Kerala · 1958 · Act 18
THE KERALA LIME SHELLS (CONTROL) ACT, 1957
In forceFull text
This Act is not split into sections here yet, so this is the full text read from its official PDF. Older scans can carry reading errors: check the PDF before you quote it, and for tables and schedules.
1
1958-ലെ 18—ാം ആക്ററ്
1957- ലെ കേരള കക്ക ( നിയന്ത്രണ ) ആക്ററ്
ഉളളടക്കം
പീഠിക .
വകുപ്പുകള്‍ :
1. ചുരുക്കപ്പേരും, വ്യാപ്തിയും, ആരംഭവും.
2. നിര്‍വ്വചനങ്ങള്‍.
3. വ്യാപാരികൾക്കും ഉൽപ്പാദകർക്കും ലൈസൻസ് നൽകൽ.
4. പരമാവധി വിലകളും, കൈവശം വെച്ചുകൊണ്ടിരിക്കാവുന്നതോ, വില്‍ക്കാവു
ന്നതോ ആയ പരമാവധി അളവും നിശ്ചയിക്കൽ.
5. 4—ാം വകുപ്പുപ്രകാരം പരമാവധി നിശ്ചയിച്ചിട്ടുള്ളപക്ഷം വില്പന മുതലായവ
യിന്മേലുള്ള നിയന്ത്രണങ്ങൾ.
6. കൂടുതൽ സ്റ്റാക്ക് കൈവശം വയ്ക്കുന്നത് അറിയിക്കുവാനുള്ള ചുമതല.
7. വില്ക്കുവാനുള്ള വിസമ്മതം.
8. ക്യാഷ് മെമ്മോറാണ്ടം കൊടുക്കണമെന്ന്.
9. വില്പന മുതലായവയുടെ നിരോധനം.
10. ശിക്ഷകൾ.
11. കമ്പനികൾ ചെയ്യുന്ന കുറ്റങ്ങൾ.
12. ആക്റ്റു പ്രകാരമുള്ള കുറ്റങ്ങളിൽ പോലീസ്സിന്നു നേരിട്ടിടപെടാവുന്നതാണെന്ന്.
13. നടപടിക്രമം.
14. അന്വേഷണത്തിനും പിടിച്ചെടുക്കലിനുമുള്ള അധികാരങ്ങൾ.
15. ഉത്തമവിശ്വാസപൂർവ്വം എടുത്ത നടപടിക്ക് രക്ഷ.
16. ഒഴിവുകൾ.
17. ചട്ടങ്ങൾ ഉണ്ടാക്കുവാനുള്ള അധികാരം.
18. റദ്ദാക്കൽ.
____
2
1958-ലെ 18—ാം ആക്ററ്
1957- ലെ കേരള കക്ക ( നിയന്ത്രണ ) ആക്ററ് *
കേരള സംസ്ഥാനത്ത് കക്ക വാരുകയും, വിൽക്കുകയും, കൊടുക്കുകയും,
വിതരണം ചെയ്യുകയും ചെയ്യുന്നത് നിയന്ത്രിക്കുവാൻ വ്യവസ്ഥ ചെയ്യുന്നതിനുള്ള ഒരു
ആക്ററ്.
പീഠിക . —കേരള സംസ്ഥാനത്ത് കക്ക വാരുകയും, വില്‍ക്കുകയും, കൊടുക്കുകയും,
വിതരണം ചെയ്യുകയും ചെയ്യുന്നത് നിയന്ത്രിക്കുവാൻ വ്യവസ്ഥ ചെയ്യേണ്ടത്
യുക്തമായിരിക്കയാൽ;
ഇൻഡ്യൻ റിപ്പബ്ളിക്കിന്റെ ഒമ്പതാം സംവത്സരത്തിൽ താഴെ പറയും പ്രകാരം
നിയമമുണ്ടാക്കിയിരിക്കുന്നു:—
1. ചുരുക്കപ്പേരും , വ്യാപ്തിയും , ആരംഭവും . —(1) ഈ ആക്റ്റിന്, 1958-ലെ കേരള
കക്ക (നിയന്ത്രണ) ആക്ററ് എന്ന് പേർ പറയാം.
(2) ഇത് കേരള സംസ്ഥാനത്തിനു മുഴുവൻ സംബന്ധിക്കുന്നതാണ്.
(3) ഈ വകുപ്പു ഉടനെ നടപ്പിൽ വരുന്നതും, ഗവണ്മെന്റിനു അതതു സമയം
ഗസറ്റിൽ പരസ്യംമൂലം ഈ ആക്റ്റിന്റെ ശേഷംഭാഗം ആ പരസ്യത്തിൽ പറയാവുന്ന
തീയതിമുതൽക്കു സംസ്ഥാനം ഒട്ടാകെയോ, അതിന്റെ ഏതെങ്കിലും ഭാഗത്തോ നടപ്പിൽ
വരുന്നതാണെന്ന് നിർദ്ദേശിക്കാവുന്നതുമാകുന്നു.
