Kerala · 2005 · Act 46
THE KERALA PROMOTION OF TREE GROWTH IN NON-FOREST AREAS ACT, 2005
In forceFull text
This Act is not split into sections here yet, so this is the full text read from its official PDF. Older scans can carry reading errors: check the PDF before you quote it, and for tables and schedules.
1
2005-ലെ കേരള വനേതര പ്രദേശങ്ങളിൽ വൃക്ഷം വളർത്തൽ
പ്രോത്സാഹന ആക്റ്റ്
(2005-ലെ 46-ാം ആക്റ്റ്)
ഉളളടക്കം
പീഠിക
വകുപ്പുകള്‍
1. ചുരുക്കപ്പേരും, പ്രാരംഭവും, വ്യാപ്തിയും ബാധകമാക്കലും
2. നിർവ്വചനങ്ങൾ
3. വനേതര ഭൂമിയുടെ ഉടമസ്ഥൻ്റെ അവകാശങ്ങൾ
4. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കർത്തവ്യങ്ങൾ
5. വനം വകുപ്പിൻ്റെ കർത്തവ്യങ്ങൾ
6. വനേതര ഭൂമിയിൽ വിജ്ഞാപനം ചെയ്തിട്ടില്ലാത്ത പ്രദേശങ്ങളിലെ വൃക്ഷങ്ങൾ
മുറിക്കുന്നതിനും നീക്കം ചെയ്യുന്നതിനും ഉടമസ്ഥർക്കുള്ള അവകാശം
7. ശിക്ഷകൾ
8. കമ്പനികൾ ചെയ്യുന്ന കുറ്റങ്ങൾ
9. കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന തടിയും മറ്റ് വസ്‌തുക്കളും പിടിച്ചെടുക്കാനുള്ള
അധികാരം
10. 9-ാം വകുപ്പിൻകീഴിൽ പിടിച്ചെടുത്ത വസ്തുക്കൾ വിട്ടുകൊടുക്കുന്നതിനുള്ള
അധികാരം
11. മജിസ്ട്രേട്ട് കൈക്കൊള്ളേണ്ട നടപടിക്രമം
12. പ്രോസിക്യൂഷൻ നടപടിയെടുക്കൽ
13. കുറ്റങ്ങൾ നടപടിക്കെടുക്കൽ
14. നഷ്ടോത്തരവാദിത്വം
15. ചട്ടങ്ങൾ ഉണ്ടാക്കുന്നതിനുള്ള അധികാരം
16. വൈഷമ്യങ്ങൾ നീക്കം ചെയ്യാനുള്ള അധികാരം
[പട്ടിക]
[17. xxxx]
2
(2005-ലെ 46-ാം ആക്റ്റ്)
2005-ലെ കേരള വനേതര പ്രദേശങ്ങളിൽ വൃക്ഷം വളർത്തൽ
പ്രോത്സാഹന ആക്റ്റ്*
ഹരിത മേഖല വർദ്ധിപ്പിക്കുന്നതിനും ജൈവവൈവിദ്ധ്യം
സംരക്ഷിക്കുന്നതിനും മണ്ണൊലിപ്പ് തടഞ്ഞു നിർത്തുന്നതിനും
വ്യവസായങ്ങൾക്കുവേണ്ടി തടിയുടേയും മുളയുടേയും
ലഭ്യത വർദ്ധിപ്പിക്കുന്നതിനും സംസ്ഥാനത്തിന്റെ
വനേതര പ്രദേശങ്ങളിൽ വൃക്ഷങ്ങളുടെ
നട്ടുവളർത്തൽ പ്രോത്സാഹിപ്പി
ക്കുന്നതിനുമുള്ള
ഒരു
ആക്റ്റ്
പീഠിക.—വനേതര പ്രദേശങ്ങളിൽ വൃക്ഷങ്ങളുടെ നട്ടുവളർത്തൽവഴി
പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തേണ്ടത് ആവശ്യമായതിനാലും;
നദികളുടേയും, തടാകങ്ങളുടേയും, കുളങ്ങളുടേയും, കനാലുകളുടേയും
വൃഷ്ടി പ്രദേശങ്ങളിൽ മണ്ണൊലിപ്പും വെള്ളമൊഴുകി പാറവെളിപ്പെടുന്നതും
തടയുന്നതിനും വെള്ളപ്പൊക്കത്തിൻ്റെയും വരൾച്ചയുടെയും തീവ്രത
കുറയ്ക്കുന്നതിനുമായി പുതിയ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നത്
ആവശ്യമായിരിക്കുന്നതിനാലും;
രാജ്യത്തെ ഹരിതമേഖല വർദ്ധിപ്പിക്കുന്നതിന് എല്ലാ വനേതര ഭൂമിയിലും
കൂടി വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കേണ്ടത് ആവശ്യമായിരിക്കുന്നതിനാലും;
ഗ്രാമീണ ജനങ്ങളുടെ ഇന്ധനം, വിറക്, കന്നുകാലിത്തീറ്റ, ചെറിയ തടി
എന്നീ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സംസ്ഥാനത്തെ എല്ലാ വനേതര
പ്രദേശങ്ങളിലും വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കൽ പ്രോത്സാഹിപ്പിക്കുന്നത്
ആവശ്യമായിരിക്കുന്നതിനാലും;
ജനങ്ങളുടെ ശ്രേയസ്സിനും കാലാവസ്ഥാ സാഹചര്യങ്ങൾ
സംരക്ഷിക്കുന്നതിനും ജനങ്ങളുടെ ക്ഷേമം അഭിവൃദ്ധിപ്പെടുത്തുന്നതിനും
*2005 സെപ്റ്റംബര്‍ 8-ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിക്കുകയും 2005 സെപ്റ്റംബര്‍ 8 ലെ 2089-ാം നമ്പർ
അസാധാരണ കേരള ഗസറ്റായി പ്രസിദ്ധീകരിക്കുകയും ചെയ്തു.
3
സാദ്ധ്യമാകുന്നിടത്തെല്ലാം വൃക്ഷപ്രദേശങ്ങൾ ഉണ്ടാകേണ്ടത് ആവശ്യമായിരി
ക്കുന്നതിനാലും;
വ്യാവസായിക വളർച്ചയ്ക്ക് തടി സ്ഥിരമായി പ്രദാനം ചെയ്യുന്നതിനും ശാശ്വത
മായി പരമാവധി വാർഷിക വരുമാനം ഉണ്ടാക്കുവാനും വേണ്ടി എല്ലാ വനേതര
പ്രദേശങ്ങളിലും വൃക്ഷങ്ങൾ നട്ടുവളർത്തുന്നത് പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യ
മായിരിക്കുന്നതിനാലും;
കേരള സർക്കാർ നിയമിച്ച നിയമപരിഷ്കരണ കമ്മിറ്റി മുകളിൽ
പറഞ്ഞിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വനേതര പ്രദേശങ്ങളിൽ
വൃക്ഷം വച്ചുപിടിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് ഒരു നിയമനിർമ്മാണം
കൊണ്ടുവരുന്നതിനായി ശുപാർശ ചെയ്തിട്ടുള്ളതിനാലും;
ഇൻഡ്യൻ റിപ്പബ്ലിക്കിൻ്റെ അൻപത്തിആറാം സംവൽസരത്തിൽ
താഴെപറയും പ്രകാരം നിയമമുണ്ടാക്കുന്നു.—
1. ചുരുക്കപ്പേരും , പ്രാരംഭവും , വ്യാപ്തിയും , ബാധകമാക്കലും . — (1) ഈ
ആക്റ്റിന് 2005-ലെ കേരള വനേതര പ്രദേശങ്ങളിൽ വൃക്ഷം വളർത്തൽ
പ്രോത്സാഹന ആക്റ്റ് എന്ന് പേർ പറയാം
(2) ഇതിന് കേരള സംസ്ഥാനമൊട്ടാകെ വ്യാപ്‌തി ഉണ്ടായിരിക്കുന്നതാണ്.
