Kerala · 1957 · Act 19
THE KERALA MATERNITY BENEFIT ACT, 1957
In forceFull text
This Act is not split into sections here yet, so this is the full text read from its official PDF. Older scans can carry reading errors: check the PDF before you quote it, and for tables and schedules.
1
1957-ലെ 19-ാം ആക്ററ്.
1957-ലെ കേരള പ്രസവസഹായ ആക്ററ്.
ഉളളടക്കം
പീഠിക
വകുപ്പുകള്
1. ചുരുക്കപ്പേരും, വ്യാപ്തിയും, ആരംഭവും
2. നിര്വ്വചനങ്ങള്
3. ചിലകാലത്ത് സ്ത്രീകളെ പ്രവൃത്തിക്കാക്കുന്നതു നിരോധിക്കൽ
4. ഫാക്ടറികളിലേയും, കൃഷിത്തോട്ടങ്ങളിലേയും, മററു സ്ഥാപനങ്ങളിലേയും
സ്ത്രീകൾക്ക് പ്രസവസഹായത്തിനുള്ള അവകാശം
5. പ്രസവസഹായം അവകാശപ്പെടുന്ന നോട്ടീസും അതു കൊടുക്കലും
6. ഗർഭഛിദ്രത്തിനുള്ള അവധി
7. ഗർഭധാരണംകൊണ്ടോ, പ്രസവംകൊണ്ടോ ഉണ്ടാകുന്ന സുഖക്കേടിനുള്ള
അവധി
8. മെഡിക്കൽ ബോണസ് കൊടുക്കൽ
9. അവകാശപ്പെടുന്ന ആൾ മരിക്കുന്ന സംഗതിയിൽ പ്രസവസഹായം നൽകൽ
10. ഗർഭകാലത്തോ, ഹാജരില്ലാത്തപ്പൊഴോ ഡിസ്മിസ്സ് ചെയ്യൽ
11. സംഖ്യ കൊടുക്കണമെന്നു നിർദ്ദേശിക്കാൻ ഇൻസ്പെക്ടര്ക്കുളള അധികാരം
12. പ്രസവസഹായം നഷ്ടപ്പെടൽ
13. മുലകൊടുക്കുന്നതിനുള്ള ഒഴിവു സമയം
14. ഇൻസ്പെക്റററന്മാരുടെ നിയമനം
15. ഇൻസ്പെക്റററന്മാരുടെ അധികാരങ്ങളും കൃത്യങ്ങളും
16. ഇൻസ്പെക്ററർമാർ സർക്കാർ ജീവനക്കാരായിരിക്കണമെന്ന്
17. മുതലാളി ആക്ററ് ലംഘിച്ചാലുള്ള ശിക്ഷ
18. കോടതികളുടെ വിചാരണാധികാരം
2
19. ആക്ററു പ്രകാരം പ്രാസിക്യൂഷനുള്ള കാലഹരണാവധി
20. ചട്ടങ്ങൾ
21. സ്ത്രീകളെ പ്രവൃത്തിയ്ക്കാക്കുന്ന ഫാക്റററികളിലും, കൃഷിത്തോട്ടങ്ങളിലും, മററു
സ്ഥാപനങ്ങളിലും ആക്ററിന്റേയും ചട്ടങ്ങളുടേയും ഒരു പകർപ്പ്
പ്രദർശിപ്പിക്കണമെന്ന്
22. റദ്ദാക്കൽ
*****
3
1957-ലെ 19-ാം ആക്ററ്.
1957-ലെ കേരള പ്രസവസഹായ ആക്ററ്.*
[1970-ലെ 8-ാം ആക്ററ് പ്രകാരം റദ്ദാക്കപ്പെട്ടിട്ടുള്ളതാണ്]
പ്രസവത്തിനുമുമ്പ് കുറച്ചുകാലത്തേയ്ക്കും, പ്രസവത്തിനുശേഷം കുറച്ചുകാലത്തേയ്ക്കും
സ്ത്രീകളെ ഫാക്റററികളിലോ, കൃഷിത്തോട്ടങ്ങളിലോ, മറ്റു സ്ഥാപനങ്ങളിലോ
പ്രവൃത്തിക്കാക്കുന്നതു തടയുന്നതിനും, അവർക്ക് പ്രസവസഹായവും,
വൈദ്യസഹായവും നൽകുവാൻ വ്യവസ്ഥ ചെയ്യുന്നതിനുമുള്ള ഒരു ആക്ററ്.
പീഠിക . —പ്രസവത്തിനുമുമ്പ് കുറച്ചുകാലത്തേയ്ക്കും, പ്രസവത്തിനുശേഷം
കുറച്ചുകാലത്തേയ്ക്കും സ്ത്രീകളെ ഫാക്റററികളിലോ, കൃഷിത്തോട്ടങ്ങളിലോ മറ്റു സ്ഥാപന
ങ്ങളിലോ പ്രവൃത്തിക്കാക്കുന്നതു തടയുന്നതും; അവർക്ക് പ്രസവസഹായവും വൈദ്യ
സഹായവും നൽകുവാൻ വ്യവസ്ഥ ചെയ്യുന്നതും യുക്തമായിരിക്കയാൽ;
ഇന്ത്യൻ റിപ്പബ്ലിക്കിന്റെ എട്ടാംസംവത്സരത്തിൽ താഴെ പറയുംപ്രകാരം
നിയമമുണ്ടാക്കിയിരിക്കുന്നു:—
1. ചുരുക്കപ്പേരും , വ്യാപ്തിയും , ആരംഭവും . —(1) ഈ ആക്ററിന് 1957-ലെ കേരള
പ്രസവസഹായ ആക്ററ് എന്നു പേർ പറയാം.
(2) ഇതിന് കേരളസംസ്ഥാനമൊട്ടാകെ വ്യാപ്തിയുണ്ടായിരിക്കുന്നതാണ്.
(3) ഇത് ഗസറ്റിൽ പരസ്യംമൂലം ഗവണ്മെന്റു നിശ്ചയിക്കാവുന്ന തീയതിക്ക്
നടപ്പിൽ വരുന്നതാണ്.
(4) ഇത് ആദ്യമായി എല്ലാ ഫാക്റ്ററികൾക്കും കൃഷിത്തോട്ടങ്ങൾക്കും
പ്രയോജ്യമാവുന്നതാണ്.
