Kerala · 1970 · Act 3
THE KERALA PUBLIC SERVICE COMMISSION (ADDITIONAL FUNCTIONS AS RESPECTS THE KERALA STATE ROAD TRANSPORT CORPORATION) ACT, 1970
In forceFull text
This Act is not split into sections here yet, so this is the full text read from its official PDF. Older scans can carry reading errors: check the PDF before you quote it, and for tables and schedules.
1
1970- ലെ 3 —ാം ആക്ററ്
1970- ലെ കേരള പബ്ലിക്ക് സർവ്വീസ്സ് കമ്മീഷൻ
( കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനെ സംബന്ധിച്ച
കൂടുതൽ ചുമതലകൾ ) ആക്ററ് .
ഉളളടക്കം
പീഠിക .
വകുപ്പുകള്‍ :
1. ചുരുക്കപ്പേര്.
2. നിര്‍വ്വചനങ്ങള്‍.
3. കോർപ്പറേഷനിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച് പബ്ളിക്ക് സർവ്വീസ്സ് കമ്മീഷന്റെ
ചുമതലകൾ.
3 എ. സ്പോർട്ട്സ് ക്വാേട്ടയിൽ ആളുകളെ നിയമിക്കൽ.
4. ചട്ടങ്ങൾ ഉണ്ടാക്കുന്നതിനുള്ള അധികാരം.
5. റദ്ദാക്കലും, ഒഴിവാക്കലും.
____
2
1970- ലെ 3 —ാം ആക്ററ്
1970- ലെ കേരള പബ്ലിക്ക് സർവ്വീസ്സ് കമ്മീഷൻ
( കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനെ സംബന്ധിച്ച
കൂടുതൽ ചുമതലകൾ ) ആക്ററ് *
കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ സർവ്വീസ് സംബന്ധിച്ച
ചില കൂടുതൽ ചുമതലകൾ കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ നിർവ്വഹിക്കുന്നതിനു
വ്യവസ്ഥ ചെയ്യാനുള്ള ഒരു ആക്ററ്.
പീഠിക:—കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ സർവ്വീസ്
സംബന്ധിച്ച ചില കൂടുതൽ ചുമതലകൾ കേരള പബ്ളിക്ക് സർവ്വീസ് കമ്മീഷൻ
നിർവ്വഹിക്കുന്നതിനു വ്യവസ്ഥ ചെയ്യേണ്ടത് യുക്തമായിരിക്കുകയാൽ,
ഇൻഡ്യൻ റിപ്പബ്ളിക്കിന്റെ ഇരുപതാം സംവത്സരത്തിൽ താഴെപ്പറയും പ്രകാരം
നിയമമുണ്ടാക്കട്ടെ:—
1. ചുരുക്കപ്പേര്:—ഈ ആക്റ്റിന്, 1970-ലെ കേരള പബ്ളിക്ക് സർവ്വീസ്സ് കമ്മീഷൻ
(കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനെ സംബന്ധിച്ച കൂടുതൽ
ചുമതലകൾ) ആക്ററ് എന്നു പേർ പറയാം.
2. നിർവ്വചനങ്ങൾ:—ഈ ആക്റ്റിൽ സന്ദർഭത്തിന് മറ്റുവിധത്തിൽ ആവശ്യമില്ലാത്ത
പക്ഷം:—
(എ) "കോർപ്പറേഷൻ" എന്നാൽ 1950-ലെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ
ആക്ററ് (1950-ലെ 64—ാം കേന്ദ്ര ആക്ററ്) 3—ാം വകുപ്പുപ്രകാരം സ്ഥാപിച്ച കേരള
സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്നർത്ഥമാകുന്നു.
(ബി) "പബ്ളിക്ക് സർവ്വീസ്സ് കമ്മീഷൻ" എന്നാൽ കേരള പബ്ളിക്ക്
സർവ്വീസ്സ് കമ്മീഷൻ എന്നര്‍ത്ഥമാകുന്നു.
3. കോർപ്പറേഷനിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച് പബ്ളിക്ക് സർവ്വീസ്സ് കമ്മീ
ഷന്റെ ചുമതലകൾ:—
(1) (എ) ചീഫ് എക്സിക്യൂട്ടീവ് ആഫീസ്സറോ, ജനറൽ മാനേജരോ അദ്ദേഹവും
ചീഫ് അക്കൗണ്ട്സ് ആഫീസ്സറും അല്ലാതുള്ള കോർപ്പറേഷനിലെ
* 1970 ഫെബ്രുവരി 7—ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിച്ചു. ശരിത്തര്ജ്ജമ 1970 മാർച്ച് 17—ാം തീയതിയിലെ 11—ാം
നമ്പർ കേരള ഗസറ്റായി പ്രസിദ്ധീകരിച്ചു.
