ്യാറാക്കുന്നത് പബ്ലിക് സർവ്വീസ് കമ്മീഷന്റെ
കർത്തവ്യമായിരിക്കുന്നതാണ്.
(2) കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പബ്ലിക് സർവ്വീസ്
കമ്മീഷനുമായി,—
(എ) കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ
സർവ്വീസുകളിന്കീഴിലുള്ള തസ്തികകളിൽ വാച്ച്മാൻ, പാർട്ട്-ടൈം സ്വീപ്പർ എന്നിവ
ഒഴികെയുള്ള തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനം സംബന്ധിച്ച എല്ലാ
കാര്യങ്ങളിലും;
(ബി) കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ
സർവ്വീസുകളിന്കീഴിലുള്ള തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനം, ഉദ്യോഗക്കയറ്റം,
തസ്തികമാറ്റം എന്നിവ വഴിയുള്ള നിയമനങ്ങൾ നടത്തുന്നതിന് പാലിക്കേണ്ട
തത്വങ്ങളിന്മേലും അങ്ങനെയുള്ള നിയമനങ്ങളിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ
അനുയോജ്യത സംബന്ധിച്ചും, കൂടിയാലോചിക്കേണ്ടതാണ്.
(3) (2)—ാം ഉപവകുപ്പ് പ്രകാരം തങ്ങളുടെ ഉപദേശമോ നിർദ്ദേശമോ തേടുന്ന
ഏതൊരു കാര്യത്തിന്മേലും ഉപദേശം നൽകേണ്ടത് പബ്ലിക് സർവ്വീസ് കമ്മീഷന്റെ
കർത്തവ്യമായിരിക്കുന്നതാണ്:
എന്നാൽ, പൊതുവായതോ ഏതെങ്കിലും പ്രത്യേക സംഗതിയിലോ പ്രത്യേക
വിഭാഗം സംഗതികളിലോ പ്രത്യേക സാഹചര്യങ്ങളിലോ പബ്ലിക് സർവ്വീസ്
കമ്മീഷനുമായി കൂടിയാലോചിക്കേണ്ടതില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന്
വ്യക്തമാക്കുന്ന ചട്ടങ്ങൾ സർക്കാരിന് ഉണ്ടാക്കാവുന്നതാണ്.
(4) പബ്ലിക് സർവ്വീസ് കമ്മീഷനും കേരള സംസ്ഥാന മലിനീകരണ
നിയന്ത്രണബോർഡും തമ്മിൽ ഏതെങ്കിലും അഭിപ്രായവ്യത്യാസമുള്ള പക്ഷം, കേരള
4
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അക്കാര്യം സർക്കാരിലേക്ക് റഫർ
ചെയ്യേണ്ടതും അതിന്മേലുള്ള സർക്കാരിന്റെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്:
എന്നാൽ, സർക്കാർ, പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഉപദേശത്തിനെതിരായി ഒരു
തീരുമാനം എടുക്കുന്നതിനുമുൻപ് ആ കാര്യം പബ്ലിക് സർവ്വീസ് കമ്മീഷന് റഫർ
ചെയ്യേണ്ടതാണ്.
4. ചട്ടങ്ങൾ ഉണ്ടാക്കുന്നതിനുള്ള അധികാരം . —(1) സർക്കാരിന്, ഈ ആക്റ്റിന്റെ
ഉദ്ദേശ്യങ്ങൾ നടപ്പിലാക്കുന്നതിലേക്കായി, പബ്ലിക് സർവ്വീസ് കമ്മീഷനും കേരള
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുമായി കൂടിയാലോചിച്ച്, ഗസറ്റ്
വിജ്ഞാപനംവഴി, ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്.
(2) പ്രത്യേകിച്ചും, മുൻപറഞ്ഞ അധികാരത്തിന്റെ സാമാന്യതയ്ക്ക് ഭംഗം
വരാതെയും, അങ്ങനെയുള്ള ചട്ടങ്ങളിൽ,—
(എ) പബ്ലിക് സർവ്വീസ് കമ്മീഷനുമായി കൂടിയാലോചിക്കുന്നതിന് കേരള
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അനുവർത്തിക്കേണ്ട നടപടിക്രമവും;
(ബി) പബ്ലിക് സർവ്വീസ് കമ്മീഷനുമായി കൂടിയാലോചിക്കേണ്ട ആവശ്യം
ഇല്ലാത്ത കാര്യങ്ങളും;
(സി) പബ്ലിക് സർവ്വീസ് കമ്മീഷനുമായി കൂടിയാലോചിക്കേണ്ട
ആവശ്യത്തിന് ആനുഷംഗികമോ ആവശ്യമോ ആയ ഏതൊരു കാര്യവും, വ്യവസ്ഥ
ചെയ്യാവുന്നതാണ്.
(3) ഈ ആക്റ്റിൻ്റെ കീഴിലുണ്ടാക്കിയ ഏതൊരു ചട്ടവും അതുണ്ടാക്കിയ ശേഷം,
കഴിയുന്നത്രവേഗം, നിയമസഭ സമ്മേളനത്തിലായിരിക്കുമ്പോൾ, ഒരു സമ്മേളനത്തിലോ
തുടർച്ചയായി രണ്ടു സമ്മേളനങ്ങളിലോ പെടാവുന്ന ആകെ പതിനാല് ദിവസത്തേക്ക്
വയ്ക്കേണ്ടതും, അത് അപ്രകാരം വയ്ക്കുന്ന സമ്മേളനമോ തൊട്ടടുത്തുവരുന്ന
സമ്മേളനമോ അവസാനിക്കുന്നതിനുമുൻപ്, നിയമസഭ ആ ചട്ടത്തിൽ എന്തെങ്കിലും
രൂപഭേദം വരുത്തുകയോ അല്ലെങ്കിൽ ആ ചട്ടം ഉണ്ടാക്കേണ്ടതില്ലെന്ന്
തീരുമാനിക്കുകയോ ചെയ്യുന്നപക്ഷം, ആ ചട്ടത്തിന്, അതിനുശേഷം, അതതു
സംഗതിപോലെ, അങ്ങനെ രൂപഭേദം വരുത്തിയ രൂപത്തിൽമാത്രം
പ്രാബല്യമുണ്ടായിരിക്കുകയോ അല്ലെങ്കിൽ യാതൊരു പ്രാബല്യവുമില്ലാതിരിക്കുകയോ
ചെയ്യുന്നതും ആകുന്നു; എന്നിരുന്നാലും, അങ്ങനെയുള്ള ഏതെങ്കിലും രൂപഭേദം
വരുത്തലോ റദ്ദാക്കലോ ആ ചട്ടപ്രകാരം മുൻപ് ചെയ്ത ഏതിൻ്റെയെങ്കിലും സാധുതയ്ക്ക്
ഭംഗംവരാത്തവിധത്തിലായിരിക്കേണ്ടതാണ്.
_______
2015-ലെ 22—ാം ആക്റ്റ്
2015-ലെ 22—ാം ആക്റ്റ്