(5) തങ്ങളുടെ ഉദ്ദേശത്തെപ്പറ്റി ഗസറ്റിൽ പരസ്യം മൂലം ഒരു മാസത്തെ
നോട്ടീസ് കൊടുത്തതിനു ശേഷം, ഗവണ്മെന്റിന് ഈ ആക്റ്റിലെ വ്യവസ്ഥകൾ അമ്പതോ,
അതിലധികമോ ആളുകൾ പ്രവൃത്തിക്കാക്കപ്പെട്ടിരിക്കുന്നതും, അല്ലെങ്കിൽ മുമ്പിലത്തെ
പന്ത്രണ്ടു മാസക്കാലത്ത് ഏതെങ്കിലും ദിവസം പ്രവൃത്തിക്കാക്കപ്പെട്ടിരുന്നതും, വ്യവസാ
യപരമായോ വാണിജ്യപരമായോ മറ്റു വിധത്തിലോ ഉള്ളതുമായ മറ്റേതെങ്കിലും
സ്ഥാപനത്തിനോ, ഏതെങ്കിലും തരത്തിൽപ്പെട്ട സ്ഥാപനങ്ങൾക്കോ വ്യാപ്തമാക്കാ
വുന്നതാണ്.
* 1957 നവംബർ 3-ാം തീയതി രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും 1957 നവംബർ 26-ാം തീയതിയിലെ 48-ാം
നമ്പർ കേരള ഗസറ്റായി പ്രസിദ്ധീകരിക്കുകയും ചെയ്തു.
4
2. നിർവ്വചനങ്ങൾ . —ഈ ആക്റ്റിൽ, വിഷയത്തിലോ, സന്ദർഭത്തിലോ വിപരീതമായി
യാതൊന്നും ഇല്ലാത്തപക്ഷം,—
(എ) "മുതലാളി" എന്നതിൽ ഒരു കൃഷിത്തോട്ടത്തിന്റെയോ, ഫാക്റ്ററിയുടെയോ,
സ്ഥാപനത്തിന്റെയോ കൈവശക്കാരനും മാനേജരും ഉൾപ്പെടുന്നതാകുന്നു.
(ബി) "സ്ഥാപനം" എന്നതിന്ന് 1-ാം വകുപ്പ് (5)-ാം ഉപവകുപ്പു പ്രകാരം ഈ
ആക്റ്റിലെ വ്യവസ്ഥകൾ വ്യാപ്തമാക്കിയിട്ടുള്ള ഒരു സ്ഥാപനമെന്നർത്ഥമാകുന്നു.
(സി) "സാക്ഷ്യപ്പെടുത്തുന്ന സർജ്ജൻ" എന്നതിന്ന് ഈ ആക്റ്റിന്റെ
ആവശ്യങ്ങൾക്കായി ആ നിലയിൽ നിയമിക്കപ്പെടുന്ന, യോഗ്യതയുള്ള ഒരു മെഡിക്കൽ
പ്രാക്ടീഷണർ (ചികിത്സകൻ) എന്നർത്ഥമാകുന്നു.
(ഡി) "ഫാക്റററി" എന്നതിന് 1948-ലെ വ്യവസായശാല ആക്റ്റിൽ
നിർവ്വചിക്കപ്പെട്ടപ്രകാരമുള്ള ഒരു വേലശാല എന്നർത്ഥമാകുന്നു.
(ഇ) "ഇൻസ്പെക്ടർ" എന്നതിന് 14-ാം വകുപ്പുപ്രകാരം നിയമിക്കപ്പെടുന്ന ഒരു
ഇൻസ്പെക്ററർ എന്നർത്ഥമാകുന്നു.
(എഫ്) ഒരു ഫാക്ടറിയെ സംബന്ധിച്ചിടത്തോളം "തൊഴിലാളി" എന്നതിന് 1948-
ലെ വ്യവസായശാല ആക്റ്റുമൂലം അതിനു നൽകപ്പെട്ടിരിക്കുന്ന അതേ അർത്ഥംതന്നെ
ഉണ്ടായിരിക്കുന്നതും, ഒരു കൃഷിത്തോട്ടത്തെ സംബന്ധിച്ചിടത്തോളമോ, മറ്റു വല്ല
സ്ഥാപനത്തെയും സംബന്ധിച്ചിടത്തോളമോ വല്ല വിദഗ്ദ്ധ തൊഴിലോ, അവിദഗ്ദ്ധ
തൊഴിലോ, കൈത്തൊഴിലോ, ഗുമസ്തജോലിയോ ചെയ്വാൻ, കൂലിക്കായാലും,
അല്ലെങ്കിലും, നേരിട്ടോ, ഒരു ഏജൻസി മുഖാന്തരമോ പ്രവൃത്തിക്കാക്കപ്പെട്ടിരിക്കുന്ന
വ്യക്തി എന്നോ അല്ലെങ്കിൽ സാധാരണയായി മുതലാളിയുടെ കച്ചവടത്തിന്റെയോ,
തൊഴിലിന്റെയോ ഭാഗമായ ഏതെങ്കിലും ജോലിമുഴുവനുമോ, അതിന്റെ ഏതാനും
ഭാഗമോ നടത്തുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കരാറുകാരന്റെ കീഴിൽ അങ്ങനെ
പ്രവൃത്തിക്കാക്കപ്പെട്ടിരിക്കുന്ന ഏതെങ്കിലും വ്യക്തി എന്നോ അർത്ഥമുണ്ടായിരിക്കു
ന്നതും, എന്നാൽ പ്രതിമാസം ആകെ ഇരുന്നൂറു രൂപയിൽ കവിഞ്ഞ് വേതനം പറ്റുന്ന
വ്യക്തിയോ, ഭരണതസ്തികയിലെ വല്ല അംഗമൊ അതായത്, മാനേജരോ, അസിസ്റ്റന്റു
മാനേജരോ, മുതലാളിയുടെ മറ്റ് ഏജന്റോ അതിൽ ഉൾപ്പെടാത്തതുമാകുന്നു.
(ജി) "കൃഷിത്തോട്ടം" എന്നതിന് ക്വയിനാ, റബ്ബർ, കാപ്പി, തേയില അല്ലെങ്കിൽ
ഏലം കൃഷിചെയ്യേണ്ടതിനു വെച്ചുപോരുന്നതും,
(i) അമ്പതു ഏക്കറോ അതിലധികമോ വിസ്തീർണ്ണമുള്ളതും, അല്ലെങ്കിൽ
(ii) ആ ആവശ്യത്തിനായി അമ്പതോ അതിലധികമോ ആളുകളെ
പ്രവൃത്തിക്കാക്കപ്പെട്ടിരിക്കുന്നതും അഥവാ, മുമ്പിലത്തെ പന്ത്രണ്ടുമാസക്കാലത്ത്
5
ഏതെങ്കിലും ദിവസം പ്രവൃത്തിക്കാക്കപ്പെട്ടിരുന്നതുമായ ഏതെങ്കിലും എസ്റ്റേറ്റ്
എന്നർത്ഥമാകുന്നു.
