Kerala · 2014 · Act 33

THE KERALA PUBLIC SERVICE COMMISSION (ADDITIONAL FUNCTIONS AS RESPECTS THE LIBRARY COUNCILS) ACT, 2014

In forceFull text

This Act is not split into sections here yet, so this is the full text read from its official PDF. Older scans can carry reading errors: check the PDF before you quote it, and for tables and schedules.

1 2014-ലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (ലൈബ്രറി കൗൺസിലുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) ആക്റ്റ് (2014-ലെ 33—ാം ആക്റ്റ്) ഉളളടക്കം പീഠിക. വകുപ്പുകള്‍: 1. ചുരുക്കപ്പേരും പ്രാരംഭവും. 2. നിർവ്വചനങ്ങൾ. 3. പബ്ലിക് സർവ്വീസ് കമ്മിഷൻ്റെ ചുമതലകൾ. 4. ചട്ടങ്ങൾ ഉണ്ടാക്കുന്നതിനുള്ള അധികാരം. 5. റദ്ദാക്കലും ഒഴിവാക്കലും. _____ 2 2014-ലെ 33—ാം ആക്റ്റ് 2014-ലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (ലൈബ്രറി കൗൺസിലുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) ആക്റ്റ്* ലൈബ്രറി കൗൺസിലുകളുടെ കീഴിലുള്ള സർവ്വീസുകൾ സംബന്ധിച്ച് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ചില കൂടുതൽ ചുമതലകൾ നിർവ്വഹിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നതിനുള്ള ഒരു ആക്്റ്റ പീഠിക.—ലൈബ്രറി കൗൺസിലുകളുടെ കീഴിലുള്ള സർവ്വീസുകൾ സംബന്ധിച്ച് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ചില കൂടുതൽ ചുമതലകൾ നിര്‍വ്വഹിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നത് യുക്തമായിരിക്കുകയാല്‍; ഭാരത റിപ്പബ്ലിക്കിൻ്റെ അറുപത്തിയഞ്ചാം സംവത്സരത്തിൽ താഴെപ്പറയും പ്രകാരം നിയമമുണ്ടാക്കുന്നു:— 1. ചുരുക്കപ്പേരും പ്രാരംഭവും . — (1) ഈ ആക്റ്റിന് 2014-ലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (ലൈബ്രറി കൗൺസിലുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) ആക്റ്റ് എന്ന് പേര് പറയാം. (2) ഇത്, 2014 ജൂലൈ 20—ാം തിയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേണ്ടതാണ്. 2. നിർവ്വചനങ്ങൾ.— ഈ ആക്റ്റിൽ, സന്ദർഭം മറ്റു വിധത്തിൽ ആവശ്യ പ്പെടാത്ത പക്ഷം,— (എ) "സർക്കാർ" എന്നാൽ കേരള സർക്കാർ എന്നർത്ഥമാകുന്നു; * 2014 ഡിസംബര്‍ 23—ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിക്കുകയും 2014 ഡിസംബര്‍ 23-ലെ 3145—ാം നമ്പർ കേരള അസാധാരണ ഗസറ്റായി പ്രസിദ്ധീകരിക്കുകയും ചെയ്തു. 