(3) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
(4) സംസ്ഥാനത്തെ എല്ലാ വനേതര ഭൂമിക്കും ഇത് ബാധകമാകുന്നതാണ്.
2. നിർവ്വചനങ്ങൾ . —ഈ ആക്റ്റിൽ സന്ദർഭം മറ്റു വിധത്തിൽ
ആവശ്യപ്പെടാത്ത പക്ഷം,—
(എ) "സർക്കാർ" എന്നാൽ കേരള സർക്കാർ എന്നർത്ഥമാകുന്നു;
(ബി) "തദ്ദേശ സ്വയംഭരണ സ്ഥാപനം" എന്നാൽ 1994-ലെ കേരള
പഞ്ചായത്ത്‌രാജ് ആക്റ്റിൻ (1994-ലെ 13) കീഴിൽ രൂപീകരിച്ചിട്ടുള്ള ഏതു
തലത്തിലുമുള്ള ഒരു പഞ്ചായത്തെന്നോ 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിൻ
(1994-ലെ 20) കീഴിൽ രൂപീകരിച്ചിട്ടുള്ള ഒരു മുനിസിപ്പാലിറ്റിയെന്നോ
അർത്ഥമാകുന്നു;
(സി) "വനേതര ഭൂമി" എന്നതിൽ എല്ലാ സ്വകാര്യഭൂമിയും
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിക്ഷിപ്തമായിട്ടുള്ളതോ കൈമാറ്റമായി
4
കിട്ടിയിട്ടുള്ളതോ വിലയ്ക്കു വാങ്ങിയിട്ടുള്ളതോ ആയ ഭൂമിയും ഉൾപ്പെടുന്നതും,
എന്നാൽ ഇതിൽ കാർഡമം ഹിൽ റിസർവ്വ് ഭൂമി തൽസമയം പ്രാബല്യത്തിലുള്ള
ഏതെങ്കിലും നിയമപ്രകാരം റിസർവ്വ് വനമായി പ്രഖ്യാപിച്ചിട്ടുള്ളതോ
പ്രഖ്യാപിച്ചിട്ടുള്ളതായി കരുതപ്പെടുന്നതോ ആയ ഭൂമി അല്ലെങ്കിൽ
പട്ടികവർഗ്ഗത്തിലുള്ളവർക്ക് നൽകിയിട്ടുള്ള മറ്റേതെങ്കിലും വനഭൂമിയോ
അല്ലെങ്കിൽ ഭൂമിയോ, നെൽപ്പാടങ്ങൾ എന്നിവ ഉൾപ്പെടാത്തതുമാകുന്നു;
(ഡി) "നിർണ്ണയിക്കപ്പെട്ട" എന്നാൽ ഈ ആക്റ്റിൻകീഴിൽ ഉണ്ടാക്കിയ
ചട്ടങ്ങളാൽ നിർണ്ണയിക്കപ്പെട്ട എന്നർത്ഥമാകുന്നു;
1[(ഡി എ) 'പട്ടിക'എന്നാൽ ഈ ആക്റ്റിനോടൊപ്പം ചേർത്തിട്ടുള്ള പട്ടിക
എന്നർത്ഥമാകുന്നു;
(ഡി ബി) 'ചെറുകിട കൈവശക്കാരൻ' എന്നാൽ 2007-ലെ കേരള
വനേതര പ്രദേശങ്ങളിൽ വൃക്ഷം വളർത്തൽ പ്രോൽസാഹന (ഭേദഗതി) ആക്റ്റ്
(2007-ലെ 19) നിലവിൽ വന്ന തീയതിയിൽ ഒരു ഹെക്ടർ വിസ്‌തൃതിയിൽ
കവിയാതെയുള്ള വനേതര പ്രദേശത്തിന്റെ ഉടമസ്ഥൻ എന്നർത്ഥമാകുന്നു;]
2[(ഇ) 'വിനിർദ്ദേശിക്കപ്പെട്ട വൃക്ഷം' എന്നാൽ ചന്ദനമരം (സാന്റാലം
ആൽബം), തേക്ക് (ടെക്റ്റോണ ഗ്രാൻഡിസ്), റോസ് വുഡ് (ഡാൽബേർജിയ ലാറ്റി
ഫോളിയ), ഇരുൾ (സൈലിയ സൈലോകാർപ), തേമ്പാവ് (ടെർമിനാലിയ
ടൊമന്റോസ), കമ്പകം (ഹോപ്പിയ പാർവിഫ്ലോറ), ചടച്ചി (ഗ്രീവിയ ടീലിയ
ഫോളിയ), ചന്ദനവേമ്പ് (സെട്രില ടൂണ), വെള്ളകിൽ (ഡൈസോസൈലം
മലബാറിക്കം) അല്ലെങ്കിൽ എബണി (ഡയോസ്പൈറസ് സ്പീഷിസ്) എന്ന്
അർത്ഥമാകുന്നു.]
(എഫ്) "സംസ്ഥാനം" എന്നാൽ കേരള സംസ്ഥാനം എന്നർത്ഥ
മാകുന്നു.
(ജി) "വൃക്ഷം" എന്നാൽ ഫലങ്ങൾ വഹിക്കുന്നതോ വഹിക്കാത്തതോ
ആയ ഏതെങ്കിലും തടിയുള്ള വൃക്ഷം എന്നർത്ഥമാകുന്നതും അതിൽ മുള
ഉൾപ്പെടുന്നതുമാകുന്നു.
1 2007-ലെ 19-ാം ആക്ട് പ്രകാരം ചേര്‍ത്തത് (2006 ആഗസ്റ്റ് 7-ാം തീയതി മുതല്‍ പ്രാബല്യത്തില്‍ വന്നു.)
2 2007-ലെ 19-ാം ആക്ട് പ്രകാരം പകരം ചേര്‍ത്തത് (2006 ആഗസ്റ്റ് 7-ാം തീയതി മുതല്‍ പ്രാബല്യത്തില്‍
വന്നു.)
5
3. വനേതര ഭൂമിയുടെ ഉടമസ്ഥന്റെ അവകാശങ്ങൾ . — (1) വനേതര ഭൂമിയുടെ
ഏതൊരു ഉടമസ്ഥനും അയാളുടെ ഭൂമിയിൽ വളർത്തിയിട്ടുള്ള ഏതെങ്കിലും
വിളയ്ക്ക് പുറമേ അങ്ങനെയുള്ള ഭൂമിയിലെ വൃക്ഷജാലം വർദ്ധിപ്പിക്കുന്നതിന്
അനുയോജ്യമായേക്കാവുന്നതും അതിന് പൊതുവേ സഹായകരമാകുന്നതുമായ
വൃക്ഷങ്ങൾ അയാളുടെ ഭൂമിയിൽ വച്ചുപിടിപ്പിക്കുന്നതിന് സ്വാതന്ത്ര്യം
ഉണ്ടായിരിക്കുന്നതാണ്.