(എച്ച്) "പ്രസവസഹായം" എന്നതിന് ഒരു കൃഷിത്തോട്ടത്തിലോ, ഫാക്ടറിയിലോ,
സ്ഥാപനത്തിലോ പ്രവൃത്തിക്കാക്കപ്പെട്ടിരിക്കുന്ന സ്ത്രീക്ക് ഈ ആക്റ്റിലെ വ്യവസ്ഥകൾ
പ്രകാരം കൊടുക്കേണ്ട തുക എന്നർത്ഥമാകുന്നു.
(ഐ) "നിര്ണ്ണയിക്കപ്പെട്ട" എന്നതിന് ഈ ആക്റ്റു പ്രകാരമുണ്ടാക്കിയ
ചട്ടങ്ങളാൽ നിര്ണ്ണയിക്കപ്പെട്ട എന്നർത്ഥമാകുന്നു.
(ജെ) "സ്ത്രീ" എന്നതിന് ഒരു സ്ത്രീത്തൊഴിലാളി എന്നർത്ഥമാകുന്നു.
3. ചില കാലത്ത് സ്ത്രീകളെ പ്രവൃത്തിക്കാക്കുന്നതു നിരോധിക്കൽ . —(1) ഈ ആക്റ്റ്
പ്രവർത്തനത്തിൽ വന്നതിനുശേഷം, യാതൊരു മുതലാളിയും, ഒരു സ്ത്രീ 5-ാം വകുപ്പ്
(1)-ാം ഉപവകുപ്പുപ്രകാരം നോട്ടീസു നൽകിയതിനു ശേഷം അവളെ ഏതെങ്കിലും
ഫാക്ടറിയിലോ, കൃഷിത്തോട്ടത്തിലോ, മറ്റു സ്ഥാപനത്തിലോ പ്രവൃത്തിക്കാക്കുകയോ,
വല്ല സ്ത്രീയേയും അവളുടെ പ്രസവദിവസത്തിനുശേഷം തൊട്ടടുത്തുള്ള 8
ആഴ്ചക്കാലത്ത് അങ്ങനെയുള്ള ഏതെങ്കിലും ഫാക്ടറിയിലോ, കൃഷിത്തോട്ടത്തിലോ,
മറ്റു സ്ഥാപനത്തിലോ അറിഞ്ഞുംകൊണ്ട് പ്രവൃത്തിക്കാക്കുകയൊ ചെയ്വാൻ
പാടില്ലാത്തതാകുന്നു.
(2) ഗർഭകാലത്ത് ഒരു സ്ത്രീയെ ദുഷ്കരമായതോ, ഒരു സ്ഥലത്ത് അധികസമയം
നിൽക്കേണ്ടിവരുന്നതോ, അവളുടെ ഗർഭത്തെ വല്ലവിധത്തിലും ബാധിക്കുന്നതോ
ആയതും, ഗർഭച്ഛിദ്രം ഉണ്ടാക്കുകയോ, അവളുടെ ആരോഗ്യത്തെ പ്രതികൂലമായി
ബാധിക്കുകയോ, ഗർഭപിണ്ഡത്തിന്റെ സാധാരണ വളർച്ചയെ തടുക്കുകയോ
ചെയ്യുവാനിടയുള്ളതും ആയ പ്രവൃത്തിക്ക് അറിഞ്ഞുംകൊണ്ടു നിയോഗിക്കുവാൻ
പാടില്ലാത്തതാകുന്നു.
4. ഫാക്ടറികളിലേയും , കൃഷിത്തോട്ടങ്ങളിലേയും , മറ്റു സ്ഥാപനങ്ങളിലേയും
സ്ത്രീകൾക്ക് പ്രസവസഹായത്തിനുള്ള അവകാശം . — (1) ഈ ആക്റ്റിലെ വ്യവസ്ഥകൾക്കു
വിധേയമായി, ഒരു ഫാക്ടറിയിലേയൊ, കൃഷിത്തോട്ടത്തിലേയൊ, സ്ഥാപനത്തിലേയൊ
ഏതൊരു സ്ത്രീക്കും, അവളുടെ പ്രസവദിവസത്തിനു തൊട്ടുമുമ്പും, ആ ദിവസം
ഉൾപ്പെടെയും യഥാർത്ഥത്തിൽ അവൾ ഹാജരാവാത്ത കാലത്തേയ്ക്കും, അവളുടെ
പ്രസവത്തിനുശേഷം തൊട്ടടുത്തുവരുന്ന എട്ടാഴ്ചയ്ക്കും പ്രതിവാരം അഞ്ചുരൂപ,
ഇരുപത്തഞ്ചു നയാപൈസ എന്ന നിരക്കോ അല്ലെങ്കിൽ പ്രതിവാരം ശരാശരി
ദിവസക്കൂലിയുടെ 7/12 ഭാഗത്തെ 7 കൊണ്ട് ഗുണിച്ചുകിട്ടുന്ന സംഖ്യയുടെ നിരക്കിൽ
കണക്കാക്കിയ നിരക്കോ ഇതിൽ ഏതു കൂടുതലോ ആ നിരക്കിൽ പ്രസവസഹായം
6
കിട്ടുന്നതിന് അവകാശമുണ്ടായിരിക്കുന്നതും, മുതലാളി അവള്ക്ക് അതു
കൊടുക്കുവാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതുമാകുന്നു.
