Kerala · 1994 · Act 6
THE KERALA ESSENTIAL SERVICES MAINTENANCE ACT, 1994
In forceFull text
This Act is not split into sections here yet, so this is the full text read from its official PDF. Older scans can carry reading errors: check the PDF before you quote it, and for tables and schedules.
1994-ലെ 6-ാം ആക്റ്റ്
1994-ലെ കേരള അവശ്യസർവ്വീസുകൾ സംരക്ഷണ ആക്ററ് *
കേരള സംസ്ഥാനത്തെ ചില അവശ്യ സർവ്വീസുകളും സമൂഹത്തിന്റെ സാധാരണ
ജീവിതവും സംരക്ഷിക്കുന്നതിനുവേണ്ടി വ്യവസ്ഥ ചെയ്യുന്നതിനുള്ള
ഒരു ആക്ററ്
പീഠിക.— കേരള സംസ്ഥാനത്തെ ചില അവശ്യസർവ്വീസുകളും
സമൂഹത്തിന്റെ സാധാരണ ജീവിതവും സംരക്ഷിക്കുന്നതിന് വ്യവസ്ഥ ചെയ്യേണ്ടത്
യുക്തമായിരിക്കയാല്,
ഇൻഡ്യൻ റിപ്പബ്ലിക്കിന്റെ നാൽപ്പത്തിയഞ്ചാം സംവൽസരത്തില്‍ താഴെ പറയും
പ്രകാരം നിയമമുണ്ടാക്കുന്നു:-
1. ചുരുക്കപ്പേരും വ്യാപ്തിയും പ്രാരംഭവും.—(1) ഈ ആക്ററിന് 1994-ലെ കേരള
അവശ്യ സർവ്വീസുകൾ സംരക്ഷണ ആക്ററ് എന്ന് പേർ പറയാവുന്നതാണ്.
(2) ഇതിന് കേരള സംസ്ഥാനം മുഴുവൻ വ്യാപ്തി ഉണ്ടായിരിക്കുന്നതാണ്.
(3) ഇത് 1993 സെപ്ററംബർ 24-ാം തീയതി പ്രാബല്യത്തിൽ വന്നതായി
കരുതേണ്ടതാണ്.
2. നിര്‍വ്വചനങ്ങള്‍.— (1) ഈ ആക്ററില്‍, സന്ദര്‍ഭം മറ്റുവിധത്തില്‍
ആവശ്യപ്പെടാത്തപക്ഷം,—
(എ) “അവശ്യസർവ്വീസ്" എന്നാല്‍ —
(i) ഈ ആക്ററിന്റെ ആവശ്യത്തിലേക്കായി ഗസററു വിജ്ഞാപനംവഴി
ആവശ്യസർവ്വീസായി സർക്കാർ പ്രഖ്യാപിച്ചേക്കാവുന്ന സർക്കാരിന്റെ കീഴിലുള്ള
ഏതെങ്കിലും സർവ്വീസ്;
(ii) സംസ്ഥാന നിയമസഭയ്ക്ക് നിയമനിര്‍മ്മാണം നടത്തുന്നതിന്
അധികാരമുളളതും, അപ്രകാരമുള്ളവയിലെ പണിമുടക്കുകൾ ഏതെങ്കിലും പൊതു
ഉപയോഗ സര്‍വ്വീസിന്റെ സംരക്ഷണത്തെയോ പൊതു സുരക്ഷിതത്വത്തെയോ
അല്ലെങ്കില്‍ സമൂഹത്തിന്റെ ജീവിതത്തിന് ആവശ്യമായ വിതരണത്തിന്റെയും സര്
വ്വീസുകളുടെയും സംരക്ഷണത്തെയോ ഹാനികരമായി ബാധിക്കുമെന്നോ അഥവാ
* 1994 മാർച്ച ്3-ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിക്കുകയും 1994 ഫെബ്രുവരി 3-ാം തീയതിയിലെ 177-ാം നമ്പർ
കേരള അസാധാരണ ഗസറ്റായി പ്രസിദ്ധീകരിക്കുകയും ചെയ്തു.