(2) സർക്കാരിന്റെ ഓരോ വകുപ്പിനും ഓരോ പൊതുമേഖലാ
സ്ഥാപനത്തിനും ഓരോ സർക്കാരിതര സംഘടനയ്ക്കും അവരുടെ
ഉടമസ്ഥതയിലുള്ളതോ അവർക്ക് കൈമാറ്റത്തിലൂടെ ലഭിച്ചതോ അവരിൽ
നിക്ഷിപ്തമായിട്ടുള്ളതോ ആയ വനേതര ഭൂമിയിൽ വൃക്ഷങ്ങൾ നട്ടുപിടിപ്പി
ക്കുന്നതിന് സ്വാതന്ത്ര്യമുണ്ടായിരിക്കുന്നതാണ്.
4. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കർത്തവ്യങ്ങൾ . — തൽസമയം
പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും,
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വനേതരപ്രദേശങ്ങളിൽ വൃക്ഷങ്ങളുടെ
വളർത്തൽ പ്രോൽസാഹിപ്പിക്കേണ്ടതും,—
(എ) അവയുടെ ഉടമസ്ഥതയിലുള്ളതോ കൈമാറ്റത്തിലൂടെ ലഭിച്ചതോ
അവരിൽ നിക്ഷിപ്തമായിട്ടുള്ളതോ ആയ ഭൂമിയിൽ വൃക്ഷത്തൈകളുടെ നട്ടു
വളർത്തലിനും;
(ബി) നിലവിലുള്ള വൃക്ഷങ്ങളുടെ സെൻസസ് എടുക്കുന്നതിനും;
(സി) നഴ്സറികളുടെ വികസനത്തിനും സംരക്ഷണത്തിനും പുതിയ
വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുന്നതിനോ മുറിച്ചിട്ടുള്ള വൃക്ഷങ്ങൾക്കുപകരം
പുതിയവ നടുന്നതിനോ ആവശ്യക്കാരായ ആളുകൾക്ക് വേണ്ടി ന്യായമായ
വിലയ്ക്ക് വിത്തുകളും വൃക്ഷത്തൈകളും വിതരണം ചെയ്യുന്നതിനും;
(ഡി) കെട്ടിടങ്ങളുടെയും പുതിയ റോഡുകളുടെയും നിർമ്മാണം
കൊണ്ടോ അല്ലെങ്കിൽ നിലവിലുള്ള റോഡുകളുടെ വീതികൂട്ടലുകൊണ്ടോ
സ്വത്തിനും ജീവനും അപകടം ഉണ്ടാകാതിരിക്കുവാനുള്ള മുൻകരുതലിനു
വേണ്ടിയോ ആവശ്യമായിത്തീർന്നിട്ടുള്ള വൃക്ഷങ്ങൾ നടുന്നതിനും മാറ്റിനടുന്ന
തിനും ;
(ഇ) ഈ ആക്റ്റിൻ്റെ ആവശ്യങ്ങൾക്കായി പ്രദർശനങ്ങളും വ്യാപന
പ്രവർത്തനങ്ങളും സംഘടിപ്പിക്കുകയും വൃക്ഷങ്ങളുടെ നടുപിടിപ്പിക്കലും
6
സംരക്ഷണവുമായി ബന്ധപ്പെട്ട് സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങൾക്ക്
സഹായം നൽകുന്നതിനും;
(എഫ്) ഈ ആക്റ്റിൻ്റെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി, സർക്കാർ
കാലാകാലങ്ങളിൽ നിർദ്ദേശിച്ചേക്കാവുന്ന പ്രകാരമുള്ള പദ്ധതികളും നടപടികളും
ഏറ്റെടുക്കുകയോ നടപ്പിലാക്കുകയോ ചെയ്യുന്നതിനും;
ഉത്തരവാദിത്തമുണ്ടായിരിക്കുന്നതാണ്
5. വനംവകുപ്പിന്റെ കർത്തവ്യങ്ങൾ.— തൽസമയം പ്രാബല്യത്തിലുള്ള
മറ്റേതെങ്കിലും നിയമത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, വനംവകുപ്പിന്
താഴെപ്പറഞ്ഞിട്ടുള്ള കർത്തവ്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്, അതായത്:—
(എ) സ്വകാര്യ നഴ്‌സറികൾ വികസിപ്പിക്കുക, സംരക്ഷിക്കുക,
അംഗീകാരം നൽകുക, പുതിയ വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുന്നതിനോ
മുറിച്ചുമാറ്റിയിട്ടുള്ള വൃക്ഷങ്ങൾക്കു പകരം പുതിയവ നടുന്നതിനോ
ആവശ്യക്കാരായ എല്ലാ ആളുകൾക്കും വിത്തുകളും, വൃക്ഷത്തൈകളും
ന്യായമായ വിലയ്ക്ക് നൽകുക;
(ബി) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന വൃക്ഷം
നട്ടുവളർത്തുന്നതിനുള്ള സാമൂഹ്യ വനവൽക്കരണ പദ്ധതികൾ നടപ്പിലാക്കുക;
(സി) വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുന്നതിന് സാങ്കേതികവും മറ്റുതരത്തി
ലുമുള്ള സഹായങ്ങൾ നൽകുക;
(ഡി) ഈ ആക്റ്റിലോ അതിൻ കീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലോ
പ്രതിപാദിച്ച പ്രകാരമുള്ള മറ്റ് അധികാരങ്ങൾ വിനിയോഗിക്കുകയും മറ്റ്
കർത്തവ്യങ്ങൾ നിർവ്വഹിക്കുകയും ചെയ്യുക.
1[(6) വനേതര ഭൂമിയിൽ വിജ്ഞാപനം ചെയ്തിട്ടില്ലാത്ത പ്രദേശങ്ങളിലെ
വൃക്ഷങ്ങൾ മുറിക്കുന്നതിനും നീക്കം ചെയ്യുന്നതിനും ഉടമസ്ഥർക്കുള്ള
അവകാശം . — (1) ഈ ആക്റ്റിലെ മറ്റ് വ്യവസ്ഥകൾക്ക് വിധേയമായും, തത്സമയം
പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും,
വിജ്ഞാപനം ചെയ്തിട്ടില്ലാത്ത പ്രദേശത്തിലെ വനേതര ഭൂമിയുടെ ഓരോ
ഉടമസ്ഥനും അയാളുടെ ഭൂമിയിൽ നിൽക്കുന്ന ചന്ദനമരം ഒഴികെയുള്ള ഏതൊരു
1 2007-ലെ 19-ാം ആക്ട് പ്രകാരം പകരം ചേര്‍ത്തത് (2006 ആഗസ്റ്റ് 7-ാം തീയതി മുതല്‍ പ്രാബല്യത്തില്‍
വന്നു.)