വിശദീകരണം . —ഈ വകുപ്പിന്റെയും 6-ം, 7-ം വകുപ്പുകളുടേയും
ആവശ്യത്തിന്നായി “ശരാശരി ദിവസക്കൂലി” എന്നതിന്, 5-ാം വകുപ്പ് (1)-ാം
ഉപവകുപ്പുപ്രകാരം അവൾ നോട്ടീസു കൊടുക്കുന്ന തീയതിക്കു തൊട്ടുമുമ്പു വരുന്ന
മാസം അവൾ പ്രവൃത്തിചെയ്ത ദിവസങ്ങൾക്ക് അവളുടെ മുഴുവൻ സമയത്തെ മുഴുവൻ
സമ്പാദ്യത്തിന്റെ ശരാശരി എന്നർത്ഥമാകുന്നു:
എന്നാൽ ഒരു സ്ത്രീക്ക് താൻ ഏത് മുതലാളിയിൽനിന്നു പ്രസവസഹായം
അവകാശപ്പെടുന്നുവോ ആ മുതലാളിയുടെ ഫാക്ടറിയിലോ, കൃഷിത്തോട്ടത്തിലോ,
സ്ഥാപനത്തിലോ താൻ 5-ാം വകുപ്പ് (1)-ാം ഉപവകുപ്പുപ്രകാരം നോട്ടീസു നൽകുന്ന
തീയതിക്കു തൊട്ടുമുമ്പുള്ള പന്ത്രണ്ടുമാസക്കാലത്ത് തുടർച്ചയായിട്ടായാലും, വിട്ടുവിട്ടാ
യാലും, ചുരുങ്ങിയത് നൂറ്റമ്പതു ദിവസം പ്രവൃത്തിക്കാക്കപ്പെടുകയൊ അല്ലെങ്കിൽ
മേൽപ്പറഞ്ഞ ഫാക്ടറിയുടേയൊ കൃഷിത്തോട്ടത്തിന്റെയോ സ്ഥാപനത്തിന്റെയോ
പട്ടികകളിൽ ഒമ്പതു മാസക്കാലം തന്റെ പേര് ഉണ്ടായിരിക്കുകയോ ചെയ്യാത്തപക്ഷം
പ്രസവസഹായത്തിന് അവകാശമുണ്ടായിരിക്കുന്നതല്ല.
(2) (1)-ാം ഉപവകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ ആക്റ്റ്
നടപ്പിൽ വരുമ്പോഴോ, നടപ്പിൽ വരുന്നതിനു മുമ്പോ, ഒരു മുതലാളി ഏതെങ്കിലും
ഫാക്റററിയിലേയോ, കൃഷിത്തോട്ടത്തിലേയോ, മറ്റേതെങ്കിലും സ്ഥാപനത്തിലേയോ സ്ത്രീ
ത്തൊഴിലാളികൾക്ക്, (1)-ാം ഉപവകുപ്പു പ്രകാരം കൊടുക്കപ്പെടേണ്ടതിനേക്കാൾ
വർദ്ധിച്ച നിരക്കിൽ പ്രസവസഹായം കൊടുത്തിരുന്നുവെങ്കിൽ, അപ്പോൾ
അപ്രകാരമുള്ള ഫാക്റററിയിലേയോ, കൃഷിത്തോട്ടത്തിലേയോ, സ്ഥാപനത്തിലേയോ
ഏതൊരു സ്ത്രീത്തൊഴിലാളിക്കും ആ വർദ്ധിച്ച നിരക്കിലുള്ള പ്രസവസഹായത്തിന്
അവകാശമുണ്ടായിരിക്കുന്നതും, മുതലാളി അതു കൊടുക്കാൻ
ബാദ്ധ്യസ്ഥനായിരിക്കുന്നതുമാണ്.
(3) ഏതെങ്കിലും സ്ത്രീക്ക് പ്രസവസഹായം ലഭിക്കുവാൻ അവകാശമുണ്ടായിരി
ക്കുന്നതിനു വേണ്ട പരമാവധി കാലം പന്ത്രണ്ട് ആഴ്ച, അതായത്, അവളുടെ
പ്രസവദിവസം വരേയും അതുൾപ്പടെയുമുള്ള നാലാഴ്ചയും, ആ ദിവസത്തിനുശേഷം
തൊട്ടടുത്തുവരുന്ന എട്ട് ആഴ്ചയും ആയിരിക്കേണ്ടതാണ്.
5. പ്രസവസഹായം അവകാശപ്പെടുന്ന നോട്ടീസും അത് കൊടുക്കലും . —(1) ഈ
ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം ഒരു ഫാക്റററിയിലേയോ, കൃഷിത്തോട്ടത്തിലേയോ,
സ്ഥാപനത്തിലേയോ പ്രസവസഹായത്തിന് അവകാശമുള്ള ഏതൊരു സ്ത്രീയ്ക്കും
അവൾക്കുള്ള പ്രസവസഹായം അവൾക്കോ, ഈ ആവശ്യാര്ത്ഥം അവൾ
നാമനിർദ്ദേശം ചെയ്യാവുന്ന മറ്റു ആള്ക്കോ കൊടുക്കേണ്ടതാണെന്നും,
7
ഏതുകാലത്തേയ്ക്ക് അവൾ പ്രസവസഹായം വാങ്ങുന്നുവോ ആ കാലത്ത് അവൾ
യാതൊരു തൊഴിൽസംബന്ധിച്ചും പ്രവൃത്തി എടുക്കുന്നതല്ലെന്നും പ്രസ്താവിച്ചുകൊണ്ട്
രേഖാമൂലമുള്ള ഒരു നോട്ടീസ് തന്റെ മുതലാളിക്കു നൽകാവുന്നതാണ്. സ്ത്രീ
പ്രസവിച്ചില്ലെങ്കിൽ, നോട്ടീസിന്റെ തീയതി മുതൽ നാല് ആഴ്ചയ്ക്കകം പ്രസവിക്കുമെന്ന്
താൻ പ്രതീക്ഷിക്കുന്നതായി അവൾ ആ നോട്ടീസിൽ പ്രസ്താവിച്ചിരിക്കേണ്ടതാണ്;
അവൾ പ്രസവിച്ചെങ്കിൽ അപ്രകാരമുള്ള നോട്ടീസ് അവളുടെ പ്രസവം മുതൽ
ഒരാഴ്ചയ്ക്കകം കൊടുക്കേണ്ടതുമാണ്.
(2) നോട്ടീസു കിട്ടിയാൽ മുതലാളി ആ സ്ത്രീയെ, അവളുടെ
പ്രസവത്തീയതിക്കുശേഷം എട്ടാഴ്ച കഴിയുന്നതുവരെ, ഫാക്റററിയിലോ,
കൃഷിത്തോട്ടത്തിലോ, സ്ഥാപനത്തിലോ ഹാജരാവാതിരിക്കാൻ അനുവദിക്കേണ്ടതാണ്.
(3) രണ്ട് ആഴ്ചയ്ക്കുള്ള പ്രസവസഹായ സംഖ്യ സ്ത്രീയ്ക്ക് മുൻകൂറായി
കൊടുക്കേണ്ടതും, സ്ത്രീ പ്രസവിച്ചിരിക്കുന്നു എന്നുള്ളതിലേയ്ക്ക് ചട്ടങ്ങൾ മൂലം
ഗവൺമെന്റു നിർണ്ണയിക്കാവുന്ന തെളിവു ഹാജരാക്കിയാൽ മുതലാളി നാല്പത്തി എട്ടു
മണിക്കൂറിനകം പ്രസവദിവസംവരേയും ആ ദിവസം ഉൾപ്പടെയുമുള്ള കാലത്തേയ്ക്കുള്ള
പ്രസവസഹായത്തിന്റെ ബാക്കി സംഖ്യ ആ സ്ത്രീയ്ക്കു കൊടുക്കേണ്ടതുമാകുന്നു.