2
സമൂഹത്തിന് ഗുരുതരമായ ക്ലേശങ്ങൾ അടിച്ചേൽപ്പിക്കാനിടയാക്കുമെന്നോ സര്‍ക്കാരിന്
അഭിപ്രായമുളളതും ആയ കാര്യങ്ങളെ സംബന്ധിച്ച് ഈ ആക്ററിന്റെ
ആവശ്യത്തിലേക്കായി ഗസററു വിജ്ഞാപനംവഴി ഒരു അവശ്യസര്‍വ്വീസായി
പ്രഖ്യാപിച്ചേക്കാവുന്ന മററ് എതൊരു സര്‍വ്വീസ്, എന്നര്‍ത്ഥമാകുന്നു;
(ബി) “പണിമുടക്ക് ” എന്നാല്‍ —
(എ) ഏതെങ്കിലും അവശ്യസര്‍വ്വീസില്‍ നിയമിതരായിട്ടുളള ഒരുസംഘം
ആളുകൾ സംയുക്തമായി പണി നിറുത്തിവയ്ക്കുകയോ അഥവാ അപ്രകാരം
നിയമിതരായിട്ടുള്ളവരോ നിയമിതരായിരുന്നവരോ ആയ ഏതെങ്കിലും ആളുകൾ കല്
പിതമായ പണി തുടര്‍ന്നു ചെയ്യുന്നതിനോ പണി സ്വീകരിക്കുന്നതിനോ കൂട്ടായി
വിസമ്മതിക്കുകയോ അഥവാ ഒരു പൊതു ധാരണ പ്രകാരം വിസമ്മതിക്കുകയോ
ചെയ്യല്‍ എന്നര്‍ത്ഥമാകുന്നതും അതില്‍ താഴെപ്പറയുന്നവ ഉൾപ്പെടുന്നതുമാകുന്നു—
(i) കൂട്ട കാഷ്വല്‍ അവധിയെടുക്കുന്ന ആളുകൾ തങ്ങൾക്കിടയിലുണ്ടാക്കിയ
ഒരു പൊതു ധാരണയുടെ ഫലമായിട്ടോ അഥവാ മറേറതെങ്കിലും ആളുടെയോ
ആളുകളുടെയോ നിര്‍ദ്ദേശപ്രകാരമോ എടുക്കുന്ന അപ്രകാരമുളള അവധി;
(ii) ഏതെങ്കിലും അവശ്യസര്‍വ്വീസിന്റെ പരിപാലനത്തിന് ഓവര്‍ടൈം
പണി ചെയ്യേണ്ടത് ആവശ്യമായിട്ടുളളിടത്ത് അത് ചെയ്യാന്‍ വിസമ്മതിക്കല്‍;
(iii) ഏതെങ്കിലും അവശ്യസര്‍വ്വീസിലെ പണി ഫലത്തില്‍
നിലച്ചുപോയേക്കാനിടയാക്കുന്നതോ അല്ലെങ്കില്‍ നിറുത്തുന്നതോ അഥവാ അതിന്
സാരമായി വേഗത കുറയാന്‍ ഇടയാക്കുന്നതോ, ഇടയാക്കാന്‍ സാദ്ധ്യതയുള്ളതോ
ആയ മറേറതെങ്കിലും പെരുമാററം.
(ബി) ഏതെങ്കിലും സാധനത്തിന്റെ വിതരണം നിലനിറുത്തേണ്ടത്
സമൂഹത്തിന്റെ ജീവിതത്തിന് അവശ്യമായിരിക്കുന്നപക്ഷം അങ്ങനെയുളള
സാധനത്തിന്റെ സംഭരണം, കൈവശംവയ്ക്കല്‍, കയററിക്കൊണ്ടുപോകല്, വിതരണം
അഥവാ വിന്യാസം എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും അവശ്യ സര്‍വ്വീസില്‍
ഏര്പ്പട്ടിരിക്കുന്ന ഒരുസംഘം ആളുകളുടെ പണി നിറുത്തിവയ്ക്കല്‍ അഥവാ ഏതെങ്കിലും
അവശ്യ സര്‍വ്വീസിലെ പണി ഫലത്തിൽ നിലച്ചുപോകാനിടയാക്കുന്നതോ അല്ലെങ്കില്‍
അതിന് സാരമായി വേഗത കുറയാന്‍ ഇടയാക്കിയേക്കാവുന്നതോ ആയ എതെങ്കിലും
പെരുമാററം എന്നുകൂടി അര്‍ത്ഥമാകുന്നു.
വിശദീകരണം.— ഈ ആക്ടിന്റെ ആവശ്യത്തിലേക്കായി, ഏതെങ്കിലും
അവശ്യസര്‍വ്വീസില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആൾ എന്നതില്‍ ആ അവശ്യസര്‍വ്വീസുമായി
3
ബന്ധപ്പെട്ട് ഉപയോഗിക്കുന്ന ഏതെങ്കിലും വാഹനത്തിന്റെയോ യാനപാത്രത്തിന്റെയോ
രജിസ്ററർ ചെയ്ത ഉടമസ്ഥനോ അല്ലെങ്കിൽ അതിന്‍െറ കൈവശമോ
നിയന്ത്രണമോ ഉളള ആളോടുകൂടി ഉൾപ്പെടുന്നതാണ്.