7
വൃക്ഷവും മുറിക്കുന്നതിനും കൊണ്ടുപോകുന്നതിനും അവകാശമുണ്ടായി
രിക്കുന്നതാണ്:
എന്നാൽ, ഈ വകുപ്പിൻകീഴിലുള്ള വ്യവസ്ഥകൾ, അങ്ങനെയുള്ള ഭൂമി
നൽകുന്ന സമയത്ത് സർക്കാർ റിസർവ്വ് ചെയ്‌തിട്ടുള്ള വൃക്ഷങ്ങൾ ഏതെങ്കിലും
ഉണ്ടെങ്കിൽ അതിനോ 1986-ലെ കേരള വൃക്ഷ സംരക്ഷണ ആക്റ്റിൻ്റെ (1986-ലെ 35)
5-ാം വകുപ്പിൻകീഴിൽ വിജ്ഞാപനം ചെയ്തിട്ടുള്ള ഏതെങ്കിലും ഭൂമിയിൽ
നിൽക്കുന്ന വൃക്ഷങ്ങൾക്കോ, 2003-ലെ കേരള വനം (പരിസ്ഥിതി ശാസ്ത്രപരമായി
ദുർബ്ബലമായ ഭൂപ്രദേശങ്ങളുടെ നിക്ഷിപ്തമാക്കലും കാര്യകർതൃത്വം നടത്തിപ്പും)
ആക്റ്റിൻ (2005-ലെ 21) കീഴിൽ സൂക്ഷിപ്പുകാരൻ വിജ്ഞാപനം ചെയ്ത
പ്രദേശങ്ങൾക്കോ ബാധകമാകുന്നതല്ല.
(2) ഈ ആക്റ്റിൻ്റെ ആവശ്യത്തിലേക്കായി, സർക്കാരിന്, ഗസറ്റ്
വിജ്ഞാപനം വഴി, അവർക്ക് ഉചിതമെന്ന് തോന്നുന്ന ഫോറസ്റ്റ് റെയ്‌ഞ്ച്
ഓഫീസറുടെ പദവിയിൽ കുറയാത്ത അത്തരത്തിലുള്ള ഉദ്യോഗസ്ഥരെ
അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരായി നിയമിക്കാവുന്നതും (ഈ ആക്റ്റിൽ
അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ എന്ന് പരാമർശിക്കപ്പെടും) സർക്കാരിന്
ഉചിതമെന്ന് തോന്നുന്ന തദ്ദേശ പരിധി അവർക്ക് ഏല്പിച്ചുകൊടുക്കാ
വുന്നതുമാണ്.
(3) പൊതുതാല്പര്യാർത്ഥമോ, പരിസ്ഥിതി സംരക്ഷണ താല്പര്യാർത്ഥമോ
വൃക്ഷ വളർച്ച സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാരിന്, ഗസറ്റ്
വിഞാപനം വഴി, വൃക്ഷം ജീവനോ സ്വത്തിനോ അപകട കാരണമാവുകയോ
കാറ്റിൽ വീഴുകയോ ചെയ്‌തു എന്ന കാരണത്താലൊഴികെ, വിജ്ഞാപനത്തിൽ
നിർദ്ദേശിക്കപ്പെട്ട വനേതര ഭൂമിയിലെ ഏത് പ്രദേശത്തും നിൽക്കുന്ന യാതൊരു
വൃക്ഷവും മുറിക്കുവാനോ പിഴുതു കളയുവാനോ കത്തിക്കുവാനോ മറ്റു
വിധത്തിൽ നശിപ്പിക്കുവാനോ പാടുളളതല്ല എന്ന് നിർദ്ദേശിക്കാവുന്നതാണ്:
എന്നാൽ, ഈ ഉപവകുപ്പിൻകീഴിൽ വിജ്ഞാപനം ചെയ്തിട്ടുള്ള
പ്രദേശത്തിലെ ചെറുകിട കൈവശക്കാർക്ക് വിനിർദ്ദേശിക്കപ്പെട്ട വൃക്ഷങ്ങ
ളൊഴികെയുള്ള ഏത് വൃക്ഷവും മുറിക്കുകയോ നീക്കം ചെയ്യുകയോ
ചെയ്യാവുന്നതാണ്:
എന്നുമാത്രമല്ല, ഈ ഉപവകുപ്പിൻകീഴിൽ വിജ്ഞാപനം ചെയ്തിട്ടുള്ള
പ്രദേശത്തെ ചെറുകിട കൈവശക്കാർക്ക് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ
രേഖാമൂലമുള്ള മുൻകൂർ അനുമതിയോടുകൂടി ചന്ദനമരം അല്ലാതെയുള്ള
8
ഏതൊരു വിനിർദ്ദേശിക്കപ്പെട്ട വൃക്ഷവും മുറിക്കുകയോ നീക്കം ചെയ്യുകയോ
ചെയ്യാവുന്നതും വിനിർദ്ദേശിക്കപ്പെട്ട വൃക്ഷങ്ങൾ ഒഴികെയുള്ളവ അപ്രകാരം
മുറിക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നതിന് അപ്രകാരമുള്ള മുൻകൂർ
അനുമതി ആവശ്യമില്ലാത്തതുമാണ്:
എന്നിരുന്നാലും, ഈ ഉപവകുപ്പിൻകീഴിൽ വിജ്ഞാപനം ചെയ്‌തിരിക്കുന്ന
പ്രദേശത്തെ ചെറുകിട കൈവശക്കാരല്ലാത്ത ഉടമസ്ഥർക്ക് ചന്ദനമരങ്ങൾ
ഒഴികെയുള്ള ഏതൊരു വൃക്ഷവും അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ്റെ
രേഖാമൂലമുള്ള മുൻ അനുമതിയോടുകൂടി മുറിക്കുകയും നീക്കം ചെയ്യുകയും
ചെയ്യാവുന്നതും പട്ടികയിൽ പറഞ്ഞിട്ടുള്ള വൃക്ഷങ്ങൾ മുറിക്കുന്നതിനും നീക്കം
ചെയ്യുന്നതിനും അങ്ങനെയുള്ള അനുമതി ആവശ്യമില്ലാത്തതും ആകുന്നു:
എങ്കിൽത്തന്നെയും, വൃക്ഷം ജീവനോ സ്വത്തിനോ ഭീക്ഷണിയാകുകയോ
അല്ലെങ്കിൽ കാറ്റിൽ വീണതോ ആണെങ്കിൽ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ
രണ്ടും മൂന്നും ക്ലിപ്ത നിബന്ധനയിൽ പറഞ്ഞിരിക്കുന്ന അങ്ങനെയുള്ള അനുമതി
നിഷേധിക്കുവാൻ പാടുള്ളതല്ല.
കുറിപ്പ് .—ഈ ഉപവകുപ്പിൻ്റെ ആവശ്യത്തിലേക്കായി എല്ലാ കണ്ടൽക്കാട്
പ്രദേശങ്ങളും അല്ലെങ്കിൽ ഏലമോ കാപ്പിയോ തോട്ടങ്ങളും വിജ്ഞാപനം
ചെയ്യപ്പെട്ട പ്രദേശങ്ങളായി കരുതപ്പെടേണ്ടതാണ്.
(4) ചെറുകിട കൈവശക്കാരൻ ഉൾപ്പെടെയുള്ള യാതൊരു ഉടമസ്ഥനും
ഏതെങ്കിലും വനേതര പ്രദേശത്തിലെ ഏതൊരു ചന്ദനമരവും മുറിക്കുകയോ
നീക്കം ചെയ്യുകയോ ചെയ്യുവാൻ പാടുള്ളതല്ല. അപ്രകാരമുള്ള മുറിക്കലും നീക്കം
ചെയ്യലും നിർണ്ണയിക്കപ്പെടാവുന്ന രീതിയിൽ വനം വകുപ്പിന് മാത്രം
ചെയ്യാവുന്നതാണ്.