2. നിർവ്വചനങ്ങൾ . —(1) ഈ ആക്റ്റിൽ, സന്ദർഭത്തിനു മറ്റു വിധത്തിൽ
ആവശ്യമുണ്ടാവുന്നതായാലൊഴികെ—
(എ) “വ്യാപാരി” എന്നാൽ, കക്ക മൊത്തമായോ ചില്ലറയായോ വില്പന
നടത്തുന്ന തൊഴിൽ, ഒന്നുകിൽ സ്വന്തമായോ അല്ലെങ്കിൽ വേറെ ഏതെങ്കിലും ആൾ
മുഖേനയോ നടത്തിവരുന്ന ഒരാൾ എന്നർത്ഥമാകുന്നു;
1[(ബി) “ലൈസൻസിംഗ് അതോറിറ്റി” എന്നാൽ ഏതു തദ്ദേശ ഭരണാധികാര
സ്ഥാപനത്തിന്റെ പരിധിക്കുള്ളിലാണോ കക്കയുടെ കച്ചവടം സംബന്ധിച്ച വിൽ
പ്പനയോ, സ്വരൂപിക്കലോ, സംഭരണമോ നടത്തുകയോ നടത്താനുദ്ദേശിക്കുകയോ
ചെയ്യുന്നത് ആ തദ്ദേശഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു;]
* 1958 മാർച്ച് 25—ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിച്ചു. ശരിത്തര്ജ്ജമ 1958 ഏപ്രിൽ 22—ാം തീയതിയിലെ 16—ാം
നമ്പർ കേരള ഗസറ്റായി പ്രസിദ്ധീകരിച്ചു.
1 2000-ലെ 16—ാം ആക്റ്റുപ്രകാരം പകരം ചേര്‍ത്തത്.
3
(സി) “കക്ക” എന്നാൽ, ഏതെല്ലാം പേരിൽ അറിയപ്പെട്ടിരുന്നാലും തോടുള്ള
എല്ലാത്തരം മത്സ്യങ്ങളുടേയും തോടുകൾ എന്നർത്ഥമാകുന്നു;
1[(സിസി) ”തദ്ദേശസ്വയംഭരണ സ്ഥാപനം" എന്നാൽ 1994-ലെ കേരള
പഞ്ചായത്ത് രാജ് ആക്റ്റിന്റെ (1994-ലെ 13) 4—ാം വകുപ്പുപ്രകാരം രൂപീകരിച്ച ഒരു
ഗ്രാമപഞ്ചായത്ത് എന്നോ, 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിന്റെ (1994-ലെ 20)
4—ാം വകുപ്പുപ്രകാരം രൂപീകരിച്ച ഒരു മുനിസിപ്പാലിറ്റി എന്നോ അർത്ഥമാകുന്നു;]
(ഡി) “വില്പനയ്ക്ക് വയ്ക്കൽ” എന്നതിൽ ഒരു വ്യാപാരിയോ, ഉൽപ്പാദകനോ
വിലവിവരപ്പട്ടിക പ്രസിദ്ധം ചെയ്തുകൊണ്ടോ, വില സൂചിപ്പിക്കുന്ന ഒരു
അടയാളത്തോടുകൂടി വില്പനയ്ക്കുള്ള തന്റെ കക്ക തുറന്നുവെച്ചുകൊണ്ടോ, വിലവിവരം
നൽകിക്കൊണ്ടോ അഥവാ മറ്റു വിധത്തിലോ, കക്കയുടെ വില്പനയ്ക്കായി താൻ
ഉദ്ദേശിച്ചിരിക്കുന്ന വില അറിയിക്കുന്നത് ഉള്‍പ്പെടുന്നതാണ്;
(ഇ) "നിര്‍ണ്ണയിക്കപ്പെട്ട" എന്നാൽ, ഈ ആക്റ്റു പ്രകാരം ഉണ്ടാക്കിയിട്ടുള്ള
ചട്ടങ്ങളാൽ നിര്‍ണ്ണയിക്കപ്പെട്ട എന്നര്‍ത്ഥമാകുന്നു;
(എഫ്) "ഉല്പ്പാദകൻ" എന്നാൽ, കക്ക വാരുകയും, വില്പനയ്ക്കുവേണ്ടി
സംഭരിക്കുകയും ചെയ്യുന്ന പ്രവൃത്തി നടത്തിവരുന്ന ഒരാൾ എന്നര്‍ത്ഥമാകുന്നു.
(2) ഒരു വ്യാപാരിയോ ഉല്പാദകനോ, കക്കകൾ—
(എ) അവ തനിക്കുവേണ്ടി വേറൊരാൾ കൈവശം വെച്ചുകൊണ്ടിരിക്കു
മ്പോഴും;
(ബി) അവ വേറൊരാൾക്ക് പണയപ്പെടുത്തിയിരുന്നാല്ക്കൂടിയും കൈവശം
വച്ചിരിക്കുന്നതായി കരുതേണ്ടതാണ്.