പിന്നീടുള്ള കാലത്തേയ്ക്കു കൊടുക്കേണ്ട സംഖ്യ കൃത്യമായി ഓരോ ആഴ്ചയും
കുടിശ്ശികയായി കൊടുക്കേണ്ടതാണ്.
6. ഗർഭഛിദ്രത്തിനുള്ള അവധി.—ഗർഭഛിദ്രമുണ്ടാകുമ്പോൾ, സാക്ഷ്യപ്പെടുത്തുന്ന
ഒരു സര്ജ്ജനോ, യോഗ്യതയുള്ള മറ്റേതെങ്കിലും മെഡിക്കൽ പ്രാക്ററീഷണറോ ഒപ്പിട്ട
ഒരു സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ, ഗർഭഛിദ്രത്തെപ്പറ്റി നിർണ്ണയിക്കപ്പെടാവുന്ന
പ്രകാരമുള്ള മറ്റു തെളിവു ഹാജരാക്കുകയോ ചെയ്യുന്നതായാൽ ഒരു സ്ത്രീയ്ക്ക് അവൾ
ഹാജരില്ലാതിരുന്ന കാലത്ത് പ്രതിവാരം അഞ്ചു രൂപ, ഇരുപത്തി അഞ്ചു നയാ പൈസ
എന്ന നിരക്കോ, പ്രതിവാരം ശരാശരി ദിവസക്കൂലിയുടെ 7/12 ഭാഗത്തെക്കൊണ്ടു
ഗുണിച്ചു കിട്ടുന്ന സംഖ്യയുടെ നിരക്കിൽ കണക്കാക്കിയ നിരക്കോ, ഇതിൽ ഏതു
കൂടതലോ ആ നിരക്കിൽ, അവളുടെ ഗർഭഛിദ്രത്തിന്റെ തീയതി മുതൽക്ക്
കൂലിയോടുകൂടിയ മൂന്നാഴ്ചത്തെ അവധിക്ക് അവകാശമുണ്ടായിരിക്കുന്നതാണ്.
വിശദീകരണം . — ഈ വകുപ്പിന്റെ ആവശ്യത്തിന്നായി, ഗർഭധാരണം കഴിഞ്ഞു
ആറു മാസക്കാലത്തിന്നുള്ളിലുണ്ടാകുന്ന വല്ല അകാലപ്രസവത്തേയോ,
ഗർഭഛിദ്രത്തേയോ മാത്രമേ ഗർഭച്ഛിദ്രമായി കരുതുവാൻ പാടുള്ളൂ.
7. ഗർഭധാരണംകൊണ്ടോ , പ്രസവം കൊണ്ടോ ഉണ്ടാകുന്ന സുഖക്കേടിനുള്ള
അവധി . — 4-ാം വകുപ്പു പ്രകാരം അവകാശപ്പെട്ട പ്രസവാവധിക്കു പുറമെ, ഒരു സ്ത്രീക്ക്
ഗർഭധാരണം കൊണ്ടോ, പ്രസവംകൊണ്ടോ ഉണ്ടാകുന്ന സുഖക്കേടിന്റെ സംഗതിയിൽ
പ്രതിവാരം 5 രൂപ, 25 നയാപൈസ എന്ന നിരക്കോ, പ്രതിവാരം ശരാശരി
8
ദിവസക്കൂലിയുടെ 7/12 ഭാഗത്തെ 7 കൊണ്ടു ഗുണിച്ചു കിട്ടുന്ന സംഖ്യയുടെ നിരക്കിൽ
കണക്കാക്കിയ നിരക്കോ, ഇതിൽ ഏതു കൂടുതലോ ആ നിരക്കിൽ, പരമാവധി മുപ്പതു
ദിവസത്തിൽ കവിയാത്ത കാലത്തേയ്ക്ക് കൂലിയോടുകൂടിയ അവധിക്ക്,
നിർണ്ണയിക്കപ്പെടാവുന്ന തെളിവ് ഹാജരാക്കിയാൽ, അവകാശമുണ്ടായിരിക്കുന്നതാണ്.
8. മെഡിക്കൽ ബോണസ് കൊടുക്കൽ . — 4-ാം വകുപ്പുപ്രകാരം പ്രസവ
സഹായത്തിന് അവകാശമുള്ള ഏതൊരു സ്ത്രീക്കും, മുതലാളി അവളുടെ പ്രസവത്തിനു
മുമ്പോ പ്രസവത്തിനു ശേഷമോ സൗജന്യശുശ്രൂഷയ്ക്ക് യാതൊരു ഏർപ്പാടും
ചെയ്യുന്നില്ലെങ്കിൽ, നിർണ്ണയിക്കപ്പെടാവുന്ന തെളിവ് ഹാജരാക്കിയാൽ, മുതലാളിയിൽ
നിന്ന് 10 രൂപ മെഡിക്കൽ ബോണസ്സ് വാങ്ങുന്നതിനും
അവകാശമുണ്ടായിരിക്കുന്നതാണ്.
9. അവകാശപ്പെടുന്ന ആൾ മരിക്കുന്ന സംഗതിയിൽ പ്രസവസഹായം
നൽകൽ . — ഈ ആക്ററിലെ വ്യവസ്ഥകൾപ്രകാരം പ്രസവസഹായത്തിന്
അവകാശമുള്ള ഒരു സ്ത്രീ, ഏതു കാലത്തേയ്ക്ക് പ്രസവസഹായത്തിന് അവൾക്കു
അവകാശമുണ്ടോ ആ കാലത്തു മരിക്കുന്നതായാൽ, കുട്ടി ജീവിച്ചിരിപ്പുണ്ടെങ്കിൽ ആ
കുട്ടിയെ നോക്കിവളർത്തുന്ന ആൾക്കും, കുട്ടി ജീവിച്ചിരിപ്പില്ലെങ്കിൽ 5-ാം വകുപ്പ്
(i)-ാം ഉപവകുപ്പുപ്രകാരം കൊടുത്ത നോട്ടീസിൽ പ്രസ്താവിച്ചപ്രകാരം നാമനിർദ്ദേശം
ചെയ്യപ്പെട്ട ആൾക്കും, നാമനിർദ്ദേശം ചെയ്യപ്പെട്ട ആരുമില്ലെങ്കിൽ മരിച്ച സ്ത്രീയുടെ
അവകാശികൾക്കും പ്രസവസഹായസംഖ്യ മുതലാളി കൊടുക്കേണ്ടതാണ്.