(5) ഒരു വിനിർദ്ദേശിക്കപ്പെട്ട വൃക്ഷം മുറിക്കേണ്ടിടത്തും അല്ലെങ്കിൽ
വിനിർദ്ദേശിക്കപ്പെട്ട വ്യക്ഷത്തിൻ്റെ തടി ഏതെങ്കിലും വനേതര ഭൂമിയിൽ നിന്നും
മറ്റേതെങ്കിലും സ്ഥലത്തേക്ക് കൊണ്ടുപോകേണ്ടിടത്തും, അങ്ങനെയുള്ള
വൃക്ഷത്തിന്റെ ഉടമസ്ഥൻ, വൃക്ഷം മുറിക്കുന്നതിനുമുമ്പായോ, തടി
കൊണ്ടുപോകുന്നതിനുമുമ്പായോ, അതത് സംഗതിപോലെ, ആ പ്രദേശത്ത്
അധികാരികത ഉള്ള ഒരു അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ്റെ മുന്‍പാകെ ഏതു
ഭൂമിയിൽ നിന്നാണോ മരം മുറിക്കേണ്ടത് ആ ഭൂമിയുടെ സർവ്വേ നമ്പർ,
വൃക്ഷങ്ങളുടെ എണ്ണം, വൃക്ഷങ്ങളുടെ ഇനം, തടിയുടെ അളവ്, ഏതു
സ്ഥലത്തേക്കാണ് തടികൊണ്ടുപോകുന്നത് തുടങ്ങിയ വിവരങ്ങൾ അടങ്ങിയ ഒരു
9
പ്രതിജ്ഞാപത്രം നേരിട്ട് കൊടുക്കുകയോ കൈപ്പറ്റ് രസീതോടുകൂടിയ
രജിസ്റ്റേർഡ് തപാൽ മുഖേന അയയ്ക്കുകയോ ചെയ്യേണ്ടതാണ്.
(6) (5)-ാം ഉപവകുപ്പിൻകീഴിൽ ഫയൽ ചെയ്‌തിട്ടുള്ള ഓരോ പ്രതിജ്ഞാ
പത്രത്തിനും ഉടൻതന്നെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ കൈപ്പറ്റ് രസീത്
നൽകേണ്ടതും അങ്ങനെ കൈപ്പറ്റ് രസീത് നൽകിയിട്ടുള്ള പ്രതിജ്ഞാപത്രത്തിന്റെ
പകർപ്പ് തടി കൊണ്ടുപോകുന്ന സമയത്ത് അതിനോടൊപ്പം ഉണ്ടായിരിക്കേണ്ട
തുമാണ്:
എന്നാൽ, വിജ്ഞാപനം ചെയ്യാത്ത പ്രദേശത്തുനിന്നും വൃക്ഷങ്ങൾ
മുറിക്കേണ്ടതും നീക്കം ചെയ്യേണ്ടതുമാണെങ്കിൽ, പ്രതിജ്ഞാപത്രം ലഭിച്ച്
ഇരുപതു ദിവസങ്ങൾക്കുള്ളിൽ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ്റെ കൈപ്പറ്റ്
രസീത് കിട്ടിയില്ലെങ്കിൽ അത് ലഭിച്ചതായി കരുതപ്പെടേണ്ടതാണ്:
എന്നുമാത്രമല്ല, ഒരു വിനിർദ്ദേശിക്കപ്പെട്ട വൃക്ഷം, (3)-ാം ഉപവകുപ്പ്
പ്രകാരം മുറിക്കുകയും അതിൻ്റെ തടി വിജ്ഞാപനം ചെയ്‌ത
പ്രദേശത്തിനുള്ളിലെ വനേതര ഭൂമിയിൽ നിന്നും കൊണ്ടുപോവുകയും
ചെയ്യേണ്ടതാണെങ്കിൽ, അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ ആവശ്യമായ
പരിശോധന നടത്തേണ്ടതും, അനുവദിക്കാമെന്നു കാണുന്നുവെങ്കിൽ, ആ
ഉദ്യോഗസ്ഥന് നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള ഫാറത്തിൽ ഒരു
ട്രാൻസ്പോർട്ട് പെർമിറ്റ് നൽകാവുന്നതും, അത് തടികൊണ്ടുപോകുന്ന വേളയിൽ
സൂക്ഷിക്കേണ്ടതുമാണ്.
(7) തദ്ദേശ സ്വയംഭരണസ്ഥാപനത്തിൻ്റെ ഉടമസ്ഥതയിലോ
നിയന്ത്രണത്തിലോ ഉള്ളതും അല്ലെങ്കിൽ അതിൽ നിക്ഷിപ്തതമായിട്ടുള്ളതും ആയ
വനേതര പ്രദേശങ്ങളിൽ നിൽക്കുന്ന വൃക്ഷങ്ങൾ മുറിക്കുന്നതും നീക്കം
ചെയ്യുന്നതും അതിന്റെ കൈയൊഴിക്കലും നിർണ്ണയിക്കപ്പെടാവുന്ന
അത്തരത്തിലുള്ള ചട്ടങ്ങളാൽ നിയന്ത്രിക്കപ്പെടേണ്ടതാണ്.
(8) അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ്റെ അനുമതി നിരസിച്ചു
കൊണ്ടുള്ള ഉത്തരവിനെതിരെയുള്ള ഒരു അപ്പീൽ നിർണ്ണയിക്കപ്പെടാവുന്ന
സമയത്തിനുള്ളിലും അങ്ങനെയുള്ള രീതിയിലും ബന്ധപ്പെട്ട ഡിവിഷണൽ
ഫോറസ്റ്റ് ഓഫീസർ/വൈൽഡ് ലൈഫ് വാർഡൻ മുമ്പാകെ സമർപ്പിക്കാവു
ന്നതാണ്.
10
വിശദീകരണം.— ഈ ആക്റ്റിൻ്റെ ആവശ്യത്തിലേക്കായി, 'തടി' എന്ന പദം
എവിടെയെല്ലാം ഉപയോഗിച്ചിരിക്കുന്നുവോ അതിൽ വിറകുംകൂടി ഉൾപ്പെ
ടുന്നതാണ്.]
[17. ശിക്ഷകൾ . —-(1) ഈ ആക്റ്റിലെ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് ചന്ദന
മരം അല്ലാതെയുള്ള ഏതെങ്കിലും വൃക്ഷം മുറിക്കുകയോ പിഴുതെടുക്കുകയോ,
കത്തിക്കുകയോ അല്ലെങ്കിൽ മറ്റുവിധത്തിൽ നശിപ്പിക്കുകയോ ചെയ്യുകയോ
അല്ലെങ്കിൽ 6-ാം വകുപ്പിലെ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് ഏതെങ്കിലും തടി
കൊണ്ടുപോകുകയോ അല്ലെങ്കിൽ ഒരു വ്യാജമായ പ്രതിജ്ഞാപത്രം ഫയൽ
ചെയ്യുകയോ ചെയ്യുന്ന ഏതൊരാളും കുറ്റസ്ഥാപനത്തിന്മേൽ ആറുമാസക്കാലം
വരെ ആകാവുന്ന തടവോ ഇരുപത്തയ്യായിരം രൂപവരെയാകാവുന്ന പിഴയോ
നൽകി ശിക്ഷിക്കപ്പെടേണ്ടതാണ്.