3
ഉദ്യോഗസ്ഥൻമാരേയും, ജീവനക്കാരേയും തെരഞ്ഞെടുക്കുന്ന വിധം സംബന്ധിച്ച എല്ലാ
കാര്യങ്ങളെ സംബന്ധിച്ചും;
(ബി) ചീഫ് എക്സിക്യൂട്ടീവ് ആഫീസ്സറോ, ജനറൽ മാനേജരോ, അദ്ദേഹവും,
ചീഫ് അക്കൗണ്ട്സ് ആഫീസ്സറോ അല്ലാതുള്ള കോർപ്പറേഷനിലെ ഉദ്യോഗസ്ഥന്മാരേയും,
ജീവനക്കാരേയും നേരിട്ടു നിയമിക്കുന്നതിനുവേണ്ടി സ്വീകരിക്കേണ്ട തത്വങ്ങളും,
അങ്ങനെയുള്ള നിയമനങ്ങള്‍ക്കായുള്ള ഉദ്യോഗാർത്ഥികളുടെ യോഗ്യതയും
സംബന്ധിച്ചും കോർപ്പറേഷന് പബ്ളിക്ക് സർവ്വീസ്സ് കമ്മീഷനുമായി ആലോചിക്കാ
വുന്നതാണ്.
(2) 1—ാം ഉപവകുപ്പിൽ പറഞ്ഞ എന്തെങ്കിലും കാര്യം സംബന്ധിച്ച് പബ്ളിക്ക്
സർവ്വീസ്സ് കമ്മീഷനുമായി ആലോചിച്ചാൽ, കോർപ്പറേഷന് ഉപദേശം കൊടുക്കേണ്ടത്
കമ്മീഷന്റെ ചുമതലയാണ്.
(3) എന്തെങ്കിലും കാര്യത്തിൽ പബ്ളിക്ക് സർവ്വീസ്സ് കമ്മീഷനും,
കോർപ്പറേഷനും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാകുന്ന സംഗതിയിൽ കോർപ്പറേഷൻ
ആ കാര്യം ഗവൺമെന്റിന്റെ അഭിപ്രായത്തിനു വിടേണ്ടതും, അതിന്മേലുള്ള
ഗവൺമെന്റിന്റെ തീരുമാനം അവസാന തീരുമാനമായിരിക്കുന്നതുമാകുന്നു:
എന്നാൽ, പബ്ളിക്ക് സർവ്വീസ്സു കമ്മീഷന്റെ ഉപദേശത്തിനെതിരായി തീരുമാനമെടു
ക്കുന്നതിനു മുമ്പ്, ഗവൺമെന്റ് ആ കാര്യം കമ്മീഷന്റെ അഭിപ്രായത്തിനായി
അയയ്ക്കേണ്ടതാണ്.
1[3 എ. സ്പോർട്ട്സ് ക്വാേട്ടയിൽ ആളുകളെ നിയമിക്കൽ.— സ്പോർട്ട്സിലും
ഗെയിംസിലും പ്രാവീണ്യമുള്ളവരെ നേരിട്ടുള്ള തെരഞ്ഞെടുപ്പുവഴി നിയമിക്കുന്നതിന്
കോർപ്പറേഷൻ ഓരോ വർഷവും സംവരണം ചെയ്തിട്ടുള്ള തസ്തികകളിലെ
ഒഴിവുകളിലേക്ക് നിയമനം നടത്തുമ്പോൾ 3—ാം വകുപ്പിൽ എന്തുതന്നെ
അടങ്ങിയിരുന്നാലും ആ വകുപ്പിലെ (1)—ാം ഉപവകുപ്പിലുള്ള (എ) യും (ബി) യും
ഖണ്ഡങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ള ഏതെങ്കിലും കാര്യങ്ങളെ സംബന്ധിച്ച് പബ്ലിക്ക്
സർവ്വീസ് കമ്മീഷനുമായി ആലോചിക്കേണ്ട ആവശ്യമില്ല.]
4. ചട്ടങ്ങൾ ഉണ്ടാക്കുന്നതിനുള്ള അധികാരം:—
(1) ഗവൺമെന്റിന്, ഈ ആക്റ്റിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുവേണ്ടി പബ്
ളിക്ക് സർവ്വീസ്സു കമ്മീഷനുമായും, കോർപ്പറേഷനുമായും ആലോചിച്ച്, ചട്ടങ്ങൾ
ഉണ്ടാക്കാവുന്നതാണ്.
1 1990-ലെ 13—ാം ആക്റ്റുപ്രകാരം ചേര്‍ത്തത് (05.04.1990 തീയതിമുതല്‍ പ്രാബല്യം).