3. വ്യാപാരികൾക്കും ഉൽപ്പാദകർക്കും ലൈസൻസ് നൽകൽ . —(1) ഈ വകുപ്പു
പ്രകാരം ലൈസൻസു നൽകപ്പെട്ട ഒരു വ്യാപാരിയോ ഉൽപ്പാദകനോ അല്ലാത്ത
യാതൊരാളും കക്ക വില്ക്കുകയോ, വില്പനയ്ക്കായി ശേഖരിച്ചു സൂക്ഷിക്കുകയോ ചെയ്യുന്ന
തൊഴിൽ നടത്താൻ പാടില്ലാത്തതാകുന്നു.
(2) കക്ക വില്ക്കുകയോ, വില്പനയ്ക്കായി ശേഖരിച്ച് സൂക്ഷിക്കുകയോ ചെയ്യുന്ന
പ്രവൃത്തി നടത്തുകയാകട്ടെ, നടത്തുന്നതിന് ആഗ്രഹിക്കുകയാകട്ടെ ചെയ്യുന്ന
ഏതൊരാളും, ലൈസൻസിനുവേണ്ടി നിര്‍ണ്ണയിക്കപ്പെട്ട ഫാറത്തിൽ ഒരപേക്ഷ,
ലൈസൻസ് നൽകുന്ന അധികാരസ്ഥനു സമർപ്പിക്കേണ്ടതാണ്.
1 2000-ലെ 16—ാം ആക്റ്റുപ്രകാരം പകരം ചേര്‍ത്തത്.
4
(3) ലൈസൻസ് നൽകുന്ന അധികാരസ്ഥന് നിര്‍ണ്ണയിക്കപ്പെടാവുന്ന ഫാറ
ത്തിലും, നിണ്ണയിക്കപ്പെടാവുന്ന തിട്ടങ്ങൾക്കും നിശ്ചയങ്ങൾക്കും വിധേയമായും, ഒരു
ലൈസൻസ് നൽകുകയോ, ഒരു ലൈസൻസ് നൽകുവാൻ കൂട്ടാക്കാതിരിക്കുകയോ
ചെയ്യാവുന്നതും ലൈസൻസ് നൽകുവാൻ കൂട്ടാക്കാതിരിക്കുന്ന സംഗതിയിൽ
അങ്ങിനെ കൂട്ടാക്കാതിരിക്കുന്നതിന് തനിക്കുള്ള കാരണങ്ങൾ അദ്ദേഹം അപേക്ഷകനെ
അറിയിക്കേണ്ടതും ആണ്.
(4) ലൈസൻസ് നൽകുന്ന അധികാരസ്ഥന് ലൈസൻസു നടപ്പിലിരിക്കുന്ന
ഏതവസരത്തിലും, ലൈസൻസിലെ ഏതെങ്കിലും തിട്ടങ്ങളും നിശ്ചയങ്ങളും
ലംഘിച്ചതിന് ലൈസൻസ് കൈവശക്കാരന് എഴുത്തുമൂലമുള്ള ഉത്തരവു
നൽകിക്കൊണ്ട്, ലൈസൻസ് റദ്ദാക്കാവുന്നതാണ്.
1[(5) (3)—ാം ഉപവകുപ്പോ (4)—ാം ഉപവകുപ്പോ പ്രകാരമുള്ള ലൈസൻസിംഗ്
അധികാരിയുടെ ഒരു ഉത്തരവുമൂലം സങ്കടമനുഭവിക്കുന്ന ഏതൊരാൾക്കും, നിർണ്ണയി
ക്കപ്പെടാവുന്ന സമയത്തിനുള്ളിലും അപ്രകാരമുള്ള ഫാറത്തിലും, ഗ്രാമപഞ്ചായ
ത്തിനോ മുനിസിപ്പൽ കൗൺസിലിനോ അതതു സംഗതിപോലെ, അപ്പീൽ
നൽകാവുന്നതും പ്രസ്തുത അധികാരി നിർണ്ണയിക്കപ്പെടാവുന്ന രീതിയിൽ അപ്പീൽ
കേൾക്കേണ്ടതും ആ അധികാരിയുടെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.]
4. പരമാവധി വിലകളും , കൈവശം വെച്ചുകൊണ്ടിരിക്കാവുന്നതോ , വില്‍ക്കാവു
ന്നതോ ആയ പരമാവധി അളവും നിശ്ചയിക്കൽ . —(1) ഗവണ്മെന്റിന് ഗസറ്റിൽ പരസ്യം
മൂലം, കക്കകളുടെ കാര്യത്തിൽ—
(എ) ഒരു വ്യാപാരിയോ ഉല്പാദകനോ ചുമത്താവുന്ന പരമാവധി വിലയും,
അല്ലെങ്കിൽ നിരക്കും;
(ബി) ഒരു വ്യാപാരിക്കോ, ഉൽപ്പാദകനോ ഏതെങ്കിലും സമയം കൈവശം
വച്ചുകൊണ്ടിരിക്കാവുന്ന പരമാവധി അളവും;
(സി) ഏതെങ്കിലും ഒരാൾക്കായി ഏതെങ്കിലും ഒരിടപാടിൽ വില്‍ക്കാവുന്ന
പരമാവധി അളവും നിശ്ചയിക്കാവുന്നതാണ്.