10. ഗർഭകാലത്തോ , ഹാജരില്ലാത്തപ്പൊഴോ ഡിസ്മിസ്സ് ചെയ്യൽ . — (1) ഈ ആക്
ററിലെ വ്യവസ്ഥകളനുസരിച്ച് ഒരു സ്ത്രീ ജോലിക്ക് ഹാജരാകാതിരിക്കുമ്പോൾ, അങ്ങനെ
ഹാജരാവാത്ത കാലത്തോ, ഹാജരാവാത്തതു കൊണ്ടോ മുതലാളി അവളെ ഡിസ്മിസ്സ്
ചെയ്യുന്നതോ, അല്ലെങ്കിൽ അങ്ങനെ ഹാജരില്ലാത്ത കാലത്ത് നോട്ടീസിൻ്റെ കാലാവധി
കഴിയുന്ന ഒരു തീയതിക്ക് ഡിസ്മിസ്സ് ചെയ്യുന്നതിനെപ്പറ്റി നോട്ടീസു കൊടുക്കുന്നതോ
നിയമാനുസൃതമായിരിക്കുന്നതല്ല.
(2) ഒരു സ്ത്രീയെ അവളുടെ ഗർഭകാലത്ത് എപ്പോഴെങ്കിലും ഡിസ്മിസ്സ്
ചെയ്യുന്നതായാൽ, അങ്ങനെ ഡിസ്മിസ്സ് ചെയ്തിരുന്നില്ലെങ്കിൽ അവള്ക്ക് ഈ
ആക്റ്റുപ്രകാരം പ്രസവസഹായത്തിന് അവകാശമുണ്ടാകാമായിരുന്നുവെങ്കിൽ, ആ
പ്രസവസഹായം അവള്ക്കില്ലാതാക്കിത്തീർക്കുന്ന ഫലം അതിന് ഉണ്ടാകുന്നതല്ല.
(3) പ്രസവംകൊണ്ട് ഒരു സ്ത്രീയെ പ്രവൃത്തിക്ക് അശക്തയാക്കിത്തീർക്കത്തക്ക
രോഗം അവള്ക്ക് ഉണ്ടാകുന്നതായാൽ, 7-ാം വകുപ്പിൽ വ്യവസ്ഥ ചെയ്യപ്പെട്ട
അവധിക്കു പുറമെ, അവളുടെ പ്രസവത്തിനുശേഷം 8 ആഴ്ച കഴിഞ്ഞതിൽ പിന്നെ
അവൾ ജോലിയിൽ തിരിയെ പ്രവേശിപ്പാൻ വീഴ്ച ചെയ്യുന്നപക്ഷം,
സാക്ഷ്യപ്പെടുത്തുന്ന സർജൻ്റെ - ഇദ്ദേഹത്തിനു യുക്തമെന്നു തോന്നുകയാണെങ്കിൽ
9
അസാന്നിദ്ധ്യകാലം വർദ്ധിപ്പിക്കാവുന്നതാണ് - അംഗീകാരം ലഭിക്കാതെ, മുതലാളിക്ക്
അവളെ ഡിസ്മിസ്സ് ചെയ്യാൻ അവകാശമുണ്ടായിരിക്കുന്നതല്ല.
11. സംഖ്യ കൊടുക്കണമെന്നു നിർദ്ദേശിക്കാൻ ഇൻസ്പെക്ടര്ക്കുളള
അധികാരം . —(1) ഈ ആക്റ്റുപ്രകാരം തനിക്ക് അവകാശപ്പെട്ട പ്രസവസഹായം തേർച്ച
ചെയ്യുന്ന ഏതൊരു സ്ത്രീക്കും, 9-ാം വകുപ്പുപ്രകാരം കിട്ടേണ്ട സംഖ്യ അന്യായമായി
പിടിച്ചു വച്ചിരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഏതൊരാൾക്കും ഇൻസ്പെക്ടരുടെ
സമക്ഷം ആവലാതി ബോധിപ്പിക്കാവുന്നതാണ്.
(2) അങ്ങനെയുള്ള ആവലാതികിട്ടിയാലൊ, അല്ലെങ്കിൽ അങ്ങനെയുള്ള
ആവലാതി കിട്ടാതെതന്നെ സ്വമേധയായോ, ഇൻസ്പെക്ടർക്ക് അന്വേഷണം നടത്തുകയോ
നടത്തിക്കുകയോ ചെയ്യാവുന്നതും, പണം അന്യായമായി കൊടുക്കാതിരുന്നിട്ടുണ്ടെന്നു
ബോദ്ധ്യമാകുന്നതായാൽ, തൻ്റെ ഉത്തരവുകളനുസരിച്ച് പണം കൊടുപ്പാൻ
നിർദ്ദേശിക്കാവുന്നതും ആകുന്നു.
(3) (2)-ാം ഉപവകുപ്പുപ്രകാരം ഇൻസ്പെക്ററർ പുറപ്പെടുവിക്കുന്ന കല്പനമൂലം
സങ്കടമനുഭവിക്കുന്ന ഏതൊരാൾക്കും ലേബർ കമ്മീഷണർക്കൊ അല്ലെങ്കിൽ ഈ
ആവശ്യാർത്ഥം ഗവണ്മെൻ്റ് അധികാരപ്പെടുത്താവുന്ന മറ്റു ഉദ്യോഗസ്ഥന്നൊ നിര്
ണ്ണയിക്കപ്പെടാവുന്ന സമയത്തിന്നുള്ളിലും നിണ്ണയിക്കപ്പെടാവുന്ന വിധത്തിലും അപ്പീൽ
ബോധിപ്പിക്കാവുന്നതാണ്.
(4) ഈ വകുപ്പുപ്രകാരം കൊടുക്കേണ്ടതായ ഏതൊരു സംഖ്യയും തല്ക്കാലം
നടപ്പിലിരിക്കുന്ന നികുതി വസൂൽ ആക്റ്റുപ്രകാരം ഭൂനികുതി കുടിശ്ശികയെന്നപോലെ
വസൂലാക്കാവുന്നതാണ്.