3 (ബി) "ലൈബ്രറി കൗൺസിലുകൾ" എന്നാൽ 1989-ലെ കേരള പബ്ലിക് ലൈബ്രറീസ് (കേരള ഗ്രന്ഥശാലാ സംഘം) ആക്റ്റിലെ (1989-ലെ 15) യഥാക്രമം 3—ാം വകുപ്പും 10—ാം വകുപ്പും 18—ാം വകുപ്പും പ്രകാരം രൂപീകരിച്ചിട്ടുള്ള കേരള സംസ്ഥാന ലൈബ്രറി കൗൺസിലും ജില്ലാ ലൈബ്രറി കൗൺസിലുകളും താലൂക്ക് ലൈബ്രറി കൗണ്‍സിലുകളും എന്നർത്ഥമാകുന്നു; (സി) "നിർണ്ണയിക്കപ്പെട്ട" എന്നാൽ ഈ ആക്റ്റിൻകീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളാൽ നിർണ്ണയിക്കപ്പെട്ട എന്നർത്ഥമാകുന്നു; (ഡി) "പബ്ലിക് സർവ്വീസ് കമ്മീഷൻ" എന്നാൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ എന്നർത്ഥമാകുന്നു; (ഇ) "സർവ്വീസുകൾ" എന്നാൽ ലൈബ്രറി കൗൺസിലുകൾക്ക് കീഴിലുള്ള സർവ്വീസുകൾ എന്നർത്ഥമാകുന്നു. 3. പബ്ലിക് സർവ്വീസ് കമ്മിഷൻ്റെ ചുമതലകൾ.—(1) കേരള സംസ്ഥാന ലൈബ്രറി കൗൺസില്‍, പബ്ലിക് സർവ്വീസ് കമ്മീഷനുമായി,— (എ) ലൈബ്രറി കൗൺസിലുകളിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിയമനക്രമവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും; (ബി) ലൈബ്രറി കൗൺസിലുകളിലെ തസ്‌തികകളിലേക്ക് നേരിട്ടുള്ള നിയമനം വഴി നിയമനം നടത്തുന്നതിന് പാലിക്കേണ്ട തത്ത്വങ്ങളിന്മേലും അങ്ങനെയുള്ള നിയമനങ്ങളിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ അനുയോജ്യത സംബന്ധിച്ചും, കൂടിയാലോചിക്കേണ്ടതാണ്. (2) (1)—ാം ഉപവകുപ്പ് പ്രകാരമുള്ള ഒരു കാര്യത്തിൽ പബ്ലിക് സർവ്വീസ് കമ്മീഷനുമായി കൂടിയാലോചിക്കപ്പെടുന്ന സംഗതിയിൽ കമ്മിഷൻ ആ കാര്യത്തിൽ കേരള സംസ്ഥാന ലൈബ്രറി കൗൺസിലിന് ഉപദേശം നൽകേണ്ടതാണ്. (3) പബ്ലിക് സർവ്വീസ് കമ്മീഷനും കേരള സംസ്ഥാന ലൈബ്രറി കൗൺസിലും തമ്മിൽ (1)—ാം ഉപവകുപ്പ് പ്രകാരമുള്ള ഒരു കാര്യത്തിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉള്ളപക്ഷം കേരള സംസ്ഥാന ലൈബ്രറി 4 കൗൺസിൽ ആ കാര്യം സർക്കാരിലേക്ക് റഫർ ചെയ്യേണ്ടതും, അതിന്മേലുള്ള സർക്കാരിൻ്റെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്: എന്നാൽ, പബ്ലിക് സർവ്വീസ് കമ്മിഷൻ്റെ ഉപദേശത്തിനെതിരായി ഒരു തീരുമാനം എടുക്കുന്നതിനുമുൻപ് സർക്കാർ ആ കാര്യം പബ്ലിക് സർവ്വീസ് കമ്മീഷന് റഫർ ചെയ്യേണ്ടതാണ്. 4. ചട്ടങ്ങൾ ഉണ്ടാക്കുന്നതിനുള്ള അധികാരം.