(2) ഈ വകുപ്പുപ്രകാരം, കക്കകളുടെ കാര്യത്തിൽ, നിശ്ചയിച്ചിട്ടുള്ള വിലകളും
അഥവാ നിരക്കുകളും കൂടാതെ അളവും പല സ്ഥലങ്ങളിലും, അല്ലെങ്കിൽ പല
തരത്തിലുള്ള വ്യാപാരികളെയോ ഉൽപ്പാദകരെയോ സംബന്ധിച്ചിടത്തോളവും
വ്യത്യസ്തമായിരിക്കാവുന്നതാണ്.
1 2000-ലെ 16—ാം ആക്റ്റുപ്രകാരം പകരം ചേര്‍ത്തത്.
5
5. 4 —ാം വകുപ്പുപ്രകാരം പരമാവധി നിശ്ചയിച്ചിട്ടുള്ളപക്ഷം വില്പന മുതലായവ
യിന്മേലുള്ള നിയന്ത്രണങ്ങൾ . — ഈ ആക്റ്റ് പ്രകാരം ലൈസൻസു നൽകപ്പെട്ട യാതൊരു
വ്യാപാരിയും അഥവാ ഉൽപ്പാദകനും,—
(എ) 4—ാം വകുപ്പ്, (1)—ാം ഉപവകുപ്പ് (എ) എന്ന ഖണ്ഡപ്രകാരമുള്ള
പരസ്യംമൂലം നിശ്ചയിച്ച പരമാവധിയിൽ കൂടുതലായ വിലയ്ക്കോ നിരക്കിലോ കക്ക
വില്ക്കുകയോ, വില്‍ക്കുന്നതിന് സമ്മതിക്കുകയോ, വില്‍ക്കുന്നതിന് കൊടുക്കുകയോ,
അല്ലെങ്കിൽ മറ്റുപ്രകാരം വിനിമയം ചെയ്കയോ;
(ബി) 4—ാം വകുപ്പ്, (1)—ാം ഉപവകുപ്പ്, (ബി) എന്ന ഖണ്ഡപ്രകാരമുള്ള
പരസ്യംമൂലം നിശ്ചയിച്ച പരമാവധിയിൽ കൂടുതലായ അളവിൽ കക്ക ഏതെങ്കിലും
സമയത്ത് തന്റെ കൈവശം വച്ചുകൊണ്ടിരിക്കുകയോ;
(സി) 4—ാം വകുപ്പ്, (1)—ാം ഉപവകുപ്പ്, (സി) എന്ന ഖണ്ഡപ്രകാരമുള്ള
പരസ്യംമൂലം നിശ്ചയിച്ച പരമാവധിയിൽ കൂടുതലായ അളവിൽ കക്ക ഏതെങ്കിലും
ഒരിടപാടിൽ ഏതെങ്കിലും ഒരാൾക്ക് വില്ക്കുകയോ, വില്ക്കുവാൻ സമ്മതിക്കുകയോ,
വില്ക്കുവാൻ കൊടുക്കുകയോ ചെയ്യുവാൻ പാടില്ലാത്തതാകുന്നു.
6. കൂടുതൽ സ്റ്റാക്ക് കൈവശം വയ്ക്കുന്നത് അറിയിക്കുവാനുള്ള ചുമതല . —ഈ
ആക്റ്റ് പ്രകാരം ലൈസൻസു നൽകപ്പെട്ടവനും, ഈ ആക്റ്റു പ്രകാരം അനുവദിച്ചിട്ടു
ള്ളതിൽ കൂടുതൽ കക്ക കൈവശമുള്ളവനുമായ ഏതെങ്കിലും വ്യാപാരിയോ
ഉൽപ്പാദകനോ, ആ വിവരം ഉടൻതന്നെ ലൈസൻസു നൽകുന്ന അധികാരസ്ഥനെ
അറിയിക്കേണ്ടതും, കൂടുതലായുള്ള അളവിന്റെ ശേഖരണവും വിതരണവും അഥവാ
വിനിമയവും സംബന്ധിച്ച്, ലൈസൻസ് നൽകുന്ന അധികാരസ്ഥന് നിർദ്ദേശിക്കാവു
ന്നതുപോലെയുള്ള നടപടി എടുക്കേണ്ടതുമാണ്.
7. വില്ക്കുവാനുള്ള വിസമ്മതം . — ഈ ആക്റ്റു പ്രകാരം ലൈസൻസു നൽകപ്പെട്ട
യാതൊരു വ്യാപാരിയും അഥവാ ഉൽപ്പാദകനും, ലൈസൻസ് നൽകുന്ന
അധികാരസ്ഥന് മുൻകൂട്ടി അധികാരപ്പെടുത്തിയിട്ടില്ലാത്തപക്ഷം, ഈ ആക്റ്റിനാൽ
ചുമത്തപ്പെട്ട അളവു സംബന്ധിച്ച പരിധികൾ വല്ലതുമുണ്ടെങ്കില്‍ അവയ്ക്കുളളില്‍ കക്ക
ആര്‍ക്കെങ്കിലും, മതിയായ കാരണം കൂടാതെ, വില്ക്കുവാൻ വിസമ്മതിച്ചു
കൂടാത്തതാകുന്നു.