(2) (1)-ാം ഉപവകുപ്പ് (എ) ഖണ്ഡത്തിൻകീഴിൽ പുറപ്പെടുവിച്ചിട്ടുള്ള ഓരോ
വിജ്ഞാപനവും അത് പുറപ്പെടുവിച്ചതിനുശേഷം ഉടന്‍ തന്നെ, നിയമസഭ
സമ്മേളനത്തിലായിരിക്കുമ്പോൾ നിയമസഭ മുന്‍പാകെ വയ്ക്കേണ്ടതും, നിയമസഭ
സമ്മേളനത്തിലല്ലാതിരിക്കുമ്പോൾ തൊട്ടടുത്ത് വരുന്ന സമ്മേളനത്തിന്റെ ആദ്യദിവസം
അതിന്റെ മുൻപാകെ വയ്ക്കേണ്ടതും അത് അപ്രകാരം വെച്ച തീയതി മുതല്‍ നാൽപ്പതു
ദിവസം കഴിയുന്നതിനു മുന്‍പായി വിജ്ഞാപനം പുറപ്പെടുവിച്ചത് അംഗീകരിച്ചുകൊണ്ട്
നിയമസഭ ഒരു പ്രമേയം പാസ്സാക്കാത്തപക്ഷം, പ്രാബല്യത്തി
ലല്ലാതായിത്തീരുന്നതുമാണ്.
3. അവശ്യ സർവ്വീസുകളില്‍ പണിമുടക്ക് നിരോധിക്കാനുളള അധികാരം.— (1)
പൊതുതാല്‍പ്പര്യാര്‍ത്ഥം ആവശ്യമോ യുക്തമോ ആണെന്ന് സര്‍ക്കാരിന് ബോദ്
ധ്യമാകുന്നപക്ഷം പൊതുവായതോ പ്രത്യേകമായതോ ആയ ഉത്തരവുവഴി സര്‍ക്കാരിന്
ഉത്തരവിൽ പറഞ്ഞിട്ടുളള ഏതൊരു അവശ്യ സര്‍വ്വീസിലും പണിമുടക്ക്
നിരോധിക്കാവുന്നതാണ്.
(2) (1)-ാം ഉപവകുപ്പ് പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള ഒരു ഉത്തരവ്, അത്
ബാധകമായ ആളുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് പര്യാപ്തമെന്ന് തോന്നുന്ന
രീതിയില്‍ സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തേണ്ടതാണ്.
(3) (1)-ാം ഉപവകുപ്പുപ്രകാരം പുറപ്പെടുവിച്ചിട്ടുളള ഒരു ഉത്തരവിന്
മൂന്നുമാസക്കാലംമാത്രം പ്രാബല്യമുണ്ടായിരിക്കുന്നതും, എന്നാല്‍ അപ്രകാരം ചെയ്യുന്നത്
പൊതുതാല്പര്യത്തിന് ആവശ്യമോ യുക്തമോ ആണെന്ന് സര്‍ക്കാരിന്
ബോദ്ധ്യമുളളപക്ഷം, സമാനമായ ഒരു ഉത്തരവ് വഴി മൂന്നുമാസത്തില്‍ കവിയാത്ത
ഏതെങ്കിലും കാലയളവിലേക്ക് അത് ദീര്‍ഘിപ്പിക്കാവുന്നതുമാണ്.
(4) (1)-ാം ഉപവകുപ്പിൻ കീഴിൽ ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നതിൻമേൽ,—
(എ) ആ ഉത്തരവുമായി ബന്ധപ്പട്ട ഏതെങ്കിലും അവശ്യസര്‍വ്വീസില്‍, അതതു
സംഗതിപോലെ, നിയമിച്ചിട്ടുളളതോ എര്പ്പെട്ടിട്ടുളളതോ ആയ യാതൊരാളും
പണിമുടക്കാനോ പണിമുടക്കില്‍ തുടരാനോ പാടുളളതല്ല;
(ബി) അപ്രകാരമുളള ഏതെങ്കിലും സര്‍വ്വീസില്‍, അതതുസംഗതിപോലെ,
നിയമിച്ചിട്ടുള്ളതോ ഏര്പ്പെട്ടിട്ടുള്ളതോ ആയ ആളുകൾ ഉത്തരവ് പുറപ്പെടുവിക്കുന്നതിന്
4
മുന്‍പോ പിന്‍പോ പ്രഖ്യാപിച്ചിട്ടുള്ളതോ ആരംഭിച്ചിട്ടുള്ളതോ ആയ എതൊരു പണിമുടക്കും
നിയമവിരുദ്ധമായിരിക്കുന്നതാണ്.