12. പ്രസവസഹായം നഷ്ടപ്പെടൽ . —5-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം
ഹാജരാകാതിരിക്കുന്നതിന് ഒരു സ്ത്രീയെ അവളുടെ മുതലാളി അനുവദിച്ചശേഷം,
അവൾ ഏതെങ്കിലും ഫാക്ടറിയിലൊ, കൃഷിത്തോട്ടത്തിലൊ, സ്ഥാപനത്തിലൊ ജോലി
നോക്കുകയാണെങ്കിൽ, അർഹതയുള്ള പ്രസവസഹായം ലഭിക്കുവാൻ അവള്ക്കുളള
അവകാശം അവള്ക്ക് നഷ്ടപ്പെടുന്നതാണ്.
13. മുലകൊടുക്കുന്നതിനുള്ള ഒഴിവു സമയം . —ഏതു ഫാക്ടറിയിലെയോ കൃഷി
ത്തോട്ടത്തിലെയോ, സ്ഥാപനത്തിലെയോ ഏതൊരു സ്ത്രീയും പ്രസവത്തിനുശേഷം
ജോലിക്ക് തിരിച്ചു വരികയാണെങ്കിൽ രണ്ടു വയസ്സാകുന്നതുവരെ കുട്ടിക്ക്
മുലകൊടുപ്പാൻ മതിയായത്ര രണ്ട് ഒഴിവു സമയം ദിവസേനയുള്ള ജോലി സമയത്ത്
അവള്ക്ക് അനുവദിച്ചു കൊടുക്കേണ്ടതാണ്.
14. ഇൻസ്പെക്റററന്മാരുടെ നിയമനം.—ഈ ആക്റ്റിൻ്റെ ആവശ്യത്തിന് ഇൻസ്പെക്
ററർമാരായിരിക്കുവാൻ യോഗ്യതയുള്ളവരാണെന്ന് ഗവണ്മെൻ്റു കരുതുന്ന
10
ഗവണ്മെൻ്റുദ്യോഗസ്ഥന്മാരെ, ഗസറ്റു പരസ്യംമൂലം ഗവണ്മെന്റിൽനിന്ന്
നിയമിക്കാവുന്നതും, തങ്ങൾക്ക് യുക്തമെന്നു തോന്നുന്ന തദ്ദേശപരിധികള് അവർക്ക്
നൽകാവുന്നതുമാണ്.
15. ഇൻസ്പെക്റററന്മാരുടെ അധികാരങ്ങളും കൃത്യങ്ങളും . —ഈ ആവശ്യാര്ത്ഥം
നിർമ്മിച്ചിട്ടുള്ള വല്ല ചട്ടങ്ങൾക്കും വിധേയമായി, ഒരു ഇൻസ്പെക്ററർക്ക്, തന്നെ
നിയമിച്ചിട്ടുള്ള തദ്ദേശപരിധിക്കുള്ളിൽ, ഒരു ഫാക്ടറിയായോ, കൃഷിത്തോട്ടമായോ,
സ്ഥാപനമായോ ഉപയോഗിക്കുന്നതൊ, ഉപയോഗിക്കുന്നതായി വിശ്വസിക്കുവാൻ
തനിക്ക് കാരണമുള്ളതൊ ആയ ഏതൊരു സ്ഥലത്തും തനിക്കു യുക്തമെന്നു
തോന്നുന്ന അസിസ്റ്റന്റുമാരോടുകൂടി പ്രവേശിക്കുകയും, ആ പുരയിടവും
നിർണ്ണയിക്കപ്പെടാവുന്ന രജിസ്റ്ററുകളും, റിക്കാർഡുകളും, നോട്ടീസുകളും
പരിശോധിക്കുകയും ചെയ്യാവുന്നതാകുന്നു.
16. ഇൻസ്പെക്ററർ മാർ സർക്കാർ ജീവനക്കാരായിരിക്കണമെന്ന് .—ഏതൊരു
ഇൻസ്പെക്ററരേയും ഇൻഡ്യൻ ശിക്ഷാനിയമം 21-ാം വകുപ്പിന്റെ
അർത്ഥവ്യാപ്തിക്കുള്ളിൽ ഒരു സർക്കാർ ജീവനക്കാരനായി കരുതേണ്ടതാണ്.
17. മുതലാളി ആക്റ്റ് ലംഘിച്ചാലുള്ള ശിക്ഷ.—ഏതെങ്കിലും മുതലാളി ഈ ആക്റ്റിലെ
ഏതെങ്കിലും വ്യവസ്ഥ ലംഘിക്കുകയാണെങ്കിൽ അയാൾക്കു് 250 രൂപയോളം
വരാവുന്ന പിഴശിക്ഷ നൽകേണ്ടതും, പ്രസവസഹായം നൽകുന്നതിനെ
സംബന്ധിച്ചുള്ള വ്യവസ്ഥയാണ് ലംഘിച്ചിട്ടുള്ളതെങ്കിലും ആ സംഖ്യ മുമ്പുതന്നെ
വസൂലാക്കിയിട്ടില്ലെങ്കിലും പ്രസവസഹായം വകയിൽ കൊടുക്കാനുള്ള സംഖ്യ
അതൊരു പിഴയായിരുന്നാലെന്നപോലെ കോടതി വസൂലാക്കുകയും, ആ സംഖ്യ
അതിന് അവകാശമുള്ള ആൾക്ക് കൊടുക്കുകയും ചെയ്യേണ്ടതാകുന്നു.
18. കോടതികളുടെ വിചാരണാധികാരം . —(1) ഒരു ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ടിന്റെ
കോടതിക്കു താഴെയുള്ള യാതൊരു കോടതിയും, ഈ ആക്റ്റിനൊ അതുപ്രകാരമുള്ള
ഏതെങ്കിലും ചട്ടങ്ങൾക്കൊ എതിരായുള്ള യാതൊരു കുറ്റവും വിചാരണചെയ്യാൻ
പാടുള്ളതല്ല.
(2) ഈ ആക്റ്റിന്നൊ അതുപ്രകാരമുള്ള ഏതെങ്കിലും ചട്ടങ്ങൾക്കോ എതിരാ
യുള്ള വല്ല കുറ്റത്തിനും യാതൊരു പ്രോസിക്യൂഷനും ഇൻസ്പെക്ററരൊ, അയാളുടെ
മുന്നനുമതിയോടുകൂടിയൊ അല്ലാതെ നടത്തുവാൻ പാടില്ലാത്തതാകുന്നു.