വിവരണം . —പിന്നീട് ഒരു തീയതിക്കു കക്കയ്ക്ക് കൂടുതൽ വില കിട്ടുന്നതിനുള്ള
സാദ്ധ്യതയോ പ്രതീക്ഷയോ ഉണ്ടെന്നുള്ളത്, ഈ വകുപ്പിന്റെ ആവശ്യങ്ങൾക്ക് ഒരു
മതിയായ കാരണമായി കരുതുവാൻ പാടില്ലാത്തതാകുന്നു.
8. ക്യാഷ് മെമ്മോറാണ്ടം കൊടുക്കണമെന്ന് . —(1) ഈ ആക്റ്റു പ്രകാരം
ലൈസൻസു നൽകപ്പെട്ടിട്ടുള്ള ഏതൊരു വ്യാപാരിയും അഥവാ ഉൽപ്പാദകനും,
6
റൊക്കംവിലയ്ക്ക് കക്ക വില്ക്കുമ്പോൾ, ക്രയസംഖ്യ അഞ്ചു രൂപയോ അതിൽ കൂടുതലോ
ആയ എല്ലാ സംഗതികളിലും, കൂടാതെ, ക്രയസംഖ്യ അഞ്ചു രൂപയിൽ
കുറവായിരുന്നാൽ ക്രേതാവ് ആവശ്യപ്പെടുന്ന പക്ഷവും, ആ ഇടപാടു
സംബന്ധിച്ചിടത്തോളം, നിർണ്ണയിക്കപ്പെടാവുന്ന വിവരങ്ങൾ അടങ്ങിയ ഒരു ക്യാഷ്
മെമ്മോറാണ്ടം ക്രേതാവിന് നൽകേണ്ടതാണ്.
(2) ഗവൺമെന്റിന്, ഗസറ്റിൽ പരസ്യം മൂലം നിർദ്ദിഷ്ഠ പ്രദേശങ്ങളെയോ, ഈ
ആക്റ്റു പ്രകാരം ലൈസൻസ് നൽകപ്പെട്ടിട്ടുള്ള വ്യാപാരികളുടെയോ ഉൽപ്പാദകരു
ടെയോ വർഗ്ഗങ്ങളെയോ ഈ വകുപ്പിന്റെ പ്രവർത്തനത്തിൽ നിന്ന് ഒഴിവാക്കാവു
ന്നതാണ്.
9. വില്പന മുതലായവയുടെ നിരോധനം . —ഗവണ്മെന്റിന്, ആവശ്യമെന്നോ
യുക്തമെന്നോ തോന്നുന്ന പക്ഷം, എഴുത്തുമൂലമായ ഉത്തരവിനാല്‍,—
(എ) ഉത്തരവില്‍ പറഞ്ഞിരിക്കാവുന്ന പരിത:സ്ഥിതികളിലും, വ്യവസ്ഥകളിലും
ഒഴികെ, കക്ക വിനിമയം ചെയ്യുന്നത് നിരോധിക്കുകയോ,
(ബി) ഈ ആക്റ്റുപ്രകാരം ലൈസന്‍സ് നല്കപ്പെട്ടിട്ടുളള ഏതെങ്കിലും
വ്യാപാരിക്കും അഥവാ വ്യാപാരികളുടെ വര്‍ഗ്ഗത്തിനും, കൂടാതെ ഉത്തരവില്‍
പറഞ്ഞിരിക്കാവുന്ന അളവിലും, കക്ക വില്‍ക്കുന്നതിന് നിര്‍ദ്ദേശിക്കുകയോ
ചെയ്യാവുന്നതും, ഈ വകുപ്പ് പ്രകാരം നല്കിയിട്ടുളള ഏതെങ്കിലും ഉത്തരവ്
സംബന്ധിച്ച് അവര്‍ക്ക് ആവശ്യമെന്നോ, യുക്തമെന്നോ തോന്നുന്ന കൂടുതല്‍
ഉത്തരവുകള്‍ പുറപ്പെടുവിക്കാവുന്നതുമാകുന്നു.
10. ശിക്ഷകൾ . —(1) ഈ ആക്റ്റിലെ ഏതെങ്കിലും വ്യവസ്ഥകളോ ഈ ആക്റ്റു
പ്രകാരം നൽകപ്പെട്ടിട്ടുള്ള ലൈസൻസിലെ ഏതെങ്കിലും തിട്ടങ്ങളും നിശ്ചയങ്ങളുമോ,
ഈ ആക്റ്റു നൽകിയിട്ടുള്ള അധികാരംമൂലം പുറപ്പെടുവിച്ചിട്ടുളള ഏതെങ്കിലും നിര്
ദ്ദേശമോ ലംഘിക്കുന്ന ഏതൊരാള്‍ക്കും, ആറു മാസത്തോളം വരാവുന്ന
കാലത്തേയ്ക്കുളള തടവോ, പിഴയോ അഥവാ രണ്ടും കൂടിയോ ശിക്ഷ നല്‍കേണ്ടതാണ്.