(2) ഈ ആക്റ്റിലെ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് ഏതെങ്കിലും ചന്ദനമരം
മുറിക്കുകയോ, പിഴുതെടുക്കുകയോ, കത്തിക്കുകയോ അല്ലെങ്കിൽ മറ്റ്
വിധത്തിൽ നശിപ്പിക്കുകയോ കടത്തുകയോ ചെയ്യുന്ന ഏതൊരാളും,
കുറ്റസ്ഥാപനത്തിന്മേൽ, ആറുമാസത്തിൽ കുറയാത്തതും എന്നാൽ മൂന്ന് വർഷം
വരെയാകാവുന്ന കാലത്തേക്കുള്ള തടവും അമ്പതിനായിരം രൂപയിൽ
കുറയാത്തതും ഒരു ലക്ഷം രൂപവരെ ആകാവുന്നതുമായ പിഴയും നൽകി
ശിക്ഷിക്കപ്പെടേണ്ടതാണ്.
(3) ഈ ആക്റ്റിൻകീഴിലുള്ള എല്ലാ കുറ്റകൃത്യങ്ങളും കോഗ്നൈസിബിൾ
ആയിരിക്കുന്നതാണ്.]
8. കമ്പനികൾ ചെയ്യുന്ന കുറ്റങ്ങൾ.— (1) ഈ ആക്റ്റിൻകീഴിലുള്ള ഒരു കുറ്റം
ഒരു കമ്പനി ചെയ്യുന്നിടത്ത്, കുറ്റം ചെയ്ത സമയത്ത് കമ്പനിയുടെ കാര്യങ്ങൾ
നടത്തുന്നതിനുവേണ്ടി കമ്പനിയുടെ ചാർജ് വഹിച്ചിരിക്കുകയും കമ്പനിയോട്
ഉത്തരവാദിത്തപ്പെട്ടിരിക്കുകയും ചെയ്തിട്ടുള്ള ഏതൊരാളും ആ കുറ്റം ചെയ്തതായി
കരുതപ്പെടേണ്ടതും അയാൾക്ക് എതിരായി നടപടികൾ എടുക്കാനും
അതനുസരിച്ച് ശിക്ഷിക്കപ്പെടാനും അയാൾ വിധേയനായിരിക്കുന്നതുമാണ് :
എന്നാൽ, ഈ വകുപ്പിലെ യാതൊന്നും തന്നെ കുറ്റം ചെയ്തത് തൻ്റെ
അറിവോടു കൂടിയായിരുന്നില്ലെന്നോ അല്ലെങ്കിൽ അങ്ങനെയുള്ള കുറ്റം
ചെയ്യുന്നത് തടയാൻ വേണ്ട എല്ലാ ശ്രദ്ധയും താൻ ചെലുത്തിയിരുന്നു എന്നോ
1 2007-ലെ 19-ാം ആക്ട് പ്രകാരം പകരം ചേര്‍ത്തത് (2006 ആഗസ്റ്റ് 7-ാം തീയതി മുതല്‍ പ്രാബല്യത്തില്‍
വന്നു.)
11
അയാൾ തെളിയിക്കുകയാണെങ്കിൽ യാതൊരാളെയും ശിക്ഷയ്ക്ക്
വിധേയനാക്കുന്നതല്ല
(2) (1)-ാം ഉപവകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും ഈ ആക്റ്റിൻ
കീഴിലുള്ള കുറ്റം ഒരു കമ്പനി ചെയ്തിരിക്കുകയും ആ കുറ്റം ചെയ്തത് കമ്പനിയുടെ
ഏതെങ്കിലും ഡയറക്‌ടറുടെയോ മാനേജരുടെയോ സെക്രട്ടറിയുടെയോ
അല്ലെങ്കിൽ മറ്റ് ഉദ്യോഗസ്ഥന്റെയോ സമ്മതത്തോടുകൂടിയോ മൗനാനുവാദ
ത്തോടുകൂടിയോ ആണെന്നോ അല്ലെങ്കിൽ അവരുടെ ഭാഗത്തുനിന്നുള്ള ഉപേക്ഷ
കൊണ്ടാണെന്നോ തെളിയിക്കപ്പെടുകയും ചെയ്യുന്നിടത്ത്, അങ്ങനെയുള്ള
ഡയറക്‌ടറോ മാനേജരോ സെക്രട്ടറിയോ അല്ലെങ്കിൽ മറ്റുദ്യോഗസ്ഥനോ ഒരു
കുറ്റം ചെയ്തതായി കരുതപ്പെടേണ്ടതും അയാൾക്ക് എതിരെ നടപടികൾ
എടുക്കാനും അതനുസരിച്ച് ശിക്ഷിക്കപ്പെടാനും അയാൾ വിധേയനായിരിക്കു
ന്നതുമാണ്.
വിശദീകരണം .— ഈ വകുപ്പിൻ്റെ ആവശ്യങ്ങൾക്കായി,—
(എ) "കമ്പനി" എന്നാൽ ഏതെങ്കിലും ഏകാംഗീകൃതനികായം എന്നർത്ഥ
മാകുന്നതും അതിൽ ഒരു ഫേമോ സംഘമോ അല്ലെങ്കിൽ വ്യക്തികളുടെ മറ്റ് സമാ
ജമോ ഉൾപ്പെടുന്നതും:
(ബി) "ഡയറക്‌ടർ" എന്നാൽ,—
(i) ഒരു ഫേമിനെ സംബന്ധിച്ച്, ഫേമിലെ ഒരു പങ്കാളി എന്നർത്ഥമാ
കുന്നതും;
(ii) ഒരു സംഘത്തെയോ അല്ലെങ്കിൽ വ്യക്തികളുടെ മറ്റ്
സമാജത്തെയോ സംബന്ധിച്ച്, അതതുസംഗതിപോലെ, സംഘത്തിൻ്റെയോ
അല്ലെങ്കിൽ മറ്റു സമാജത്തിന്റെയോ കാര്യങ്ങൾ നടത്തിക്കുന്നതിനുവേണ്ടി
സംഘത്തിന്റെയോ മറ്റു സമാജത്തിന്റെയോ ചട്ടങ്ങൾക്കുകീഴിൽ ഭരമേല്‍പ്പി
ക്കപ്പെട്ടിട്ടുള്ള ആൾ എന്നർത്ഥമാകുന്നതും,
ആകുന്നു.
9. കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന തടിയും മറ്റ് വസ്‌തുക്കളും
പിടിച്ചെടുക്കാനുള്ള അധികാരം . — (1) വനം വകുപ്പിലെ ഫോറസ്റ്ററുടെ പദവിക്കു
താഴെയല്ലാത്ത ഏതെങ്കിലും ഉദ്യോഗസ്ഥന് 6-ാം വകുപ്പ് ലംഘിച്ചുകൊണ്ട്
12
1[ഏതെങ്കിലും വൃക്ഷം മുറിക്കുകയും അല്ലെങ്കിൽ ഏതെങ്കിലും തടി കൊണ്ടു
പോകുകയും ചെയ്തെന്ന്] വിശ്വസിക്കാൻ കാരണമുള്ളിടത്ത്, അദ്ദേഹത്തിന്, ആ
തടി അങ്ങനെയുള്ള കുറ്റം ചെയ്യുന്നതിനുവേണ്ടി ഉപയോഗിച്ച എല്ലാ
പണിയായുധങ്ങളും കയറുകളും ചങ്ങലകളും മറ്റു വസ്തുക്കളും അങ്ങനെയുള്ള
തടി വഹിച്ചുകൊണ്ടുപോകുന്നതിന് ഉപയോഗിച്ച എല്ലാ വാഹനങ്ങളോ
ബോട്ടുകളോ മൃഗങ്ങളോ സഹിതം പിടിച്ചെടുക്കാവുന്നതാണ്.