—സർക്കാരിന്, ഈ ആക്റ്റിന്റെ ഉദ്ദേശ്യങ്ങൾ നടപ്പിലാക്കുന്നതിനായി, പബ്ലിക് സർവ്വീസ് കമ്മീഷനുമായും കേരള സംസ്ഥാന ലൈബ്രറി കൗൺസിലുമായും കൂടിയാലോചിച്ച്, ഗസറ്റ് വിജ്ഞാപനം വഴി, ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്. (2) പ്രത്യേകിച്ചും, മുൻപറഞ്ഞ അധികാരത്തിൻ്റെ സാമാന്യതയ്ക്ക് ഭംഗം വരാതെ, അങ്ങനെയുള്ള ചട്ടങ്ങളിൽ,— (എ) പബ്ലിക് സർവ്വീസ് കമ്മീഷനുമായി കൂടിയാലോചിക്കുന്നതിന് കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ അനുവർത്തിക്കേണ്ട നടപടിക്രമത്തിന്; (ബി) പബ്ലിക് സർവ്വീസ് കമ്മീഷനുമായി കൂടിയാലോചിക്കുന്ന ഉദ്ദേശ്യ ത്തിന് ആനുഷംഗികമോ ആവശ്യമോ ആയ ഏതെങ്കിലും കാര്യത്തിന്; (സി) പബ്ലിക് സർവ്വീസ് കമ്മീഷനുമായി കൂടിയാലോചിക്കേണ്ട തില്ലാത്ത ഏതെങ്കിലും കാര്യത്തിന്; വ്യവസ്ഥ ചെയ്യാവുന്നതാണ്. (3) ഈ ആക്റ്റിന്‍ കീഴിൽ ഉണ്ടാക്കിയ ഏതൊരു ചട്ടവും അതുണ്ടാക്കിയ തിനുശേഷം, കഴിയുന്നത്ര വേഗം, നിയമസഭ സമ്മേളനത്തിലായിരിക്കുമ്പോൾ അതിന്റെ മുൻപാകെ ഒരു സമ്മേളനത്തിലോ തുടർച്ചയായി രണ്ട് സമ്മേളനങ്ങളിലോ പെടാവുന്ന ആകെ പതിനാല് ദിവസത്തേക്ക് വ‌യ്ക്കേണ്ടതും, അപ്രകാരം അത് ഏത് സമ്മേളനത്തിൽ വയ്ക്കുന്നുവോ ആ സമ്മേളനമോ തൊട്ടടുത്ത് വരുന്ന സമ്മേളനമോ അവസാനിക്കുന്നതിനുമുൻപ്, നിയമസഭ ആ ചട്ടത്തിൽ എന്തെങ്കിലും രൂപഭേദം വരുത്തുകയോ അല്ലെങ്കിൽ ആ ചട്ടം ഉണ്ടാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയോ ചെയ്യുന്നപക്ഷം, ആ ചട്ടത്തിന്, അതിനുശേഷം, അതതു സംഗതി പോലെ, അങ്ങനെ രൂപഭേദം വരുത്തിയ രൂപത്തിൽ മാത്രം പ്രാബല്യമുണ്ടായിരിക്കുകയോ അല്ലെങ്കിൽ യാതൊരു പ്രാബല്യവുമില്ലാതിരിക്കുകയോ ചെയ്യുന്നതും ആകുന്നു; എന്നിരുന്നാലും, 5 അങ്ങനെയുള്ള ഏതെങ്കിലും രൂപഭേദപ്പെടുത്തലോ റദ്ദാക്കലോ ആ ചട്ടപ്രകാരം മുൻപ് ചെയ്‌ത ഏതെങ്കിലും സംഗതിയുടെ സാധുതയ്ക്ക് ഭംഗം വരാത്ത വിധത്തിലായിരിക്കേണ്ടതാണ്. 5. റദ്ദാക്കലും ഒഴിവാക്കലും . — (1) 2014-ലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (ലൈബ്രറി കൗൺസിലുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) ഓർഡിനൻസ് (2014-ലെ 19) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു. (2) അങ്ങനെ റദ്ദാക്കിയിരുന്നാൽ തന്നെയും, പ്രസ്‌തുത ഓർഡിനൻസ് പ്രകാരം ചെയ്ത ഏതെങ്കിലും കാര്യമോ എടുത്ത ഏതെങ്കിലും നടപടിയോ ഈ ആക്റ്റ് പ്രകാരം ചെയ്തതായോ എടുത്തതായോ കരുതപ്പെടേണ്ടതാണ്. _____

Every central and state Act, with the BNS, BNSS or BSA provision beside any IPC, CrPC or Evidence Act reference. Free, no sign-up.

Search the Bare Acts