(2) ഈ ആക്റ്റു പ്രകാരം ശിക്ഷാര്‍ഹമായ ഏതെങ്കിലും കുറ്റത്തിന് വല്ല
ആളുടേയും മേല്‍ കുറ്റം സ്ഥാപിക്കുന്ന ഒരു കോടതിക്ക്, ഏതു കക്കയുടെ സ്റ്റാക്ക്
സംബന്ധിച്ച് കുറ്റം ചെയ്തിരിക്കുന്നുവോ ആ കക്കയുടെ സ്റ്റോക്കും, ആ കുറ്റം
ചെയ്യുന്നതില്‍ ഉള്‍പ്പെട്ടതോ അതിന് ഉപയോഗപ്പെടുത്തിയിട്ടുളളതോ ആയ
ഏതെങ്കിലും വസ്തുവും ഗവൺമെന്റിലേക്ക് കണ്ടുകെട്ടേണ്ടതാണെന്ന് ഉത്തരവിടാ
വുന്നതാണ്.
11. കമ്പനികൾ ചെയ്യുന്ന കുറ്റങ്ങൾ . —(1) ഈ ആക്റ്റിലെ വ്യവസ്ഥകൾ ലംഘി
ക്കുന്നത് ഒരു കമ്പനി ആയിരിക്കുമ്പോൾ, ലംഘനം വരുത്തിയ സമയം, കമ്പനിയുടെ
7
ചാര്‍ജ്ജ് വഹിച്ചിരിക്കുകയും, കമ്പനിയുടെ പ്രവര്‍ത്തിയുടെ നടത്തിപ്പിന് കമ്പനിയോട്
ഉത്തരവാദിത്വമുണ്ടായിരിക്കുകയും ചെയ്യുന്ന ഏതൊരാളും, കൂടാതെ കമ്പനിയും
ലംഘനക്കുറ്റം ചെയ്തതായി കരുതേണ്ടതും, അപ്രകാരം അന്യായം നടത്തപ്പെടുന്നതിനും
ശിക്ഷിക്കപ്പെടുന്നതിനും പാത്രമായിത്തീരുന്നതുമാകുന്നു.
എന്നാല്‍, ഈ ഉപവകുപ്പില്‍ അടങ്ങിയിട്ടുളള യാതൊന്നും, അങ്ങിനെയുളള
യാതൊരാളെയും, ആ ലംഘനം ഉണ്ടായത് തന്റെ അറിവു കൂടാതെയാണെന്നോ, ആ
ലംഘനം തടയുന്നതിന് മുറപ്രകാരമുളള എല്ലാ യത്നവും താന്‍ ചെയ്തിരുന്നുവെന്നോ
അയാള്‍ തെളിയിക്കുന്ന പക്ഷം, യാതൊരു ശിക്ഷയ്ക്കും വിധേയനാക്കിതീര്ക്കുന്നതല്ല.
(2) (1)—ാം ഉപവകുപ്പില്‍ എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ ആക്റ്റു
പ്രകാരം ഒരു കമ്പനി ഒരു കുറ്റം ചെയ്തിരിക്കുകയും, കുറ്റം കമ്പനിയുടെ വല്ല
ഡയറക്റ്റരുടേയോ, മാനേജരുടേയോ, സെക്രട്ടറിയുടെയോ, മറ്റ് ഉദ്യോഗസ്ഥന്റെയോ
സമ്മതത്തോടുകൂടിയോ മൗെനാനുവാദത്തോടുകൂടിയോ അഥവാ വല്ല ഉപേക്ഷയാലോ
ആണ് സംഭവിച്ചതെന്നു തെളിയിക്കുകയും ചെയ്യുന്നപക്ഷം ആ ഡയറക്റററൊ,
മാനേജരോ സെക്രട്ടറിയോ, മറ്റു ഉദ്യോഗസ്ഥനോ കൂടി ആ കുറ്റം ചെയ്തതായി
കരുതേണ്ടതും, അപ്രകാരം അന്യായം നടത്തപ്പെടുന്നതിനും ശിക്ഷിക്കപ്പെടുന്നതിനും
അയാള്‍ വിധേയനായിത്തീരുന്നതും ആകുന്നു.
വിവരണം:—ഈ വകുപ്പിന്റെ ആവശ്യങ്ങള്‍ക്ക്—
(എ) “കമ്പനി" എന്നാല്‍, ഏതെങ്കിലും ഏകാംഗയോഗമെന്നര്ത്ഥമാകുന്നു;
അതില്‍ ഒരു കച്ചവടയോഗമോ വ്യക്തികളുടെ മറ്റു സംഘടനയോ ഉള്‍പ്പെടും.
(ബി) ഒരു കച്ചവടയോഗത്തെ സംബന്ധിച്ചിടത്തോളം "ഡയറക്ടർ" എന്നാൽ,
ആ കച്ചവടയോഗത്തിലെ ഒരു കൂറുകാരന്‍ എന്നർത്ഥമാകുന്നു.