വിശദീകരണം . — ഈ വകുപ്പിലും 10-ാം വകുപ്പിലും 11-ാം
വകുപ്പിലുമുള്ള 'വാഹനം' 'ബോട്ട്' എന്നീ പദങ്ങളിൽ, അതതു സംഗതിപോലെ,
വാഹനത്തിലോ, ബോട്ടിലോ സൂക്ഷിച്ചിട്ടുള്ള, അതിൽ ഉറപ്പിച്ചിരുന്നാലും
ഇല്ലെങ്കിലും എല്ലാ വസ്തുക്കളും യന്ത്രങ്ങളും ഉൾപ്പെടുന്നതാണ്.
(2) (1)-ാം ഉപവകുപ്പിൻപ്രകാരം ഏതെങ്കിലും തടി പിടിച്ചെടുക്കുന്ന
ഏതൊരു ഉദ്യോഗസ്ഥനും അത് അങ്ങനെ പിടിച്ചെടുത്തതാണെന്ന് കാണിക്കുന്ന
ഒരടയാളം അങ്ങനെയുള്ള തടിയിൽ ഇടേണ്ടതും കഴിയുന്നത്ര വേഗത്തിൽ
അങ്ങനെയുള്ള പിടിച്ചെടുക്കലിന്റെ ഒരു റിപ്പോർട്ട് ആ പ്രദേശത്തെ
അധികാരിതയുള്ള ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് കൊടുക്കേണ്ടതുമാണ്
(3) (2)-ാം ഉപവകുപ്പിൻപ്രകാരം ഒരു റിപ്പോർട്ട് ലഭിക്കുന്ന ഡിവിഷണൽ
ഫോറസ്റ്റ് ഓഫീസർ,—
(എ) അങ്ങനെയുള്ള റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത് 6-ാം വകുപ്പ്
ലംഘിച്ചുകൊണ്ട് കൊണ്ടുപോയ ഏതെങ്കിലും വൃക്ഷത്തിന്റെ തടിയാണെന്ന്
അദ്ദേഹത്തിന് ബോദ്ധ്യമാവുകയാണങ്കിൽ, അപ്രകാരമുള്ള പിടിച്ചെടുക്കൽ
നടത്തിയ പ്രദേശത്ത് അധികാരിതയുള്ള ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേട്ട്
മുമ്പാകെ അങ്ങനെയുള്ള തടിപിടിച്ചെടുക്കൽ സംബന്ധിച്ച് ഒരു റിപ്പോർട്ട്
സമർപ്പിക്കേണ്ടതാണ്;
(ബി) അദ്ദേഹത്തിന് അപ്രകാരം ബോദ്ധ്യപ്പെടുന്നില്ലായെങ്കിൽ
അങ്ങനെയുള്ള തടിയും അതോടൊപ്പം പിടിച്ചെടുത്ത ഏതെങ്കിലും
പണിയായുധമോ കയറോ ചങ്ങലയോ അല്ലെങ്കിൽ മറ്റു വസ്‌തുക്കളോ
അല്ലെങ്കിൽ ഏതെങ്കിലും ബോട്ടോ വാഹനമോ അല്ലെങ്കിൽ മൃഗമോ ഏതൊരാളിൽ
നിന്നാണ് അവ പിടിച്ചെടുത്തത് അയാൾക്ക് തിരികെ കൊടുക്കേണ്ടതാണെന്ന്
ഉത്തരവ് നൽകേണ്ടതാണ്.
1 2007-ലെ 19-ാം ആക്ട് പ്രകാരം പകരം ചേര്‍ത്തത് (2006 ആഗസ്റ്റ് 7-ാം തീയതി മുതല്‍ പ്രാബല്യത്തില്‍
വന്നു.)
13
10. 9- ാം വകുപ്പിൻ കീഴിൽ പിടിച്ചെടുത്ത വസ്തുക്കൾ
വിട്ടുകൊടുക്കുന്നതിനുള്ള അധികാരം . —ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക്
9-ാം വകുപ്പിൻകീഴിൽ പിടിച്ചെടുക്കുകയും ആ വകുപ്പിലെ (3)-ാം
ഉപവകുപ്പിൻകീഴിൽ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് മുമ്പാകെ അതു
സംബന്ധിച്ചുള്ള ഒരു റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുള്ള ഏതെങ്കിലും
പണിയായുധം, കയർ, ചങ്ങല അല്ലെങ്കിൽ മറ്റ് വസ്‌തുക്കൾ, ഏതെങ്കിലും ബോട്ട്,
വാഹനം അല്ലെങ്കിൽ മൃഗം എന്നിവ അവയുടെ ഉടമസ്ഥൻ അങ്ങനെയുള്ള
മജിസ്ട്രേട്ട് മുമ്പാകെ, ആ വസ്‌തുക്കൾ ആവശ്യപ്പെടുന്നെങ്കിലും ആവശ്യപ്പെടു
മ്പോഴും അപ്രകാരം വിട്ടുകൊടുക്കുന്ന വസ്തുക്കൾ ഹാജരാക്കിക്കൊള്ളാ
മെന്നതിനുള്ള ഒരു ബോണ്ട് എഴുതി ഒപ്പിട്ടു കൊടുത്താൽ, വിട്ടുകൊടുക്കാ
വുന്നതാണ്.
11. മജിസ്ട്രേട്ട് കൈക്കൊള്ളേണ്ട നടപടിക്രമം.— 9-ാം വകുപ്പ് (3)-ാം
ഉപവകുപ്പ് (എ) ഖണ്ഡത്തിൻ കീഴിൽ ഒരു റിപ്പോർട്ട് ലഭിക്കുന്നതിനുമേൽ
മജിസ്ട്രേട്ട്, കുറ്റമാരോപിക്കപ്പെട്ട ആളെ വിചാരണ ചെയ്യുന്നതിനും തടിയും
അതോടൊപ്പം പിടിച്ചെടുത്ത ഏതെങ്കിലും പണിയായുധമോ കയറോ ചങ്ങലയോ
അല്ലെങ്കിൽ മറ്റു വസ്‌തുക്കളോ അല്ലെങ്കിൽ ഏതെങ്കിലും ബോട്ടോ വാഹനമോ
മൃഗമോ കയ്യൊഴിക്കുന്നതിനും ആവശ്യമായേക്കാവുന്ന നിയമാനുസൃതമായ
നടപടികൾ സ്വീകരിക്കേണ്ടതാണ്.
12. പ്രോസിക്യൂഷൻ നടപടിയെടുക്കൽ . —ഡിവിഷണൽ ഫോറസ്റ്റ്
ഓഫീസറുടെ അനുവാദം കൂടാതെ യാതൊരാൾക്കും എതിരായി പ്രോസിക്യൂഷൻ
നടപടി സ്വീകരിക്കാൻ പാടുള്ളതല്ല.