4. നിയമവിരുദ്ധ പണിമുടക്കുകൾക്കുള്ള ശിക്ഷ.— ഈ ആക്ററ് പ്രകാരം
നിയമവിരുദ്ധമായ ഒരു പണിമുടക്ക് ആരംഭിക്കുകയോ അതില്‍ ചേരുകയോ
തുടരുകയോ അല്ലെങ്കില്‍ മററുവിധത്തില്‍, പങ്കെടുക്കുകയോ ചെയ്യുന്ന ഏതൊരാളും
ആറുമാസം വരെയാകാവുന്ന കാലത്തേക്കുള്ള തടവു ശിക്ഷയോ ആയിരം
രൂപവരെയാകാവുന്ന പിഴശിക്ഷയോ അഥവാ രണ്ടും കൂടിയോ നല്കി
ശിക്ഷിക്കപ്പെടുന്നതാണ്.
5. പ്രേരണ മുതലായവയ്ക്കുളള ശിക്ഷ.— ഏതെങ്കിലും ആൾ —
(എ) ഈ ആക്ററുപ്രകാരം നിയമവിരുദ്ധമായ ഒരു പണിമുടക്കില്‍
പങ്കെടുക്കുന്നതിന് മററാളുകളെ പ്രേരിപ്പിക്കുകയോ പ്രോല്‍സാഹിപ്പിക്കുകയോ
അല്ലെങ്കില്‍ അത് പുരോഗമിപ്പിക്കുന്നതിന് മററുവിധത്തില്‍ പ്രവര്‍ത്തിക്കുകയോ;
അഥവാ
(ബി) അപ്രകാരമുളള ഏതെങ്കിലും പണിമുടക്കിനെ പുരോഗമിപ്പിക്കുന്നതിനോ
പിന്തുണയ്ക്കുന്നതിനോ, അറിഞ്ഞുകൊണ്ട് പണമെന്തെങ്കിലും ചെലവാക്കുകയോ,
നൽകുകയോ,
ചെയ്താല്‍, അയാൾ ആറുമാസം വരെയാകാവുന്ന കാലത്തേക്കുളള തടവു ശിക്ഷയോ
ആയിരം രൂപ വരെയാകാവുന്ന പിഴശിക്ഷയോ അഥവാ രണ്ടും കൂടിയോ നല്കി
ശിക്ഷിക്കപ്പെടുന്നതാണ്.
6. കുററം കോഗ്നൈസബിളും ജാമ്യം അനുവദിക്കേണ്ടതല്ലാത്തതും
ആയിരിക്കുമെന്ന്.— ഈ ആക്ററ് പ്രകാരമുള്ള ഏതെങ്കിലും കുററം ചെയ്തതായി
ന്യായയുക്തമായി സംശയിക്കപ്പെടുന്ന ഏതെങ്കിലും ആളെ ഏതൊരു പോലീസ്
ഓഫീസർക്കും വാറണ്ടില്ലാതെ അറസ്ററു ചെയ്യാവുന്നതും, പോലീസ് ഓഫീസറോ
കോടതിയോ അയാൾക്ക് ജാമ്യം അനുവദിക്കേണ്ടതല്ലാത്തതുമാകൂന്നു.
7. കുററങ്ങൾ സമ്മറിയായി വിചാരണ ചെയ്യണമെന്ന്.— ഈ ആക്ററുപ്രകാരമുള്ള
എല്ലാ കുററങ്ങളും സര്‍ക്കാർ ഇതിലേക്കായി പ്രത്യേകം അധികാരപ്പെടുത്തിയിട്ടുളള
ഏതെങ്കിലും ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് സമ്മറിയായി വിചാരണ
ചെയ്യേണ്ടതും 1973-ലെ ക്രിമിനല്‍ നടപടി നിയമസംഹിത (1974-ലെ 2-ാം കേന്ദ്ര
ആക്ററ്)-ലെ 262, 263, 264, 265 എന്നീ വകുപ്പുകളിലെ വ്യവസ്ഥകൾ അങ്ങനെയുളള
വിചാരണയ്ക്ക് സാദ്ധ്യമാകുന്നിടത്തോളം ബാധകമായിരിക്കുന്നതുമാണ്.
5
8. റദ്ദാക്കലും ഒഴിവാക്കലും.— (1) 1993-ലെ കേരള അവശ്യസർവ്വീസുകൾ
സംരക്ഷണ ഓർഡിനൻസ് (1993-ലെ 7-ാം നമ്പർ ഓർഡിനൻസ്) ഇതിനാൽ
റദ്ദാക്കിയിരിക്കുന്നു.
(2) അങ്ങനെ റദ്ദാക്കിയിരുന്നാല്ത്തന്നെയും, പ്രസ്തുത ഓര്‍ഡിനന്‍സ് പ്രകാരം
ചെയ്ത ഏതെങ്കിലും കാര്യമോ എടുത്ത ഏതെങ്കിലും നടപടിയോ ഈ ആക്ററുപ്രകാരം
ചെയ്തതോ എടുത്തതായോ ആയി കരുതപ്പെടേണ്ടതാണ്.