12. ആക്റ്റുപ്രകാരമുള്ള കുറ്റങ്ങളിൽ പോലീസ്സിന്നു നേരിട്ടിടപെടാവുന്നതാണെന്ന്.—
1898-ലെ ക്രിമിനൽ നടപടി നിയമത്തിൽ (1898-ലെ 5—ാം സെൻട്രൽ ആക്റ്റ്) എന്തുതന്നെ
അടങ്ങിയിരുന്നാൽ കൂടി, ഈ ആക്റ്റു പ്രകാരമുള്ള എല്ലാ കുറ്റങ്ങളിലും പോലീസിന്
നേരിട്ടിടപെടാവുന്നതാണ്.
13. നടപടിക്രമം . — ഈ ആക്റ്റു പ്രകാരമുള്ള യാതൊരു കുറ്റത്തേയുംപറ്റി, ഒരു
പോലീസ് ഇൻസ്പെക്റ്റരുടെ പദവിയിലൊ അതിനുപരിയായ പദവിയിലൊ ഉള്ള ഒരു
പോലീസ് ഉദ്യോഗസ്ഥനല്ലാത്ത യാതൊരാളും അന്വേഷണം നടത്തുവാൻ പാടില്ലാത്ത
താകുന്നു.
14. അന്വേഷണത്തിനും പിടിച്ചെടുക്കലിനുമുള്ള അധികാരങ്ങൾ.—ഈ ആക്റ്റു
പ്രകാരമുള്ള ഏതെങ്കിലും കുറ്റത്തെപ്പറ്റി അന്വേഷണം നടത്തുന്നതിനു അധികാരമുള്ള
8
ഏതൊരാൾക്കും, ഈ ആക്റ്റുപ്രകാരമുള്ള ഒരു കുറ്റം ചെയ്തുവെന്നോ, ചെയ്തുകൊണ്ടിരി
ക്കുന്നുവെന്നോ, ചെയ്യുവാൻ ഭാവിക്കുന്നുവെന്നോ വിശ്വസിക്കുവാൻ തനിക്ക്
കാരണമുള്ള ഏതെങ്കിലും സ്ഥലം പരിശോധിക്കാവുന്നതും, ഏതൊരു കക്കയുടെ
സ്റ്റാക്കു സംബന്ധിച്ചാണോ കുറ്റം ചെയ്തിട്ടുള്ളത് അല്ലെങ്കിൽ ചെയ്തുകൊണ്ടിരിക്കുന്നത്,
അല്ലെങ്കിൽ ചെയ്യുവാൻ ഭാവിക്കുന്നത്, ആ കക്കയുടെ വല്ല സ്റ്റാക്കും, ആ കുറ്റം
ചെയ്യുന്നതിൽ ഉൾപ്പെട്ടതോ അതിനു ഉപയോഗപ്പെടുത്തിയിട്ടുള്ളതോ ആയ ഏതൊരു
വസ്തുവും കൈവശപ്പെടുത്താവുന്നതുമാകുന്നു.
15. ഉത്തമവിശ്വാസപൂർവ്വം എടുത്ത നടപടിക്ക് രക്ഷ . — ഈ ആക്റ്റുപ്രകാരം
ഉത്തമവിശ്വാസപൂർവ്വം ചെയ്തതോ, ചെയ്യാൻ ഉദ്ദേശിച്ചതോ ആയ യാതൊന്നിനും
യാതൊരുവന്റെ പേരിലും യാതൊരു വ്യവഹാരവും, ശിക്ഷാനടപടിയും അഥവാ മറ്റ്
നിയമാനുസൃത നടപടികളും നടത്താൻ പാടില്ലാത്തതാകുന്നു.
16. ഒഴിവുകൾ . — (1) ഈ ആക്റ്റിലെ വ്യവസ്ഥകൾ, കൗതുക സാധനങ്ങളായോ
ആഭരണങ്ങൾ ഉണ്ടാക്കുന്നതിന്നുവേണ്ടിയോ വല്ല ആളും കക്കവാരുകയൊ, സ്റ്റാക്കു
ചെയ്യുകയോ വിൽക്കുകയോ ചെയ്യുന്നതിന്നു സംബന്ധിക്കുന്നതല്ല.
(2) ചുമത്തുന്നതിന് അനുയോജ്യമായവയെന്ന് ഗവൺമെന്റിനു തോന്നാവുന്ന
വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി, അവര്‍ക്ക് ഗസറ്റിൽ
പരസ്യപ്പെടുത്തുന്ന സാമാന്യമോ പ്രത്യേകമോ ആയ ഉത്തരവു മുഖേന, ഈ ആക്റ്റിലെ
മുഴുവനുമോ, ഏതാനുമോ വ്യവസ്ഥകളിൽ നിന്ന്—
(1) മുറുക്കുന്നതിനുള്ള സാധനങ്ങളിലെ ഒരു ഘടകമായി ഉപയോഗിപ്പാൻ
ചുണ്ണാമ്പായി മാറ്റുന്നതിന് കക്ക ശേഖരിക്കുകയും സ്റ്റാക്കുചെയ്യുകയും ചെയ്കയോ;
(2) കക്കയ്ക്കകത്തുള്ള ഭോജ്യപദാർത്ഥത്തിനുവേണ്ടി അതു ശേഖരിക്കുകയും
വിൽക്കുകയും ചെയ്യുകയോ ചെയ്യുന്ന ഏതെങ്കിലും ആളെയോ, ഏതെങ്കിലും തര
ത്തിൽപ്പെട്ട ആളുകളെയോ ഒഴിവാക്കാവുന്നതാണ്.