13. കുറ്റങ്ങൾ നടപടിക്കെടുക്കൽ.—ഈ ആക്റ്റിൻകീഴിൽ ശിക്ഷാർഹമായ ഒരു
കുറ്റം അധികാരിതയുള്ള ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി
മുൻപാകെ വിചാരണ ചെയ്യേണ്ടതാണ്.
14. നഷ്ടോത്തരവാദിത്വം . — ഈ ആക്റ്റിൻ്റെയോ അല്ലെങ്കിൽ അതിന്റെ കീഴിൽ
ഉണ്ടാക്കിയ ഏതെങ്കിലും ചട്ടത്തിന്റെയോ ഉത്തരവിൻ്റെയോ കീഴിൽ ഉത്തമ
വിശ്വാസത്തോടുകൂടി ചെയ്തതോ അല്ലെങ്കിൽ ചെയ്തിട്ടുള്ളതായി ഉദ്ദേശിക്കപ്പെടു
ന്നതോ ആയ ഏതെങ്കിലും കാര്യത്തിന് സർക്കാരിനോ ഏതെങ്കിലും
ഉദ്യോഗസ്ഥനോ അധികാരസ്ഥാനത്തിനോ അല്ലെങ്കിൽ മറ്റേതെങ്കിലും ആൾക്കോ
എതിരായി യാതൊരു വ്യവഹാരമോ പ്രോസിക്യൂഷനോ അല്ലെങ്കിൽ മറ്റു
നിയമനടപടികളോ നിലനിൽക്കുന്നതല്ല.
14
15. ചട്ടങ്ങൾ ഉണ്ടാക്കുന്നതിനുള്ള അധികാരം . — (1) സർക്കാരിന്, ഗസറ്റ്
വിജ്ഞാപനം വഴി ഈ ആക്റ്റിന്റെ ആവശ്യങ്ങൾ നടപ്പാക്കുന്നതിനുവേണ്ടി
ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്.
(2) ഈ വകുപ്പ് പ്രകാരം ഉണ്ടാക്കിയിട്ടുള്ള ഓരോ ചട്ടവും അത്
പുറപ്പെടുവിക്കുകയോ ഉണ്ടാക്കുകയോ ചെയ്തതിനുശേഷം കഴിയാവുന്നത്ര
വേഗം, നിയമസഭ സമ്മേളനത്തിലായിരിക്കുമ്പോൾ സഭ മുൻപാകെ ഒരു
സമ്മേളനത്തിലോ തുടർച്ചയായ രണ്ട് സമ്മേളനങ്ങളിലോ പെടാവുന്ന ആകെ
പതിനാല് ദിവസക്കാലത്തേക്ക് വയ്ക്കേണ്ടതും അപ്രകാരം അത് ഏത്
സമ്മേളനത്തിൽ വയ്ക്കുന്നുവോ ആ സമ്മേളനമോ അഥവാ തൊട്ടടുത്തുവരുന്ന
സമ്മേളനമോ അവസാനിക്കുന്നതിനുമുൻപ്, നിയമസഭ ചട്ടത്തിൽ ഏതെങ്കിലും
രൂപഭേദം വരുത്തുകയോ അഥവാ ആ ചട്ടം ഉണ്ടാക്കേണ്ടതില്ലെന്ന്
തീരുമാനിക്കുകയോ ചെയ്യുന്നപക്ഷം, ആ ചട്ടത്തിന് അതതു സംഗതിപോലെ,
അപ്രകാരം രൂപഭേദപ്പെടുത്തിയ രൂപത്തിൽ മാത്രം പ്രാബല്യമുണ്ടായിരിക്കുകയോ
അഥവാ യാതൊരു പ്രാബല്യവും ഇല്ലാതിരിക്കുകയോ ചെയ്യുന്നതുമാണ്;
എന്നിരുന്നാലും, അപ്രകാരമുള്ള ഏതെങ്കിലും രൂപഭേദപ്പെടുത്തലോ റദ്ദാക്കലോ
വിജ്ഞാപനമോ ചട്ടമോ പ്രകാരം മുന്‍പ് ചെയ്തിട്ടുള്ള ഏതെങ്കിലും സംഗതിയുടെ
സാധുതയ്ക്ക് ഭംഗം വരാത്ത വിധത്തിലായിരിക്കേണ്ടതാണ്
16. വൈഷമ്യങ്ങൾ നീക്കം ചെയ്യാനുള്ള അധികാരം . — (1) ഈ ആക്റ്റിലെ
വ്യവസ്ഥകൾ നടപ്പിൽ വരുത്തുന്നതിൽ എന്തെങ്കിലും വൈഷമ്യം ഉണ്ടാകുന്ന
പക്ഷം, സർക്കാരിന്, അപ്രകാരമുള്ള വൈഷമ്യം നീക്കം ചെയ്യുന്നതിന്
ആവശ്യമെന്ന് അവർക്ക് തോന്നുന്നതും ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക്
വിരുദ്ധമല്ലാത്തതുമായ അങ്ങനെയുള്ള വ്യവസ്ഥകൾ, ഗസറ്റിൽ പ്രസിദ്ധീകരിച്ച
ഉത്തരവുവഴി ഉണ്ടാക്കാവുന്നതാണ്.
(2) ഈ വകുപ്പിൻകീഴിൽ ഉണ്ടാക്കിയ അങ്ങനെയുള്ള ഓരോ ഉത്തരവും
അതുണ്ടാക്കിയ ശേഷം കഴിയാവുന്നത്ര വേഗം നിയമസഭ മുമ്പാകെ
വയ്ക്കേണ്ടതാണ്.
15
1[പട്ടിക
[6 (3) വകുപ്പ് കാണുക]
മുറിക്കുന്നതിനും നീക്കം ചെയ്യുന്നതിനും അനുമതി
ആവശ്യമില്ലാത്ത വൃക്ഷങ്ങൾ
1. തെങ്ങ്
2. റബ്ബർ
3. കശുമാവ്
4. വാളൻപുളിമരം
5. മാവ്
6. പ്ലാവ്
7. കുടംപുളി
8. മട്ടി
9. കവുങ്ങ്
10. കൊന്ന
11. ശീമക്കൊന്ന
12. നെല്ലി
13. വേപ്പ്
14. മുരുക്ക്
15. ജാതി
16. അൽബീസ്യ
17. പഞ്ഞിമരം
18. അക്കേഷ്യ ഔറാകുലിഫോമിസ്
19 മാഞ്ചിയം
20. ആഞ്ഞിലി
21 കിളിമരം
1 2007-ലെ 19-ാം ആക്ട് പ്രകാരം ചേര്‍ത്തത് (2006 ആഗസ്റ്റ് 7-ാം തീയതി മുതല്‍ പ്രാബല്യത്തില്‍ വന്നു.)
16
22. മഞ്ചാടിമരം
23. വട്ട
24. പന
25. അരണമരം
26. യൂക്കാലിപ്റ്റസ്
27. ശീമപ്ലാവ്
28. പാല ]
1[17. xxxx]
1 2007-ലെ 19-ാം ആക്ട് പ്രകാരം വിട്ടുകളഞ്ഞത് (2006 ആഗസ്റ്റ് 7-ാം തീയതി മുതല്‍ പ്രാബല്യത്തില്‍
വന്നു.)