19. ആക്റ്റു പ്രകാരം പ്രോസിക്യൂഷനുള്ള കാലഹരണാവധി.—ഈ ആക്റ്റിനൊ
അതുപ്രകാരമുള്ള ഏതെങ്കിലും ചട്ടത്തിനൊ എതിരായുള്ള യാതൊരു കുറ്റവും, ആ
കുറ്റം ചെയ്ത തീയതി മുതൽക്ക് ആറു മാസത്തിനുള്ളിൽ അതിനെപ്പറ്റി ആവലാതി
ബോധിപ്പിക്കാത്തപക്ഷം യാതൊരു കോടതിയും വിചാരണയ്ക്കെടുക്കുകയാകട്ടെ,
11
അല്ലെങ്കിൽ ആ കുറ്റത്തിന് ഒരാളുടെ മേൽ കുറ്റം സ്ഥാപിക്കുകയാകട്ടെ ചെയ്യാൻ
പാടില്ലാത്തതാകുന്നു. മേല്പറഞ്ഞ ആറു മാസക്കാലം കണക്കാക്കുമ്പോൾ 18-ാം വകുപ്പ്
(2)-ാം ഉപവകുപ്പുപ്രകാരം ഇൻസ്പെക്ററരുടെ മുന്നനുമതി ലഭിക്കേണ്ടതിലേയ്ക്ക് സമയം
വല്ലതും എടുത്തിട്ടുണ്ടെങ്കിൽ, അത് തള്ളിക്കളയേണ്ടതാണ്.
20. ചട്ടങ്ങൾ . — (1) ഈ ആക്റ്റിലെ വ്യവസ്ഥകൾ നടപ്പാക്കുവാൻ ഗവണ്മെന്റിന്
ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്.
(2) പ്രത്യേകിച്ചും മേല്പറഞ്ഞ അധികാരത്തിന്റെ സാമാന്യതയ്ക്കു ദൂഷ്യം
കൂടാതേയും ആ ചട്ടങ്ങളിൽ —
(എ) ഒരു ഹാജര് പട്ടിക തയ്യാറാക്കിവച്ചുപോരുന്നതിനേയും ആ പട്ടികയിൽ
ചേർക്കേണ്ട വിവരങ്ങളേയും സംബന്ധിച്ചും;
(ബി) ഈ ആക്റ്റിന്റെ ആവശ്യങ്ങൾക്കായി ഇൻസ്പെക്ററർമാർ ഫാക്ടറികൾ,
കൃഷിത്തോട്ടങ്ങൾ മററുസ്ഥാപനങ്ങൾ ഇവ പരിശോധിക്കുന്നതിനെ സംബന്ധിച്ചും;
(സി) ഈ ആക്റ്റിന്റെ ആവശ്യങ്ങൾക്കായി ഇൻസ്പെക്ററർമാർ അധികാരങ്ങൾ
നടത്തുകയും കൃത്യങ്ങൾ നിർവ്വഹിക്കുകയും ചെയ്യുന്നതിനെ സംബന്ധിച്ചും;
(ഡി) ഈ ആക്റ്റിൽ വ്യവസ്ഥ ചെയ്യാത്തിടത്തോളം ഈ ആക്റ്റു പ്രകാരമുള്ള
പ്രസവസഹായവും മറ്റു സഹായങ്ങളും നൽകേണ്ട വിധത്തെ സംബന്ധിച്ചും;
(ഇ) 5-ാം വകുപ്പ് (3)-ാം ഉപവകുപ്പും 7-ം, 8-ം വകുപ്പുകളും പ്രകാരം
ഉള്ള തെളിവിന്റെ സ്വഭാവത്തെ സംബന്ധിച്ചും;
(എഫ്) നിർണ്ണയിക്കേണ്ടതോ നിർണ്ണയിക്കപ്പെടാവുന്നതോ ആയ എല്ലാ
കാര്യങ്ങളേയും സംബന്ധിച്ചും;
വ്യവസ്ഥ ചെയ്യാവുന്നതാകുന്നു.
(3) അങ്ങനെയുള്ള ഏതെങ്കിലും ചട്ടം ലംഘിച്ചാൽ 50 രൂപയോളം വരാവുന്ന
പിഴ ശിക്ഷ നൽകേണ്ടതാണെന്ന് ആ ചട്ടത്തിൽ വ്യവസ്ഥ ചെയ്യാവുന്നതാണ്.
(4) ഈ വകുപ്പു പ്രകാരം ചട്ടങ്ങൾ ഉണ്ടാക്കുന്നത് മുൻകൂട്ടി
പ്രസിദ്ധപ്പെടുത്തണമെന്ന നിശ്ചയത്തിന് വിധേയമായിരിക്കേണ്ടതാണ്.
21. സ്ത്രീകളെ പ്രവൃത്തിയ്ക്കാക്കുന്ന ഫാക്റററികളിലും , കൃഷിത്തോട്ടങ്ങളിലും , മറ്റു
സ്ഥാപനങ്ങളിലും ആക്റ്റിന്റേയും ചട്ടങ്ങളുടേയും ഒരു പകർപ്പ് പ്രദർശിപ്പിക്കണമെന്ന്.—
സ്ത്രീകളെ പ്രവൃത്തിയ്ക്കാക്കുന്ന ഓരോ ഫാക്ടറിയുടേയും, കൃഷിത്തോട്ടത്തിന്റേയും,
സ്ഥാപനത്തിന്റേയും ഒരു പ്രമുഖസ്ഥാനത്ത് മുതലാളി ഈ ആക്റ്റിലെ
12
വ്യവസ്ഥകളുടേയും അതു പ്രകാരമുള്ള ചട്ടങ്ങളുടേയും ഒരു പകർപ്പ് തദ്ദേശഭാഷയിൽ
തയ്യാറാക്കി പ്രദർശിപ്പിക്കേണ്ടതാണ്.
22. റദ്ദാക്കൽ . — 1952-ലെ തിരുവിതാംകൂർ-കൊച്ചി പ്രസവസഹായ ആക്റ്റും (1952-
ലെ 20-ാം ആക്റ്റ്) 1956-ലെ സംസ്ഥാനപുനഃസ്സംഘടനാ ആക്റ്റ് 5-ാം വകുപ്പ് (2)-ാം
ഉപവകുപ്പിൽ പരാമർശിക്കപ്പെട്ട മലബാർ ജില്ലയ്ക്ക് പ്രയോജ്യമാകുന്നിടത്തോളം 1934-ലെ
മദിരാശി പ്രസവസഹായ ആക്റ്റും (1935-ലെ 6-ാം ആക്റ്റ്) ഇതിനാൽ
റദ്ദാക്കിയിരിക്കുന്നു.
*****