17. ചട്ടങ്ങൾ ഉണ്ടാക്കുവാനുള്ള അധികാരം . — (1) ഗവണ്മെന്റിന്, ഈ ആക്റ്റിന്റെ
ആവശ്യങ്ങൾ നിറവേറ്റുന്നതിനുവേണ്ടി ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്.
(2) പ്രത്യേകമായും, മുൻപറഞ്ഞ അധികാരത്തിന്റെ സാമാന്യതയ്ക്ക് ഭംഗം
വരാതെയും, ആ ചട്ടങ്ങൾ മൂലം താഴെ പറയുന്ന സംഗതികളിൽ എല്ലാത്തിനുമോ
ഏതിനെങ്കിലുമോ വ്യവസ്ഥ ചെയ്യാവുന്നതാണ്, അതായത്:—
(എ) നിർണ്ണയിക്കപ്പെടണമെന്ന് ഈ ആക്റ്റിനാൽ വ്യക്തമായി ആവശ്യ
പ്പെട്ടിട്ടുള്ളതോ, അനുവദിക്കപ്പെട്ടിട്ടുള്ളതോ, ആയ എല്ലാ സംഗതികളും;
9
(ബി) ഈ ആക്റ്റുപ്രകാരം നൽകപ്പെടുന്ന ലൈസൻസുകൾക്ക് ഫീസ്
ചുമത്തൽ;
(സി) ലൈസൻസ് നൽകപ്പെട്ട വ്യാപാരികളും ഉൽപ്പാദകരും പൊതുവേയും,
അല്ലെങ്കിൽ ലൈസൻസ് നൽകപ്പെട്ട ഏതെങ്കിലും വ്യാപാരിയൊ ഉൽപ്പാദകനൊ
പ്രത്യേകിച്ചും, അയാൾ നടത്തുന്ന എല്ലാ ക്രയവിക്രയങ്ങളുടെയും അഥവാ
വിനിമയത്തിന്റെയും റിക്കാർഡുകൾ സൂക്ഷിക്കുന്നതും, ആ റിക്കാർഡുകൾ,
ലൈസൻസ് നൽകുന്ന അധികാരസ്ഥന്റെ അടുക്കൽ ഹാജരാക്കുന്നതും;
(ഡി) ഏതെങ്കിലും വ്യാപാരിയൊ, ഉൽപ്പാദകനോ നടത്തുന്ന വ്യാപാരം
സംബന്ധിച്ച്, ലൈസൻസ് നൽകുന്ന അധികാരസ്ഥൻ ആവശ്യപ്പെടാവുന്ന വിവരങ്ങൾ
നൽകുന്നത്;
(ഇ) ലൈസൻസ് നൽകപ്പെട്ട വ്യാപാരികളും ഉൽപ്പാദകരും ലൈസൻസ്
നൽകുന്ന അധികാരസ്ഥന് റിട്ടേണുകൾ അയക്കുന്നതും, ആ റിട്ടേണുകളിൽ
അടങ്ങിയിരിക്കേണ്ട വിവരങ്ങളും.
(3) ഈ ആക്റ്റുപ്രകാരം ഉണ്ടാക്കപ്പെടുന്ന എല്ലാ ചട്ടങ്ങളും ഗസറ്റിൽ
പ്രസിദ്ധപ്പെടുത്തേണ്ടതാണ്.
18. റദ്ദാക്കൽ.— 1956-ലെ തിരുവിതാംകൂർ-കൊച്ചി കക്ക (നിയന്ത്രണ) ആക്റ്റ്
ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.
____
3. വ്യാപാരികൾക്കും ഉൽപ്പാദകർക്കും ലൈസൻസ് നൽകൽ.—(1) ഈ വകുപ്പു പ്രകാരം ലൈസൻസു നൽകപ്പെട്ട ഒരു വ്യാപാരിയോ ഉൽപ്പാദകനോ അല്ലാത്ത യാതൊരാളും കക്ക വില്ക്കുകയോ, വില്പനയ്ക്കായി ശേഖരിച്ചു സൂക്ഷിക്കുകയോ ചെയ്യുന്ന തൊഴിൽ നടത്താൻ പാടില്ലാത്തതാകുന്നു.
4. പരമാവധി വിലകളും, കൈവശം വെച്ചുകൊണ്ടിരിക്കാവുന്നതോ, വില്‍ക്കാവു ന്നതോ ആയ പരമാവധി അളവും നിശ്ചയിക്കൽ.—(1) ഗവണ്മെന്റിന് ഗസറ്റിൽ പരസ്യം മൂലം, കക്കകളുടെ കാര്യത്തിൽ—