4
(2) വിശേഷിച്ചും മേൽപ്പറഞ്ഞ അധികാരത്തിന്റെ സാമാന്യതക്കു ദൂഷ്യം
തട്ടാതെയും അങ്ങനെയുള്ള ചട്ടങ്ങളിൽ താഴെപ്പറയുന്ന കാര്യങ്ങൾക്കു വ്യവസ്ഥ
ചെയ്യാവുന്നതാണ്.
(എ) പബ്ളിക്ക് സർവ്വീസ്സ് കമ്മീഷനുമായി ആലോചിക്കുന്നതിന് കോർപ്പ
റേഷൻ സ്വീകരിക്കേണ്ടുന്ന നടപടിക്രമം.
(ബി) പബ്ളിക്ക് സർവ്വീസ്സ് കമ്മീഷനുമായുള്ള ആലോചനക്ക്
ആനുഷംഗികമോ, ആവശ്യമോ ആയ എന്തെങ്കിലും കാര്യം.
1[(സി) പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനുമായി ആലോചിക്കേണ്ട ആവശ്യം
ഇല്ലാത്ത ഏതെങ്കിലും കാര്യം.]
(3) ഈ ആക്റ്റുപ്രകാരമുണ്ടാക്കുന്ന ഏതൊരു ചട്ടവും അതുണ്ടാക്കിയതിന്
ശേഷം, കഴിയുന്നത്ര വേഗം നിയമസഭ യോഗം ചേർന്നിരിക്കുമ്പോൾ അതിന്റെ മുമ്പാകെ
ആകെ പതിനാലു ദിവസക്കാലത്തേക്ക്—അത് ഒരു സമ്മേളനത്തിലോ തുടർച്ചയായ
രണ്ടു സമ്മേളനത്തിലോ പെടാം—വയ്ക്കേണ്ടതും അത് അപ്രകാരം ഏതു സമ്മേളനത്തിൽ
വയ്ക്കുന്നുവോ ആ സമ്മേളനമോ, അതിനു തൊട്ടടുത്തു വരുന്ന സമ്മേളനമോ
അവസാനിക്കുന്നതിനു മുമ്പ്, നിയമസഭ ഒന്നുകിൽ ആ ചട്ടത്തിൽ എന്തെങ്കിലും ഭേദഗതി
വരുത്തുകയോ, അല്ലെങ്കിൽ അത് ഉണ്ടാക്കേണ്ടതില്ലെന്നു തീരുമാനിക്കുകയോ
ചെയ്യുകയാണെങ്കിൽ, ആ ചട്ടത്തിനു അതിനുശേഷം അതതു സംഗതി പോലെ അങ്ങനെ
ഭേദഗതി ചെയ്ത രൂപത്തിൽ മാത്രം പ്രാബല്യമുണ്ടാ യിരിക്കുകയോ അഥവാ യാതൊരു
പ്രാബല്യവും ഇല്ലാതിരിക്കുകയോ, ചെയ്യുന്നതുമാണ്. എന്നിരുന്നാലും അങ്ങനെയുള്ള
ഏതെങ്കിലും ഭേദഗതിയോ, റദ്ദാക്കലോ ആ ചട്ടപ്രകാരം നേരത്തെ ചെയ്തിട്ടുള്ള
യാതൊന്നിന്റെയും സാധുതയ്ക്ക് ദൂഷ്യം വരുത്താത്ത വിധത്തിലായിരിയ്ക്കേണ്ടതാകുന്നു.
5. റദ്ദാക്കലും , ഒഴിവാക്കലും :—
(1) 1969-ലെ കേരള പബ്ളിക്ക് സർവ്വീസ്സ് കമ്മീഷൻ (കൂടുതൽ ചുമതലകൾ)
ഓർഡിനൻസ്സ് (1969-ലെ 8) ഇതിനാൽ റദ്ദാക്കുന്നു.
(2) അങ്ങനെ റദ്ദാക്കിയിരുന്നാൽ കൂടി, പ്രസ്തുത ഓർഡിനൻസ്സ് പ്രകാരം ചെയ്ത
എന്തെങ്കിലും കാര്യമോ എടുത്ത ഏതെങ്കിലും നടപടിയോ ഈ ആക്റ്റു 1969 ഡിസംബർ
17—ാം തീയതി പ്രാബല്യത്തിൽ വന്നിരുന്നാലെന്നപോലെ ഈ ആക്റ്റു പ്രകാരം ചെയ്തതോ
എടുത്തതോ ആയി കരുതേണ്ടതാകുന്നു.
____
1 1990-ലെ 13—ാം ആക്റ്റുപ്രകാരം ചേര്‍ത്തത് (09.02.1970 തീയതിമുതല്‍ പ്രാബല്യം).
1970-ലെ 3—ാം ആക്ററ്
1970-ലെ 3—ാം ആക്ററ്
4. ചട്ടങ്ങൾ ഉണ്ടാക്കുന്നതിനുള്ള അധികാരം:—